Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

IRGCയെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ഇസ്രയേൽ

ജെറുസലേം: ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്നും സംഘടനയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും ഇന്ത്യയോട് ആവശ്യപ്പെട്ട് ഇസ്രയേൽ. ഇറാനുമായുള്ള മേഖലാതല സംഘർഷങ്ങളും നിലവിലെ വെടിനിർത്തൽ സാഹചര്യവും നിലനിൽക്കുന്നതിനിടെയാണ് ഇസ്രയേൽ ഈ ആവശ്യം മുന്നോട്ടുവെച്ചത്. ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചകളിലാണ് ഇന്ത്യൻ അധികൃതരോട് ഈ നിർദേശം ഉന്നയിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പശ്ചിമേഷ്യയ്ക്ക് പുറത്തേക്കും വ്യാപിക്കുന്ന ഐആർജിസിയുടെ സ്വാധീനവും പ്രവർത്തനങ്ങളും ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഇസ്രയേൽ ഇന്ത്യയെ അറിയിച്ചതായും സൂചനയുണ്ട്. ഐആർജിസിക്കെതിരെ വിവിധ […]
Read more

VD സതീശന്റെ ഡൽഹി യാത്രയ്ക്ക് ED റെയ്‌ഡുമായി ബന്ധമില്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം: എക്‌സാലോജിക്-സി.എം.ആർ.എൽ. കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെക്കുറിച്ച് കേരള പോലീസിനോ ആഭ്യന്തര വകുപ്പിനോ മുൻകൂർ വിവരം ലഭിച്ചിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. റെയ്ഡുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ വി.ഡി. സതീശൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത് കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കാനായിരുന്നുവെന്നും അത് സർക്കാർ നടപടികളുടെ ഭാഗമാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഇ.ഡി. അന്വേഷണവുമായി ആ സന്ദർശനത്തിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡി. […]
Read more

‘കണ്ണിന് പകരം കണ്ണ്’; ഇ.ഡി നടപടിയിൽ പി.സി ജോർജിന്റെ പ്രതികരണം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നതിനിടെ പരിഹാസവുമായി പി.സി. ജോർജ്. “ഒരു കരണത്തടിക്കുന്നവന് മറുകരണം കൂടി കാട്ടിക്കൊടുക്കണം എന്ന് പഠിപ്പിക്കുന്ന പുതിയ നിയമത്തേക്കാൾ എനിക്ക് ഇഷ്ടം കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല് എന്ന് പഠിപ്പിക്കുന്ന പഴയ നിയമമാണ്. വിജയനും കുടുംബത്തിനും ആശംസകൾ” എന്നാണ് പി.സി. ജോർജ് സമൂഹമാധ്യമത്തിൽ കുറിച്ചത്. പി.സി. ജോർജിന്റെ മകനും ബി.ജെ.പി. നേതാവുമായ ഷോൺ ജോർജ് മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട് തുടർ […]
Read more

തൃണമൂലിലെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാറെന്ന് സൗമിത്ര ഖാൻ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിലെ 50 എംഎൽഎമാരും 20 എംപിമാരും ബി.ജെ.പി.യിലേക്ക് എത്താൻ തയ്യാറാണെന്ന അവകാശവാദവുമായി ബി.ജെ.പി. എംപി സൗമിത്ര ഖാൻ. കേന്ദ്ര നേതൃത്വം അനുമതി നൽകിയാൽ പാർട്ടിമാറ്റത്തിന് ഇവർ സന്നദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയെ രൂക്ഷമായി വിമർശിച്ച സൗമിത്ര ഖാൻ, അഴിമതിയിൽപ്പെട്ടവർക്ക് ഉടൻ ശിക്ഷ ലഭിക്കുമെന്നും ജയിലിൽ പോകേണ്ടിവരുമെന്നും ആരോപിച്ചു. അഭിഷേകിന്റെ വീടിന് മുന്നിൽ ഇപ്പോൾ ‘ബുൾഡോസർ’ നിൽക്കുകയാണെന്നും അദ്ദേഹം പരാമർശിച്ചു. പശ്ചിമ ബംഗാളിലെ വിവിധ നഗരസഭകളിലായി നൂറോളം തൃണമൂൽ […]
Read more

രോഗിയുമായി ശാരീരികബന്ധം; യുകെയിലെ ന്യൂറോസർജന് എട്ട് മാസം സസ്പെൻഷൻ

രോഗിയുമായി ദീർഘകാല ശാരീരികബന്ധത്തിൽ ഏർപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് യുകെയിലെ ന്യൂറോസർജൻ ഡോ. ചിരാഗ് പട്ടേലിനെ എട്ട് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. രോഗിക്ക് ലഹരിയുളവാക്കുന്ന മരുന്നുകൾ നൽകിയതായും ഇയാൾക്കെതിരെ ആരോപണമുണ്ട്. 2019ൽ ശസ്ത്രക്രിയ നടത്തിയ രോഗിയുമായാണ് ഡോക്ടറുടെ ബന്ധം ആരംഭിച്ചത്. പിന്നീട് ഇത് എട്ട് മാസത്തോളം നീണ്ടുനിന്നതായി അന്വേഷണത്തിൽ കണ്ടെത്തി. 2023ൽ ബന്ധം വഷളായതിനെ തുടർന്ന് രോഗി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കാർഡിഫ് ആൻഡ് വെയിൽ ഹെൽത്ത് ബോർഡിനെ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കാർഡിഫിലെ […]
Read more

മുന്നറിയിപ്പില്ലാതെ ED പരിശോധന; കേരളത്തിലും ബെംഗളൂരുവിലും വ്യാപക പരിശോധന

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടുകൾ ഉൾപ്പെടെ കേരളത്തിലും ബെംഗളൂരുവിലുമായി 12 ഇടങ്ങളിലാണ് ഇ.ഡി. പരിശോധന നടത്തുന്നത്. പരിശോധന സംബന്ധിച്ച വിവരം സംസ്ഥാന പോലീസിനെയോ മറ്റ് ഉദ്യോഗസ്ഥരെയോ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് വിവരം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, ബെംഗളൂരു എന്നിവിടങ്ങളിലായി പരിശോധന തുടരുകയാണ്. പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനിലെ വാടകവീട്ടിലും ഇ.ഡി. സംഘം പരിശോധന നടത്തി. മുൻ മന്ത്രി […]
Read more

ഭർതൃവീട്ടിൽ 26കാരി തൂങ്ങി മരിച്ച നിലയിൽ; ഭർത്താവും കുടുംബവും ഒളിവിൽ

ലഖ്‌നൗ: വിവാഹം കഴിഞ്ഞ് ആറാം മാസം 26കാരിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്ത്രീധന പീഡനാരോപണം. ഉത്തർപ്രദേശിലെ താക്കൂർഗഞ്ച് സ്വദേശിനി ശ്വേത സിംഗാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഭർത്താവും കുടുംബാംഗങ്ങളും ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. 2025 നവംബർ 22 നായിരുന്നു ശ്വേത സിംഗും ഭൂപേന്ദ്ര സിംഗും വിവാഹിതരായത്. വിവാഹശേഷം മുതൽ യുവതിക്ക് ഭർതൃവീട്ടിൽ നിരന്തര മാനസികവും ശാരീരികവുമായ പീഡനങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്ന് പിതാവ് ഉമേഷ് കുമാർ സിംഗ് നൽകിയ പരാതിയിൽ പറയുന്നു. സ്ത്രീധനമായി കൂടുതൽ […]
Read more

എബോള ഭീഷണി; ഉഗാണ്ടയിൽ നിന്ന് എത്തിയ യുവതി ബെംഗളൂരുവിൽ ക്വാറൻ്റീനിൽ

ബെംഗളൂരു: ആഫ്രിക്കൻ രാജ്യങ്ങളിൽ പടരുന്ന എബോള വൈറസ് ഇന്ത്യയിലെത്തിയെന്ന സംശയത്തെ തുടർന്ന് ബെംഗളൂരുവിൽ ജാഗ്രത ശക്തമാക്കി. ഉഗാണ്ടയിൽ നിന്ന് ബെംഗളൂരുവിലെത്തിയ 28 വയസ്സുകാരിക്ക് എബോള രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നിരീക്ഷണത്തിലാക്കി. സർക്കാർ നിയന്ത്രണത്തിലുള്ള എപ്പിഡെമിക് ഡിസീസസ് ആശുപത്രിയിലെ പ്രത്യേക ക്വാറൻ്റീൻ വിഭാഗത്തിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഉഗാണ്ടയിൽ നിന്ന് അഹമ്മദാബാദ് വഴി കഴിഞ്ഞ ദിവസമാണ് യുവതി ബെംഗളൂരുവിലെത്തിയത്. വിമാനത്താവളത്തിലെ പരിശോധനയിൽ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ 24 മണിക്കൂർ നിരീക്ഷണത്തിനിടെ ശരീരവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ക്വാറൻ്റീൻ കാലാവധി […]
Read more

ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂരിൽ ആറുമാസം തടവുശിക്ഷ

ന്യൂഡൽഹി: ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു. ആസ്തിവിവരങ്ങൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ തുടർച്ചയായി ലംഘിച്ചതിനും കോടതിയിൽ ഹാജരാകാതിരുന്നതുമാണ് നടപടിക്ക് കാരണം. ഉടൻ സിംഗപ്പൂർ കോടതിയിൽ കീഴടങ്ങണമെന്ന നിർദേശത്തോടൊപ്പം 90,000 സിംഗപ്പൂർ ഡോളർ, ഏകദേശം 67.46 ലക്ഷം രൂപ, നിയമച്ചെലവായി അടയ്ക്കാനും കോടതി ഉത്തരവിട്ടു. 2024 ഏപ്രിൽ മുതൽ തന്റെ ആസ്തിവിവരങ്ങൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും പലതവണ നൽകിയ നിർദേശങ്ങൾ പാലിക്കാതിരുന്നതാണ് ശിക്ഷയ്ക്ക് […]
Read more

നവജാത ശിശുവിനെ പുറത്തേക്കെറിഞ്ഞ സംഭവം; യുവതിക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു

ആലപ്പുഴ: ഗവ. ആശുപത്രിയിൽ വയറുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ 19കാരി ആശുപത്രി ശൗചാലയത്തിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ജനൽ വഴിയിലൂടെ പുറത്തേക്കെറിഞ്ഞ സംഭവത്തിൽ വധശ്രമക്കേസ്. അവിവാഹിതയായ യുവതിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുവതി തന്നെയാണ് മറുപിള്ള വേർപെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അരുൺ ജേക്കബ് അറിയിച്ചു. ശൗചാലയ ഭാഗത്തുനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിന് പുറകുവശത്ത് രക്തത്തിൽ കുളിച്ച നിലയിൽ നവജാത ശിശുവിനെ കണ്ടെത്തിയത്. ഉടൻ പ്രാഥമിക […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix