Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

അത്തോളി കണ്ണിപൊയിലിലെ ഓയിൽ മില്ലിൽ വൻ തീപിടിത്തം

കോഴിക്കോട്: അത്തോളി കണ്ണിപൊയിലിലെ ഓയിൽ മില്ലിൽ വൻ തീപിടിത്തം. ശനിയാഴ്ച രാത്രി 11.30ഓടെയാണ് എസ്.ആർ ഓയിൽ മില്ലിൽ തീപിടിത്തമുണ്ടായത്. കൊയിലാണ്ടിയിൽ നിന്ന് രണ്ട് യൂണിറ്റുകളും നരിക്കുനി, വെള്ളിമാടുകുന്ന്, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്ന് ഓരോ യൂണിറ്റുകളുമായി അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി. നാല് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് നിർമിച്ച ഓയിൽ മില്ലിനുള്ളിൽ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണയ്ക്കായുള്ള കൊപ്രയും തേങ്ങയും ഏകദേശം 2000 ലിറ്റർ വെളിച്ചെണ്ണയും പൂർണമായി കത്തിനശിച്ചു. മലാപ്പറമ്പ് സ്വദേശി ഷൈജുവിന്റെ ഉടമസ്ഥതയിലുള്ള ഓയിൽ മില്ലിലാണ് […]
Read more

പത്തനംതിട്ട ജനറൽ ആശുപത്രി നിർമ്മാണത്തിൽ സമ്മർദ്ദമുണ്ടായെന്ന് കിറ്റ്കോ എൻജിനീയർ

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പുതിയ ബ്ലോക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിർണായക വെളിപ്പെടുത്തലുമായി കിറ്റ്കോ എൻജിനീയർ. തെരഞ്ഞെടുപ്പിന് മുമ്പ് ധൃതിപിടിച്ച് ഉദ്ഘാടനം നടത്താൻ ഉന്നതതലത്തിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നുവെന്ന് എൻജിനീയർ എച്ച്എംസി യോഗത്തിൽ സമ്മതിച്ചതായി എച്ച്എംസി അംഗം നഹാസ് പറഞ്ഞു. എൻജിനീയറുടെ തുറന്നുപറച്ചിലിന് പിന്നാലെ നിർമാണ പ്രവർത്തനങ്ങൾ മുഴുവൻ പരിശോധിക്കണമെന്ന് ആറന്മുള എംഎൽഎ അബിൻ വർക്കി നിർദേശിച്ചു. ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കണക്കുകളും ഓഡിറ്റിന് […]
Read more

ഭർതൃവീട്ടുകാരുടെ മുന്നിൽ ആസിഡ് കഴിച്ച് യുവതി ആത്മഹത്യ ചെയ്തു; ഭർത്താവ് അറസ്റ്റിൽ

കാസർകോട്: ഭർതൃവീട്ടുകാരുടെ മുന്നിൽ ആസിഡ് കഴിച്ച് യുവതി ആത്മഹത്യ ചെയ്തു. ചർലടുക്ക സ്വദേശിനി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. ഭർതൃവീട്ടിൽ നിന്ന് നേരിട്ട നിരന്തര പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. സുഫൈദയുടെ സ്വർണം ആവശ്യപ്പെട്ട് ഭർത്താവിന്റെയും ബന്ധുക്കളുടെയും ഭാഗത്ത് നിന്ന് തുടർച്ചയായി മാനസിക പീഡനം ഉണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കുടുംബം വിദ്യാനഗർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ആദിലിനെ പൊലീസ് […]
Read more

ഹാക്ക് ചെയ്ത സിജെപി ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ചു

ന്യൂഡൽഹി: ഹാക്ക് ചെയ്യപ്പെട്ടതിനെ തുടർന്ന് നഷ്ടമായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (സിജെപി) ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ചു. പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 22 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള അക്കൗണ്ട് വീണ്ടെടുത്തത് പ്രവർത്തകരിലും അനുയായികളിലും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഘപരിവാർ അജണ്ടകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുന്ന സിജെപിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വലിയ പിന്തുണ ലഭിക്കുന്നുണ്ട്. സിജെപിയുടെ അക്കൗണ്ട് മരവിപ്പിച്ചതിനെ തുടർന്ന് യുവാക്കളുടെ പ്രതിഷേധശബ്ദങ്ങളെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന വിമർശനവും ഉയർന്നിരുന്നു. […]
Read more

നിയന്ത്രണം വിട്ട ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വയോധികയ്ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: നിയന്ത്രണം വിട്ട ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം. പറക്കോട് പീടികയിൽ താമസിക്കുന്ന മറിയം ബീവി (60) ആണ് മരിച്ചത്. കെ.പി റോഡിൽ പറക്കോട് സ്കൂൾ ജംഗ്ഷന് സമീപം പുലർച്ചെയോടെയായിരുന്നു അപകടം. റോക്ക് ചിപ്സ് കയറ്റി അമിതവേഗത്തിൽ എത്തിയ ടോറസ് ലോറി നിയന്ത്രണം വിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. റോഡരികിലെ വൈദ്യുതിത്തൂൺ പൂർണമായും തകർത്തുകൊണ്ട് പാഞ്ഞ ലോറി സമീപത്തെ മറിയം ബീവിയുടെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. […]
Read more

‘അമ്മ ക്രൂര പീഡനം നേരിട്ടു’; പൊലീസിന് ഞെട്ടിക്കുന്ന മൊഴിയുമായി മക്കൾ

ജയ്പൂർ: ഗാർഹിക പീഡനത്തെ തുടർന്ന് ജയ്പൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മക്കൾ. വർഷങ്ങളായി അമ്മ അനുഭവിച്ച ക്രൂര പീഡനങ്ങളെക്കുറിച്ച് കുട്ടികൾ പൊലീസിന് മൊഴിനൽകി. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ദീർഘകാലമായി ഭർതൃവീട്ടിൽ യുവതി മാനസികവും ശാരീരികവുമായി കടുത്ത പീഡനങ്ങൾ നേരിട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പീഡനം സഹിക്കാനാകാതെയാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് മക്കൾ പൊലീസിനോട് പറഞ്ഞു. പിതാവ് അമ്മയെ ക്രൂരമായി മർദ്ദിക്കുന്നതു പലതവണ കണ്ടിട്ടുണ്ടെന്നും അസഹനീയമായ അതിക്രമങ്ങളാണ് […]
Read more

ഓടുന്ന ട്രെയിനിൽ നിന്ന് ചാടാനൊരുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി ടി.ടി.ഇ

എറണാകുളം: ഓടുന്ന ട്രെയിനിൽ നിന്ന് ചാടാനൊരുങ്ങിയ ആറുവയസ്സുകാരനെ സാഹസികമായി രക്ഷപ്പെടുത്തി ടി.ടി.ഇ. കോഴിക്കോട് ഉള്ളിയേരി സ്വദേശി നിഖിൽ മിത്രയുടെ സമയോചിത ഇടപെടലാണ് ഒരു കുടുംബത്തെ വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസ് ശനിയാഴ്ച വൈകീട്ട് 3.40ന് ആലുവ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. ഡി5 കോച്ചിന്റെ ചുമതലയിലായിരുന്നു നിഖിൽ മിത്ര. ആലപ്പുഴ സ്വദേശിയായ സുനിൽകുമാറും ഭാര്യയും ആദ്യം പത്തും ആറും വയസ്സുള്ള മക്കളെ ട്രെയിനിൽ കയറ്റി. കുട്ടികൾ കയറിയ ഉടനെ ട്രെയിൻ മുന്നോട്ടെടുത്തതോടെ […]
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ബുദ്ധ സന്യാസിക്ക് ജാമ്യം

കൊളംബോ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ശ്രീലങ്കയിലെ മുതിർന്ന ബുദ്ധ സന്യാസി പല്ലേഗമ ഹേമരതനയ്ക്ക് ജാമ്യം ലഭിച്ചു. മേയ് 14-നാണ് കേസുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അനുരാധപുരയിലെ അഷ്ടമസ്ഥാന പുരോഹിതനായ 71കാരനായ സന്യാസിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ പെൺകുട്ടിയുടെ അമ്മയെയും ഒത്താശ ചെയ്തെന്നാരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കും കോടതി ജാമ്യം അനുവദിച്ചു. അനുരാധപുരയിലെ ക്ഷേത്രപരിസരത്ത് വെച്ച് 2022-ൽ, അന്ന് 11 വയസായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇപ്പോൾ 15 വയസുള്ള […]
Read more

ഡൽഹി വിമാനത്താവളത്തിൽ 48 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി

ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടുത്തകാലത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടകളിലൊന്ന്. ബാങ്കോക്കിൽ നിന്ന് എത്തിയ രണ്ട് തായ്‌ലൻഡ് സ്വദേശികളിൽ നിന്ന് ഏകദേശം 48 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു. മേയ് 22-ന് ഡൽഹി വിമാനത്താവളത്തിലെത്തിയ പ്രതികൾ ഗ്രീൻ ചാനൽ വഴി പരിശോധനകളില്ലാതെ കടന്നുപോകാൻ ശ്രമിക്കുകയായിരുന്നു. യാത്രാവിവരങ്ങളിലെയും പെരുമാറ്റത്തിലെയും സംശയാസ്പദമായ സാഹചര്യങ്ങളെ തുടർന്ന് കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ഇവരെ നിരീക്ഷണത്തിലാക്കിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇരുവരുടെയും ലഗേജുകളിൽ […]
Read more

രാമപുരത്ത് ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കോട്ടയം: രാമപുരത്ത് കെഎസ്ആർടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഉച്ചയ്ക്ക് ശേഷം രാമപുരം–പാലാ റോഡിൽ ബോയ്സ് സ്കൂളിന് സമീപമാണ് അപകടം നടന്നത്. കെഎസ്ആർടിസി ബസും ചരക്ക് ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു സംഭവം. അപകടത്തെ തുടർന്ന് നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ച് പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix