Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

‘ധുരന്ധർ’ സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർക്കെതിരെ ലൈംഗിക പീഡന പരാതി

‘ധുരന്ധർ’ സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ സൈനി എസ്. ജോറേക്കെതിരെ ലൈംഗിക പീഡന പരാതി. സംഭവത്തിൽ ചണ്ഡീഗഡ് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചണ്ഡീഗഡിലെ താജ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ഡൽഹി സ്വദേശിനിയായ യുവതിയുടെ പരാതി. ലൈംഗിക പീഡനത്തിനൊപ്പം അന്യായമായി തടഞ്ഞുവെച്ചതും മദ്യത്തിൽ ലഹരിവസ്തു കലർത്തി നൽകിയതുമാണ് പരാതിയിലെ മറ്റ് ആരോപണങ്ങൾ. 2025 സെപ്റ്റംബറിലാണ് യുവതി സിനിമയുടെ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായി ജോലിയിൽ പ്രവേശിച്ചത്. കോളേജ് അധ്യാപകന്റെ പരിചയത്തിലൂടെയാണ് സിനിമയുടെ അണിയറപ്രവർത്തകരുമായി ബന്ധപ്പെടുകയും ജോലി […]
Read more

പ്രീ സ്കൂൾ കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പാരീസിൽ വ്യാപക അന്വേഷണം

പാരീസ്: സ്കൂളുകളിലും ഡേകെയർ കേന്ദ്രങ്ങളിലും കുട്ടികൾക്ക് നേരെയുണ്ടായ അതിക്രൂര പീഡനാരോപണങ്ങളെ തുടർന്ന് ഫ്രാൻസിൽ വ്യാപക അന്വേഷണം. ശാരീരിക മർദനം, പട്ടിണിക്കിടൽ, ലൈംഗികാതിക്രമം, ബലാത്സംഗം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പാരീസിലെ 84 പ്രീ സ്കൂളുകളും ഇരുപതിലധികം പ്രൈമറി സ്കൂളുകളും പത്തോളം ഡേകെയർ കേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രീ സ്കൂളുകളിൽ പഠിക്കുന്ന പ്രായം കുറഞ്ഞ കുട്ടികളാണ് നിരവധി ലൈംഗികാതിക്രമങ്ങൾക്ക് ഇരയായതെന്നാണ് റിപ്പോർട്ടുകൾ. ഉച്ചഭക്ഷണ സമയം, കളിസമയം, കുട്ടികൾ ഉറങ്ങുന്ന സമയം, സ്കൂൾ കഴിഞ്ഞുള്ള പ്രവർത്തനങ്ങൾ എന്നിവ മേൽനോട്ടം […]
Read more

കനത്ത മഴ; നോർത്ത് പറവൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു

കൊച്ചി: ശക്തമായ മഴയെ തുടർന്ന് നോർത്ത് പറവൂർ മാഞ്ഞാലിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. കരുമാല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ മാഞ്ഞാലി വ്യാകുലമാതാ പള്ളി സമീപം താമസിക്കുന്ന കുഴുവേലി കെ.കെ. ആന്റണിയുടെ വീട്ടിലെ കിണറാണ് തകർന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയ്ക്ക് പിന്നാലെ തിങ്കളാഴ്ച വൈകുന്നേരമാണ് വലിയ ശബ്ദത്തോടെ കിണർ ഇടിഞ്ഞുതാഴ്ന്നത്. കോൺക്രീറ്റ് റിങ് ഉപയോഗിച്ച് നിർമ്മിച്ചിരുന്ന കിണറാണ് അപകടത്തിൽ തകർന്നത്. കുടുംബത്തിന്റെ ഏക ശുദ്ധജല സ്രോതസായിരുന്നു ഈ കിണർ. പൊതുവഴി സൗകര്യമോ പൈപ്പ് കണക്ഷനോ ഇല്ലാത്ത സാഹചര്യത്തിൽ […]
Read more

ബലിപെരുന്നാൾ ആശംസകളുമായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ്

അബുദാബി: ബലിപെരുന്നാൾ ദിനത്തിൽ ലോകമെമ്പാടുമുള്ള മുസ്ലിംകൾക്ക് ആശംസകളുമായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അബുദാബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ബുധനാഴ്ച രാവിലെ പെരുന്നാൾ നമസ്‌കാരം നിർവഹിച്ച ശേഷമാണ് അദ്ദേഹം സന്ദേശം പങ്കുവെച്ചത്. യുഎഇയിലെ ഭരണാധികാരികൾക്കും സ്വദേശികൾക്കും പ്രവാസികൾക്കും രാജ്യത്തെ സ്വന്തം വീടായി കാണുന്ന എല്ലാവർക്കുമാണ് പ്രസിഡന്റ് പ്രത്യേകമായി ആശംസകൾ നേർന്നത്. ഐക്യം, കാരുണ്യം, സഹിഷ്ണുത എന്നിവയുടെ സന്ദേശമാണ് ബലിപെരുന്നാൾ ഉയർത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “നമ്മുടെ രാജ്യത്തിനുമേൽ ദൈവാനുഗ്രഹം വർഷിക്കട്ടെ. ലോകമെമ്പാടും […]
Read more

ജനസംഖ്യാ വ്യതിയാനം പഠിക്കാൻ കേന്ദ്രത്തിന്റെ ഉന്നതതല സമിതി

ന്യൂഡൽഹി: അനധികൃത നുഴഞ്ഞുകയറ്റവും ജനസംഖ്യാ വ്യതിയാനങ്ങളും പഠിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചു. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനസംഖ്യാ ദൗത്യത്തിന്റെ ഭാഗമായാണ് നടപടി. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് പ്രകാശ് പ്രഭാകർ നവ്‌ലേക്കറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. രാജ്യത്തെ ചില മേഖലകളിൽ സാധാരണ ജനന-മരണ നിരക്കുകൾക്കപ്പുറം അസ്വാഭാവിക ജനസംഖ്യാ വ്യതിയാനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കി. മത-സാമൂഹിക വിഭാഗങ്ങൾക്കിടയിലെ ഘടനാപരമായ ജനസംഖ്യാ മാറ്റങ്ങൾ, അതിർത്തി കടന്നുള്ള […]
Read more

IRGCയെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ഇസ്രയേൽ

ജെറുസലേം: ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്നും സംഘടനയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും ഇന്ത്യയോട് ആവശ്യപ്പെട്ട് ഇസ്രയേൽ. ഇറാനുമായുള്ള മേഖലാതല സംഘർഷങ്ങളും നിലവിലെ വെടിനിർത്തൽ സാഹചര്യവും നിലനിൽക്കുന്നതിനിടെയാണ് ഇസ്രയേൽ ഈ ആവശ്യം മുന്നോട്ടുവെച്ചത്. ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചകളിലാണ് ഇന്ത്യൻ അധികൃതരോട് ഈ നിർദേശം ഉന്നയിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പശ്ചിമേഷ്യയ്ക്ക് പുറത്തേക്കും വ്യാപിക്കുന്ന ഐആർജിസിയുടെ സ്വാധീനവും പ്രവർത്തനങ്ങളും ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഇസ്രയേൽ ഇന്ത്യയെ അറിയിച്ചതായും സൂചനയുണ്ട്. ഐആർജിസിക്കെതിരെ വിവിധ […]
Read more

VD സതീശന്റെ ഡൽഹി യാത്രയ്ക്ക് ED റെയ്‌ഡുമായി ബന്ധമില്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം: എക്‌സാലോജിക്-സി.എം.ആർ.എൽ. കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെക്കുറിച്ച് കേരള പോലീസിനോ ആഭ്യന്തര വകുപ്പിനോ മുൻകൂർ വിവരം ലഭിച്ചിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. റെയ്ഡുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ വി.ഡി. സതീശൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത് കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കാനായിരുന്നുവെന്നും അത് സർക്കാർ നടപടികളുടെ ഭാഗമാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഇ.ഡി. അന്വേഷണവുമായി ആ സന്ദർശനത്തിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡി. […]
Read more

‘കണ്ണിന് പകരം കണ്ണ്’; ഇ.ഡി നടപടിയിൽ പി.സി ജോർജിന്റെ പ്രതികരണം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നതിനിടെ പരിഹാസവുമായി പി.സി. ജോർജ്. “ഒരു കരണത്തടിക്കുന്നവന് മറുകരണം കൂടി കാട്ടിക്കൊടുക്കണം എന്ന് പഠിപ്പിക്കുന്ന പുതിയ നിയമത്തേക്കാൾ എനിക്ക് ഇഷ്ടം കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല് എന്ന് പഠിപ്പിക്കുന്ന പഴയ നിയമമാണ്. വിജയനും കുടുംബത്തിനും ആശംസകൾ” എന്നാണ് പി.സി. ജോർജ് സമൂഹമാധ്യമത്തിൽ കുറിച്ചത്. പി.സി. ജോർജിന്റെ മകനും ബി.ജെ.പി. നേതാവുമായ ഷോൺ ജോർജ് മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട് തുടർ […]
Read more

തൃണമൂലിലെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാറെന്ന് സൗമിത്ര ഖാൻ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിലെ 50 എംഎൽഎമാരും 20 എംപിമാരും ബി.ജെ.പി.യിലേക്ക് എത്താൻ തയ്യാറാണെന്ന അവകാശവാദവുമായി ബി.ജെ.പി. എംപി സൗമിത്ര ഖാൻ. കേന്ദ്ര നേതൃത്വം അനുമതി നൽകിയാൽ പാർട്ടിമാറ്റത്തിന് ഇവർ സന്നദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയെ രൂക്ഷമായി വിമർശിച്ച സൗമിത്ര ഖാൻ, അഴിമതിയിൽപ്പെട്ടവർക്ക് ഉടൻ ശിക്ഷ ലഭിക്കുമെന്നും ജയിലിൽ പോകേണ്ടിവരുമെന്നും ആരോപിച്ചു. അഭിഷേകിന്റെ വീടിന് മുന്നിൽ ഇപ്പോൾ ‘ബുൾഡോസർ’ നിൽക്കുകയാണെന്നും അദ്ദേഹം പരാമർശിച്ചു. പശ്ചിമ ബംഗാളിലെ വിവിധ നഗരസഭകളിലായി നൂറോളം തൃണമൂൽ […]
Read more

രോഗിയുമായി ശാരീരികബന്ധം; യുകെയിലെ ന്യൂറോസർജന് എട്ട് മാസം സസ്പെൻഷൻ

രോഗിയുമായി ദീർഘകാല ശാരീരികബന്ധത്തിൽ ഏർപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് യുകെയിലെ ന്യൂറോസർജൻ ഡോ. ചിരാഗ് പട്ടേലിനെ എട്ട് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. രോഗിക്ക് ലഹരിയുളവാക്കുന്ന മരുന്നുകൾ നൽകിയതായും ഇയാൾക്കെതിരെ ആരോപണമുണ്ട്. 2019ൽ ശസ്ത്രക്രിയ നടത്തിയ രോഗിയുമായാണ് ഡോക്ടറുടെ ബന്ധം ആരംഭിച്ചത്. പിന്നീട് ഇത് എട്ട് മാസത്തോളം നീണ്ടുനിന്നതായി അന്വേഷണത്തിൽ കണ്ടെത്തി. 2023ൽ ബന്ധം വഷളായതിനെ തുടർന്ന് രോഗി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കാർഡിഫ് ആൻഡ് വെയിൽ ഹെൽത്ത് ബോർഡിനെ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കാർഡിഫിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix