Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സൗദിയിൽ വാഹനാപകടം; മലയാളിയുൾപ്പെടെ രണ്ട് പ്രവാസികൾ മരിച്ചു

റിയാദ്: സൗദിയിലെ അൽ ഖസീം പ്രവിശ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളിയുൾപ്പെടെ രണ്ട് പ്രവാസികൾ മരിച്ചു. പാലക്കാട് നെന്മാറ പോത്തുണ്ടി നെല്ലിക്കാട് സ്വദേശി ഷനൂബ് മുഹമ്മദ് ഷെരീഫ് (30), പശ്ചിമ ബംഗാൾ സ്വദേശി അബ്ദുൽ മതീൻ (32) എന്നിവരാണ് മരിച്ചത്. ഖസീം പ്രവിശ്യയിലെ ബുറൈദയ്ക്ക് സമീപം സലാം പ്രദേശത്ത്, ക്വാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെ 11.40ഓടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഇരുവരും […]
Read more

കൊലക്കേസിൽ പരോളിലിറങ്ങി മുങ്ങിയ പ്രതി ബോളിവുഡ് നടനായി; ഒടുവിൽ പിടിയിൽ

ന്യൂഡൽഹി: കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശേഷം പരോളിലിറങ്ങി മുങ്ങിനടന്നിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബോളിവുഡ് സിനിമകളിൽ നടനായി പ്രവർത്തിച്ചിരുന്ന ഹേമന്ത് നാഗിന്ദാസ് പുർഷോത്തംദാസ് മോദിയെയാണ് അഹമ്മദാബാദിലെ ഗീഖാന്ത മെട്രോ സ്റ്റേഷനിൽ നിന്ന് പിടികൂടിയത്. 2005ൽ നരോദയിൽ നടന്ന നാനോ യശ്വന്ദ് കാംപ്ലേ കൊലക്കേസിലാണ് ഹേമന്ത് ശിക്ഷിക്കപ്പെട്ടത്. ഭൂമിതർക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെയായിരുന്നു കൊലപാതകം. 2008 ഓഗസ്റ്റ് 27ന് കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മഹെസാന ജയിലിൽ കഴിയുന്നതിനിടെ 2014ൽ പരോളിലിറങ്ങിയ ഹേമന്ത് പിന്നീട് തിരികെ […]
Read more

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച; വിവർത്തന ചുമതല വഹിച്ച അധ്യാപകരും പ്രതികളെന്ന് സിബിഐ

ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ അറസ്റ്റിലായ അധ്യാപിക മനീഷ ഗുരുനാഥ് മന്ധാരെയും കെമിസ്ട്രി ലക്ചറർ പി.വി. കുൽക്കർണിയും ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതിനൊപ്പം വിവർത്തനത്തിലും പങ്കാളികളായിരുന്നുവെന്ന് സിബിഐ കണ്ടെത്തി. പുണെയിലെ മോഡേൺ കോളേജ് ഓഫ് ആർട്സിലെ ബയോളജി അധ്യാപികയായ മനീഷയെ കഴിഞ്ഞ ആഴ്ച ഡൽഹിയിൽ നിന്നാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബോട്ടണി, സുവോളജി വിഭാഗങ്ങളിലെ ചോദ്യങ്ങൾ മനീഷ വിവർത്തനം ചെയ്തിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ലാത്തൂരിലെ ദയാനന്ദ് ജൂനിയർ കോളേജിലെ വിരമിച്ച കെമിസ്ട്രി ലക്ചറർ പി.വി. കുൽക്കർണി ചോദ്യപ്പേപ്പർ മറാത്തിയിലേക്ക് വിവർത്തനം […]
Read more

പ്ലാറ്റ്‌ഫോമിൽ നിന്ന് ട്രാക്കിലേക്ക് വീണു; 52കാരന്റെ കാൽ അറ്റുപോയി

പാലക്കാട്: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരൻ ട്രാക്കിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ട് പുളിക്കൽ സ്വദേശി സിദ്ദിഖിന്റെ (52) വലതുകാൽ മുട്ടിന് താഴെവെച്ച് പൂർണമായും അറ്റുപോയി. ഇടതുകാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു അപകടം. സ്റ്റേഷനിൽ നിന്ന് സിഗ്നൽ ലഭിച്ച് ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ സിദ്ദിഖ് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിവിട്ട് പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിലെ വിടവിലൂടെ ട്രാക്കിലേക്ക് വീണത്. തുടർന്ന് ട്രെയിനിന്റെ […]
Read more

അലൂമിനിയം കലത്തിനുള്ളിൽ തല കുടുങ്ങി; ഒന്നര വയസുകാരനെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്

മലപ്പുറം: മലപ്പുറം തൃക്കലങ്ങോട് അലൂമിനിയം കലത്തിനുള്ളിൽ തല കുടുങ്ങിയ ഒന്നര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. കളിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടിയുടെ തല കലത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് തിരുവാലിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കലം മുറിച്ചുമാറ്റിയാണ് കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തത്.
Read more

മകന്റെ വിവാഹത്തിൽ പങ്കെടുക്കാനിടയില്ലെന്ന് സൂചന നൽകി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനിടയില്ലെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളാണ് ഇപ്പോൾ മുൻഗണനയെന്നും ട്രംപ് പ്രതികരിച്ചു. മൂത്തമകൻ ഡൊണാൾഡ് ട്രംപ് ജൂനിയറുടെ വിവാഹവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ട്രംപ് മറുപടി നൽകിയത്. “ഞാൻ പങ്കെടുക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. പക്ഷേ എനിക്ക് സമയമില്ല. എനിക്ക് ഇറാൻ എന്നൊരു വിഷയമുണ്ട്. വിവാഹത്തിൽ പങ്കെടുത്താൽ ഞാൻ കൊല്ലപ്പെടും, പങ്കെടുത്തില്ലെങ്കിലും കൊല്ലപ്പെടും. എന്തായാലും വ്യാജ വാർത്തകൾ വരും,” എന്നാണ് ട്രംപ് പറഞ്ഞതായി റിപ്പോർട്ടുകൾ. നിലവിലെ […]
Read more

പത്താൻകോട്ടിൽ സൈനിക ദൃശ്യങ്ങൾ ചോർത്തിയ പ്രതി പിടിയിൽ

പഞ്ചാബ്: പഞ്ചാബിലെ പത്താൻകോട്ടിൽ ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ ചോർത്തി പാകിസ്താനിലേക്ക് കൈമാറിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്താൻകോട്ട്-ജമ്മു ദേശീയപാത 44ന് സമീപമുള്ള പാലത്തിനരികിലെ കടയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച് സൈനിക വാഹനങ്ങളുടെ ദൃശ്യങ്ങൾ ശേഖരിച്ച ബൽജിത് സിങ് എന്ന ബിട്ടുവിനെയാണ് പിടികൂടിയത്. ചക് ധരിവാൾ സ്വദേശിയായ ഇയാൾ സൈനിക വാഹനങ്ങളുടെ പോക്കുവരവ് നിരീക്ഷിക്കാനാണ് ക്യാമറ സ്ഥാപിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്റർനെറ്റ് വഴി ഈ ദൃശ്യങ്ങൾ പാകിസ്താനിലെയും മറ്റ് വിദേശരാജ്യങ്ങളിലെയും ഏജന്റുമാർക്ക് തത്സമയം ലഭിച്ചിരുന്നുവെന്ന് സീനിയർ […]
Read more

16-ാം കേരള നിയമസഭ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: 16-ാം കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ 101 അംഗങ്ങളുടെ പിന്തുണയാണ് തിരുവഞ്ചൂരിന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥി എ.സി. മൊയ്തീന് 35 വോട്ടും എൻഡിഎ സ്ഥാനാർഥി ബി.ബി. ഗോപകുമാറിന് മൂന്ന് വോട്ടും ലഭിച്ചു. ആകെ 139 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രോ ടേം സ്പീക്കർ ജി. സുധാകരൻ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. രാവിലെ ഒൻപത് മണിയോടെ സഭാനടപടികൾ ആരംഭിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. സ്പീക്കർ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ […]
Read more

വണ്ടാനം കാവിന് സമീപം മാലിന്യക്കൂമ്പാരം; ശ്വാസംമുട്ടി നാട്ടുകാർ

ആലപ്പുഴ: നിർമാണം പുരോഗമിക്കുന്ന ദേശീയപാതയ്‌ക്ക് സമീപം വണ്ടാനം കാവിന്റെ പരിസരത്ത് മാലിന്യം കുന്നുകൂടി പ്രദേശവാസികൾ ദുരിതത്തിൽ. ദുർഗന്ധം രൂക്ഷമായതോടെ കാൽനടയാത്രക്കാരും നാട്ടുകാരും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. വലിയ പ്ലാസ്റ്റിക് കവറുകളിലാക്കി ഹോട്ടലുകൾ, ബേക്കറികൾ, പച്ചക്കറിക്കടകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് പ്രധാനമായും ഇവിടെ തള്ളുന്നത്. ഇറച്ചി, മത്സ്യ അവശിഷ്ടങ്ങൾക്കും വിവാഹസൽക്കാരങ്ങളിൽ ബാക്കിയാകുന്ന ഭക്ഷണത്തിനും പുറമെ പൊട്ടിയ പാത്രങ്ങൾ, ചില്ലുകൾ, കോഴിമാലിന്യം, മുടി എന്നിവയും റോഡരികിൽ ഉപേക്ഷിക്കപ്പെടുന്നുണ്ട്. പ്ലാസ്റ്റിക് കവറുകളിലാക്കി തള്ളുന്ന അടുക്കളമാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് പുഴുവരിച്ച് ചിതറിക്കിടക്കുകയാണ്. ഇതോടെ ഭക്ഷണത്തിനായി […]
Read more

നവകേരള സദസ് മർദനക്കേസ്; പ്രതി സന്ദീപിനെ സുരക്ഷാ ചുമതലയിൽ നിന്ന് മാറ്റി

തിരുവനന്തപുരം: ആലപ്പുഴയിലെ നവകേരള സദസ്സിനിടെ ഉണ്ടായ മർദനക്കേസിലെ പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിനെ സുരക്ഷാ ചുമതലയിൽ നിന്ന് മാറ്റി സ്റ്റേഷൻ ഡ്യൂട്ടിയിലേക്ക് തിരിച്ചയച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങളുടെ ഭാഗമായാണ് നടപടി. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രത്യേക സുരക്ഷാ സംഘത്തിലുണ്ടായിരുന്നയാളാണ് സന്ദീപ്. ആലപ്പുഴ മർദനക്കേസിൽ രണ്ടാം പ്രതിയാണ് ഇയാൾ. മുൻ മുഖ്യമന്ത്രിക്കുണ്ടായിരുന്ന ഇസഡ് പ്ലസ് സുരക്ഷ പിൻവലിച്ചതോടെ സുരക്ഷാ വിഭാഗത്തിലുണ്ടായിരുന്ന ചില ഉദ്യോഗസ്ഥരെ തിരിച്ചുപോലീസ് ചുമതലകളിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ മുൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix