എംഎൽഎയായി കർണാടക രാഷ്ട്രീയത്തിൽ തുടരാനാണ് താത്പര്യമെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചതിന് പിന്നാലെ രാജ്യസഭയിലേക്ക് പോകണമെന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം നിരസിച്ച് സിദ്ധരാമയ്യ. രാജ്യസഭയിലേക്കല്ല, എംഎൽഎയായിത്തന്നെ കർണാടക രാഷ്ട്രീയത്തിൽ തുടരാനാണ് താത്പര്യമെന്ന് അദ്ദേഹം വ്യക്തമാക്കി. “കോൺഗ്രസ് ഹൈക്കമാൻഡ് ഡി.കെ. ശിവകുമാറിനെ അടുത്ത മുഖ്യമന്ത്രിയായി നിർദേശിച്ചു. അതിന് ഞാൻ സമ്മതിച്ചു,” വ്യാഴാഴ്ച വസതിയിൽ സംഘടിപ്പിച്ച പ്രഭാതഭക്ഷണ യോഗത്തിനിടെ സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്ന സാഹചര്യത്തിൽ ഹൈക്കമാൻഡ് അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും, അത് അദ്ദേഹം നിരസിക്കുകയായിരുന്നു. അടുത്ത മുഖ്യമന്ത്രിയായി ഡി.കെ. […]
Read more
