Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

അതിർത്തി സുരക്ഷാ പരിശോധന ശക്തമാക്കി; ആയിരത്തിലധികം വിദേശികൾക്കെതിരെ നടപടി

റിയാദ്: രാജ്യത്ത് ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരായ പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിവിധ ഭാഗങ്ങളിൽ നിന്നായി 19,000 നിയമലംഘകരെ സുരക്ഷാ വിഭാഗം പിടികൂടി. നിലവിൽ 23,600-ലധികം വിദേശികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്, ഇതിൽ ആയിരത്തിലധികം സ്ത്രീകളും ഉൾപ്പെടുന്നു. പിടിയിലായവരിൽ ഭൂരിഭാഗവും ഇഖാമ നിയമലംഘകരും അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരുമാണെന്ന് അധികൃതർ അറിയിച്ചു. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,158 പേരെയും രാജ്യം വിടാൻ ശ്രമിച്ച 54 പേരെയും അറസ്റ്റ് […]
Read more

അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ബുള്ളറ്റ് കത്തിച്ചു; അന്വേഷണം ആരംഭിച്ചു

കൊല്ലം: അഞ്ചൽ ആർച്ചലിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ബുള്ളറ്റ് കത്തിച്ചു. ആറന്മുള സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിവേകിന്റെ വാഹനമാണ് കത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കത്തിച്ച ബുള്ളറ്റിന് സമീപത്ത് നിന്ന് ഒരു ഭീഷണിക്കത്തും കണ്ടെത്തിയിട്ടുണ്ട്. പുനലൂരിലെ കോളേജിൽ വെച്ച് ഉണ്ടായ മർദനത്തിന് പ്രതികാരമായാണ് നടപടിയെന്ന് കത്തിൽ പരാമർശിക്കുന്നതായി റിപ്പോർട്ടുണ്ട്. “സിപിഎം കളിച്ചല്ലേ അടിച്ചത്” എന്നും “ഞങ്ങൾ ഭരണത്തിൽ വരില്ലെന്ന് വിചാരിച്ചോ” എന്നും കത്തിൽ ഭീഷണി ഉള്ളതായി പറയുന്നു. സംഭവത്തിന് പിന്നിൽ […]
Read more

പഞ്ചാബിൽ പൊലീസ് ഉദ്യോഗസ്ഥനെ അജ്ഞാതർ വെടിവെച്ച് കൊന്നു

അമൃത്സർ: പഞ്ചാബിൽ പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെ ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ ജോഗ സിങിന് നേരെ ആക്രമണം ഉണ്ടായത്. അമൃത്സറിലെ ട്രാഫിക് വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ജോഗ സിങ് ഇന്ന് രാവിലെ അമൃത്സർ റൂറലിലെ ഹംസ ഗ്രാമത്തിന് സമീപം വെച്ചാണ് ആക്രമിക്കപ്പെട്ടത്. ഒന്നിലധികം വെടിയേറ്റതിനെ തുടർന്ന് അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആക്രമണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമോ ആസൂത്രിതമായ നീക്കമോ ഉണ്ടാകാമെന്ന സംശയത്തിലാണ് പൊലീസ്. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം എത്തി […]
Read more

അമ്പലപ്പുഴ ബിവറേജസിന് സമീപം യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

ആലപ്പുഴ: അമ്പലപ്പുഴ ബിവറേജസിന് സമീപം യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കണ്ണപ്പൻ എന്നറിയപ്പെടുന്ന ഉദീഷ് (26), രാജീവ് (41) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് പിടികൂടിയത്. അമ്പലപ്പുഴ സ്വദേശികളായ ബിജുവിനും ബന്ധു ശരത്തിനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇരുവരെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബിവറേജസിൽ മദ്യം വാങ്ങുന്നതിനിടെ ബിജുവും പ്രതികളും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ ബിജു പ്രതികളിലൊരാളായ ഉദീഷിനെ മർദിച്ചതായും തുടർന്ന് പിന്നാലെയെത്തിയ പ്രതികൾ മാരകായുധങ്ങളുമായി ബിജുവിനെയും ശരത്തിനെയും […]
Read more

വർക്കലയിൽ യുവതി സഞ്ചരിച്ച കാർ തടഞ്ഞ് ആക്രമണശ്രമം; മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ യുവതി ഉൾപ്പെട്ട സംഘം സഞ്ചരിച്ച വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് യുവാക്കൾ പിടിയിൽ. ചാത്തന്നൂർ സ്വദേശി അഭിജിത്ത്, വർക്കല സ്വദേശി അരുൺ, കൊല്ലം സ്വദേശി രാംരാജ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാപനാശം ബീച്ചിലെത്തിയ സംഘത്തിന്റെ കാർ പ്രതികൾ തടഞ്ഞുനിർത്തിയെന്നാണ് പരാതി. തുടർന്ന് അസഭ്യം വിളിക്കുകയും കാറിന്റെ ഗ്ലാസ് അടിച്ചുതകർക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. യുവതിയെ കയ്യിൽ ബലമായി പിടിച്ചിറക്കാൻ ശ്രമിച്ചതായും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Read more

ബലൂചിസ്ഥാനിൽ ട്രെയിനിന് സമീപം വൻ സ്ഫോടനം; 24 മരണം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ റെയിൽവേ ട്രാക്കിന് സമീപമുണ്ടായ ശക്തമായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. 24 പേർ മരിച്ചതായും 50ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സൈനികർ സഞ്ചരിച്ച ട്രെയിനെയാണ് ലക്ഷ്യമിട്ടതെന്നാണ് വിവരം. കൊല്ലപ്പെട്ടവരിൽ സൈനികരും ഉൾപ്പെടുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ക്വറ്റയിലെ ചമൻ ഫടക് റെയിൽവേ സ്റ്റേഷന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ക്വറ്റയിൽ നിന്ന് പെഷാവറിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ സൈനികരും അവരുടെ കുടുംബാംഗങ്ങളും യാത്ര ചെയ്യുകയായിരുന്നു. ഈദ് അവധി ആഘോഷിക്കാനായി യാത്ര […]
Read more

ചികിത്സാപ്പിഴവിൽ ജവാന്റെ അമ്മയുടെ കൈ മുറിച്ചു മാറ്റി; യുപി സർക്കാരിനെതിരെ പ്രതിഷേധം

ലഖ്നൗ: കാൻപൂരിൽ ചികിത്സാപ്പിഴവിനെ തുടർന്ന് ഐടിബിപി ജവാന്റെ അമ്മയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനം. പരാതി നൽകിയിട്ടും പ്രാഥമിക അന്വേഷണം പോലും നടത്താത്തതിനെതിരെ ഐടിബിപി ഉദ്യോഗസ്ഥർ പ്രതിഷേധവുമായി രംഗത്തെത്തി. മഹാരാജ്പൂരിലെ 32-ാം ബറ്റാലിയനിൽ സേവനമനുഷ്ഠിക്കുന്ന ഐടിബിപി ജവാൻ വികാസ് സിങിന്റെ അമ്മ നിർമല ദേവി (56) മേയ് 13ന് ശ്വാസതടസ്സത്തെ തുടർന്ന് കാൻപൂരിലെ കൃഷ്ണ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതായിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ ഉണ്ടായ ഗുരുതരമായ പിഴവിനെ തുടർന്ന് ഒടുവിൽ […]
Read more

കോയമ്പത്തൂരിൽ പത്തുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; രണ്ട് പേർ അറസ്റ്റിൽ

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ പത്തുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. നാഗപട്ടണം സ്വദേശി കാർത്തിക്കും സുഹൃത്ത് മോഹൻരാജും പൊലീസ് പിടിയിലായി. കഴിഞ്ഞ വ്യാഴാഴ്ച പലചരക്ക് സാധനങ്ങൾ വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്. വൈകുന്നേരമായിട്ടും കുട്ടി വീട്ടിലെത്താതിരുന്നതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം സുലൂരിലെ ഒരു കുളത്തിൽ നിന്ന് കണ്ടെത്തിയത്. കുട്ടിയുടെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അയൽവാസിയായ […]
Read more

പറവൂരിൽ കടകളിൽ വിചിത്ര മോഷണം; ലക്ഷ്യം പലചരക്ക് സാധനങ്ങൾ

കൊച്ചി: മോഷണം പലതരത്തിലുണ്ടെങ്കിലും പറവൂർ കോട്ടുവള്ളി-ചെറിയപ്പിള്ളി മേഖലയിലെ കടകളിൽ നടക്കുന്ന മോഷണങ്ങൾ വ്യത്യസ്ത ശ്രദ്ധ നേടുകയാണ്. പണം ലക്ഷ്യമാക്കാതെ പലചരക്ക് സാധനങ്ങളാണ് ഇവിടെ വ്യാപകമായി മോഷണം പോകുന്നത്. പൊതിച്ച തേങ്ങ, സിഗരറ്റ്, ബീഡി, ടൂത്ത് പേസ്റ്റ്, ചിപ്സ് തുടങ്ങിയവയാണ് മോഷ്ടാക്കളുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ചെറിയപ്പിള്ളിയിലെ ഷിബു ചെത്തിക്കാടന്റെ പലചരക്ക് കട കുത്തിത്തുറന്ന് ഏകദേശം 8000 രൂപ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ചു. രണ്ട് ദിവസം മുൻപ് സമീപത്തെ ചായക്കടയിൽ നിന്നും ചിപ്സും മോഷണം പോയിരുന്നു. […]
Read more

കിടപ്പിലായ ഭാര്യാസഹോദരന്റെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടി; യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: മസ്തിഷ്കാഘാതത്തെ തുടർന്ന് കിടപ്പിലായ ഭാര്യാസഹോദരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. ശുശ്രൂഷിക്കാനെന്ന പേരിൽ കുടുംബത്തിന്റെ വിശ്വാസം നേടിയെടുത്ത ശേഷമാണ് ഇയാൾ 1.48 ലക്ഷം രൂപ തട്ടിയെടുത്തത്. 26കാരനായ ശുഭം ജെയിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ വർഷം ജനുവരി മുതൽ ബുരാരിയിൽ അളിയനും കുടുംബത്തിനുമൊപ്പമാണ് ശുഭം താമസിച്ചിരുന്നത്. ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതായി കാണിച്ച് റോഹൻ അഗർവാൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix