17 കാരിയുമായി ഒളിച്ചോടി; യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ഫരീദാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടിയെന്ന ആരോപണത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ 21കാരനായ ബാഡ്മിന്റൺ താരത്തെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദിലെ തിഗാവിലാണ് സംഭവം. രാജസ്ഥാനിലെ ഭിവാഡി സ്വദേശിയായ മോനുവാണ് കൊല്ലപ്പെട്ടത്. ഒരു മാസം മുമ്പ് മോനുവും തിഗാവ് സ്വദേശിയായ 17കാരിയും ഒളിച്ചോടിയിരുന്നു. തുടർന്ന് പെൺകുട്ടിയുടെ കുടുംബം മോനുവിനെതിരെ തിഗാവ് പൊലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തു. പിന്നാലെ പൊലീസ് പെൺകുട്ടിയെ കണ്ടെത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ, താനാരുമായും ബലമായി കൊണ്ടുപോയതല്ലെന്ന് പെൺകുട്ടി മൊഴി നൽകി. […]
Read more