Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

രോഗിയുമായി ശാരീരികബന്ധം; യുകെയിലെ ന്യൂറോസർജന് എട്ട് മാസം സസ്പെൻഷൻ

രോഗിയുമായി ദീർഘകാല ശാരീരികബന്ധത്തിൽ ഏർപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് യുകെയിലെ ന്യൂറോസർജൻ ഡോ. ചിരാഗ് പട്ടേലിനെ എട്ട് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. രോഗിക്ക് ലഹരിയുളവാക്കുന്ന മരുന്നുകൾ നൽകിയതായും ഇയാൾക്കെതിരെ ആരോപണമുണ്ട്. 2019ൽ ശസ്ത്രക്രിയ നടത്തിയ രോഗിയുമായാണ് ഡോക്ടറുടെ ബന്ധം ആരംഭിച്ചത്. പിന്നീട് ഇത് എട്ട് മാസത്തോളം നീണ്ടുനിന്നതായി അന്വേഷണത്തിൽ കണ്ടെത്തി. 2023ൽ ബന്ധം വഷളായതിനെ തുടർന്ന് രോഗി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കാർഡിഫ് ആൻഡ് വെയിൽ ഹെൽത്ത് ബോർഡിനെ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കാർഡിഫിലെ […]
Read more

മുന്നറിയിപ്പില്ലാതെ ED പരിശോധന; കേരളത്തിലും ബെംഗളൂരുവിലും വ്യാപക പരിശോധന

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടുകൾ ഉൾപ്പെടെ കേരളത്തിലും ബെംഗളൂരുവിലുമായി 12 ഇടങ്ങളിലാണ് ഇ.ഡി. പരിശോധന നടത്തുന്നത്. പരിശോധന സംബന്ധിച്ച വിവരം സംസ്ഥാന പോലീസിനെയോ മറ്റ് ഉദ്യോഗസ്ഥരെയോ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് വിവരം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, ബെംഗളൂരു എന്നിവിടങ്ങളിലായി പരിശോധന തുടരുകയാണ്. പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനിലെ വാടകവീട്ടിലും ഇ.ഡി. സംഘം പരിശോധന നടത്തി. മുൻ മന്ത്രി […]
Read more

ഭർതൃവീട്ടിൽ 26കാരി തൂങ്ങി മരിച്ച നിലയിൽ; ഭർത്താവും കുടുംബവും ഒളിവിൽ

ലഖ്‌നൗ: വിവാഹം കഴിഞ്ഞ് ആറാം മാസം 26കാരിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്ത്രീധന പീഡനാരോപണം. ഉത്തർപ്രദേശിലെ താക്കൂർഗഞ്ച് സ്വദേശിനി ശ്വേത സിംഗാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഭർത്താവും കുടുംബാംഗങ്ങളും ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. 2025 നവംബർ 22 നായിരുന്നു ശ്വേത സിംഗും ഭൂപേന്ദ്ര സിംഗും വിവാഹിതരായത്. വിവാഹശേഷം മുതൽ യുവതിക്ക് ഭർതൃവീട്ടിൽ നിരന്തര മാനസികവും ശാരീരികവുമായ പീഡനങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്ന് പിതാവ് ഉമേഷ് കുമാർ സിംഗ് നൽകിയ പരാതിയിൽ പറയുന്നു. സ്ത്രീധനമായി കൂടുതൽ […]
Read more

എബോള ഭീഷണി; ഉഗാണ്ടയിൽ നിന്ന് എത്തിയ യുവതി ബെംഗളൂരുവിൽ ക്വാറൻ്റീനിൽ

ബെംഗളൂരു: ആഫ്രിക്കൻ രാജ്യങ്ങളിൽ പടരുന്ന എബോള വൈറസ് ഇന്ത്യയിലെത്തിയെന്ന സംശയത്തെ തുടർന്ന് ബെംഗളൂരുവിൽ ജാഗ്രത ശക്തമാക്കി. ഉഗാണ്ടയിൽ നിന്ന് ബെംഗളൂരുവിലെത്തിയ 28 വയസ്സുകാരിക്ക് എബോള രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നിരീക്ഷണത്തിലാക്കി. സർക്കാർ നിയന്ത്രണത്തിലുള്ള എപ്പിഡെമിക് ഡിസീസസ് ആശുപത്രിയിലെ പ്രത്യേക ക്വാറൻ്റീൻ വിഭാഗത്തിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഉഗാണ്ടയിൽ നിന്ന് അഹമ്മദാബാദ് വഴി കഴിഞ്ഞ ദിവസമാണ് യുവതി ബെംഗളൂരുവിലെത്തിയത്. വിമാനത്താവളത്തിലെ പരിശോധനയിൽ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ 24 മണിക്കൂർ നിരീക്ഷണത്തിനിടെ ശരീരവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ക്വാറൻ്റീൻ കാലാവധി […]
Read more

ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂരിൽ ആറുമാസം തടവുശിക്ഷ

ന്യൂഡൽഹി: ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു. ആസ്തിവിവരങ്ങൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ തുടർച്ചയായി ലംഘിച്ചതിനും കോടതിയിൽ ഹാജരാകാതിരുന്നതുമാണ് നടപടിക്ക് കാരണം. ഉടൻ സിംഗപ്പൂർ കോടതിയിൽ കീഴടങ്ങണമെന്ന നിർദേശത്തോടൊപ്പം 90,000 സിംഗപ്പൂർ ഡോളർ, ഏകദേശം 67.46 ലക്ഷം രൂപ, നിയമച്ചെലവായി അടയ്ക്കാനും കോടതി ഉത്തരവിട്ടു. 2024 ഏപ്രിൽ മുതൽ തന്റെ ആസ്തിവിവരങ്ങൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും പലതവണ നൽകിയ നിർദേശങ്ങൾ പാലിക്കാതിരുന്നതാണ് ശിക്ഷയ്ക്ക് […]
Read more

നവജാത ശിശുവിനെ പുറത്തേക്കെറിഞ്ഞ സംഭവം; യുവതിക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു

ആലപ്പുഴ: ഗവ. ആശുപത്രിയിൽ വയറുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ 19കാരി ആശുപത്രി ശൗചാലയത്തിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ജനൽ വഴിയിലൂടെ പുറത്തേക്കെറിഞ്ഞ സംഭവത്തിൽ വധശ്രമക്കേസ്. അവിവാഹിതയായ യുവതിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുവതി തന്നെയാണ് മറുപിള്ള വേർപെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അരുൺ ജേക്കബ് അറിയിച്ചു. ശൗചാലയ ഭാഗത്തുനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിന് പുറകുവശത്ത് രക്തത്തിൽ കുളിച്ച നിലയിൽ നവജാത ശിശുവിനെ കണ്ടെത്തിയത്. ഉടൻ പ്രാഥമിക […]
Read more

ഭൂമിയിൽ പൂർണാവകാശം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

ന്യൂഡൽഹി: മുനമ്പത്തെ പാവപ്പെട്ട ജനങ്ങളെ ഒഴിപ്പിക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. അവർക്കായി എത്രയും വേഗം നികുതി അടയ്ക്കാനുള്ള സംവിധാനം ഒരുക്കുകയും ഭൂമിയിൽ പൂർണാവകാശം ഉറപ്പാക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഡൽഹിയിലെ കേരള ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കേരളത്തിന്റെ വികസനത്തിനായി ആസൂത്രണം ചെയ്തിരിക്കുന്ന സ്വപ്നപദ്ധതികളെക്കുറിച്ചുള്ള ധവളപത്രം ജൂൺ ആദ്യവാരത്തിൽ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതികളുടെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായും കേന്ദ്ര ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന […]
Read more

സ്ത്രീകൾക്ക് മാസം 3000 രൂപ; അന്നപൂർണ യോജന പ്രഖ്യാപിച്ച് ബംഗാൾ സർക്കാർ

കൊൽക്കത്ത: ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് ബംഗാൾ സർക്കാർ. സ്ത്രീകൾക്ക് മാസം 3,000 രൂപ നൽകുന്ന അന്നപൂർണ യോജന പദ്ധതിക്കായുള്ള അപേക്ഷാഫോമുകൾ മേയ് 27 മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. സ്കൂളുകൾ, കോളജുകൾ, ആരാധനാലയങ്ങൾ എന്നിവയുടെ ഒരു കിലോമീറ്റർ പരിധിക്കുള്ളിൽ മദ്യശാലകൾ അനുവദിക്കില്ലെന്നും സർക്കാർ പ്രഖ്യാപിച്ചു. കൂടാതെ 400 പ്രത്യേക കാന്റീനുകൾ വഴി ആഴ്ചയിൽ രണ്ടുതവണ അഞ്ച് രൂപയ്ക്ക് മീൻകറിയോടുകൂടിയ ഭക്ഷണം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്നപൂർണ യോജനയുടെ ആനുകൂല്യം എല്ലാ ഇന്ത്യക്കാർക്കും ലഭ്യമാകുമെന്ന് […]
Read more

സൂപ്പർമാർക്കറ്റ് കവർച്ചാശ്രമം; ഗുജറാത്ത് സ്വദേശിനി വെടിയേറ്റ് മരിച്ചു

വാഷിങ്ടൻ: അമേരിക്കയിലെ വെർജീനിയയിൽ സൂപ്പർമാർക്കറ്റിൽ നടന്ന കവർച്ചാശ്രമത്തിനിടെ ഗുജറാത്ത് സ്വദേശിനിയായ ഇന്ത്യൻ വനിത വെടിയേറ്റ് മരിച്ചു. മേഘ്നാബെൻ പട്ടേൽ (45) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷമായി അവർ അതേ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക സംഘങ്ങളെയും നിയോഗിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാസ്‌കും ഗ്ലൗസും ധരിച്ച ഒരാൾ സൂപ്പർമാർക്കറ്റിൽ കയറുന്നതും, മേഘ്നാബെനുമായി സംസാരിക്കുന്നതിനിടെ ജാക്കറ്റിനുള്ളിൽ നിന്ന് തോക്ക് […]
Read more

ബെൽജിയത്തിൽ ട്രെയിനും സ്കൂൾ ബസും കൂട്ടിയിടിച്ചു; നിരവധി പേർ മരണപ്പെട്ടു

ബ്രസൽസ്: ബെൽജിയത്തിലെ ബഗ്ഗൻഹൗട്ടിൽ ട്രെയിനും സ്കൂൾ ബസും കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ് ലോകത്തെ നടുക്കിയ സംഭവം ഉണ്ടായത്. ബഗ്ഗൻഹൗട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയായിരുന്നു അപകടം. സ്കൂൾ വിദ്യാർത്ഥികളുമായി സഞ്ചരിച്ചിരുന്ന ബസാണ് ട്രെയിനുമായി കൂട്ടിയിടിച്ചത്. ബസിൽ ഏഴ് വിദ്യാർത്ഥികൾ, ഒരു സൂപ്പർവൈസർ, ഡ്രൈവർ എന്നിവർ ഉണ്ടായിരുന്നു. അപകടത്തിൽ നിരവധി പേർ മരിച്ചതായി ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചെങ്കിലും മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മരിച്ചവരുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix