Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

മരിച്ചെന്ന് കരുതി റോഡരികിൽ തള്ളി; യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി

കൊച്ചി: വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട കാമുകിയെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോതമംഗലം സ്വദേശി നിതിൻ (31) അറസ്റ്റിൽ. കുന്നത്തുനാട് പോലീസാണ് പ്രതിയെ പിടികൂടിയത്. സ്വകാര്യ ബാങ്ക് ജീവനക്കാരനായ നിതിന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് അറസ്റ്റ്. പട്ടിമറ്റം സ്വദേശിനിയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുമായി നിതിൻ പ്രണയബന്ധത്തിലായിരുന്നു. ഇതിനിടെ നിതിന്റെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതോടെ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി നടന്ന […]
Read more

തക്കാളി ലോറി ബൈക്കിലിടിച്ച് മറിഞ്ഞു; യുവാവിന് ഗുരുതര പരിക്ക്

കൊല്ലം: തക്കാളി കയറ്റിയെത്തിയ ലോറി ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ശാസ്താംകോട്ട–കരുനാഗപ്പള്ളി പ്രധാനപാതയിലെ മൈനാഗപ്പള്ളി കുറ്റിയിൽമുക്കിൽ ശനിയാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം. അപകടത്തിൽ സാരമായി പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശി അബ്ദുൽ സലാമിനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മകനെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്ന് പ്രധാനപാതയിലേക്ക് ബൈക്ക് പ്രവേശിക്കുന്നതിനിടെയാണ് കരുനാഗപ്പള്ളിയിൽ നിന്ന് വന്ന ലോറി ഇടിച്ചത്. […]
Read more

മോഷ്ടിച്ച ബൈക്ക് ഒൻപതാം ക്ലാസുകാരന്റെ വീട്ടിൽ നിന്ന് കണ്ടെത്തി

കോഴിക്കോട്: മേപ്പയ്യൂരിൽ നിന്ന് മോഷണം പോയ ബൈക്ക് ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തി. സ്കൂൾ വിദ്യാർഥികളിൽ ലഹരി ഉപയോഗം സംബന്ധിച്ച അന്വേഷണത്തിനിടെയാണ് വേളം പഞ്ചായത്ത് പരിധിയിലെ വീട്ടുവളപ്പിൽ നിന്ന് ബൈക്ക് കണ്ടെത്തിയത്. വീടിന് സമീപം നിർത്തിയിട്ടിരുന്ന ബൈക്കിനെക്കുറിച്ച് സംശയം തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ് അത് മേപ്പയ്യൂരിൽ നിന്ന് മോഷണം പോയ വാഹനമാണെന്ന് വ്യക്തമായത്. ബൈക്ക് ഒരു സുഹൃത്ത് നൽകിയതാണെന്നാണ് വിദ്യാർഥി രക്ഷിതാക്കളോട് പറഞ്ഞിരുന്നതെന്ന് പോലീസ് അറിയിച്ചു. തുടർന്ന് ബൈക്ക് മേപ്പയ്യൂർ പോലീസ് […]
Read more

സിഎംആർഎൽ-എക്സാലോജിക് കേസ്; വീണ വിജയന്റെ ബാങ്ക് ലോക്കർ പരിശോധിക്കാൻ ഇ.ഡി

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വീണ വിജയന്റെ ബാങ്ക് ലോക്കർ പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നീക്കം തുടങ്ങി. എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറിലേക്കാണ് അന്വേഷണം വ്യാപിപ്പിക്കാൻ ഉദ്യോഗസ്ഥർ ഒരുങ്ങുന്നത്. നേരത്തെ അന്വേഷണത്തിന്റെ ഭാഗമായി വീണ വിജയന്റെ ബാങ്ക് അക്കൗണ്ട് ഇ.ഡി. മരവിപ്പിച്ചിരുന്നു. എന്നാൽ അക്കൗണ്ടിൽ രണ്ട് ലക്ഷത്തിൽ താഴെ മാത്രമാണ് നിക്ഷേപമുണ്ടായിരുന്നതെന്നാണ് വിവരം. തുടർന്നാണ് അതേ ബാങ്കിൽ വീണയ്ക്ക് ലോക്കർ ഉള്ളതായി കണ്ടെത്തിയതോടെ ലോക്കർ പരിശോധിക്കാനുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടന്നത്. സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക് […]
Read more

ആലുവ പീഡനക്കേസ്; പ്രതിക്ക് രണ്ട് ഇരട്ട ജീവപര്യന്തം

എറണാകുളം: മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിക്ക് കനത്ത ശിക്ഷ വിധിച്ച് പെരുമ്പാവൂർ അതിവേഗ പോക്‌സോ കോടതി. തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ ക്രിസ്റ്റൽ രാജ് (36) ന് രണ്ട് ഇരട്ട ജീവപര്യന്തം തടവും 35 വർഷം അധിക തടവും 21.81 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ജഡ്ജി വി. സന്ദീപ് കൃഷ്ണയാണ് ശിക്ഷ പ്രഖ്യാപിച്ചത്. 2023 സെപ്റ്റംബർ 7-ന് ആലുവ എടയപ്പുറത്തെ വാടകവീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി […]
Read more

മുൻ ചാലക്കുടി എംപി കെ.പി. ധനപാലൻ അന്തരിച്ചു

തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ചാലക്കുടി എംപിയുമായിരുന്ന കെ.പി. ധനപാലൻ (76) അന്തരിച്ചു. കുറച്ചുനാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളിലൊരാളായ ധനപാലൻ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 1979-ൽ പറവൂർ നഗരസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം പൊതുപ്രവർത്തനത്തിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സജീവമായത്. ഞായറാഴ്ച പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നൽകിയ സ്വീകരണ പരിപാടിയിലായിരുന്നു ധനപാലൻ അവസാനമായി പൊതുവേദിയിൽ പങ്കെടുത്തത്. അദ്ദേഹത്തിന്റെ നിര്യാണം കോൺഗ്രസ് പ്രവർത്തകർക്കും രാഷ്ട്രീയലോകത്തിനും വലിയ നഷ്ടമായി.
Read more

ടാങ്കർ ലോറി വിട്ടുനൽകാൻ 50,000 രൂപ കൈക്കൂലി; ചേർത്തല ഡിവൈഎസ്പി അറസ്റ്റിൽ

ആലപ്പുഴ: ശുചിമുറി മാലിന്യം കൊണ്ടുപോയ ടാങ്കർ ലോറി വിട്ടുനൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ചേർത്തല ഡിവൈഎസ്പി ടി. അനിൽകുമാറിനെ (54) കോട്ടയം വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ബുധനാഴ്ച വൈകിട്ട് വിജിലൻസ് ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടിയത്. ചേർത്തലയിലെ വാടകവീട്ടിൽ നടന്ന ഓപ്പറേഷനിടെ വിജിലൻസ് സംഘത്തെ കണ്ട അനിൽകുമാർ വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മതിൽ ചാടിക്കടന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പിന്നാലെയെത്തിയ ഉദ്യോഗസ്ഥർ പ്രതിയെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വിജിലൻസിന്റെ […]
Read more

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം; 65കാരന് ദാരുണാന്ത്യം

തൃശ്ശൂർ: അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 65കാരൻ മരിച്ചു. പുല്ലേർകാട്ട് സ്വദേശിയായ മോഹനൻ (65) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. സമീപ പ്രദേശത്ത് കാട്ടാന ഇറങ്ങിയ വിവരം അറിഞ്ഞ് പുറത്തിറങ്ങിയ മോഹനൻ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

18കാരിക്ക് നേരെ ലൈംഗികാതിക്രമം; സൈക്യാട്രിക് കൗൺസിലർ അറസ്റ്റിൽ

കോഴിക്കോട്: പതിനെട്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സൈക്യാട്രിക് കൗൺസിലർ അറസ്റ്റിൽ. കോഴിക്കോട് തൊണ്ടയാട് സ്വദേശി യഹിയ ഖാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം തേടി കൗൺസിലിംഗിനായി എത്തിയ തൃശൂർ സ്വദേശിനിയായ 18കാരിക്കാണ് ദുരനുഭവം നേരിട്ടത്. പെൺകുട്ടിയുടെ കുടുംബത്തിന് പരിചയമുള്ളയാളായിരുന്നു യഹിയ ഖാൻ. മാതാവിനൊപ്പമാണ് യുവതി പാലാഴിയിലെ കൗൺസിലിംഗ് കേന്ദ്രത്തിലെത്തിയത്. എന്നാൽ ചികിത്സയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് വിവിധ സ്ഥലങ്ങളിലേക്ക് കാറിൽ കൊണ്ടുപോയി പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് വിവിധ […]
Read more

കടുത്ത പരമാധികാര ലംഘനം; ഇറാന്‍റെ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ അതിശക്തമായി അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭൗമ അഖണ്ഡതയ്ക്കുമേലുള്ള ഗുരുതരമായ ലംഘനവും അപകടകരമായ പ്രകോപനവുമാണ് ഈ നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ജനവാസ മേഖലകൾക്കും തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾക്കും നേരിട്ടുള്ള ഭീഷണിയാണ് ആക്രമണം സൃഷ്ടിച്ചതെന്ന് കുവൈത്ത് ആരോപിച്ചു. രാജ്യത്തിനെതിരായ ഇത്തരം കടന്നുകയറ്റങ്ങൾ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാകില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. മേഖലയിലെ സംഘർഷാവസ്ഥ കുറയ്ക്കാനും സമാധാനം പുനഃസ്ഥാപിക്കാനും വിവിധ രാജ്യങ്ങൾ നയതന്ത്ര […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix