Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

നോയിഡയിലെ ഭർതൃവീട്ടിൽ ദൂരഹ സാഹചര്യത്തിൽ മരിച്ച ദീപികയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: ഭർതൃവീട്ടിലെ മൂന്നാംനില ടെറസിൽ നിന്ന് വീണ് മരിച്ച 25കാരി ദീപിക നഗറിന്റെ മരണത്തിൽ കൊലപാതക സംശയം ശക്തമാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വീഴുന്നതിന് മുൻപ് ദീപിക ക്രൂരമായ ശാരീരിക മർദ്ദനത്തിന് ഇരയായിരുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചതും പ്ലീഹ തകർന്നതുമാണ് മരണകാരണമെന്ന് മെഡിക്കൽ റിപ്പോർട്ട് പറയുന്നു. മർദ്ദനത്തെ തുടർന്നുണ്ടായ ഗുരുതരമായ ആന്തരിക രക്തസ്രാവം കാരണം ഹൃദയ അറകൾ ശൂന്യമായ നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഭർതൃവീട്ടിൽ നിന്ന് ദീപിക […]
Read more

മന്ത്രി കെ.എം ഷാജിക്കെതിരായ അധിക്ഷേപ പരാമർശം; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

കാസര്‍കോട്: മന്ത്രി കെ.എം. ഷാജിക്കെതിരെ വാട്‌സാപ് ഗ്രൂപ്പിൽ അധിക്ഷേപപരമായ സന്ദേശം പങ്കുവെച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി നീക്കം. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്തിനെതിരെയാണ് അന്വേഷണം ആരംഭിച്ചത്. കാസർകോട് ജില്ലയിലെ ‘പൊലീസ് ഫ്രണ്ട്സ്’ എന്ന വാട്‌സാപ് ഗ്രൂപ്പിലാണ് കെ.എം. ഷാജിയെ വർഗീയവാദിയെന്ന് വിശേഷിപ്പിക്കുന്ന സന്ദേശം പങ്കുവെച്ചത്. പിണറായി വിജയന്റെ മുന്നിൽ നിവർന്ന് നിൽക്കാൻ ഷാജിക്ക് കഴിയില്ലെന്ന തരത്തിലുള്ള പരാമർശങ്ങളും സന്ദേശത്തിലുണ്ടായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതും വിവിധ നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചതുമെല്ലാം പരാമർശിച്ച ശേഷമാണ് […]
Read more

മകനെ മറയാക്കി മയക്കുമരുന്ന് കടത്ത്; കുവൈത്തിൽ 48കാരൻ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കടത്ത് കേസിൽ 48കാരൻ അറസ്റ്റിലായി. കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ രഹസ്യനീക്കത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. സുരക്ഷാ പരിശോധനകളിൽ നിന്ന് രക്ഷപ്പെടുന്നതിനായി പ്രായപൂർത്തിയാകാത്ത മകനെ പ്രതി സ്ഥിരമായി കൂടെക്കൂട്ടാറുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. മയക്കുമരുന്ന് കച്ചവടത്തിൽ ഇയാൾ സജീവമാണെന്നും, മകനെ മറയാക്കി യാത്ര ചെയ്യുന്നുവെന്നുമുള്ള രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. ദിവസങ്ങളായുള്ള നിരീക്ഷണത്തിന് ശേഷം ഹവല്ലി മേഖലയിൽ വെച്ച് സുരക്ഷാസേന വാഹനം തടഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനത്തിൽ നടത്തിയ […]
Read more

ഹജ്ജിനെത്തിയ രണ്ട് മലയാളി തീർഥാടകർ മദീനയിൽ മരിച്ചു

മദീന: ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിനായി സ്വകാര്യ ഗ്രൂപ്പുകൾ വഴി സൗദി അറേബ്യയിലെത്തിയ രണ്ട് മലയാളി തീർഥാടകർ മദീനയിൽ നിര്യാതരായി. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ബക്കർ മുഹമ്മദ് സലീം (68), എറണാകുളം പെരുമ്പാവൂർ സ്വദേശി മൂക്കട മുഹമ്മദ് കുഞ്ഞു (72) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം അണ്ടൂർക്കോണം അഴൂർ ചെമ്പുമൂല എം.ആർ.എസ് മൻസിലിൽ താമസക്കാരനായ മുഹമ്മദ് ബക്കർ മുഹമ്മദ് സലീമിന് മദീന സന്ദർശനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് മദീനയിലെ അൽ സലാം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം […]
Read more

പടക്കം പൊട്ടി എട്ടുവയസ്സുകാരൻ മരിച്ച സംഭവം; യുട്യൂബ് പരീക്ഷണം ദുരന്തത്തിൽ കലാശിച്ചു

കണ്ണൂർ: അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടി എട്ടുവയസ്സുകാരൻ അമാൻ മരിക്കുകയും മൂന്ന് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. സംഭവം ആദ്യം കണ്ട അഗ്നിരക്ഷാസേനയിലെ റിട്ട. ഉദ്യോഗസ്ഥൻ ടി. മുസ്തഫ, കുട്ടികളുടെ നിലവിളിയാണ് ദുരന്തത്തിലേക്ക് ശ്രദ്ധ തിരിച്ചതെന്ന് പറഞ്ഞു. വീട്ടുമുറ്റത്ത് ഇരിക്കുമ്പോഴായിരുന്നു മൈതാനത്ത് നിന്ന് കുട്ടികളുടെ ശബ്ദം കേട്ടത്. കളിക്കിടെ ഇത്തരം ബഹളങ്ങൾ പതിവായിരുന്നെങ്കിലും പിന്നീട് അത് കൂട്ടക്കരച്ചലായി മാറിയതോടെ സംശയം തോന്നിയെന്ന് മുസ്തഫ പറഞ്ഞു. മൈതാനത്തിന്റെ മധ്യത്തിൽ അമാൻ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളുടെ […]
Read more

കുവൈത്തിൽ ലഹരിവേട്ട; 11 പേർ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് കേസുകളിലായി 11 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ലഹരിമരുന്ന് കടത്തും ഉപയോഗവും തടയാൻ നടത്തിയ വ്യാപക പരിശോധനകളുടെ ഭാഗമായാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരിൽ രണ്ട് കുവൈത്ത് സ്വദേശികൾ, ഒരു ഈജിപ്ഷ്യൻ, രണ്ട് ബംഗ്ലാദേശ് സ്വദേശികൾ, ഒരു ഇന്ത്യൻ, രണ്ട് നേപ്പാൾ സ്വദേശികൾ, മൂന്ന് ബെദൂൺ വിഭാഗത്തിൽപ്പെട്ടവർ എന്നിവരുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. പ്രതികളിൽ നിന്ന് വിവിധ […]
Read more

കെ.എ. തുളസിയുടെ സത്യപ്രതിജ്ഞകണ്ട് ആനന്ദക്കണ്ണീരുമായി അമ്മിണിയമ്മ

തൃശൂർ: സംസ്ഥാന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആവേശത്തിനിടയിലും സൗത്ത് കൊണ്ടാഴിയിലെ കെ.എ. തുളസിയുടെ വീട്ടിൽ അത്രയധികം ആഘോഷമൊന്നുമുണ്ടായിരുന്നില്ല. മകളുടെ സത്യപ്രതിജ്ഞ ഒറ്റയ്ക്ക് വീട്ടിലെ ടെലിവിഷനിൽ കാണുമ്പോൾ 75 വയസുകാരി അമ്മ അമ്മിണിയുടെ കണ്ണുകൾ നിറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് പോകുന്നതിന് മുമ്പ് മരുമകൻ പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠനോടൊപ്പം കെ.എ. തുളസി വീട്ടിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങിയിരുന്നു. കൂടെ പോകാൻ ക്ഷണിച്ചിരുന്നെങ്കിലും ശാരീരിക അവശത കാരണം അമ്മിണി യാത്ര ഒഴിവാക്കുകയായിരുന്നു. തുളസിയുടെ അനുജത്തി പ്രസീദയും കുടുംബവും ചടങ്ങ് കാണാൻ തിരുവനന്തപുരത്തേക്ക് […]
Read more

ജപ്പാനിലെ കുട്ടി കുരങ്ങന്റെ കൂട്ടിലേക്ക് അതിക്രമിച്ച് കയറി; അമേരിക്കൻ യുവാക്കൾ അറസ്റ്റിൽ

സോഷ്യൽ മീഡിയയിൽ വൈറലായ ‘പഞ്ച്’ എന്ന കുട്ടി കുരങ്ങന്റെ കൂട്ടിലേക്ക് അതിക്രമിച്ചു കയറിയ രണ്ട് അമേരിക്കൻ യുവാക്കൾ ജപ്പാനിൽ അറസ്റ്റിലായി. ടോക്കിയോയിലെ ചിബ പ്രിഫെക്ചറിലെ ഇച്ചികാവ സിറ്റി മൃഗശാലയിലാണ് സംഭവം നടന്നത്. 24 വയസുകാരനായ റെയ്ഡ് ജഹാനായി ഡേസൺ വേലി ചാടിക്കടന്ന് കുരങ്ങിന്റെ കൂട്ടിൽ പ്രവേശിച്ചതായും, സുഹൃത്തായ നീൽ ജബഹ്രി ഡുവാൻ സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ ഇരുവരെയും ജാപ്പനീസ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നീല നിറത്തിലുള്ള സ്യൂട്ടും ചിരിക്കുന്ന ഇമോജി മുഖംമൂടിയും […]
Read more

ഇൻസ്റ്റാഗ്രാം വഴി വ്യാജ റിക്രൂട്ട്‌മെന്‍റ് തട്ടിപ്പ്; ഏഷ്യൻ വംശജയായ യുവതി കുവൈത്തിൽ അറസ്റ്റിലായി

കുവൈത്ത് സിറ്റി: ഇൻസ്റ്റാഗ്രാം വഴി വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തി വൻ തുക തട്ടിയെടുത്ത ഏഷ്യൻ വംശജയായ യുവതി കുവൈത്തിൽ അറസ്റ്റിലായി. മുബാറക് അൽ-കബീർ ഗവർണറേറ്റിൽ ഡിറ്റക്ടീവ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് നടന്നത്. അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജൻസിയാണെന്ന് നടിച്ച് സോഷ്യൽ മീഡിയയിലൂടെ വീട്ടുജോലിക്കാരെ തേടുന്നവരെയാണ് പ്രതി ലക്ഷ്യമിട്ടത്. വ്യാജ ചിത്രങ്ങളും കരാർ രേഖകളും അയച്ച് വിശ്വാസം നേടിയ ശേഷം, ഓരോ ഇരയിൽ നിന്നും 300 മുതൽ 500 കുവൈറ്റ് ദിനാർ വരെ അഡ്വാൻസ് […]
Read more

റഷ്യൻ എണ്ണക്കപ്പലുകൾക്ക് ഏർപ്പെടുത്തിയിരുന്ന അമേരിക്കൻ ഉപരോധം; ഇളവ് ഒരു മാസം കൂടി നീട്ടിയതായി യുഎസ്

വാഷിങ്ടൺ: റഷ്യൻ എണ്ണക്കപ്പലുകൾക്ക് ഏർപ്പെടുത്തിയിരുന്ന അമേരിക്കൻ ഉപരോധത്തിൽ ഒരു മാസത്തെ ഇളവ് കൂടി നീട്ടി. കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വഹിക്കുന്ന കപ്പലുകൾക്കാണ് ഈ ഇളവ് ബാധകമാകുക. യുഎസ് ട്രഷറി വകുപ്പ് അറിയിച്ചതനുസരിച്ച് ഇളവ് ജൂൺ 17 വരെ തുടരും. ഏപ്രിൽ 17-നോ അതിന് മുമ്പോ പുറപ്പെട്ട കപ്പലുകൾക്കാണ് ഈ സൗകര്യം ലഭിക്കുക. മുമ്പ് നൽകിയിരുന്ന ഒരു മാസത്തെ ഇളവ് മെയ് 16-ന് അവസാനിച്ചിരുന്നു. തുടർന്ന് മെയ് 18 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഉത്തരവിലൂടെ ഇളവ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix