Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

വിദ്യാർഥിക്ക് തെറ്റായ ഉത്തരക്കടലാസ് നൽകി; വീഴ്ച സിബിഎസ്ഇ സമ്മതിച്ചു

പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടെ വിദ്യാർഥിക്ക് തെറ്റായ ഉത്തരക്കടലാസ് നൽകിയതായി സിബിഎസ്ഇ സമ്മതിച്ചു. ഫിസിക്‌സ് പരീക്ഷയുടെ ഉത്തരപേപ്പറിന് പകരം മറ്റൊരാളുടെ ഉത്തരക്കടലാസാണ് വിദ്യാർഥിക്ക് ലഭിച്ചതെന്ന് ബോർഡ് സ്ഥിരീകരിച്ചു. മൂല്യനിർണയത്തിൽ അപാകതകളുണ്ടെന്ന പരാതിയെ തുടർന്ന് ഉത്തരക്കടലാസുകൾ ഡൗൺലോഡ് ചെയ്യാൻ വിദ്യാർഥികൾക്ക് അവസരം നൽകിയിരുന്നു. ഇതിന് അപേക്ഷ നൽകിയ വേദാന്ത് എന്ന വിദ്യാർഥിക്കാണ് സ്വന്തം ഉത്തരപേപ്പറിന് പകരം മറ്റൊരാളുടേത് ലഭിച്ചത്. കൈയക്ഷരത്തിലെ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി ഉത്തരക്കടലാസിന്റെ ചിത്രങ്ങൾ വേദാന്ത് എക്‌സിൽ പങ്കുവെച്ചതോടെ സംഭവം വലിയ ചർച്ചയായി. […]
Read more

കോഴിക്കോട് ലഹരിമരുന്ന് വേട്ട; 38 ഗ്രാം MDMAയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് സംഘത്തിന്റെ ലഹരിവേട്ടയിൽ 38 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. നല്ലളം കിളച്ചേരിപ്പറമ്പ് സ്വദേശിയായ സാജിദ് ജമാലിനെയാണ് ചൊവ്വാഴ്ച രാവിലെ ആറോടെ സൗത്ത് ബീച്ചിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് പിടികൂടിയത്. കോഴിക്കോട് സിറ്റി ഡാൻസാഫും ടൗൺ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. മുമ്പ് പലതവണ ലഹരിക്കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ സാജിദ് വീണ്ടും ലഹരി വിൽപ്പനയിൽ സജീവമായതോടെ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ നാലാം തവണയാണ് ഇയാൾ പിടിയിലാകുന്നത്. പിടിയിലാകാതിരിക്കാൻ […]
Read more

മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: കിളിമാനൂരിൽ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ സ്വദേശിയായ ശരത് ബാബുവിനെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്. കുട്ടികളുടെ മാതാവിന്റെ ‘ദോഷങ്ങൾ’ മാറണമെങ്കിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന വ്യാജേന വിശ്വസിപ്പിച്ചാണ് പ്രതി പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷമായി കിളിമാനൂരിലെ വാടകവീട്ടിലും തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപമുള്ള ലോഡ്ജിലുമാണ് പീഡനം നടന്നത്. പ്രതിയുടെ നിരന്തര പീഡനം സഹിക്കാനാകാതെ വന്നതോടെ പെൺകുട്ടികൾ മാതാവിനോട് വിവരം തുറന്നുപറയുകയായിരുന്നു. […]
Read more

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് കൗൺസിലർക്ക് മുൻകൂർ ജാമ്യമില്ല

കൊച്ചി: ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വി. വത്സന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. നേരത്തെ മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതി നൽകിയ മുൻകൂർ ജാമ്യാപേക്ഷയും തള്ളിയിരുന്നു. ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രശോഭിനെതിരായ കേസ്. ബലാത്സംഗം, എസ്.സി-എസ്.ടി പീഡന നിരോധന നിയമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടി പ്രശോഭ് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ ആരോപിക്കുന്നു. […]
Read more

ബീക്കൺ ലൈറ്റ് തെളിയിച്ച ആംബുലൻസിൽ എംഡിഎംഎ കടത്ത്; രണ്ടുപേർ പിടിയിൽ

തൃശൂർ: പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ ബീക്കൺ ലൈറ്റ് തെളിയിച്ച ആംബുലൻസ് ഉപയോഗിച്ച് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച രണ്ടുപേർ തൃശൂർ മണ്ണുത്തിയിൽ പൊലീസിന്റെ പിടിയിലായി. ഇവരിൽ നിന്ന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 280 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വെട്ടിക്കൽ സ്വദേശി ഫെയ്ത്തിനെയും അഞ്ചേരി സ്വദേശി സന്ദീപിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുന്നംകുളം സബ് ഡിവിഷൻ പൊലീസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. അടിയന്തര ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കേണ്ട […]
Read more

ചന്ദ്രനഗറിൽ പാർസൽ ലോറിയും ടോറസും കൂട്ടിയിടിച്ചു; ഡ്രൈവർമാർക്ക് പരിക്ക്

പാലക്കാട്: ചന്ദ്രനഗറിൽ പാർസൽ ലോറിയും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരുവാഹനങ്ങളുടെയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. കോയമ്പത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസും, കോയമ്പത്തൂരിൽ നിന്ന് വരികയായിരുന്ന പാർസൽ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ രണ്ട് വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. ഇന്ന് രാവിലെ ഏഴരയോടെയാണ് കോയമ്പത്തൂർ-തൃശൂർ ദേശീയപാതയിൽ അപകടമുണ്ടായത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Read more

മദ്യലഹരിയിൽ മകനെ കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ

ലഖ്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ അച്ഛനും മകനും തമ്മിലുണ്ടായ മദ്യലഹരി തർക്കം കൊലപാതകത്തിൽ കലാശിച്ചു. സംഭവത്തിൽ 30-കാരനായ മുനിഷ് കൊല്ലപ്പെട്ടു. പിതാവ് ദയാ റാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ ഒരുമിച്ച് മദ്യപിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. തർക്കത്തിനിടെ മുനിഷ് പിതാവിനെ മർദ്ദിച്ചതോടെ പ്രകോപിതനായ ദയാ റാം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മകനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുനിഷ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. സംഭവത്തിന് ശേഷം മൃതദേഹം വീടിനുള്ളിൽ ഒളിപ്പിച്ച് സംഭവം മറച്ചുവയ്ക്കാൻ ദയാ റാം […]
Read more

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; യുവതിക്ക് ദാരുണാന്ത്യം

വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് മേപ്പാടിയിൽ ഉണ്ടായ ആക്രമണത്തിൽ സ്ത്രീ മരിച്ചു. പുത്തുമല സ്വദേശിനിയായ ജെസ്സിയാണ് മരിച്ചത്. ഭർത്താവ് ഷാജിയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് മേപ്പാടി കള്ളാടിയിൽ വച്ച് കാട്ടാന ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഷാജിക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പ്രദേശത്ത് മനുഷ്യ-വന്യമൃഗ സംഘർഷം പതിവാകുകയാണെന്നും നാട്ടുകാരുടെ ജീവൻ സംരക്ഷിക്കാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ വീണ്ടും ആവശ്യപ്പെട്ടു.
Read more

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; റിട്ട. അധ്യാപികയ്ക്ക് നഷ്ടമായത് 24 കോടി

ബെംഗളൂരു: സംസ്ഥാനത്തെ ഏറ്റവും വലിയ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ വയോധികയായ വിരമിച്ച അധ്യാപികയ്ക്ക് നഷ്ടമായത് 24 കോടി രൂപ. കേസിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആറുപേരെ ബെംഗളൂരു സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ശിവാജി നഗറിലെ അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കു താമസിക്കുന്ന 74-കാരിയായ വിരമിച്ച അധ്യാപിക ലക്ഷ്മി രാമമൂർത്തിയാണ് തട്ടിപ്പിനിരയായത്. തമിഴ്‌നാട്ടിലെ ഈറോഡിൽ നിന്നുള്ള എൻ. ശിവജ്ഞാനം, മുംബൈ സ്വദേശി അക്കാച്ച് മല്ലിക്, അഹമ്മദാബാദിലെ പാലക് ഭായ് പട്ടേൽ, അമിത് നരേന്ദ്ര പട്ടേൽ, ന്യൂഡൽഹിയിലെ ഓം പ്രകാശ് രജ്പുത്, […]
Read more

വിവാഹത്തട്ടിപ്പ് കേസ്; നവവധു അറസ്റ്റിൽ

ഭോപ്പാൽ: വിവാഹത്തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ. മധ്യപ്രദേശിലെ മൊറേന സ്വദേശിനിയായ രാധ അഥവാ ദിക്ഷ മുഡ്ഗലിയെയാണ് പൊലീസ് പിടികൂടിയത്. ഗ്വാളിയോർ സ്വദേശി രത്തൻ ശർമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ജബൽപുരിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന രത്തൻ ശർമയ്ക്ക് കുടുംബം ഏറെ നാളായി വധുവിനെ അന്വേഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് അയൽവാസിയായ സോനു തിവാരി, മൊറേന സ്വദേശി അജയ് ചൗഹാനെ പരിചയപ്പെടുത്തിയത്. തന്റെ സഹോദരിയായ രാധയ്ക്ക് വിവാഹാലോചനയുണ്ടെന്ന് അജയ് ചൗഹാൻ രത്തൻ ശർമയുടെ കുടുംബത്തെ അറിയിക്കുകയും യുവതിയുടെ ചിത്രങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix