Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ദുബായിൽ വാഹനാപകടം; മലയാളി യുവതിയും അഞ്ച് വയസുകാരി മകളും മരിച്ചു

കണ്ണൂർ: ദുബായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും അഞ്ച് വയസുകാരിയായ മകളും മരിച്ചു. പുതിയാപ്പറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം ‘ആർഷ അഷിത’യിൽ താമസിക്കുന്ന ആർഷ (35)യും ഏകമകൾ റൂഹിയുമാണ് മരിച്ചത്. സാധനങ്ങൾ വാങ്ങാനായി ടൗണിലേക്ക് പോയ ആർഷ കാർ നിർത്തിയ ശേഷം മകളോടൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് മറ്റൊരു വാഹനം ഇടിച്ചതെന്ന് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ബുധനാഴ്ച രാത്രിയോടെയായിരുന്നു അപകടം. ഓൺലൈൻ ബിസിനസ് നടത്തി വരികയായിരുന്ന ആർഷ കുറെ വർഷങ്ങളായി ഭർത്താവ് നിഹിലിനൊപ്പം […]
Read more

മഹാരാഷ്ട്രയിൽ കടുവാക്രമണം; ബീഡി ഇല ശേഖരിക്കാൻ കാട്ടിൽ കയറിയ നാല് സ്ത്രീകൾ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ കടുവയുടെ ആക്രമണത്തിൽ നാല് സ്ത്രീകൾ കൊല്ലപ്പെട്ടു. ബീഡി നിർമാണത്തിനുള്ള ഇല ശേഖരിക്കാൻ വനത്തിൽ കയറിയപ്പോഴായിരുന്നു സംഭവം. സംഗീത ചൗധരി (50), കൗദാബായ് മോഹുർലെ (45), അനുബായ് മോഹുർലെ (40), സുനിത മോഹുർലെ (38) എന്നിവരാണ് മരിച്ചത്. ഗുഞ്ജേവാഹി ഗ്രാമത്തോട് ചേർന്ന വനമേഖലയിലായിരുന്നു ആക്രമണം. ഈ വർഷം ചന്ദ്രപൂരിൽ റിപ്പോർട്ട് ചെയ്യുന്ന ഏഴാമത്തെ കടുവാക്രമണമാണിത്. പെൺകടുവയും അതിന്റെ കുട്ടികളുമാണ് സ്ത്രീകളെ ആക്രമിച്ചതെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രാമാനുജം ആർ എം വ്യക്തമാക്കി. […]
Read more

കോടികളുടെ സ്വത്ത് മക്കൾക്ക് നൽകി; ഉപേക്ഷിക്കപ്പെട്ട വയോധികനെ ഗാന്ധിഭവൻ ഏറ്റെടുത്തു

കൊല്ലം: കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ മക്കൾക്ക് എഴുതി നൽകിയ ശേഷം ഉപേക്ഷിക്കപ്പെട്ട വയോധികനെ സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹായത്തോടെ ഗാന്ധിഭവൻ സ്നേഹാലയം ഏറ്റെടുത്തു. കൊല്ലം കോർപ്പറേഷൻ പരിധിയിലെ അറുന്നൂറ്റിമംഗലം ഡിവിഷനിൽ താമസിക്കുന്ന കരുനാഗപ്പള്ളി സ്വദേശിയായ പി.എൻ. രവീന്ദ്രനാഥ് (85) നെയാണ് സംരക്ഷണത്തിലാക്കിയത്. വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ജോലി രാജിവെച്ച് വിദേശത്തേക്ക് പോയ രവീന്ദ്രനാഥ് കഠിനാധ്വാനത്തിലൂടെ വലിയ സാമ്പത്തിക നേട്ടം കൈവരിച്ചു. തുടർന്ന് മക്കളായ അജിത്തിനെയും അനിൽകുമാറിനെയും ഉയർന്ന വിദ്യാഭ്യാസം നൽകി വളർത്തിയെന്നും കുടുംബാംഗങ്ങൾ പറയുന്നു. ശേഷം […]
Read more

കാശ്മീരിലെ അതിർത്തി ഗ്രാമ സ്കൂളിന് ഒരു കോടി രൂപ സഹായം നൽകി അക്ഷയ് കുമാർ

ബോളിവുഡ് താരം അക്ഷയ് കുമാർ കാശ്മീരിലെ അതിർത്തി ഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയത്തിന് ഒരു കോടി രൂപയുടെ സഹായം നൽകി. ജമ്മു കാശ്മീരിലെ ഗുരേസ് വാലിയിലെ നീരു ഗ്രാമത്തിലുള്ള ഗവൺമെന്റ് മിഡിൽ സ്കൂളിനാണ് ഈ സഹായം ലഭിച്ചത്. 2021-ൽ പ്രദേശം സന്ദർശിച്ച വേളയിലാണ് വിദ്യാലയത്തിന്റെ വികസനത്തിനായി താരം ധനസഹായം വാഗ്ദാനം ചെയ്തത്. അക്ഷയ് കുമാർ നൽകിയ സംഭാവനയിലൂടെ സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വൻതോതിൽ മെച്ചപ്പെട്ടു. താരത്തിന്റെ പിതാവിന്റെ സ്മരണാർത്ഥം പുതിയ കെട്ടിടത്തിന് ‘ശ്രീ ഹരി ഓം ഭാട്ടിയ […]
Read more

കേരളത്തിൽ നാല് ജില്ലകളിൽ ഇന്നും വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ വെള്ളിയാഴ്ചയും വൈദ്യുതി നിയന്ത്രണം തുടരും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നിയന്ത്രണം ഏർപ്പെടുത്തുക. കോഴിക്കോട് സബ്‌സ്റ്റേഷനിലെ ട്രാൻസ്ഫോർമറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നടപടി. തിങ്കളാഴ്ച വരെ നിയന്ത്രണം തുടരാനാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഏത് സമയങ്ങളിലായിരിക്കും വൈദ്യുതി മുടങ്ങുക എന്നതിനെക്കുറിച്ച് കെഎസ്ഇബി ഇതുവരെ വ്യക്തമായ അറിയിപ്പ് നൽകിയിട്ടില്ല.
Read more

എൻസിഇആർടി പാഠപുസ്തക വിവാദം; മൂന്ന് അക്കാദമിക് വിദഗ്ദ്ധർക്ക് സുപ്രീംകോടതി വിലക്ക് നീക്കി

ന്യൂഡൽഹി: എൻസിഇആർടി എട്ടാം ക്ലാസ് പാഠപുസ്തക വിവാദവുമായി ബന്ധപ്പെട്ട് മൂന്ന് പ്രമുഖ അക്കാദമിക് വിദഗ്ദ്ധർക്ക് സുപ്രീംകോടതി ആശ്വാസം നൽകി. പ്രൊഫ. മിഷേൽ ഡാനിനോ, സുപർണ ദിവാകർ, ആലോക് പ്രസന്ന കുമാർ എന്നിവരെ അക്കാദമിക് പദ്ധതികളിൽ നിന്ന് മാറ്റിനിർത്തണമെന്ന മാർച്ച് 11-ലെ ഉത്തരവാണ് കോടതി പരിഷ്‌കരിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സർവകലാശാലകൾക്കും ഈ വിദഗ്ദ്ധരുമായി സഹകരിക്കുന്ന കാര്യത്തിൽ സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം. പഞ്ജോലി എന്നിവരടങ്ങിയ ബെഞ്ചാണ് […]
Read more

കോഴിക്കോട് യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; വയോധികൻ അറസ്റ്റിൽ

കോഴിക്കോട്: യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാങ്കാവ് പൊക്കുന്ന് സ്വദേശി കുന്നത്ത്താഴം കരുവീട്ടിൽ അസീസ് (65) നെയാണ് കോഴിക്കോട് കസബ പൊലീസ് പിടികൂടിയത്. 2025 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒളവണ്ണ സ്വദേശിയായ യുവാവിനെ ബലമായി കൊണ്ടുപോയി കിണാശ്ശേരി മുജാഹിദ് മസ്ജിദിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചതായാണ് പരാതിയിൽ പറയുന്നത്. തുടർന്ന് ജൂൺ വരെയുള്ള കാലയളവിൽ പലതവണ പരാതിക്കാരനെ അന്യായമായി തടഞ്ഞുവെക്കുകയും ലൈംഗിക പീഡനം തുടരുകയും ചെയ്തതായും […]
Read more

നഴ്‌സിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; അറ്റൻഡറിനും സഹോദരിക്കുമെതിരെ കേസ്

ലഖ്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ നഴ്‌സിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പരാതി. മീററ്റിലെ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന അഞ്ജലി ശർമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വാർഡ് അറ്റൻഡന്റായ സുഫിയാനും സഹോദരി സാജിദയ്ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അഞ്ജലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപം ഉപേക്ഷിച്ചതായാണ് പൊലീസ് പറയുന്നത്. അഞ്ജലിയും സഹപ്രവർത്തകനായ സുഫിയാനും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ ജോലിക്കായി പുറപ്പെട്ട അഞ്ജലി പിന്നീട് സുഫിയാന്റെ വീട്ടിലെത്തിയിരുന്നു. അവിടെ […]
Read more

ട്വിഷ ശർമയുടെ മരണം: മൃതദേഹം രണ്ടാമതും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ഹൈക്കോടതി

ന്യൂഡൽഹി: ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ ട്വിഷ ശർമയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യാൻ മധ്യപ്രദേശ് ഹൈക്കോടതി അനുമതി നൽകി. ദില്ലി എയിംസിൽ പോസ്റ്റ്‌മോർട്ടം നടത്തണമെന്നാണ് കോടതി ഉത്തരവ്. യുവതിയുടെ കുടുംബം നൽകിയ ഹർജിയിലാണ് നടപടി. മുൻപ് ഈ ആവശ്യം ഭോപ്പാൽ കോടതി തള്ളിയിരുന്നു. തുടർന്ന് കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രണ്ടാമതും പോസ്റ്റ്‌മോർട്ടം നടത്തുന്നത് സംശയങ്ങൾ നീക്കാനും വിശ്വാസ്യത വർധിപ്പിക്കാനും സഹായിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വാദിച്ചു. ആദ്യ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറുടെ കഴിവിൽ സംശയമില്ലെന്നും […]
Read more

വ്യാജരേഖ ചമച്ച് അവയവ വിൽപ്പന; അന്തർസംസ്ഥാന റാക്കറ്റിലെ ഒരു പ്രതി കൂടി പിടിയിൽ

കൊച്ചി: വ്യാജരേഖകൾ ചമച്ച് അവയവ വിൽപ്പന നടത്തിയ അന്തർസംസ്ഥാന റാക്കറ്റിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശിനിയായ യുവതിയെയാണ് കൊച്ചി ഡി.സി.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കൊച്ചി അമ്പലമേട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മുംബൈയിലെ അവയവ സ്വീകരിക്കുന്ന വ്യക്തിയുടെ അടുത്ത ബന്ധുവാണെന്ന് തെളിയിക്കുന്ന വ്യാജരേഖകൾ നിർമ്മിച്ചത് ഇവരാണെന്ന് പൊലീസ് കണ്ടെത്തി. കേസിലെ മുഖ്യപ്രതിയായ നജീബ് ഉൾപ്പെടെയുള്ളവരെ നേരത്തെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് യുവതിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix