Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിൽ സൂക്ഷിച്ചു; ഭർത്താവ് അറസ്റ്റിൽ

മുംബെെ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിൽ സൂക്ഷിച്ചുവെച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. മുംബൈയിലെ മാൽവാനിയിൽ നടന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിനിയായ സെലിമ ഖാത്തൂൻ (33) ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ നിന്ന് ദിവസങ്ങളായി കടുത്ത ദുർഗന്ധം വമിച്ചതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികൾ ഭർത്താവ് ഷംസുദ്ദീൻ അബ്ദുൽ മത്തീനുമായി ഫോണിൽ ബന്ധപ്പെട്ടു. വീട്ടിൽ എലി ചത്തുകിടക്കുകയാണെന്നായിരുന്നു ഇയാളുടെ വിശദീകരണം. എന്നാൽ ദുർഗന്ധം അസഹനീയമായതോടെ അയൽവാസികൾ മാൽവാനി പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി വീടിന്റെ […]
Read more

കാണാതായ 41-കാരിയുടെ മൃതദേഹം ഭർതൃവീട്ടിലെ കിണറ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം മുത്താനയിൽ വീട്ടമ്മയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മുത്താന ചരുവിള പുത്തൻവീട്ടിൽ സുനിലിന്റെ ഭാര്യ ഷീബ (41)യാണ് മരിച്ചത്. ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് ഷീബ കല്ലുവാതുക്കലിലെ സ്വന്തം വീട്ടിൽ താമസിച്ചുവരികയായിരുന്നു. പിന്നീട് ഇവരെ കാണാതായതിനെ തുടർന്ന് ഷീബയുടെ അമ്മ പാരിപ്പള്ളി പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലും തിരച്ചിലിലുമാണ് മുത്താനയിലെ ഭർതൃവീട്ടിലെ കിണറ്റിൽ ഷീബയുടെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് സംഘം മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം […]
Read more

കൊളുക്കുമലയിൽ കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി: മൂന്നാർ കൊളുക്കുമലയിൽ കൊക്കയിലേക്ക് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെന്നൈ അഭിരാമപുരം സ്വദേശിയായ എൻ. ദ്രാവിനേഷ് (25)ന്റെ മൃതദേഹമാണ് ഏകദേശം 400 അടി താഴ്ചയിൽ നിന്ന് ഫയർഫോഴ്‌സ് സംഘം കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഡ്രോൺ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തകരും ഫയർഫോഴ്‌സ് സംഘവും തെരച്ചിൽ നടത്തിയത്. ബന്ധുക്കൾക്കൊപ്പം കൊളുക്കുമലയിൽ സൂര്യോദയം കാണുന്നതിനായി ട്രക്കിങ് ജീപ്പിൽ എത്തിയതായിരുന്നു ദ്രാവിനേഷ്. കൊളുക്കുമലയിലെ സിംഹപാറ മേഖലയിൽ എത്തിയ ശേഷം ഒപ്പമുണ്ടായിരുന്നവരിൽ നിന്ന് പെട്ടെന്ന് ഓടിമാറി യുവാവ് കൊക്കയിലേക്ക് ചാടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. […]
Read more

ട്രെയിനിൽ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് ഹനീഫ വീണ്ടും പിടിയിൽ

കോഴിക്കോട്: ഡൽഹിയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് ഹനീഫയെ പൊലീസ് വീണ്ടും പിടികൂടി. ആന്ധ്രപ്രദേശ്-കർണാടക അതിർത്തിക്ക് സമീപം ട്രെയിനിൽ നടത്തിയ സാഹസിക നീക്കത്തിലൂടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. മേയ് 23-നാണ് മുക്കം പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ഹനീഫ രക്ഷപ്പെട്ടത്. തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുജറാത്തിലെ വഡോദരയിൽ വെച്ച് ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പ്രതിക്കായി വ്യാപക അന്വേഷണം ആരംഭിച്ച പൊലീസ്, റെയിൽവേ പൊലീസിന്റെയും ആർപിഎഫിന്റെയും സഹായത്തോടെയാണ് ഇയാളെ വീണ്ടും […]
Read more

പോണേക്കരയിൽ ക്രൂരപീഡനം; 34-കാരനെ ചൂടാക്കിയ ചട്ടുകം കൊണ്ട് പൊള്ളിച്ചു

കൊച്ചി: വാടകയ്ക്ക് നൽകിയ വീട്ടിൽ നിന്ന് ആളെ ഒഴിപ്പിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് പോണേക്കര സ്വദേശിയായ 34-കാരനെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. പോണേക്കര സ്വദേശികളായ സെജിൻ (35), അമൽഷ (35) എന്നിവരാണ് പിടിയിലായത്. കേസിലെ ഒന്നാംപ്രതിയായ ജോസഫ് ജോജു ഒളിവിലാണെന്നും ഇയാൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മേയ് 29-ന് വൈകിട്ട് നാലോടെയായിരുന്നു സംഭവം. ആക്രമണത്തിനിരയായ യുവാവിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂടാക്കിയ ചട്ടുകം കൊണ്ട് പൊള്ളലേൽപ്പിച്ചതായി പരാതിയിൽ പറയുന്നു. പ്രതികളുടെ സുഹൃത്ത് 34-കാരന്റെ […]
Read more

ഇബ്രാഹിംകുട്ടിയുടെ മരണം; കൊലക്കുറ്റം ചുമത്തി വി. സുധീർകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം

കോഴിക്കോട്: വടകരയിൽ നിക്ഷേപ തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വയോധികൻ ഇബ്രാഹിംകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും ഡിസിസി സെക്രട്ടറിയുമായ വി. സുധീർകുമാറിനെതിരെ സിപിഎം രംഗത്ത്. സംഭവത്തിൽ ഇബ്രാഹിംകുട്ടിക്ക് നീതി ലഭിക്കണമെന്നും സുധീർകുമാറിനെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മഹബൂബ് ആവശ്യപ്പെട്ടു. വടകര കടത്തനാട് ലേബർ സൊസൈറ്റിയുടെ മുൻ പ്രസിഡന്റായിരുന്ന സുധീർകുമാറിന്റെ വീടിന് മുന്നിലെത്തിയാണ് ഇബ്രാഹിംകുട്ടി പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യാശ്രമം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ അദ്ദേഹത്തെ […]
Read more

സ്കൂൾ നീന്തൽക്കുളത്തിൽ പ്ലസ്ടു വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു

അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറിൽ സ്കൂൾ നീന്തൽക്കുളത്തിൽ പ്ലസ് ടു വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജിടി റോഡിലെ ശുഭം എൻക്ലേവിലുള്ള ശ്രീ ഗുരു ഹർകൃഷ്ണൻ പബ്ലിക് സ്കൂൾ ഓഫ് എക്സലൻസിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ ആര്യൻ (18) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. സ്കൂളിൽ സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ പങ്കെടുക്കാനാണ് ആര്യൻ പോയതെന്ന് മാതാവ് സുനിത അറിയിച്ചു. രാത്രി എട്ടുമണിയോടെ വിദ്യാർഥിയെ നോവ മെഡിസിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പേ മരണം സംഭവിച്ചതായി ഡോക്ടർമാർ […]
Read more

ഏഴ് വയസുകാരിയെപീഡിപ്പിക്കാൻ ശ്രമിച്ചു; ട്രെയിനിൽ സംഘർഷം

ഓടുന്ന ട്രെയിനിൽ ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഒരു യുവാവിനെ സഹയാത്രികർ മർദിച്ച സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. സംഭവത്തെ തുടർന്ന് പ്രതിക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവും നിയമം കൈയിലെടുക്കരുതെന്ന വാദവും ഉയർന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായി. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച വീഡിയോയിലാണ് സംഭവം ശ്രദ്ധ നേടിയത്. ട്രെയിൻ യാത്രയ്ക്കിടെ കുട്ടി അസ്വാഭാവികമായി നിലവിളിച്ചതിനെ തുടർന്ന് അമ്മ കാര്യം തിരക്കിയപ്പോഴാണ് സമീപത്ത് ഇരുന്നയാൾ ഉപദ്രവിച്ചെന്ന വിവരം കുട്ടി വെളിപ്പെടുത്തിയതെന്നാണ് പോസ്റ്റിൽ പറയുന്നത്. […]
Read more

വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി; യുവാവ് എക്സൈസിന്റെ പിടിയിൽ

തിരുവനന്തപുരം: വീട്ടുമുറ്റത്തും പരിസരത്തുമായി കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പൊഴിയൂർ പുല്ലുവേറ്റി സ്വദേശി അജിൻ (29) ആണ് നെയ്യാറ്റിൻകര എക്സൈസ് സംഘത്തിന്റെ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് അജിന്റെ വീട്ടുപറമ്പിൽ നിന്ന് വിവിധ വലിപ്പത്തിലുള്ള എട്ട് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. വീടിന് ചുറ്റുമുള്ള ഒഴിഞ്ഞ സ്ഥലങ്ങളിൽ നട്ടുവളർത്തിയിരുന്ന ചെടികൾ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അതീവ ശ്രദ്ധയോടെയാണ് കഞ്ചാവ് ചെടികൾ പരിപാലിച്ചിരുന്നതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പിടിയിലായ അജിൻ മുമ്പും […]
Read more

കോളേജ് ആഘോഷത്തിനിടെ ആക്രമണം; വിദ്യാർത്ഥിക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂട് എം.എ. എഞ്ചിനീയറിങ് കോളേജിൽ വിദ്യാർത്ഥിക്കുനേരെ മദ്യപസംഘത്തിന്റെ ആക്രമണം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ചെങ്കോട്ടുകോണം സ്വദേശിയായ അൽ അമീനാണ് ആക്രമണത്തിനിരയായത്. കോളേജിലെ ആനുവൽ ഡേ ആഘോഷങ്ങൾക്കിടയിൽ പുറത്തുനിന്നെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തെ തുടർന്ന് അൽ അമീന്റെ ഒരു കണ്ണിലെ റെറ്റിനയ്ക്ക് ഗുരുതര ക്ഷതം സംഭവിക്കുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിൽ ഇതുവരെ പ്രതികളെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix