Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പുണെയിൽ വ്യാജമദ്യം ദുരന്തം; 16 പേർ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ വ്യാജമദ്യം കഴിച്ച് നിരവധി പേർ മരിച്ച സംഭവത്തിൽ മരണസംഖ്യ ഉയരുന്നു. ഹട്‌സ്പർ, പിമ്പിരി-ചിഞ്ചുവാട് മേഖലകളിലുണ്ടായ ദുരന്തത്തിൽ ഇതുവരെ 16 മരണങ്ങൾ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. ചില പ്രാദേശിക മാധ്യമങ്ങൾ മരണസംഖ്യ 18 മുതൽ 20 വരെയാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.

വ്യാജമദ്യം കഴിച്ച പലർക്കും കാഴ്ച നഷ്ടപ്പെടുകയും ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പേർ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് വ്യാജമദ്യം നിർമ്മിച്ച യോഗേഷ് വാങ്കടെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് മെത്തനോൾ കലർത്തിയ 200 ലിറ്ററിലധികം വ്യാജമദ്യം പിടിച്ചെടുത്തു. അനധികൃത മദ്യവിൽപ്പന കേസുകളിൽ ഇയാൾ നേരത്തെയും പ്രതിയായിരുന്നുവെന്നും, പലതവണ എക്സൈസ് വകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ പ്രതി പൊലീസ് കസ്റ്റഡിയിലാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് വ്യാജമദ്യ വിൽപ്പന നടന്നുവരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മദ്യം കഴിച്ചവർക്ക് പെട്ടെന്ന് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യത്തിൽ മാരകമായ മെത്തനോളിന്റെ സാന്നിധ്യം കണ്ടെത്തിയത്.

സംഭവത്തിൽ മഹാരാഷ്ട്ര പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer