Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് സമീപം 65കാരൻ കൊല്ലപ്പെട്ടു

കൊല്ലം: നഗരത്തിൽ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിന്റെ സമീപത്ത് ലോട്ടറി വിൽപ്പനക്കാരനെ അജ്ഞാതൻ ശ്വാസം മുട്ടിച്ചും ഇടിച്ചും കൊലപ്പെടുത്തിയ സംഭവത്തിൽ നാട്ടുകാർക്ക് ഞെട്ടൽ മാറിയിട്ടില്ല. മുണ്ടയ്ക്കൽ വെസ്റ്റ് ഊരമ്പള്ളിയിലെ പത്മവിലാസത്തിൽ രാജേന്ദ്രൻ (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. പണവുമായി ബന്ധപ്പെട്ട കൊലപാതകമാണെന്നതാണ് പ്രാഥമിക നിഗമനം. രാജേന്ദ്രന്റെ കൈവശമുണ്ടായിരുന്ന ബാഗും മൊബൈൽ ഫോണും കാണാതായിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്കുള്ള റോഡിൽ കാർ എസി വർക്ക്‌ഷോപ്പിന് മുന്നിലാണ് ഞായറാഴ്ച രാത്രി 12.45ഓടെ കൊലപാതകം […]
Read more

സോപ്പ് രൂപത്തിൽ മയക്കുമരുന്ന് കടത്ത്; രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: തായ്‌ലൻഡിൽ നിന്ന് സോപ്പെന്ന വ്യാജേന കടത്തിക്കൊണ്ടുവന്ന 3.5 കിലോ മെത്താക്വാലോൺ കൊച്ചി വിമാനത്താവളത്തിൽ പിടികൂടി. സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശികളായ സത്യനാരായണ റൊക്കല്ല (36), അരുൺകുമാർ പണ്ടാരി (55) എന്നിവരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പരിശോധനയ്ക്കിടെ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും അധികൃതർ അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ തായ് ലയൺ എയർ വിമാനത്തിൽ ബാങ്കോക്കിൽ നിന്ന് കൊച്ചിയിലെത്തിയ ഇരുവരെയും രഹസ്യവിവരത്തെ തുടർന്ന് ഡിആർഐ സംഘം നിരീക്ഷിച്ചിരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബാഗേജ് പരിശോധിക്കുന്നതിനിടെയാണ് […]
Read more

സ്വർണം തേടി പോയ സംഘം ഗുഹയിൽ കുടുങ്ങി; ഒരു ആഴ്ചയായി അകത്ത്

ലാവോസിൽ സ്വർണം തിരയുന്നതിനായി ഗുഹയിലിറങ്ങിയ ഏഴ് ഗ്രാമീണർ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഗുഹയ്ക്കുള്ളിൽ കുടുങ്ങി. ഒരു ആഴ്ചയ്ക്കുമുമ്പ് മധ്യ ലാവോസിലെ സെയ്സോംബൂൻ പ്രവിശ്യയിലെ വലിയ ഗുഹയിൽ പ്രവേശിച്ച ഇവരാണ് ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷപ്പെടുത്താൻ വ്യാപകമായ രക്ഷാപ്രവർത്തനമാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഗ്രാമീണർ സ്വർണം തിരയുന്നതിനായി ഗുഹയ്ക്കുള്ളിലേക്ക് പോയത്. തുടർന്ന് ഉണ്ടായ ശക്തമായ മഴയെ തുടർന്ന് വെള്ളം കയറി ഗുഹയുടെ പുറംവഴി അടഞ്ഞതാണ് അപകടത്തിന് കാരണം. ലാവോസിന്റെയും തായ്‌ലൻഡിന്റെയും രക്ഷാസേനകൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. […]
Read more

താന്നിപ്പുഴയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

കൊച്ചി: പെരുമ്പാവൂർ താന്നിപ്പുഴയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ശിവരാത്രി കടവിന് സമീപം പെലപ്പിള്ളി വീട്ടിൽ നിഖിൽ സുന്ദരൻ (39) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 12 മണിയോടെയായിരുന്നു അപകടം. വീട്ടുമുറ്റത്ത് തുണി ഉണക്കുന്നതിനായി കെട്ടിയിരുന്ന ഇരുമ്പ് കമ്പിയിലേക്ക് വൈദ്യുതി സർവീസ് വയർ വീണതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. അഴയിൽ പിടിച്ച നിലയിൽ വീണ് കിടന്നിരുന്ന നിഖിലിനെ രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ രാജനും ഷോക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നിഖിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം […]
Read more

ആലുവയിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: ആലുവയിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുറയാർ കടന്നോത്ത് റോഡിലെ പാറപ്പുറത്ത് വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ രുഗ്മിണി (85) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് വീടിന് സമീപമുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഓർമ്മക്കുറവുണ്ടായിരുന്ന രുഗ്മിണിയെ രാവിലെ മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിനിടയിലാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. […]
Read more

എംആധാർ ആപ്പ് അവസാനിക്കുന്നു; പുതിയ ആധാർ ആപ്പ് അവതരിപ്പിച്ചു

ന്യൂഡൽഹി: ഇന്ത്യയിലെ ആധാർ സേവനങ്ങളിൽ വലിയ മാറ്റത്തിന് തുടക്കമിട്ട് പഴയ എംആധാർ (mAadhaar) ആപ്പ് ഉടൻ അവസാനിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഇതിന് പകരമായി കൂടുതൽ സുരക്ഷയും ആധുനിക സൗകര്യങ്ങളും ഉൾക്കൊള്ളുന്ന പുതിയ ആധാർ ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. രാജ്യത്തെ ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനത്തെ കൂടുതൽ സുരക്ഷിതവും ഉപയോക്തൃ സൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. എംആധാർ ആപ്പ് ഉടൻ അവസാനിപ്പിക്കുമെന്ന് ഔദ്യോഗിക അറിയിപ്പിലൂടെ യുഐഡിഎഐ വ്യക്തമാക്കി. പുതിയ […]
Read more

കോലഞ്ചേരിയിൽ കിണറ്റിൽ വീണ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കൊച്ചി: കോലഞ്ചേരി പൂതൃക്ക പഞ്ചായത്തിലെ കുടകുത്തിയിൽ കിണറ്റിൽ വീണ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. തവളച്ചാൽ കുഴിയിൽ ശാന്ത (57) ആണ് വീടിന് മുന്നിലെ കിണറ്റിൽ വീണത്. ഉച്ചയ്ക്ക് 12 മണിയോടെ വെള്ളം കോരുന്നതിനിടെ ഏകദേശം 30 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് അവർ വീണത്. ശാന്ത കിണറ്റിൽ വീണതുകണ്ട് ഭർത്താവ് മോഹനൻ ഉടൻ തന്നെ താഴെയിറങ്ങി പിടിച്ച് നിർത്തുകയായിരുന്നു. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പുത്തൻകുരിശ് പൊലീസ് പട്ടിമറ്റം അഗ്നിരക്ഷാസേനയെ അറിയിക്കുകയും ചെയ്തു. സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അനീസിന്റെ […]
Read more

ഇറാന്റെ യുറേനിയം ശേഖരം; ഉപാധികളുമായി ട്രംപ്

വാഷിങ്ടൺ: ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം സംബന്ധിച്ച നിലപാടിൽ ഉപാധികൾ വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുമ്പ് യുറേനിയം നശിപ്പിക്കുന്ന വിഷയത്തിൽ കൂടുതൽ ഇളവ് കാണിച്ചിരുന്ന ട്രംപ്, ഇസ്രായേലിന്റെ സമ്മർദ്ദത്തെ തുടർന്ന് ഇത് കരാറിന്റെ പ്രധാന ഭാഗമാക്കണമെന്ന ഉറച്ച നിലപാടിലേക്കാണ് എത്തിയിരിക്കുന്നത്. യുറേനിയം ശേഖരം നശിപ്പിക്കുന്നതിനായി മൂന്ന് പ്രധാന ഉപാധികളാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ശേഖരം പൂർണ്ണമായി നശിപ്പിക്കുന്നതിനായി അത് ഉടൻ തന്നെ അമേരിക്കയ്ക്ക് കൈമാറുക, അല്ലെങ്കിൽ എല്ലാവർക്കും അംഗീകരിക്കാവുന്ന ഒരു സ്ഥലത്ത് വെച്ച് നശിപ്പിക്കുക, കൂടാതെ […]
Read more

ടോറസ് ലോറിയുടെ അടിയിൽപ്പെട്ട് 19കാരന് ദാരുണാന്ത്യം

കണ്ണൂർ: പൈസക്കരി ടൗണിൽ ഉണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം സംഭവിച്ചു. കുടിയാന്മല പൊന്മല തട്ടുകുന്ന് തേവരയിൽ ആൽബിൻ ടി. വിത്സൺ (19) ആണ് മരിച്ചത്. പൈസക്കരി ദേവമാതാ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബിസിഎ വിദ്യാർത്ഥിയായിരുന്നു ആൽബിൻ. ചൊവ്വാഴ്ച രാവിലെ ഏകദേശം 10 മണിയോടെ ബൈക്കിൽ കോളേജിലേക്ക് പോകുന്നതിനിടയിൽ ടോറസ് ലോറിയുടെ അടിയിൽപ്പെട്ടാണ് അപകടമുണ്ടായത് എന്ന് ദൃക്‌സാക്ഷികൾ അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. പയ്യാവൂർ പൊലീസും ഇരിട്ടി […]
Read more

ടി.എൻ പ്രതാപനെതിരെ വ്യാജപ്രചാരണം; റൂറൽ എസ്പിക്ക് പരാതി

തൃശൂര്‍: വ്യാജപ്രചരണത്തെയും വ്യക്തി അധിക്ഷേപത്തെയുംതിരെ എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപൻ തൃശൂർ റൂറൽ എസ്പിക്ക് പരാതി നൽകി. ‘പാർട്ടി വിടാനൊരുങ്ങി ടി.എൻ. പ്രതാപൻ’ എന്ന തലക്കെട്ടോടെ അദ്ദേഹത്തിന്റെ ചിത്രം ഉൾപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നതായി പരാതിയിൽ പറയുന്നു. ഇടതുപക്ഷ അനുകൂല നിലപാട് സ്വീകരിക്കുന്ന ‘റെഡ് ആർമി’ എന്ന ഫെയ്‌സ്ബുക്ക് പേജിൽ ‘അഭിലാഷ് അപ്പു അഭിലാഷ്’ എന്ന പേരിലുള്ള പ്രൊഫൈലിലൂടെയാണ് ആദ്യം പോസ്റ്റ് പ്രത്യക്ഷപ്പെട്ടതെന്ന് ടി.എൻ. പ്രതാപൻ പരാതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ഈ പോസ്റ്റ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതായും അദ്ദേഹം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix