Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് നേവി ഉദ്യോഗസ്ഥനായ യുവാവ് വാഹനാപകടത്തിൽ മരിച്ചു. ചിതറ ഐരകുഴി സ്വദേശി അബിൻ കൃഷ്ണ (25) ആണ് മരിച്ചത്. കടയ്ക്കലിൽ ഇന്നലെ രാത്രി കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അബിന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണത്തിന് കീഴടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

ആർ.ബി.ഐ. കറൻസി ചെസ്റ്റിൽ നിന്ന് 8.7 കോടി മോഷണം; ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

അഹമ്മദാബാദ്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ.) കറൻസി ചെസ്റ്റിൽ നിന്ന് 8.7 കോടി രൂപ മോഷ്ടിച്ച കേസിൽ പൊതുമേഖല ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. പുതിയ നോട്ടുകൾ സൂക്ഷിക്കാനും വിതരണം ചെയ്യാനുമായി ആർ.ബി.ഐ. നിയന്ത്രിക്കുന്ന സുരക്ഷിത സംഭരണകേന്ദ്രത്തിലാണ് വൻ തട്ടിപ്പ് നടന്നത്. ബാങ്ക് ഓഫ് ബറോഡ ജീവനക്കാരനായ ഹർസിദ്ധ കഡിയാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആർ.ബി.ഐ.യുടെ കറൻസി ചെസ്റ്റ് പ്രവർത്തിക്കുന്ന അഹമ്മദാബാദിലെ കലുപുർ മേഖലയിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിൽ പണം സൂക്ഷിപ്പിന്റെ ചുമതലയിലായിരുന്നു ഇയാൾ. ജനുവരി […]
Read more

വൃദ്ധസദന തട്ടിപ്പ്; വിദേശതേക്ക് മുങ്ങിയ പ്രതി ബെംഗളൂരുവിൽ പിടിയിൽ

ഇടുക്കി: വൃദ്ധസദനം ആരംഭിച്ച് അന്തേവാസികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം വിദേശത്തേക്ക് കടന്ന കേസിൽ പ്രതി പിടിയിൽ. തൊടുപുഴ കാളിയാർ മേടക്കൽ വീട്ടിൽ ജീവൻ തോമസ് (40) നെയാണ് തൊടുപുഴ പൊലീസ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. ആജീവനാന്ത സംരക്ഷണവും മികച്ച പരിചരണവും ഉറപ്പുനൽകി വയോധികരെയും ഭിന്നശേഷിക്കാരെയും വൃദ്ധസദനത്തിൽ പ്രവേശിപ്പിച്ച ശേഷം വലിയ തുക വാങ്ങിയാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. നിലവിൽ മൂന്ന് പരാതികളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്ത് ‘എൽഡർ […]
Read more

കർണാടകയിൽ നദിയിൽ മുങ്ങി എട്ട് പേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ ഏഴ് സ്ത്രീകളുൾപ്പെടെ എട്ട് പേർ മുങ്ങിമരിച്ചു. ഭട്കലിന് സമീപമുള്ള തട്ടെ ഹക്കലു നദിയിലാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നദിയിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. നിരവധി പേർ ഒഴുക്കിൽപ്പെട്ടിരിക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
Read more

കോന്നിയിൽ നിന്ന് മോഷ്ടിച്ച വാഹനവുമായി കറങ്ങി നടന്ന പ്രതി പിടിയിൽ

പത്തനംതിട്ട: കോന്നിയിൽ നിന്ന് മോഷ്ടിച്ച ഗുഡ്സ് വാഹനവുമായി ബാറുകളിൽ കയറി കറങ്ങി നടന്ന പ്രതി ഒടുവിൽ പൊലീസിന്റെ പിടിയിലായി. കൂടൽ നെടുമൺകാവിൽ വാടകയ്ക്ക് താമസിച്ചിരുന്ന റോബിൻ സന്തോഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18-ാം തീയതിയാണ് കോന്നിയിലെ എഎസ്ആർ ട്രേഡേഴ്സ് ഉടമ പ്രശാന്തിന്റെ ഗുഡ്സ് വാഹനം മോഷണം പോയത്. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതി വിവിധ ബാറുകളിൽ കയറുന്ന ദൃശ്യങ്ങൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. കോന്നിയിൽ നിന്ന് പത്തനാപുരം ഭാഗത്തേക്ക് വാഹനവുമായി […]
Read more

ചത്തീസ്ഗഡിൽ പെൻഷൻ വാങ്ങാൻ 90കാരിയെ ചുമന്നുകൊണ്ട് മരുമകൾ നടന്നത് 9 കിലോമീറ്റർ

ചത്തീസ്ഗഡ്: ചത്തീസ്ഗഡിലെ സർഗുജ ജില്ലയിൽ ക്ഷേമ പെൻഷൻ വാങ്ങാനായി 90 വയസുകാരിയായ ഭർതൃമാതാവിനെ ചുമലിലേറ്റി മരുമകൾ ഒൻപത് കിലോമീറ്റർ നടന്നു. മെയിൻപാറ്റ് മേഖലയിലെ സുഖ്മാനിയ ബായ് എന്ന സ്ത്രീയാണ് 1,500 രൂപയുടെ പെൻഷൻ തുക ലഭിക്കാനായി കിടപ്പുരോഗിയായ വയോധികയെ ചുമന്നുകൊണ്ട് ബാങ്കിലെത്തിയത്. ബാങ്കിൽ നേരിട്ട് ഹാജരായി വിരലടയാളം നൽകാതെ പെൻഷൻ തുക ലഭിക്കില്ലെന്ന നിബന്ധന മൂലമാണ് ഇത്തരത്തിൽ പോകേണ്ടിവരുന്നതെന്ന് സുഖ്മാനിയ പറഞ്ഞു. പ്രദേശത്ത് ഗതാഗത സൗകര്യങ്ങൾ ഇല്ലാത്തതിനാൽ വയോധികയെ ചുമന്നുകൊണ്ട് നടക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും അവർ വ്യക്തമാക്കി. […]
Read more

ശക്തമായ മഴയിൽ ചെങ്ങന്നൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു

ആലപ്പുഴ: ശക്തമായ മഴയെ തുടർന്ന് ചെങ്ങന്നൂർ പുലിയൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു. പുലിയൂർ സ്വദേശി ശിവന്റെ വീട്ടുവളപ്പിലെ കിണറാണ് തകർന്നത്. ഇന്നലെ രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. കിണർ ഇടിഞ്ഞ് താഴുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി മുതൽ ചെങ്ങന്നൂർ മേഖലയിൽ ശക്തമായ മഴ തുടരുകയായിരുന്നു. ശനിയാഴ്ച രാവിലെ വലിയ ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഇന്റർലോക്ക് ചെയ്ത വീട്ടുമുറ്റത്തെ കിണർ കണ്ണുമുന്നിൽ ഇടിഞ്ഞ് താഴുന്നത് കണ്ടത്. ഇതിനിടെ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും […]
Read more

അങ്കമാലിയിൽ 15 പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

എറണാകുളം: അങ്കമാലിയിൽ വഴിയാത്രക്കാരെയും ബസ് കാത്തുനിന്നവരെയും കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തിയിലെ ലബോറട്ടറി പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ അറിയിച്ചു. സംഭവത്തിൽ 15 പേർക്കാണ് കടിയേറ്റത്. കടിയേറ്റവർക്ക് അടിയന്തര സഹായമായി 5,000 രൂപ വീതം നൽകുമെന്ന് നഗരസഭ അറിയിച്ചു. തുടർചികിത്സയ്ക്ക് കൂടുതൽ സഹായം ആവശ്യമായാൽ അതും പരിഗണിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ആക്രമണ സ്വഭാവമുള്ള തെരുവ് നായകളെ പിടികൂടാൻ പാലക്കാട്ടിൽ നിന്ന് പ്രത്യേക നായപിടിത്ത സംഘത്തെ […]
Read more

മുവാറ്റുപുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കൊച്ചി: മുവാറ്റുപുഴ സിവിൽ സ്റ്റേഷൻ ജംഗ്ഷന് സമീപം ലോറിയും ബൈക്കും തമ്മിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുനലൂർ ഇടമൺ, ഹോളിമാസ് സ്കൂളിന് സമീപം ഉത്രം വീട്ടിൽ ബിജുകുമാർ (സാമി-57) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മൂലമറ്റം സ്വദേശി ഹരി (28)ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ഏകദേശം 4.30-ഓടെയായിരുന്നു അപകടം. മുടവൂർ ഭാഗത്തുള്ള വർക്ക്‌ഷോപ്പിലെ ജീവനക്കാരായ ഇരുവരും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. അതിനിടെ അമിത വേഗത്തിൽ എത്തിയ […]
Read more

കോഴിക്കോട് കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന റിജിൻ ലാൽ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഉണ്ടായ ദുരന്തത്തിൽ മരിച്ച റിജിൻ ലാലിന്റെ മൃതദേഹം സംസ്കരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിജിൻ ഇന്നലെയാണ് മരിച്ചത്. അപകടത്തിൽ അദ്ദേഹത്തിന്റെ ഭാര്യ സോനയും മരിച്ചിരുന്നു. മെയ് 15-ന് രാത്രി ഏകദേശം 9.30-ഓടെ കക്കറ മുക്ക് റോഡിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. അപകടസമയത്ത് കാറിന്റെ പിൻസീറ്റിലുണ്ടായിരുന്ന സോന (28) സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ആറുമാസം ഗർഭിണിയായിരുന്ന സോനയെ ആശുപത്രിയിൽ കാണിച്ച് ബന്ധുവീടിൽ സന്ദർശനം നടത്തി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix