Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

UPSC 2027 പരീക്ഷ കലണ്ടർ പുറത്തിറക്കി; പ്രധാന തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) 2027ലെ പരീക്ഷ കലണ്ടർ പുറത്തിറക്കി. സിവിൽ സർവീസസ്, എൻഡിഎ, സിഡിഎസ് ഉൾപ്പെടെയുള്ള പ്രധാന പരീക്ഷകളുടെ തീയതികളാണ് കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2027ലെ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയുടെ വിജ്ഞാപനം ജനുവരി 13ന് പുറപ്പെടുവിക്കും. പരീക്ഷ മെയ് 23ന് ആരംഭിക്കും. സിവിൽ സർവീസസ് മെയിൻ പരീക്ഷ ഓഗസ്റ്റ് 20ന് ആരംഭിക്കുമെന്നും കലണ്ടറിൽ വ്യക്തമാക്കുന്നു. എൻഡിഎ, സിഡിഎസ് ആദ്യഘട്ട പരീക്ഷകളുടെ വിജ്ഞാപനം ഈ വർഷം ഡിസംബർ 2ന് പുറത്തിറക്കും. ഈ പരീക്ഷകൾ 2027 […]
Read more

കുവൈത്തിൽ ഉച്ചസമയത്തെ തുറസ്സായ ജോലികൾക്ക് നിരോധനം

കുവൈത്ത് സിറ്റി: കുവൈത്തിൽ വേനൽച്ചൂട് കണക്കിലെടുത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളിലെ ജോലികൾക്ക് നിരോധനം ഏർപ്പെടുത്തി. ജൂൺ 1 മുതൽ ആഗസ്റ്റ് 31 വരെ പകൽ 11 മണി മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയത്ത് ഇത്തരം ജോലികൾ അനുവദിക്കില്ലെന്ന് മാനവശേഷി അതോറിറ്റി അറിയിച്ചു. തൊഴിൽ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, തൊഴിലാളികളുടെ ആരോഗ്യം എന്നിവ പരിഗണിച്ചാണ് 2026ലെ മന്ത്രാലയ ഉത്തരവ് നമ്പർ–3 നടപ്പാക്കുന്നതെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ റബാബ് അൽ ഒസൈമി […]
Read more

ഡൽഹി വിമാനത്താവളത്തിൽ ചോക്ലേറ്റ് പാക്കറ്റുകളിൽ ഒളിപ്പിച്ച 396 ഗ്രാം സ്വർണം പിടികൂടി

ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചോക്ലേറ്റ് പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 396 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. റിയാദിൽ നിന്ന് എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഗ്രീൻ ചാനലിൽ നടത്തിയ സ്പോട്ട് പ്രൊഫൈലിംഗിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും തടഞ്ഞ് പരിശോധന നടത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. ബാഗുകളുടെ എക്‌സ്‌റേ പരിശോധനയിൽ ചോക്ലേറ്റ് പാക്കറ്റുകൾക്കുള്ളിൽ സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ പൊടി രൂപത്തിലുള്ള സ്വർണം ഒളിപ്പിച്ചിരുന്നതായി വ്യക്തമായി. 200 ഗ്രാം, 196 […]
Read more

ഗൂഗിൾ സെർച്ച് ചരിത്രപരമായ മാറ്റത്തിലേക്ക്; എഐ അധിഷ്ഠിത പുതിയ അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഗൂഗിൾ സെർച്ച് കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും വലിയ മാറ്റത്തിലേക്ക് കടക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചു. ഗൂഗിൾ I/O 2026 സമ്മേളനത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇതുവരെ കീവേഡുകൾ ടൈപ്പ് ചെയ്ത് ലിങ്കുകൾ പരിശോധിക്കുന്ന രീതിയിലായിരുന്ന സെർച്ച് അനുഭവം ഇനി പൂർണമായും മാറുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. പുതിയ എഐ അധിഷ്ഠിത അപ്‌ഡേറ്റുകളിലൂടെ ഗൂഗിൾ സെർച്ച് ഒരു ചാറ്റ് പോലെയുള്ള ഇന്റലിജന്റ് അസിസ്റ്റന്റായി മാറുകയാണ് ലക്ഷ്യം. ഉപയോക്താക്കൾക്ക് ഇനി വെറും തിരച്ചിൽ ഫലങ്ങൾ മാത്രമല്ല, നേരിട്ട് മറുപടികളും പ്രവർത്തനങ്ങൾ […]
Read more

ചെറുതനയിൽ മുടിയിക്കുഴി റോഡ് ആറ്റിലേക്ക് ഇടിഞ്ഞു; 30തോളം കുടുംബങ്ങൾക്ക് കുടിവെള്ള പ്രതിസന്ധി

ആലപ്പുഴ: ചെറുതന പഞ്ചായത്ത് ഒന്നാം വാർഡിലെ മുടിയിക്കുഴി റോഡിന്റെ വലിയൊരു ഭാഗം ആറ്റിലേക്ക് ഇടിഞ്ഞ് താഴ്ന്നു. ഇറിഗേഷൻ വകുപ്പിന്റെ പൈലിംഗ്, കൽക്കെട്ട് പണികൾക്കായി ജെസിബി ഉപയോഗിച്ച് മണ്ണെടുത്തതിനെ തുടർന്നാണ് അപകടസ്ഥിതി ഉണ്ടായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മണ്ണെടുത്തതിന് പിന്നാലെ ദിവസങ്ങളായി കൽക്കെട്ട് പണി ആരംഭിക്കാത്തതോടെ റോഡ് തുടർച്ചയായി ഇടിഞ്ഞ് ആറ്റിലേക്ക് വീഴുകയായിരുന്നു. റോഡ് ഇടിഞ്ഞതോടെ അതിനടിയിലൂടെ കടന്നുപോയിരുന്ന പ്രധാന കുടിവെള്ള പൈപ്പ് ലൈൻ പൊട്ടുകയും പ്രദേശത്തെ മുപ്പതോളം കുടുംബങ്ങൾക്ക് കുടിവെള്ള വിതരണം പൂർണമായി തടസ്സപ്പെടുകയും ചെയ്തു. പിന്നീട് താൽക്കാലികമായി […]
Read more

2026 ഫിഫ ലോകകപ്പ്; സംപ്രേഷണാവകാശം ഏറ്റെടുക്കില്ലെന്ന് പ്രസാർ ഭാരതി ഹൈക്കോടതിയിൽ

ന്യൂഡൽഹി: 2026 ഫിഫ ലോകകപ്പ് ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. ടൂർണമെന്റ് ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിയിരിക്കെ സംപ്രേഷണാവകാശം ഏറ്റെടുക്കാൻ തങ്ങൾക്ക് ബാധ്യതയില്ലെന്ന് പൊതുപ്രക്ഷേപകരായ പ്രസാർ ഭാരതി ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഫിഫ ആവശ്യപ്പെടുന്ന ഉയർന്ന സംപ്രേഷണ തുകയും അമേരിക്കയിലെ മത്സരസമയക്രമവും ഉൾപ്പെടെയുള്ള കാരണങ്ങളാണ് പ്രധാന ചാനലുകൾ പിന്മാറാൻ കാരണം. ലോകകപ്പിലെ പ്രധാന മത്സരങ്ങൾ ദൂരദർശനിലൂടെയും ഡിഡി സ്പോർട്സിലൂടെയും സൗജന്യമായി സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് പ്രസാർ ഭാരതി നിലപാട് വ്യക്തമാക്കിയത്. തുടർന്ന് ഹർജിക്കാരൻ […]
Read more

ശ്രീകൃഷ്ണപുരത്ത് ചക്കയിടാൻ കയറിയ 57കാരന് ദാരുണാന്ത്യം

പാലക്കാട്: ചക്കയിടാൻ കയറിയ ഗൃഹനാഥൻ പ്ലാവിൽ നിന്ന് വീണു മരിച്ചു. ശ്രീകൃഷ്ണപുരം കോട്ടപ്പുറം കൂടംതൊടി സുരേഷ് കുമാർ (57) ആണ് മരിച്ചത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ കഞ്ഞിക്കൊപ്പം കറി വയ്ക്കുന്നതിനായി ചക്കയിടാൻ പ്ലാവിൽ കയറിയപ്പോഴാണ് അപകടം ഉണ്ടായത്. ബാലൻസ് നഷ്ടപ്പെട്ട് താഴേക്ക് വീണ സുരേഷ് കുമാറിന്റെ തല സമീപത്തെ കല്ലിൽ ശക്തമായി ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ […]
Read more

അടുത്ത തെരഞ്ഞെടുപ്പ് വരെ ആശ്രമജീവിതം; പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ

പട്ന: ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ ആശ്രമജീവിതം നയിക്കുമെന്ന് പ്രഖ്യാപിച്ചു. ബിഹാറിലെ ദർഭംഗയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അടുത്ത തെരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. “കഴിഞ്ഞ രാത്രി ഞാൻ പട്നയിലെ താമസസ്ഥലം ഒഴിഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഐഐടി പട്നയ്ക്ക് സമീപമുള്ള ബിഹാർ നവനിർമ്മാൺ ആശ്രമമായിരിക്കും എന്റെ താമസസ്ഥലം,” എന്ന് പ്രശാന്ത് കിഷോർ […]
Read more

ഡൽഹി രോഹിണി മേഖലയിലെ സംഘർഷം; രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഡൽഹിയിലെ രോഹിണി മേഖലയിൽ പൂർവവൈരാഗ്യത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾ കൊല്ലപ്പെട്ടു. രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇരുവർക്കും കുത്തേറ്റത്. മറ്റൊരാൾക്ക് പരിക്കേറ്റു. മുൻപ് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഈ വർഷം ആദ്യം നടന്ന ഒരു കൊലപാതകക്കേസിലെ പ്രതികൾക്ക് അഭയം നൽകിയതായി സംശയിക്കുന്ന ഒരു ബാലനെ അന്വേഷിച്ചാണ് സുൽത്താൻപുരി മേഖലയിൽ നിന്ന് മൂന്ന് പേർ എത്തിയത്. ഇവരും പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് വ്യക്തമാക്കി. ആയുധങ്ങളുമായെത്തിയ ഇവർക്ക് ലക്ഷ്യമിട്ട ബാലനെ […]
Read more

അബ്ദുൽ റഹീമിന്റെ മോചനം അന്തിമഘട്ടത്തിൽ; എക്സിറ്റ് വിസ ഉടൻ ലഭിച്ചേക്കും

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കൊടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നിയമനടപടികൾ അന്തിമഘട്ടത്തിലേക്ക് കടന്നതായി സഹായസമിതി അറിയിച്ചു. ജയിൽ മോചനത്തിന് ശേഷമുള്ള പ്രധാന നടപടിയായ എക്സിറ്റ് വിസ ഏത് നിമിഷവും ലഭിക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. വിസ അനുവദിക്കുന്നതോടെ അബ്ദുൽ റഹീമിന്റെ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കാവശ്യമായ രേഖകൾ ഇന്ത്യൻ എംബസി ഇതിനോടകം തയ്യാറാക്കി കഴിഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികൾ കാത്തിരിക്കുന്ന മോചനവാർത്ത ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും പ്രവാസി സമൂഹവും. അതേസമയം, സൗദി അറേബ്യയിൽ ബലിപെരുന്നാൾ അവധി ആരംഭിക്കുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix