Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കാറിൽ സഞ്ചരിച്ച് മയക്കുമരുന്ന് വിൽപ്പന; രണ്ട് പേർ പിടിയിൽ

മലപ്പുറം: കാറിൽ സഞ്ചരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന ലഹരി കടത്ത് സംഘത്തിലെ രണ്ട് പേർ പിടിയിലായി. കോഴിക്കോട് ഫറൂഖ് ചുങ്കം സ്വദേശി പടന്നയിൽ മുഹമ്മദ് ഷഫീഖ് എന്ന മാന്ത ഷഫീഖ് (32), ചാലിയം സ്വദേശി കൈതവളപ്പിൽ അബ്ദുൾ നിസ്താർ (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി കൊണ്ടോട്ടി പെരിയമ്പലത്ത് നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു അറസ്റ്റ്. പ്രതികളിൽ നിന്ന് ഏഴ് ഗ്രാം എംഡിഎംഎ, അഞ്ച് ഗ്രാം ഹാഷിഷ് ഓയിൽ, ഇലക്ട്രോണിക് ത്രാസ്സ്, 31,000 രൂപയും മയക്കുമരുന്ന് കടത്തിന് […]
Read more

വൈഭവ് സൂര്യവംശിയെ ഷാഹിദ് അഫ്രീദിയുമായി താരതമ്യം ചെയ്ത് മുഹമ്മദ് യൂസഫ്

ന്യൂഡൽഹി: ഇന്ത്യയുടെ യുവ ബാറ്റിങ് പ്രതിഭയായ വൈഭവ് സൂര്യവംശിയെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഭയമില്ലാതെ ആക്രമണാത്മക ബാറ്റിങ് കാഴ്ചവയ്ക്കുന്ന വൈഭവിനെ എങ്ങനെ നിയന്ത്രിക്കാമെന്ന ആശങ്കയിലാണ് എതിർ ടീമുകൾ. ഇതിനിടെ മുൻ പാകിസ്താൻ താരം മുഹമ്മദ് യൂസഫ് നടത്തിയ ഒരു താരതമ്യമാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായത്. വൈഭവിനെ മുൻ പാക് താരം ഷാഹിദ് അഫ്രീദിയുമായി താരതമ്യം ചെയ്തതാണ് യൂസഫിന് വിമർശനങ്ങൾക്ക് ഇടയാക്കിയത്. അഫ്രീദിയുടെ കരിയറിന്റെ തുടക്കകാലത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് വൈഭവ് നടത്തുന്നതെന്ന് യൂസഫ് […]
Read more

നീറ്റ് ക്രമക്കേട്; എൻടിഎയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് എൻടിഎയ്ക്ക് വീണ്ടും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ചോദ്യപേപ്പർ ചോർച്ച എങ്ങനെ സംഭവിച്ചുവെന്നും എന്തുകൊണ്ടാണ് തുടർച്ചയായി വീഴ്ചകൾ ഉണ്ടാകുന്നതെന്നും കോടതി ചോദിച്ചു. യുവാക്കളെ നിരാശരാക്കരുതെന്നും, വർഷങ്ങളായുള്ള വിദ്യാർത്ഥികളുടെ കഠിനാധ്വാനമാണ് പരീക്ഷയിലൂടെ പ്രതിഫലിക്കുന്നതെന്നും ജസ്റ്റിസ് പി.എസ്. നരസിംഹ അഭിപ്രായപ്പെട്ടു. യു.പി.എസ്.സി ഉൾപ്പെടെ വിശ്വസനീയമായി പരീക്ഷകൾ നടത്തുന്നതിൽ മാതൃകാപരമായ സ്ഥാപനങ്ങളിൽ നിന്ന് എൻടിഎ പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് കോടതി നിർദ്ദേശിച്ചു. പരീക്ഷാ സംവിധാനത്തിലെ വീഴ്ചകൾ ഗൗരവമായി കാണണമെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഉന്നതാധികാര സമിതിയുടെ […]
Read more

കെനിയ സ്കൂളിലെ തീപിടിത്തം; 8 വിദ്യാർഥിനികളെ പോലീസ് അറസ്റ്റ് ചെയ്തു

നയ്റോബി: കെനിയയിലെ പെൺകുട്ടികളുടെ ബോർഡിംഗ് സ്കൂളിലുണ്ടായ വൻ തീപിടുത്തവുമായി ബന്ധപ്പെട്ട് എട്ട് വിദ്യാർഥിനികളെ പോലീസ് അറസ്റ്റ് ചെയ്തു. 16 വിദ്യാർഥിനികളുടെ മരണത്തിനിടയാക്കിയ സംഭവം ബോധപൂർവം തീ വെച്ചതാണെന്ന സംശയത്തെ തുടർന്നാണ് നടപടി. തലസ്ഥാനമായ നൈറോബിയിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ അകലെയുള്ള ഗിൽഗിലിലെ ഉതുമിഷ ഗേൾസ് അക്കാദമിയിലാണ് ദുരന്തമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ വിദ്യാർഥിനികൾ ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു തീപിടുത്തം ഉണ്ടായത്. ഇരുനില കെട്ടിടത്തിലെ ഒന്നാം നിലയിൽ ആരംഭിച്ച തീ പിന്നീട് പൂർണമായും ആ ഭാഗം കത്തിച്ചുകളഞ്ഞു. സംഭവസമയത്ത് ഏകദേശം 220 […]
Read more

പ്ലാസ്റ്റിക് മുട്ട, കൃത്രിമ തണ്ണിമത്തൻ പ്രചാരണം വ്യാജമെന്ന് FSSAI

ന്യൂഡൽഹി: വിപണിയിൽ ‘പ്ലാസ്റ്റിക് മുട്ട’യും കൃത്രിമ നിറം കുത്തിവെച്ച തണ്ണിമത്തനും ലഭ്യമാണെന്ന രീതിയിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങൾക്ക് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്നും ജനങ്ങൾ അനാവശ്യമായി ഭയപ്പെടേണ്ടതില്ലെന്നും അതോറിറ്റി അറിയിച്ചു. FSSAI തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ആനിമേഷൻ വീഡിയോകളിലൂടെ ഇത്തരം വ്യാജവാർത്തകളിലെ വസ്തുതകൾ വിശദീകരിച്ചു. ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകൾ വഴി ലഭിക്കുന്ന മുട്ടകൾ പ്ലാസ്റ്റിക് ആണെന്ന തരത്തിലുള്ള പ്രചാരണങ്ങളും […]
Read more

നെൻമാറ ഇരട്ടക്കൊലക്കേസ്; സാക്ഷിമൊഴികൾ മുഴുവൻ നിഷേധിച്ച് പ്രതി ചെന്താമര

പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ മുഴുവൻ നിഷേധിച്ച് പ്രതി ചെന്താമര. കേസിലെ 81 സാക്ഷികളിൽ 46 പേരുടെ മൊഴികളാണ് ഇതിനകം പ്രതിക്ക് വായിച്ചു കേൾപ്പിച്ചത്. കൊലപാതക സമയത്ത് പ്രതിയെ കണ്ടുവെന്നതുൾപ്പെടെ ഉയർന്ന എല്ലാ മൊഴികളും ചെന്താമര തള്ളിക്കളഞ്ഞതായി കോടതി രേഖപ്പെടുത്തി. 2025 ജനുവരി 27-ന് നടന്ന നെൻമാറ ഇരട്ടക്കൊലക്കേസിന്റെ അന്തിമ വിചാരണ നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. നിലവിൽ പ്രതി ചെന്താമരയെ സാക്ഷിമൊഴികൾ വിശദമായി വായിച്ചു കേൾപ്പിക്കുന്ന ഘട്ടത്തിലാണ് കോടതി. 46 സാക്ഷികളുടെ മൊഴികൾ വായിച്ചു കേൾപ്പിച്ചതിന് പിന്നാലെ, […]
Read more

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച; പൊലീസ് റിപ്പോർട്ട് ഭരണസമിതി തള്ളി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള പൊലീസ് റിപ്പോർട്ട് ക്ഷേത്ര ഭരണസമിതി തള്ളിക്കളഞ്ഞു. നേരിട്ടുള്ള പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിൽ നിന്ന് വിലപിടിപ്പുള്ളതോ അമൂല്യമോ ആയ വസ്തുക്കൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഭരണസമിതി വ്യക്തമാക്കി. വിഷയത്തിൽ പൊലീസ് റിപ്പോർട്ടിനെതിരെ സർക്കാർ തലത്തിൽ കത്ത് നൽകുന്നതും പരിഗണനയിലാണെന്ന് അറിയുന്നു. അതേസമയം, ത്രീ-ടയർ സുരക്ഷാ സംവിധാനം നിലവിലുണ്ടായിട്ടും ക്ഷേത്രത്തിൽ അമൂല്യ വസ്തുക്കൾ കാണാതായതും സുരക്ഷാ വീഴ്ചയുണ്ടായതുമെന്ന ആരോപണങ്ങളാണ് ഡിജിപിയുടെ റിപ്പോർട്ടിൽ ഉയർന്നിരിക്കുന്നത്. ഈ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിയിൽ നിന്ന് ഇന്ന് മന്ത്രി […]
Read more

പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പ്; ആം ആദ്മി പാർട്ടിക്ക് വൻ വിജയം

ഛണ്ഡീഗഡ്: പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി വീണ്ടും ശക്തമായ മുന്നേറ്റം നടത്തി. ആകെ സീറ്റുകളിൽ 220 എണ്ണം നേടി എഎപി സംസ്ഥാന രാഷ്ട്രീയത്തിലെ തങ്ങളുടെ ആധിപത്യം കൂടുതൽ ഉറപ്പിച്ചു. നഗരമേഖലകളിലെ വികസന പ്രവർത്തനങ്ങളും സൗജന്യ സേവനങ്ങളും വോട്ടർമാരെ സ്വാധീനിച്ചതായാണ് രാഷ്ട്രീയ വിലയിരുത്തൽ. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് 90 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. നിരവധി നഗരങ്ങളിൽ എഎപിക്ക് ശക്തമായ മത്സരം ഉയർത്താൻ കോൺഗ്രസിന് സാധിച്ചു. അതേസമയം ബിജെപിക്കും ശിരോമണി അകാലിദളിനും തിരഞ്ഞെടുപ്പിൽ കാര്യമായ […]
Read more

കുവൈത്തിലെ അപകടകരമായ ഡ്രൈവിംഗിന് 33 പേർ അറസ്റ്റിൽ; 203 വാഹനങ്ങൾ കസ്റ്റഡിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ വ്യാപക പരിശോധനയിൽ ആയിരക്കണക്കിന് നിയമലംഘനങ്ങൾ കണ്ടെത്തി. സെക്ടർ തലവൻ ബ്രിഗേഡിയർ അബ്ദുള്ള അൽ അതീഖിയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധനകൾ. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഒമർ അൽ സാരി, എമർജൻസി പൊലീസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ റാഷിദ് അൽ ഹാജരി, അസിസ്റ്റന്റ് ബ്രിഗേഡിയർ ഹംലാൻ അൽ ഹംലാൻ എന്നിവർ വിവിധ ഗവർണറേറ്റുകളിലെ പ്രവർത്തനങ്ങൾക്ക് […]
Read more

പൊലീസുകാരനെന്ന് നടിച്ച് ജ്വല്ലറിയിൽ നിന്ന് 2.60 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്തു

കാസർകോട്: പൊലീസുകാരനെന്ന് പരിചയപ്പെടുത്തി ജ്വല്ലറിയിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ തിരുവനന്തപുരം സ്വദേശി മനുവിനെതിരെ ബേക്കൽ പൊലീസ് അന്വേഷണം ശക്തമാക്കി. കടയുടമകൾക്ക് സംശയം തോന്നാതിരിക്കാൻ സ്റ്റേഷനിലെ പൊലീസുകാരുടെ പേരുകൾ വരെ പഠിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. 27ന് ഉച്ചയോടെയാണ് ബേക്കൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണെന്നും അഖിൽരാജ് എന്നാണു പേരെന്നും പറഞ്ഞ് ഇയാൾ ജ്വല്ലറിയിലെത്തിയത്. 16.200 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് ഇയാൾ വാങ്ങിയത്. പണം ഓൺലൈനായി അയക്കാമെന്ന് പറഞ്ഞ പ്രതി ആദ്യം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix