ഫ്രഞ്ച് ഓപ്പൺ സമ്മാനത്തുക തർക്കം; അഭിമുഖങ്ങൾ 15 മിനിറ്റാക്കി ചുരുക്കാൻ താരങ്ങളുടെ തീരുമാനം
പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് മത്സരത്തിലെ സമ്മാനത്തുകയുമായി ബന്ധപ്പെട്ട തർക്കം കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുന്നു. ലോകത്തിലെ മുൻനിര ടെന്നീസ് താരങ്ങൾ മത്സരങ്ങൾക്ക് മുന്നോടിയായി നടക്കുന്ന മാധ്യമ അഭിമുഖങ്ങളുടെ സമയം വെറും പതിനഞ്ച് മിനിറ്റായി ചുരുക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. റോളണ്ട് ഗാരോസിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന വാർത്താസമ്മേളനങ്ങളിലും തത്സമയ അഭിമുഖങ്ങളിലും പതിനഞ്ച് മിനിറ്റ് പൂർത്തിയായാൽ താരങ്ങൾ എഴുന്നേറ്റ് പോകാനാണ് സാധ്യത. പ്രധാന ടെന്നീസ് മത്സരങ്ങളുടെ മൊത്തം വരുമാനത്തിൽ വെറും പതിനഞ്ച് ശതമാനം മാത്രമാണ് സമ്മാനത്തുകയായി മാറ്റിവെക്കുന്നതെന്ന പ്രതിഷേധ […]
Read more
