Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഇന്ധനവില വർധനവ്; യാത്രാനിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ദിവസത്തെ സമരം

ഡല്‍ഹി: രാജ്യതലസ്ഥാനമായ ദില്ലിയിൽ ഓട്ടോ, ടാക്സി യൂണിയനുകളുടെ മൂന്നുദിവസത്തെ പണിമുടക്ക് ആരംഭിച്ചു. ഇന്ധനവില വർധനവിന്റെ പശ്ചാത്തലത്തിൽ യാത്രാനിരക്കുകൾ പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവുമായി ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസും യൂണൈറ്റഡ് ഫ്രണ്ട് ഓഫ് ഓൾ ട്രാൻസ്പോർട്ട് അസോസിയേഷനും ചേർന്നാണ് സമരത്തിന് ആഹ്വാനം ചെയ്തത്. മെയ് 21 മുതൽ 23 വരെ ദില്ലി എൻസിആർ മേഖലയിലാകെ പണിമുടക്ക് തുടരുമെന്നാണ് യൂണിയനുകൾ അറിയിച്ചത്. ചാലക് ശക്തി യൂണിയൻ ഉൾപ്പെടെ നിരവധി സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ലക്ഷത്തോളം ഓട്ടോ-ടാക്സി […]
Read more

പെരുവന്താനത്ത് KSRTC ബസിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു

ഇടുക്കി: ദേശീയപാതയിൽ പെരുവന്താനത്തിന് സമീപം നാല്പതാം മൈലിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണ് അപകടം. ഇന്ന് പുലർച്ചെ 4.45ഓടെയായിരുന്നു സംഭവം. കുമളിയിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ബസിനാണ് അപകടമുണ്ടായത്. റോഡരികിലെ മലയിടുക്കിൽ നിന്ന് ഉരുണ്ടുവന്ന വലിയ പാറ ബസിന്റെ പിൻഭാഗത്ത് ഇടിച്ച് റോഡിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് ബസിൽ അൻപതോളം യാത്രക്കാർ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. പാറ ഇടിച്ചതിനെ തുടർന്ന് പിൻസീറ്റിലിരുന്ന രാജു എന്ന യാത്രക്കാരന് നിസാര പരിക്കേറ്റു. ഇയാളെ ഉടൻ സമീപത്തെ ആശുപത്രിയിൽ […]
Read more

വയറ്റിൽ ഇരുമ്പുകൊളുത്തുമായി കണ്ടെത്തിയ മൂർഖന് തൃശ്ശൂരിൽ ശസ്ത്രക്രിയ

തൃശ്ശൂർ: വയറിൽ ഇരുമ്പുകൊളുത്ത് കുടുങ്ങിയ നിലയിൽ കണ്ടെത്തിയ മൂർഖന് തൃശ്ശൂർ കൊക്കാല മൃഗാശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. ഡോ. റെജി വർഗീസിന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയ ഒന്നര മണിക്കൂർ നീണ്ടു. ചികിത്സയ്ക്കുശേഷം ബാൻഡേജ് കെട്ടിയ പാമ്പിനെ പൊങ്ങണംകാട് ഫോറസ്റ്റ് സ്റ്റേഷനിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മുറിവ് പൂർണമായും ഭേദമായ ശേഷമേ കാട്ടിലേക്ക് തുറന്നുവിടൂ. അവിണിശ്ശേരിയിലെ ഒരു വീട്ടിലെ വിറകുപുരയിൽ നിന്നാണ് പരിക്കേറ്റ മൂർഖനെ സർപ്പ റെസ്‌ക്യൂ ടീമംഗങ്ങളായ വി.ബി. ആനന്ദും ബിജു കപ്പാരത്തും ചേർന്ന് ചൊവ്വാഴ്ച വൈകീട്ട് […]
Read more

ബാന്ദ്രയിലെ ഗരീബ് നഗറിൽ കുടിയൊഴിപ്പിക്കൽ; പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജ്

മുംബൈ: ബോംബെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പശ്ചിമ റെയിൽവേ അധികൃതർ മുംബൈ ബാന്ദ്രയിലെ ഗരീബ് നഗർ ചേരിയിൽ ആരംഭിച്ച കുടിയൊഴിപ്പിക്കൽ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം. പുനരധിവാസം ഉറപ്പാക്കാതെയുള്ള പൊളിക്കൽ നടപടിക്കെതിരെ രംഗത്തിറങ്ങിയ നാട്ടുകാർക്കും പൊലീസിനും ഇടയിൽ സംഘർഷമുണ്ടായി. ലാത്തിച്ചാർജിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ബാന്ദ്ര റെയിൽവേ സ്റ്റേഷനു സമീപമുള്ള ഗരീബ് നഗർ മേഖലയിൽ ചൊവ്വാഴ്ച മുതലാണ് റെയിൽവേ അധികൃതർ വൻ സന്നാഹത്തോടെ പൊളിക്കൽ നടപടി ആരംഭിച്ചത്. റെയിൽവേയുടെ 5,200 ചതുരശ്ര മീറ്റർ ഭൂമിയിലെ കൈയേറ്റം […]
Read more

താമരശ്ശേരിയിൽ ഭർത്താവ് മദ്യലഹരിയിൽ ഭാര്യയെ വെട്ടി; ആദിവാസി യുവതി ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: മദ്യലഹരിയിൽ ഭർത്താവ് വാക്കത്തി കൊണ്ട് വെട്ടിയതിനെ തുടർന്ന് ആദിവാസി യുവതിക്ക് ഗുരുതര പരിക്ക്. താമരശ്ശേരി പുതുപ്പാടി പഞ്ചായത്തിലെ മണൽവയൽ വെള്ളംകുന്ന് ആദിവാസി കോളനിയിലെ ഷിജിനയ്ക്കാണ് (30) തലയ്ക്ക് ആഴത്തിൽ വെട്ടേറ്റത്. സംഭവത്തിൽ ഭർത്താവ് ബിജുവിനെതിരെ പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻ മദ്യലഹരിയിലായിരുന്ന ബിജു യാതൊരു പ്രകോപനവുമില്ലാതെ വാക്കത്തി ഉപയോഗിച്ച് ഷിജിനയെ ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. രക്തം വാർന്ന് നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിയ ഷിജിനയെ ബന്ധുക്കളും സമീപവാസികളും […]
Read more

കോവളത്ത് ചെണ്ടമേള സംഘത്തിന് നേരെ ആക്രമണം; രണ്ട് പ്രതികൾ കോടതിയിൽ കീഴടങ്ങി

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ ക്ഷേത്രോത്സവത്തിന് പോകാനെത്തിയ ചെണ്ടമേള സംഘത്തിലെ ആറുപേർക്ക് കോവളത്തിന് സമീപം വെട്ടേറ്റ സംഭവത്തിൽ രണ്ട് പ്രതികൾ കോടതിയിൽ കീഴടങ്ങി. സംഭവത്തിലെ നാലാം പ്രതിയായ തിരുവല്ലം സ്വദേശിയും കോവളം പൊലീസ് സ്റ്റേഷനിലെ റൗഡിലിസ്റ്റിൽ ഉൾപ്പെട്ടതുമായ ജിത്തു ലാൽ (33)നെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെറുകോണം സ്വദേശി ടവർ വിഷ്ണു എന്ന വിഷ്ണു (24), വെള്ളാർ സ്വദേശി അനിക്കുട്ടൻ (35) എന്നിവരാണ് ഇന്നലെ നെയ്യാറ്റിൻകര കോടതിയിൽ കീഴടങ്ങിയത്. മറ്റൊരു പ്രതിയായ കാടഅപ്പു ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. […]
Read more

സിദ്ധരാമയ്യ-ശിവകുമാർ തർക്കം വീണ്ടും സജീവം

ബെംഗളൂരു: കേരളത്തിൽ വി.ഡി. സതീശന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ കർണാടക കോൺഗ്രസിലും ആഭ്യന്തര കലഹം വീണ്ടും ശക്തമാകുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള അധികാര തർക്കമാണ് വീണ്ടും സജീവമായിരിക്കുന്നത്. മന്ത്രിസഭയിൽ അഴിച്ചുപണി വേണമെന്ന ആവശ്യവുമായി സിദ്ധരാമയ്യ പക്ഷം മുന്നോട്ടു പോകുമ്പോൾ, നേരത്തെ ഉണ്ടായിരുന്ന അധികാര പങ്കിടൽ ധാരണ നടപ്പാക്കണമെന്ന നിലപാടിലാണ് ശിവകുമാർ അനുകൂലികൾ. കേരളത്തിലെ നേതൃപ്രതിസന്ധി പരിഹരിച്ചതിന് പിന്നാലെ കർണാടകയിൽ പൊട്ടിപ്പുറപ്പെട്ട പുതിയ പ്രശ്‌നങ്ങൾ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. […]
Read more

പ്രശസ്ത ഛായാഗ്രാഹകൻ സജി നായർ അന്തരിച്ചു

തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ ശ്രദ്ധേയ ഛായാഗ്രാഹകൻ സജി നായർ അന്തരിച്ചു. താമസിച്ചിരുന്ന വസതിയിൽ വൈദ്യുതവിളക്ക് മാറ്റുന്നതിനിടെ കാൽതെറ്റി വീണ് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു. തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കാരചടങ്ങുകൾ നടന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഫെഫ്ക സംവിധായകസംഘം അനുശോചനം രേഖപ്പെടുത്തി. മുംബൈയിലും ദുബായിലുമുള്ള പരസ്യചിത്രരംഗത്ത് സജീവമായിരുന്ന സജി നായർ, സംവിധായകൻ ഷാജി എൻ. കരുണ്‍ ഒരുക്കിയ ‘സ്വപാനം’ എന്ന ചലച്ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ ശ്രദ്ധേയനായത്. ചെണ്ടകലാകാരന്റെ ജീവിതം ആസ്പദമാക്കിയ ചിത്രത്തിലെ ദൃശ്യസൗന്ദര്യം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പരസ്യചിത്രരംഗത്തെ അനുഭവസമ്പത്ത് […]
Read more

കാഞ്ഞങ്ങാട് പുലിയിറങ്ങി; പശു ഫാമിൽ നിന്ന് പശുക്കുട്ടിയെ കടിച്ചു കൊന്നു

കാസർകോട്: കാസർകോട് കാഞ്ഞങ്ങാട് അമ്പലത്തറയ്ക്ക് സമീപം പറക്കളായി വെള്ളൂടയിൽ പുലിയിറങ്ങി. പശു ഫാമിൽ നിന്നുള്ള രണ്ടാഴ്ച പ്രായമുള്ള പശുക്കുട്ടിയെ കടിച്ചുകൊണ്ടുപോയി കൊന്നു. വെള്ളൂട ദുർഗ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ഫാമിലാണ് സംഭവം. ഫാമിൽ നിന്നു കൊണ്ടുപോയ പശുക്കുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ ഒരു കിലോമീറ്റർ അകലെയുള്ള കാട്ടുപ്രദേശത്ത് കണ്ടെത്തി. രാത്രിയിൽ പശുക്കളുടെ അസ്വാഭാവിക ബഹളം കേട്ടതോടെയാണ് പുലിയുടെ ആക്രമണമെന്നാണ് സംശയം ഉയർന്നത്. ഫാമിന്റെ മതിൽ ചാടിയാണ് പുലി അകത്ത് കടന്നതെന്നാണ് കരുതുന്നത്. മതിലിനരികിൽ ചോരപ്പാടുകളും പുലിയുടെ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട് […]
Read more

മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പുതിയ ആരോപണങ്ങളുമായി ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രിയുടെ വിദേശയാത്രകളെച്ചൊല്ലിയാണ് രാഹുലിന്റെ വിമർശനം. സാധാരണ ജനങ്ങളോട് വിദേശയാത്ര ഒഴിവാക്കാൻ ആവശ്യപ്പെടുമ്പോൾ പ്രധാനമന്ത്രി തന്നെ വിദേശ പര്യടനങ്ങൾ തുടരുകയാണെന്ന് രാഹുൽ ആരോപിച്ചു. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും വരും മാസങ്ങളിൽ വിലക്കയറ്റവും ഇന്ധനവിലയും കുത്തനെ ഉയരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ ഗണ്യമായി വർധിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ സ്വർണം വാങ്ങുന്നതും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix