ബൈക്കുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന തർക്കം; കാൻപൂരിൽ അച്ഛനും മകനും കൊല്ലപ്പെട്ടു
കാൻപൂർ: ഉത്തർപ്രദേശിലെ കാൻപൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കം ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചു. ആക്രമണത്തിൽ അച്ഛനും മകനും കൊല്ലപ്പെടുകയും മറ്റൊരാൾ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ചകേരി സ്വദേശികളായ ശിവനാരായൺ ത്രിവേദി (60), മകൻ ശിവം ത്രിവേദി (25) എന്നിവരാണ് മരിച്ചത്. കാൻപൂരിലെ നൗബസ്ത മേഖലയിൽ യശോദ നഗർ ബൈപ്പാസിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മാർബിൾ കടയിലെ ജോലി കഴിഞ്ഞ് ശിവനാരായണനും രണ്ട് മക്കളും ബൈക്കിൽ മടങ്ങുന്നതിനിടെയാണ് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചത്. മൂന്ന് യുവാക്കളാണ് മറുബൈക്കിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് […]
Read more
