Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സാലിക് ടോൾ ഗേറ്റുകൾ ഉപയോഗിക്കുന്നവർക്ക് ഇനി അധിക ചെലവ്; ടോൾ നിരക്കുകളിൽ നികുതി

ദുബായ്: ദുബായിലെ സാലിക് ടോൾ ഗേറ്റുകൾ ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് ഇനി അധിക ചെലവ്. സാലിക് ടോൾ നിരക്കുകൾക്കും ടാഗ് ആക്ടിവേഷൻ ഫീസിനും മേൽ 5 ശതമാനം മൂല്യവർധിത നികുതി (വാറ്റ്) ഏർപ്പെടുത്തുന്നതായി കമ്പനി അറിയിച്ചു. മെയ് 22 വെള്ളിയാഴ്ചയാണ് സാലിക് ഓപ്പറേറ്റർമാർ പുതിയ പ്രഖ്യാപനം നടത്തിയത്. 2026 ജൂൺ 1 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. നിലവിലുള്ള അടിസ്ഥാന ടോൾ നിരക്കുകളിൽ മാറ്റമില്ലെങ്കിലും അതിന് മുകളിൽ 5 ശതമാനം വാറ്റ് അധികമായി ഈടാക്കും. ദുബായിലെ […]
Read more

പഞ്ചാബിൽ സർക്കാർ ഓഫീസുകൾ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ മാത്രം

ചണ്ഡീഗഢ്: പഞ്ചാബിൽ കടുത്ത ചൂടും ഉഷ്ണതരംഗവും തുടരുന്ന സാഹചര്യത്തിൽ സർക്കാർ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനസമയത്തിൽ മാറ്റം വരുത്തി. മേയ് 25 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വന്നതായി സർക്കാർ അറിയിച്ചു. പുതിയ നിർദേശപ്രകാരം സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ, സേവന കേന്ദ്രങ്ങൾ, സർക്കാർ-എയ്ഡഡ്-സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ മാത്രമായിരിക്കും പ്രവർത്തിക്കുക. അടുത്ത ഉത്തരവ് വരുന്നതുവരെ ഈ ക്രമീകരണം തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ഉച്ചസമയത്തെ അതിശക്തമായ ചൂടിൽ […]
Read more

200 കിലോമീറ്റർ വേഗത്തിൽ കാർ ഓടിച്ച് റീൽസ് ചിത്രീകരണം; യുവാവ് അറസ്റ്റിൽ

ഹൈദരാബാദ്: 200 കിലോമീറ്റർ വേഗത്തിൽ കാർ ഓടിച്ച് റീൽസ് ചിത്രീകരിച്ച യുവാവ് അറസ്റ്റിൽ. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ പുപ്പൽഗുഡ അൽക്കാപൂർ ടൗൺഷിപ്പ് സ്വദേശിയായ കൊത്തപ്പള്ളി യശ്വന്ത് റെഡ്ഡിയെയാണ് പൊലീസ് പിടികൂടിയത്. റോഡ് പട്രോളിംഗ് ഓഫീസർ കാരിംഗുള സായിറാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മെയ് 10നാണ് സംഭവം നടന്നത്. പുതുതായി വാങ്ങിയ “TGTR2026” എന്ന താൽക്കാലിക രജിസ്ട്രേഷൻ നമ്പറുള്ള ഫോക്‌സ്‌വാഗൺ വിർട്ടസ് കാർ ഉപയോഗിച്ചായിരുന്നു യുവാവിന്റെ അപകടകരമായ ഡ്രൈവിംഗ്. നർസിംഗി ടോൾ പ്ലാസയിൽ നിന്ന് ടിജിപിഎ ടോൾ […]
Read more

ഡി.ആർ കോംഗോയിൽ എബോള വ്യാപനം രൂക്ഷം; ഇന്ത്യയിൽ ജാഗ്രത ശക്തമാക്കി

ഡി.ആർ. കോംഗോയിൽ എബോള വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രത ശക്തമാക്കി. ഡി.ആർ. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ തുടങ്ങിയ എബോള ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കായി വിമാനത്താവളങ്ങളിൽ കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പനി, ഛർദ്ദി, തലവേദന, അകാരണ രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങളുള്ളവരും രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരും ഇമിഗ്രേഷൻ നടപടികൾക്ക് മുൻപ് എയർപോർട്ട് ഹെൽത്ത് ഓഫീസർമാരെ അറിയിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ മന്ത്രാലയം […]
Read more

കക്കാടംപൊയിൽ പാതയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തിനശിച്ചു

കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയിൽ പാതയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. വിനോദസഞ്ചാര മേഖലയായ കള്ളിപ്പാറക്കും പീടികപ്പാറക്കും ഇടയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. റെനോൾട്ട് ഡസ്റ്റർ മോഡൽ കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്നവർ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ സുരക്ഷിതരായി രക്ഷപ്പെട്ടു. പിന്നാലെ തീ വേഗത്തിൽ പടരുകയായിരുന്നു. മുക്കം അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ എത്തി തീയണച്ചെങ്കിലും കാർ പൂർണമായും കത്തിനശിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
Read more

ആംബുലൻസ് ലഭിക്കാതെ മൃതദേഹം ചുമലിലേറ്റി നാല് കിലോമീറ്റർ; തെലങ്കാനയിൽ ദാരുണ സംഭവം

ഹൈദരാബാദ്: ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് മൃതദേഹം ചുമലിലേറ്റി നാല് കിലോമീറ്റർ നടന്ന ദാരുണ സംഭവം തെലങ്കാനയിൽ. ഭദ്രാചലം സ്വദേശിയായ കണ്ടി വെങ്കണ്ണ (45) അതിശക്തമായ ചൂടിനെ തുടർന്ന് കുഴഞ്ഞുവീണതിനെ തുടർന്ന് സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ അദ്ദേഹം മരണപ്പെട്ടു. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകാൻ ആശുപത്രിയിൽ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് മൃതദേഹം ചുമലിലേറ്റി ഏകദേശം നാല് കിലോമീറ്റർ ദൂരം നടന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. […]
Read more

വിശ്വാസത്തിന്‍റെയും ഐതിഹ്യത്തിന്‍റെയും പൊരുള്‍ തേടുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

രചന:പി ആർ സുമേരൻസംവിധാനം: ഷാജി പട്ടിക്കര കൊച്ചി: കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്‍റെ ആചാര അനുഷ്ഠാനങ്ങളുടെയും ഉത്സവങ്ങളുടെയും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി ചിത്രീകരണം പൂര്‍ത്തിയായി. ഫ്രെയിം ടു ഫ്രെയിം ഫിലിമിന്‍റെ ബാനറില്‍ മധുസൂദനന്‍ മാവേലിക്കരയും, ഫുൾ മാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജിയും സംയുക്തമായി നിര്‍മ്മിക്കുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ചസംവിധാനം ചെയ്തിരിക്കുന്നത് എഴുത്തുകാരനും മലയാള ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണ്. പ്രമുഖ നടന്‍ ഇന്ദ്രന്‍സാണ് ഡോക്യുമെന്‍ററിയുടെ […]
Read more

ക്യാമറകൾക്ക് ക്ഷാമം; സ്കൂൾ ബസുകൾ നിരത്തിലിറക്കാൻ തടസം

പാലക്കാട്: പുതിയ അധ്യയനവർഷം ആരംഭിക്കാനിരിക്കെ സ്‌കൂൾ ബസുകളിൽ നിർബന്ധമാക്കിയ ക്യാമറകൾക്ക് ക്ഷാമം നേരിടുന്നത് സ്‌കൂൾ അധികൃതരെ പ്രതിസന്ധിയിലാക്കി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ബസുകളിൽ സ്ഥാപിക്കേണ്ട അംഗീകൃത ക്യാമറകൾ ലഭിക്കാത്തതിനാൽ നിരവധി ബസുകൾ നിരത്തിലിറക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ അധ്യയനവർഷം മുതലാണ് മറ്റ് സുരക്ഷാ സംവിധാനങ്ങൾക്കൊപ്പം സ്‌കൂൾ ബസുകളിൽ ക്യാമറയും നിർബന്ധമാക്കിയത്. കഴിഞ്ഞ വർഷം ഇത് നടപ്പാക്കിയിരുന്നെങ്കിലും ക്യാമറ സ്ഥാപിക്കാൻ ഓഗസ്റ്റ് വരെ സമയം അനുവദിച്ചിരുന്നു. പിന്നീട് പരിശോധനകൾ കാര്യമായി നടക്കാതിരുന്നതിനാൽ പല സ്‌കൂളുകളും ക്യാമറ സ്ഥാപിച്ചിരുന്നില്ല. ഇതോടെയാണ് […]
Read more

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണാവകാശം തങ്ങൾക്കെന്ന് ഇറാൻ

ടെഹ്‌റാൻ: അമേരിക്കയുമായുള്ള ആണവ ചർച്ചകൾ നിർണായക ഘട്ടത്തിലെത്തുന്നതിനിടെ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണാവകാശം തങ്ങൾക്കാണെന്ന് ഇറാൻ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കാൻ ടെഹ്‌റാന് നിയമപരമായ അവകാശമുണ്ടെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേഷ്ടാവ് മൊഹ്‌സിൻ റെസായി പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ നിയന്ത്രണം ഉറപ്പാകുന്നത് ദേശീയ സുരക്ഷ ശക്തിപ്പെടുത്തുമെന്നും ഗൾഫ് മേഖലയിലെ ദീർഘകാല അസ്ഥിരതയ്ക്ക് അറുതിയാകുമെന്നും മുൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മേധാവിയായ റെസായി വ്യക്തമാക്കി. സൈനിക […]
Read more

അമ്മയിലെ വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്; ക്ഷേത്രം നൽകുന്നത് 75 ലക്ഷം

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ വിവാദ സ്പോൺസർഷിപ്പ് കരാറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കുടുംബസംഗമ പരിപാടിയുടെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപയ്ക്ക് വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രം ഏറ്റെടുത്തതായാണ് വിവരം. ക്ഷേത്രം പ്രസിഡന്റ് ടി.ജി. നന്ദകുമാറും അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മിലായിരുന്നു കരാർ. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന നിലപാടിലാണ് നടി അൻസിബ ഹസൻ ഈ കരാറിനെ എതിർത്തത്. മതസ്ഥാപനങ്ങളിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കരുതെന്ന അഭിപ്രായമാണ് അവർ മുന്നോട്ടുവെച്ചത്. ഈ വിഷയത്തിൽ സംഘടനയ്ക്കുള്ളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix