Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്കു പരിക്ക്

കോഴിക്കോട്: വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്കു പരിക്കേറ്റു. ഓട്ടോ തകർത്ത ശേഷം വീണ്ടും ഓടിപ്പോയ പോത്തിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം വളയം ജാതിയേരി സ്വദേശി ജാഫറിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് ജാതിയേരിയിൽ സംഭവം ഉണ്ടായത്. വളയത്ത് നിന്ന് നാദാപുരത്തേക്ക് ഓട്ടോയുമായി പോകുന്നതിനിടെ പെട്ടെന്ന് മുന്നിലേക്ക് പാഞ്ഞെത്തിയ പോത്ത് ജാഫറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ജാഫറിന്റെ തലയ്ക്ക് പരിക്കേറ്റു. ഓട്ടോയ്ക്കും ഗുരുതര കേടുപാടുകൾ സംഭവിച്ചു. വീട്ടിൽ വളർത്തുന്ന പോത്താണ് രാത്രിയിൽ […]
Read more

KSRTC യിലെ സൗജന്യയാത്ര; ട്രാൻസ്ജെൻഡർ വനിതകൾക്കും നൽകിയേക്കും

കോട്ടയം: സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി നടപ്പാക്കുന്ന സൗജന്യ യാത്രാ പദ്ധതിയിൽ ട്രാൻസ്ജെൻഡർ വനിതകളെയും ഉൾപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നു. ഇതുസംബന്ധിച്ച് സർക്കാർ തലത്തിൽ അനൗദ്യോഗിക ചർച്ചകൾ നടന്നതായാണ് വിവരം. കോൺഗ്രസിന്റെ പോഷക സംഘടനയായ ട്രാൻസ്ജെൻഡർ കോൺഗ്രസ് നേതാക്കൾ ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ ന് നിവേദനം നൽകി. വിഷയത്തിൽ അനുകൂല ഉറപ്പ് ലഭിച്ചതായി ട്രാൻസ്ജെൻഡർ കോൺഗ്രസ് നേതാവ് അമേയ പ്രസാദ് അറിയിച്ചു. ട്രാൻസ്ജെൻഡർ വനിതകളെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സജീവ പരിഗണനയിലാണെന്ന് മന്ത്രിയും പ്രതികരിച്ചു. ജൂൺ 15 […]
Read more

ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; കോട്ടക്കൽ സ്റ്റേഷനിലെ പൊലീസുകാരന് സസ്‌പെൻഷൻ

മലപ്പുറം: ലഹരി കടത്ത് സംഘവുമായി അടുത്ത ബന്ധം പുലർത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് പൊലീസുകാരന് സസ്‌പെൻഷൻ. മലപ്പുറം കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ ഗോവിന്ദ് രാജിനെയാണ് സസ്‌പെൻഡ് ചെയ്തത്. മലപ്പുറം എസ് പിയാണ് നടപടി സ്വീകരിച്ചത്. 40 ഗ്രാം എംഡിഎംഎയുമായി കരിപ്പൂരിൽ പിടിയിലായ പ്രതികളുമായി ഗോവിന്ദ് രാജിന് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെയും കൊണ്ടോട്ടി എഎസ്പിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇയാൾക്കെതിരെ കൂടുതൽ വകുപ്പുതല നടപടികൾ ഉണ്ടാകുമെന്ന് മലപ്പുറം എസ് പി അറിയിച്ചു. ലഹരി […]
Read more

22കാരിയെ മുൻ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി

ലഖ്‌നൗ: വിവാഹനിശ്ചയം കഴിഞ്ഞ് നാല് ദിവസത്തിനകം 22കാരിയെ മുൻ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ സുശാന്ത് ഗോൾഫ് സിറ്റിക്ക് സമീപമുള്ള വനമേഖലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ മുൻ കാമുകനായ പ്രേം കുമാർ മാഞ്ചിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയായ ശിവാനിയാണ് കൊല്ലപ്പെട്ടത്. മെയ് 14ന് പ്രകാശ് എന്ന യുവാവുമായി ശിവാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. വിവാഹ ഒരുക്കങ്ങൾ പുരോഗമിക്കുമ്പോഴായിരുന്നു കൊലപാതകം. ഞായറാഴ്ച രാവിലെ ഓഫീസിലെ ആവശ്യത്തിനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ […]
Read more

മിൽമ പാലിന് ലിറ്ററിന് നാല് രൂപ വർദ്ധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: മിൽമ പാലിന് ലിറ്ററിന് നാല് രൂപ വില വർദ്ധിപ്പിച്ചു. ജൂൺ ഒന്നുമുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. വില വർധനവിൽ നിന്ന് ലിറ്ററിന് 3.35 രൂപ കർഷകർക്ക് ലഭിക്കുന്ന രീതിയിലാണ് തീരുമാനം എടുത്തതെന്ന് മിൽമ അധികൃതർ അറിയിച്ചു. മിൽമ ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷമാണ് വില വർധന പ്രഖ്യാപിച്ചത്. പാലിനൊപ്പം മിൽമയുടെ മറ്റ് പാൽ ഉത്പന്നങ്ങൾക്കും വില ഉയരും.
Read more

ചൂണ്ടയിൽ കുടുങ്ങിയ ബാഗിൽ നിന്ന് അസ്ഥികൾ കണ്ടെത്തി

ആലപ്പുഴ: നെടുമുടി പൊലീസ് സ്റ്റേഷനു സമീപത്തെ പമ്പയാറ്റിൽ കുട്ടികൾ ചൂണ്ടയിടുന്നതിനിടെ കിട്ടിയ ബാഗിൽ നിന്ന് മനുഷ്യന്റേതെന്ന് സംശയിക്കുന്ന അസ്ഥികൾ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ചൂണ്ടയിൽ കുടുങ്ങിയ ബാഗ് കുട്ടികൾ കരയ്ക്കുകയറ്റി പരിശോധിക്കുമ്പോഴാണ് അസ്ഥികൾ കണ്ടെത്തിയത്. ഏകദേശം 30 സെന്റീമീറ്റർ നീളമുള്ള അസ്ഥി, ഇടുപ്പെല്ലിന്റെ ഭാഗം, കീഴ്താടി, പല്ല് എന്നിവ ബാഗിലുണ്ടായിരുന്നു. അസ്ഥികളിൽ പേനകൊണ്ട് മാർക്കിങ് ഉണ്ടായിരുന്നതിനാൽ മെഡിക്കൽ വിദ്യാർഥികൾ പഠനാവശ്യത്തിന് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബാഗിനുള്ളിൽ മാസ്കും സോപ്പും കണ്ടെത്തിയിട്ടുണ്ട്. […]
Read more

നെടുമ്പാശേരിയിൽ പാചകവാതക സിലിണ്ടറിൽ വെള്ളം കണ്ടെത്തി

എറണാകുളം: നെടുമ്പാശേരിയിൽ പാചകവാതക സിലിണ്ടറിൽ വെള്ളം കണ്ടെത്തിയതായി പരാതി. കപ്രശേരി സ്വദേശി അനിലിന് ലഭിച്ച സിലിണ്ടറിലാണ് വെള്ളമുണ്ടായിരുന്നത്. പതിവിലേതിനേക്കാൾ വേഗത്തിൽ ഗ്യാസ് തീർന്നതിനെ തുടർന്ന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ടാക്സി ഡ്രൈവറായ അനിലിന്റെ വീട്ടിൽ ഒരു സിലിണ്ടർ സാധാരണയായി 40 ദിവസത്തോളം ഉപയോഗിക്കാറുണ്ടായിരുന്നു. എന്നാൽ പുതിയതായി ലഭിച്ച സിലിണ്ടർ 19 ദിവസം കൊണ്ടുതന്നെ കാലിയായതോടെ പരിശോധന നടത്തുകയായിരുന്നു. സിലിണ്ടറിന്റെ പിസ്റ്റൺ ആണി ഉപയോഗിച്ച് താഴ്ത്തി നോക്കിയപ്പോൾ അകത്ത് നിന്ന് വെള്ളം പുറത്തേക്ക് വന്നതായി അനിൽ […]
Read more

അധ്യാപകരുടെ നിരന്തര മാനസിക പീഡനം; ബെംഗളൂരുവിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു

ബെംഗളൂരു: അധ്യാപകരുടെ നിരന്തര മാനസിക പീഡനവും പരസ്യ അപമാനവും സഹിക്കാനാകാതെ ബെംഗളൂരുവിൽ ബാങ്കിങ് പരീക്ഷാ പരിശീലന വിദ്യാർഥി ആത്മഹത്യ ചെയ്തതായി പരാതി. ബിഹാർ സ്വദേശിയായ ചുന്നു കുമാർ (23) ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മണിപ്പാൽ അക്കാദമിയിലെ വകുപ്പ് മേധാവിയുൾപ്പെടെ അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ് പരീക്ഷകൾക്കായുള്ള പരിശീലനത്തിനായി കഴിഞ്ഞ മാർച്ചിലാണ് ചുന്നു ബംഗളൂരുവിലെത്തിയത്. ചില പരീക്ഷകളിൽ പരാജയപ്പെട്ടതിനെ തുടർന്ന് അധ്യാപകർ ക്ലാസ് മുറികളിൽ വെച്ച് ചുന്നുവിനെ നിരന്തരം അപമാനിച്ചിരുന്നുവെന്ന് […]
Read more

ടെസ്‌ല സൈബർട്രക്കിന്റെ ‘വെയ്ഡ് മോഡ്’ പരീക്ഷിക്കാന്‍ തടാകത്തിലിറക്കി; ഉടമ അറസ്റ്റിൽ

അമേരിക്കയിലെ ടെക്സാസില്‍ ടെസ്‌ല സൈബർട്രക്കിന്റെ ‘വെയ്ഡ് മോഡ്’ പരീക്ഷിക്കാന്‍ തടാകത്തിലിറക്കിയ വാഹനത്തിന്റെ ഉടമ അറസ്റ്റിൽ. ടെക്സാസിലെ ഗ്രേപ്പ്‌വൈൻ തടാകത്തിലാണ് സംഭവം. ജിമ്മി ജാക്ക് മക്ഡാനിയൽ എന്ന ഡ്രൈവറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി എട്ടോടെ കാറ്റീസ് വുഡ്സ് ബോട്ട് റാമ്പിന് സമീപം തടാകത്തില്‍ വാഹനം മുങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി. വാഹനം തകരാറിലായി വെള്ളം കയറിത്തുടങ്ങിയതോടെ ഡ്രൈവറും മറ്റ് യാത്രക്കാരും വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഗ്രേപ്പ്‌വൈൻ ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ വാട്ടർ […]
Read more

55കാരനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മധ്യവയസ്‌കനെ താമസസ്ഥലത്തെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി താണിപ്പാറ പഴയതൊടിക സുലൈമാന്റെ മകന്‍ ഷംസുദ്ദീന്‍ (55) ആണ് മരിച്ചത്. വാഹന ബ്രോക്കറായിരുന്ന ഷംസുദ്ദീന്‍ കുടുംബസമേതം കാരക്കുന്നിലേക്ക് താമസം മാറിയിരുന്നുവെങ്കിലും കുടുംബവുമായി പിണങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസമായി മഞ്ചേരി മേലാക്കം കോഴിക്കാട്ടുകുന്നിലെ വാടക ക്വാര്‍ട്ടേഴ്സില്‍ തനിച്ചായിരുന്നു താമസം. തിങ്കളാഴ്ച രാത്രി താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് കെട്ടിട ഉടമ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix