Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഡ്രൈവിങ് പഠിക്കുന്നതിനിടെ കാര്‍ ഇടിച്ച് നാലുവയസുകാരി മരിച്ച സംഭവം; യുവതി അറസ്റ്റിൽ

മലപ്പുറം: ഡ്രൈവിങ് പഠിക്കുന്നതിനിടെ കാര്‍ ഇടിച്ച് നാലുവയസുകാരി മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ വാഹനം ഓടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഏറാന്തോട് തെക്കന്‍ ഹൗസില്‍ ആയിഷ റഹ്നയെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി 11ഓടെ നടന്ന അപകടത്തില്‍ അങ്ങാടിപ്പുറം ഏറാന്തോട് തോട്ടുങ്ങല്‍ ഹൗസില്‍ സെയ്ഫുദ്ദീന്റെ മകള്‍ ഇഫ്സ ഫാത്തിമയാണ് മരിച്ചത്. അശ്രദ്ധയായി വാഹനമോടിച്ച് മരണത്തിന് കാരണമായെന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് മങ്കട ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. യുവതിക്ക് സ്ഥിരം ഡ്രൈവിങ് ലൈസന്‍സ് […]
Read more

മെറ്റയിൽ കൂട്ടപിരിച്ചുവിടൽ; 7,000 പേരെ പുതിയ വിഭാഗങ്ങളിലേക്ക് മാറ്റും

ന്യൂഡൽഹി: ആഗോള വിവരസാങ്കേതിക മേഖലയെ വീണ്ടും ഞെട്ടിച്ചുകൊണ്ട് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നു. കമ്പനിയിലെ ഏകദേശം പത്ത് ശതമാനം ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. ഇതോടെ 8,000-ത്തോളം പേരെ ബാധിക്കും. കമ്പനിയുടെ ഏഷ്യൻ കേന്ദ്രമായ സിംഗപ്പൂരിലാണ് ബുധനാഴ്ച പുലർച്ചെ മുതൽ പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചത്. ഓഫീസുകളിൽ പ്രതിഷേധമോ കൂട്ടായ്മകളോ ഒഴിവാക്കുന്നതിനായി ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ച ശേഷമാണ് ഇമെയിൽ വഴി പിരിച്ചുവിടൽ അറിയിപ്പ് നൽകിയത്. സിംഗപ്പൂരിലെ ജീവനക്കാർക്ക് പുലർച്ചെ നാലുമണിയോടെയാണ് ജോലി നഷ്ടമായ […]
Read more

കാസർകോട് പെരിയ ഇരട്ടക്കൊലക്കേസ്; അഞ്ച് പ്രതികൾക്ക് കൂട്ട പരോൾ

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാംപ്രതി ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് ജയിൽ വകുപ്പ് കൂട്ടപ്പരോൾ അനുവദിച്ചു. ഒന്നാംപ്രതി പീതാംബരൻ, നാലാംപ്രതി അനിൽ, അഞ്ചാംപ്രതി ഗിജിൻ, ഏഴാംപ്രതി അശ്വിൻ, പതിനഞ്ചാംപ്രതി സുരേന്ദ്രൻ എന്നിവർക്കാണ് പരോൾ ലഭിച്ചത്. എൽഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് മുമ്പ് അടിയന്തരമായി പരോൾ അനുവദിച്ചതായാണ് വിവരം. 20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. പരോൾ ലഭിച്ച പ്രതികൾ ഇതിനകം കാസർകോട് ജില്ലയിൽ എത്തിയതായും റിപ്പോർട്ടുണ്ട്.
Read more

കോഴിക്കോട് MDMA യുമായി യുവാവ് പിടിയിൽ

കോഴിക്കോട്: മണിയൂരിൽ വീട് കേന്ദ്രീകരിച്ച് മാരക മയക്കുമരുന്നായ എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന യുവാവിനെ വടകര ഡാൻസാഫ് സ്ക്വാഡും പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. മണിയൂർ തുറശ്ശേരിക്കടവ് പാലയാട് തെക്കേ നെല്ലിക്കുന്നുമ്മൽ മുഹമ്മദ് ഇർഫാൻ (26) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 13.56 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള ജില്ലാ ഡാൻസാഫ് സ്ക്വാഡ് കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ മുഹമ്മദ് ഇർഫാന്റെ വീട്ടിൽ മിന്നൽ പരിശോധന നടത്തി. പരിശോധനയ്ക്കിടെ പ്രതിയുടെ […]
Read more

അവധി ആഘോഷിക്കാനായി ലക്ഷദ്വീപിലെത്തി; വ്യോമസേനാ വിങ് കമാൻഡർ കടലിൽ മുങ്ങിമരിച്ചു

കൊച്ചി: അവധി ആഘോഷത്തിനായി ലക്ഷദ്വീപിലെ ബംഗാരം ദ്വീപിലെത്തിയ ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ കടലിൽ മുങ്ങിമരിച്ചു. തിരുവനന്തപുരം പുത്തൻചന്ത ഉണ്ണീസ് ലെയ്ന്‍ ശ്രീവിജയത്തിൽ ടി.സി. രാജന്റെ മകൻ ആർ. ശ്രീരാജ് (41) ആണ് മരിച്ചത്. ലക്ഷദ്വീപിൽ വിങ് കമാൻഡർ ഇൻചാർജായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീരാജ് ഭാര്യ മോനിഷ മോഹനും മകൻ അനിരുദ്ധ് എസ്. രാജിനുമൊപ്പമാണ് ബംഗാരം ദ്വീപിലെ താജ് റിസോർട്ടിലെത്തിയത്. തിങ്കളാഴ്ച വൈകിട്ട് 4.30നും 5.30നും ഇടയിലായിരുന്നു അപകടം. നീന്തുന്നതിനിടെ ശ്രീരാജ് കടലിലെ ആഴമേറിയ ഭാഗത്തേക്ക് നീങ്ങിയതാകാമെന്നാണ് പ്രാഥമിക […]
Read more

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ താപനില 47 ഡിഗ്രിയിലേക്ക് ഉയർന്നേക്കും

അമരാവതി: ഉത്തരേന്ത്യയ്ക്ക് പിന്നാലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം രൂക്ഷമാകുന്നു. ആന്ധ്രാപ്രദേശിൽ താപനില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീവ്ര ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ബുധനാഴ്ച ചില പ്രദേശങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം പൽനാട് ജില്ലയിലെ പിഡുഗുരാല്ലയിൽ 45.6 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. നെല്ലൂരിലെ ഗൂഡൂരിൽ 44.9 ഡിഗ്രിയും കൃഷ്ണ ജില്ലയിലെ കാങ്കിപാഡുവിൽ 44.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. സംസ്ഥാനത്തെ 23 ജില്ലകളിലായി 233 […]
Read more

കൊട്ടാരക്കരയിൽ 74-കാരിക്ക് നേരെ പൂവൻകോഴിയുടെ ആക്രമണം

കൊല്ലം: കടയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന 74-കാരിക്ക് നേരെ പൂവൻകോഴിയുടെ അപ്രതീക്ഷിത ആക്രമണം. കൊട്ടാരക്കര പൂയപ്പള്ളിയിലാണ് സംഭവം. പൂവൻകോഴിയുടെ ആക്രമണത്തിൽ മുഖത്ത് ഗുരുതരമായി പരിക്കേറ്റ പൂയപ്പള്ളി മരുതമൺപള്ളി സുജിത്ത് ഭവനിൽ ജോയിസ് (74) ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. സമീപത്തെ കടയിൽ നിന്ന് മടങ്ങുന്നതിനിടെ പൂവൻകോഴി ജോയിസിന് മേൽ ചാടി കയറുകയായിരുന്നു. തലയിൽ കയറിയ കോഴി തലയിലും മൂക്കിന്റെ വശത്തും ഇടത് പുരികത്തിന് സമീപവും തുടർച്ചയായി കൊത്തി പരിക്കേൽപ്പിച്ചു. ജോയിസിന്റെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തുമ്പോഴേക്കും […]
Read more

ജാംനഗർ ഡെന്റൽ കോളേജിൽ 1.36 കോടിയുടെ തട്ടിപ്പ്; പ്രതി അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗർ ഗവൺമെന്റ് ഡെന്റൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ 1.36 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് പുറത്തായി. രോഗീക്ഷേമ സമിതിയുടെ ഫണ്ടിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ നാഷണൽ ഹെൽത്ത് മിഷൻ കീഴിലെ താത്കാലിക ജീവനക്കാരനായ ശോഭിത് ഗാർഗിനെ ജാംനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക ചെക്കുകളിൽ തിരിമറി നടത്തിയാണ് ഇയാൾ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ ആറുമാസമായി രഹസ്യമായി തട്ടിപ്പ് നടത്തിവന്നിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവിധ വകുപ്പുകളുടെ ആവശ്യങ്ങൾക്കായി രോഗീക്ഷേമ […]
Read more

വിവാഹ വാഗ്ദാനം നൽകി 29-കാരിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി 29-കാരിയെ നാലുവർഷത്തോളം പീഡിപ്പിച്ചും ഏഴുപവൻ സ്വർണവും ഒൻപതുലക്ഷം രൂപയും തട്ടിയെടുത്തെന്ന പരാതിയിൽ യുവാവിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു വിവാഹത്തിനൊരുങ്ങുന്നുവെന്ന വിവരം അറിഞ്ഞതിനെ തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. മണക്കാട് പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന സച്ചിൻകുമാർ (32) ആണ് അറസ്റ്റിലായത്. 2022 മുതൽ ഈ വർഷം ജനുവരിവരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി യുവതിയിൽ […]
Read more

രാജ്യാന്തര സെക്‌സ് റാക്കറ്റ്; ഒരു സ്ത്രീ കൂടി അറസ്റ്റിൽ

കൊച്ചി: മോഡലിങ് ജോലി വാഗ്ദാനം ചെയ്ത് യുവതികളെ വിദേശത്ത് എത്തിച്ച് പെൺവാണിഭത്തിനിരയാക്കിയ കേസിൽ ഒരു സ്ത്രീ കൂടി അറസ്റ്റിൽ. പൊന്നാനി സ്വദേശിനിയായ മഞ്ജിമ (25)യെ ചൊവ്വാഴ്ച പൊലീസ് പിടികൂടി. കേസിൽ നേരത്തെ ദുബായിൽ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുന്ന പെരുമ്പാവൂർ കോട്ടപ്പടി സ്വദേശിനി സ്റ്റോയ്സി അഥവാ സിന്ധു (56), മരടിലെ ഫ്ലാറ്റിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി അലീന എബ്രഹാം (27) എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സുരേഷ് കെ.ജി., മരട് സ്റ്റേഷൻ ഇൻസ്‌പെക്ടർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix