Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സസ്‌പെൻഷനിൽ ആയിരിക്കെ ജോലിക്ക് ഹാജരാകണമെന്ന നിർദേശം; കെ.എ.ടി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സസ്‌പെൻഷൻ കാലയളവിൽ ജീവനക്കാരൻ ദിവസവും ഓഫീസിലെത്തി ഒപ്പുവെച്ചശേഷം ജോലിയും ചെയ്യണമെന്ന കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പുനീത് കുമാറിന്റെ നിർദേശം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണൽ സ്റ്റേ ചെയ്തു. കേരള ഹൗസിലെ അസിസ്റ്റന്റ് ലൈസൺ ഓഫീസറും കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ഡൽഹി കൺവീനറുമായ ജയപ്രസാദ് നൽകിയ ഹർജിയിലാണ് നടപടി. സസ്‌പെൻഷനിലായ ഒരാളെ ഓഫീസിലെത്തി ജോലിചെയ്യണമെന്ന് നിർദേശിക്കുന്നത് അസാധാരണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രിബ്യുണൽ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിന്നുവെന്ന് ആരോപിച്ച് ജയപ്രസാദിനെ റസിഡന്റ് കമ്മീഷണർ […]
Read more

പയ്യോളിയിൽ മത്സ്യബന്ധനത്തിനിടെ പുഴയിൽ വീണ് 78കാരൻ മരിച്ചു

കോഴിക്കോട്: പയ്യോളിയിൽ മത്സ്യബന്ധനത്തിനിടെ പുഴയിൽ വീണ് മുതിർന്ന മത്സ്യത്തൊഴിലാളി മരിച്ചു. കൊളാവിപ്പാലം ബീച്ച് ചെറിയാവി കുഞ്ഞിക്കണ്ണൻ (78) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ മൃതദേഹം കണ്ടെടുത്തു. പുലർച്ചെ നാലോടെ മീൻപിടിക്കാൻ പുഴയിലേക്ക് പോയ കുഞ്ഞിക്കണ്ണനെ പിന്നീട് കാണാതാവുകയായിരുന്നു. തോണി ആളില്ലാതെ ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ സംശയിച്ച് നടത്തിയ തിരച്ചിലിലാണ് കണ്ടൽക്കാടുകൾക്കിടയിൽ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം പുഴയിൽ നിന്ന് പുറത്തെടുത്ത് വടകര ജില്ല ഗവ. ആശുപത്രി […]
Read more

റിസോർട്ട് ജോലിക്കാരനെ കാണാതായി; വ്യാപക തിരച്ചിൽ‌

കോഴിക്കോട്: ഊട്ടി കോത്തേരി സ്വദേശി സതീഷ് (33) വനത്തിൽ കാണാതായി. പൂവാറൻതോട് റിസോർട്ടിൽ ജോലി ചെയ്യുന്ന ഇയാൾ 17-ാം തീയതി രാവിലെ തമ്പുരാൻകൊല്ലിയിൽ നിന്ന് വനത്തിലേക്ക് കയറിയതായി വിവരം ലഭിച്ചിട്ടുണ്ട്. തുടർന്ന് ഇയാൾ തിരികെ എത്തിയില്ല. ഇതിനെ തുടർന്ന് ഇന്ന് രാവിലെ പൊലീസും വനം വകുപ്പും ചേർന്ന് വനത്തിൽ തിരച്ചിൽ ആരംഭിച്ചു. നാട്ടുകാരും തിരച്ചിൽ സംഘത്തിൽ പങ്കുചേർന്നിട്ടുണ്ട്.
Read more

ഫയർ ഫോഴ്‌സിനെ വട്ടംകറക്കി അജ്ഞാതന്റെ ഫോൺവിളി; പോലീസിൽ പരാതി നൽകി

പാലക്കാട്: ഷൊർണൂർ അഗ്‌നിരക്ഷാസേന നിലയത്തിലെ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി അജ്ഞാതൻ നിരന്തരം വിളിച്ച് ശല്യം ചെയ്യുന്നതായി പരാതി. കഴിഞ്ഞ 25 ദിവസത്തിനിടെ ഒരു പ്രത്യേക നമ്പറിൽ നിന്ന് 50-ലധികം കോളുകളാണ് സ്റ്റേഷനിലേക്ക് എത്തിയത്. വിളിക്കുന്ന വ്യക്തി വിചിത്രമായ ആവശ്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്. തന്റെ വിവാഹം നടത്തിക്കൊടുക്കണമെന്നും ജീവിതത്തിനാവശ്യമായ ഭക്ഷണവും മരുന്നും സ്ഥിരമായി ലഭ്യമാക്കണമെന്നും ഇയാൾ ആവശ്യപ്പെടുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. കൂടാതെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും വേണമെന്ന് പറഞ്ഞ് ഇയാൾ തുടർച്ചയായി ഫോൺ ചെയ്യാറുണ്ട്. രാത്രിയും പകലും വേർതിരിക്കാതെ നടക്കുന്ന […]
Read more

ദുബാരെ ആനത്താവളത്തിൽ സുരക്ഷാ നിർദേശങ്ങൾ കർശനമാക്കി; വിനോദ സഞ്ചാരി മരിച്ചതിന് പിന്നാലെയാണ് നടപടി

ബെം​ഗളൂരു: കർണാടകയിലെ കുടഗിലെ ദുബാരെ ആനത്താവളത്തിൽ സന്ദർശക നിയന്ത്രണം ഏർപ്പെടുത്തി. വിനോദസഞ്ചാരി മരിച്ച സംഭവത്തെ തുടർന്ന് രണ്ട് ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആനകൾ ഏറ്റുമുട്ടുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് ചെന്നൈ സ്വദേശിനിയായ തുളസി (33) മരിച്ചത്. ഇന്നലെ നടന്ന സംഭവത്തിൽ, ആനകളെ കുളിപ്പിക്കുന്നതിനിടെ അവ തമ്മിൽ കൊമ്പുകോർത്തു. ഇതിനിടെ ഒരു ആന മറിഞ്ഞുവീണ് തുളസിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ജോലിക്കാരും ബന്ധുക്കളും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുത്തേറ്റ ആനയ്ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. പിന്നാലെ വിനോദസഞ്ചാരികളെ ആനകളിൽ നിന്ന് […]
Read more

ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവർക്ക് 5.8 കോടി ഡോളർ; ഇറാന്റെ പുതിയ നീക്കം

ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെയും വധിക്കുന്നവർക്ക് 5.8 കോടി ഡോളർ (ഏകദേശം 558 കോടി രൂപ) പ്രതിഫലം നൽകാൻ ഇറാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട നിയമനിർമാണത്തിനായി ഇറാൻ പാർലമെന്റ് പ്രത്യേക ബിൽ തയ്യാറാക്കുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ വയർ, ദി ടെലിഗ്രാഫ് തുടങ്ങിയ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. ‘കൗണ്ടർ-ആക്ഷൻ ബൈ ദി മിലിറ്ററി ആൻഡ് സെക്യൂരിറ്റി ഫോഴ്‌സസ് ഓഫ് ദി ഇസ്‌ലാമിക് റിപ്പബ്ലിക്’ എന്ന […]
Read more

ലൈംഗിക ചൂഷണത്തിനിരയാക്കി സെക്സ് റാക്കറ്റ്; ദൃശ്യങ്ങൾ പകർത്തി തുടർച്ചയായ പീഡനവും

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ യുവതികളെ വിദേശത്തേക്ക് കടത്തുകയും ലൈംഗിക ചൂഷണത്തിനിരയാക്കുകയും ചെയ്ത സെക്സ് റാക്കറ്റ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ ഇരകളായ മൂന്ന് പേരാണ് മരട് പൊലീസിന് പരാതി നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം പോങ്ങുവിള സ്വദേശിയും മോഡലുമായ അലീന എബ്രഹാം (29), ഗുരുവായൂർ സ്വദേശി ടോയ്സി സിന്ധു (50), പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ദുബായിലുള്ള രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു. ഒരു മാസം മുമ്പ് […]
Read more

AI ഉപയോഗപ്പെടുത്തി തൊഴിൽശേഷി കുറയ്ക്കും; സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് ഏകദേശം 8,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ കൂടുതൽ ഉപയോഗപ്പെടുത്തി 2030 ഓടെ തൊഴിൽശേഷി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇതോടെ ബാങ്കിന്റെ മൊത്തം ജീവനക്കാരിൽ 15 ശതമാനത്തിലധികം പേർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്. ബാങ്കിന്റെ ബാക്ക് ഓഫീസ് പ്രവർത്തനങ്ങളിലെ 52,271 ജീവനക്കാരിൽ നിന്നായി ഏകദേശം 7,800-ലധികം ജോലികൾ ഇല്ലാതാകുമെന്നാണ് റിപ്പോർട്ട്. കോർപ്പറേറ്റ് സേവനങ്ങൾ, സപ്പോർട്ട് വിഭാഗങ്ങൾ, റിസ്‌ക് മാനേജ്മെന്റ്, റെഗുലേറ്ററി കംപ്ലയൻസ് തുടങ്ങിയ മേഖലകളെയാണ് വെട്ടിക്കുറയ്ക്കൽ […]
Read more

ഞാവൽപ്പഴം പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണു; 13 കാരന് ദാരുണാന്ത്യം

മലപ്പുറം: മഞ്ചേരി പന്തല്ലൂരിൽ ഞാവൽപ്പഴം പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പന്തല്ലൂർ കടമ്പോടിലെ ബിസ്മി ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരി പുളിക്കൽ റുഷ്ദയുടെയും വെള്ളില സ്വദേശി ജാഫറിന്റെയും മകൻ അഹിൽ ഷാൻ (13) ആണ് മരിച്ചത്. ഞാവൽപ്പഴം പറിക്കാനായി മരത്തിൽ കയറിയ അഹിൽ ഷാൻ, മുകളിൽ വെച്ച് കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ […]
Read more

ഹൃദയാഘാതത്തെ തുടർന്ന് സാമൂഹികപ്രവർത്തകൻ ദമ്മാമിൽ അന്തരിച്ചു

റിയാദ്: സാമൂഹികപ്രവർത്തകനും നവയുഗം സാംസ്കാരികവേദി കൊദറിയ യൂണിറ്റ് മുൻ സെക്രട്ടറിയുമായ റഷീദ് പെരുമ്പാവൂർ (48) ദമ്മാമിൽ അന്തരിച്ചു. നിലവിൽ നവയുഗം ദല്ലാ മേഖല കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. ശനിയാഴ്ച രാത്രി ഏകദേശം ഒന്നരയോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ അദ്ദേഹത്തെ ഉടൻ ദാർ അൽ സിഹ ആശുപത്രിയിലും തുടർന്ന് സൗദി ജർമൻ ആശുപത്രിയിലും എത്തിച്ചെങ്കിലും, ഞായറാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. റഷീദിന്റെ ആകസ്മിക വിയോഗം പ്രവാസി സമൂഹത്തെയും സഹപ്രവർത്തകരെയും കടുത്ത ദുഃഖത്തിലാഴ്ത്തി. എറണാകുളം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix