Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ആരംഭിച്ചു. പ്രോ ടേം സ്പീക്കർ ജി. സുധാകരൻ എല്ലാ നാമനിർദേശ പത്രികകളും സ്വീകരിച്ചു. രാവിലെ ഒൻപത് മണിയോടെ സഭാനടപടികൾ ആരംഭിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യ വോട്ട് രേഖപ്പെടുത്തി. സ്പീക്കർ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ വെള്ളിയാഴ്ചത്തെ സഭാസമ്മേളന നടപടികൾ അവസാനിക്കും. സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം പ്രത്യേകമായി ഒരുക്കിയ ബൂത്തിലാണ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തുന്നത്. ഗുണന ചിഹ്നം രേഖപ്പെടുത്തി വോട്ട് ചെയ്ത ശേഷം ബാലറ്റ് സ്പീക്കറുടെ മേശപ്പുറത്തെ പെട്ടിയിൽ നിക്ഷേപിക്കണം. മൂന്ന് മുന്നണികളുടെയും […]
Read more

ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഞായർ, തിങ്കൾ ദിവസങ്ങളിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും […]
Read more

ബെംഗളൂരുവിൽ മലയാളി യുവതിയെ പീഡിപ്പിച്ച സംഭവം; കുറ്റം സമ്മതിച്ച് മാപ്പ് പറഞ്ഞ പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു: ബെംഗളൂരുവിലെ മഡിവാളയിൽ 20 കാരിയായ മലയാളി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ച് മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസ് യുവതിയോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. സംഭവം വിവാദമായതോടെ കർണാടക പൊലീസ് ഇടപെട്ടു. കേസെടുക്കുന്നതിൽ ഉണ്ടായ താമസത്തെ തുടർന്ന് ഡിസിപിയോട് പൊലീസ് കമ്മീഷണർ വിശദീകരണം തേടിയതായാണ് റിപ്പോർട്ട്. സംഭവത്തിൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. പ്രതി ഹൈനസ് നിലവിൽ ഒളിവിലാണെന്നും, ഇയാൾ കേരളത്തിലേക്ക് കടന്നതായി […]
Read more

മോഡലിംഗ്-സെക്‌സ് റാക്കറ്റ് കേസ്; വിദേശത്തേക്ക് യുവതികളെ എത്തിച്ച മുഖ്യകണ്ണി ബിലാൽ

കൊച്ചി: മോഡലിംഗ്-സെക്‌സ് റാക്കറ്റ് കേസിൽ അറസ്റ്റിലായ ബിലാൽ യുവതികളെ വിദേശത്തേക്ക് എത്തിച്ച മുഖ്യകണ്ണിയെന്ന് പൊലീസ്. കേസിൽ പിടിയിലായ സിന്ധുവിനെ ബിലാൽ പരിചയപ്പെട്ടത് ദുബൈയിൽ വെച്ചാണെന്നും, ബിലാലിന്റെ നിർദേശപ്രകാരമാണ് സിന്ധു യുവതികൾക്ക് വിസ എടുത്തുനൽകിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. ദുബൈയിൽ പല പേരുകളിലാണ് ബിലാൽ അറിയപ്പെട്ടിരുന്നതെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ ഫോണിൽ നിന്ന് നിരവധി യുവതികളുടെ ചിത്രങ്ങളും കണ്ടെത്തി. മോഡലിംഗ് രംഗത്തെ യുവതികളുടെ ചിത്രങ്ങൾ ശേഖരിച്ച് കൈമാറാൻ ടെലഗ്രാം ഗ്രൂപ്പുകളും സംഘം ഉപയോഗിച്ചിരുന്നുവെന്നാണ് വിവരം. അറസ്റ്റിലായ ബിലാലിനെ ഇന്ന് […]
Read more

ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 48 പവൻ സ്വർണം നഷ്ടമായി; ബാങ്കിനു മുന്നിൽ സമരമാരംഭിച്ച് യുവതിയും കുടുംബവും

കൊല്ലം: കൊല്ലത്തെ പേരൂർ സഹകരണ ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 48 പവൻ സ്വർണം നഷ്ടമായ സംഭവത്തിൽ യുവതിയും കുടുംബവും ബാങ്കിന് മുന്നിൽ സമരം തുടങ്ങി. പേരൂർ സ്വദേശിനിയായ ധന്യ സുജിത്താണ് അമ്മയോടും മക്കളോടുമൊപ്പം പ്രതിഷേധവുമായി രംഗത്തെത്തിയത്. 2013 മുതൽ ധന്യ ബാങ്കിലെ ലോക്കർ ഉപയോഗിച്ചുവരികയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 22ന് ലോക്കർ തുറക്കാൻ ബാങ്കിലെത്തിയപ്പോൾ, ലോക്കർ കൈകാര്യം ചെയ്യുന്ന ജീവനക്കാരൻ അവധിയിലാണെന്ന് പറഞ്ഞ് പിന്നീട് വരാൻ ബാങ്ക് അധികൃതർ ആവശ്യപ്പെട്ടു. തുടർന്ന് ഏപ്രിൽ 27ന് വീണ്ടും ബാങ്കിലെത്തി ലോക്കർ […]
Read more

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; നാല് പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ മയക്കുമരുന്നും നിരോധിത ഗുളികകളും വിദേശ മദ്യവും പിടികൂടി. മയക്കുമരുന്ന് കടത്തും വിൽപ്പനയും തടയുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തിയ രണ്ട് പ്രത്യേക റെയ്ഡുകളിൽ നാല് പ്രവാസികളെയാണ് അറസ്റ്റ് ചെയ്തത്. വിപണനത്തിനും വ്യക്തിഗത ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നുകൾ, നിരോധിത ഗുളികകൾ, വിദേശ മദ്യശേഖരം എന്നിവയാണ് പ്രതികളിൽ നിന്ന് കണ്ടെത്തിയത്. ക്രിമിനൽ സുരക്ഷാ വിഭാഗവും മയക്കുമരുന്ന് നിയന്ത്രണ വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്. ആദ്യ റെയ്ഡിൽ പിടിയിലായ രണ്ട് പേരിൽ നിന്ന് വിവിധ ഇനങ്ങളിലുള്ള 207 […]
Read more

പൊന്മുടിയിൽ നദിയിൽ വീണ് ടെക്‌നോപാർക്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പൊന്മുടിയിൽ നദിയിൽ വീണ് ടെക്‌നോപാർക്ക് ജീവനക്കാരി മരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമ (26) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. സുഹൃത്തുക്കളോടൊപ്പം പൊന്മുടി സന്ദർശനത്തിനായി എത്തിയ അനുപമ വിതുര–ചന്തമുക്ക് താവയ്ക്കൽ ആറ്റിന് സമീപം സുഹൃതിനോടൊപ്പം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പടിക്കെട്ടിലൂടെ നടക്കുന്നതിനിടെ കാൽവഴുതി സുഹൃത്ത് ആദ്യം ആറ്റിൽ വീണു. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അനുപമയും വെള്ളത്തിലേക്ക് വീണത്. സുഹൃത്തിനെ കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. എന്നാൽ വെള്ളത്തിൽ മുങ്ങിത്താഴ്ന്ന അനുപമയെ സമീപത്തുണ്ടായിരുന്ന ഇതര […]
Read more

ദളിത് സഹോദരന്മാരുടെ വിവാഹഘോഷയാത്രയ്ക്ക് നേരെ കല്ലേറ്

മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ ദളിത് സഹോദരന്മാരുടെ വിവാഹ ഘോഷയാത്രയെ ചൊല്ലി വൻ സംഘർഷം. മഥുരയിലെ നർഹൗലി ഗ്രാമത്തിൽ ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം ഉണ്ടായത്. സവർണ വിഭാഗക്കാർ താമസിക്കുന്ന പ്രദേശത്തിലൂടെ ഘോഷയാത്ര കടന്നുപോയതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. വീടുകളുടെ മേൽക്കൂരകളിൽ നിന്ന് ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായതായും, ഇത് ചോദ്യം ചെയ്തതോടെ ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായും റിപ്പോർട്ടുണ്ട്. സംഘർഷത്തിൽ എഴുപത് വയസ്സുള്ള സ്ത്രീയ്ക്കും സ്ഥലത്തെത്തിയ ചില ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഗോവർദ്ധൻ മേഖലയിലെ അശോക്, കുൽദീപ് എന്നീ ദളിത് സഹോദരന്മാരുടെ […]
Read more

കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ വീടിന് തീപിടിച്ച് അഞ്ചുപേർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അൽ സുമൂദ്, അർദിയ അഗ്നിശമന നിലയങ്ങളിൽ നിന്നെത്തിയ സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തെ തുടർന്ന് രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ചെങ്കിലും അഞ്ചുപേരുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് സ്ഥലം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. മരിച്ചവർ അറബ് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ അഗ്നിബാധ പ്രതിരോധ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജനറൽ ഫയർ ഫോഴ്‌സ് […]
Read more

ബാന്ദ്ര ഗരീബ് നഗർ കുടിയൊഴിപ്പിക്കൽ; സംഘർഷത്തിൽ 16 പേർ അറസ്റ്റിൽ

മുംബൈ: മുംബൈയിലെ ബാന്ദ്ര റെയിൽവേ സ്റ്റേഷനു സമീപമുള്ള ഗരീബ് നഗർ ചേരിയിൽ നടന്ന കുടിയൊഴിപ്പിക്കൽ നടപടിക്കിടെ ഉണ്ടായ സംഘർഷത്തിൽ പതിനാറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് നേരെ കല്ലേറുണ്ടായതും അക്രമസംഭവങ്ങൾ നടന്നതുമെന്നാരോപിച്ചാണ് നിർമൽ നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കലാപശ്രമം, നിയമവിരുദ്ധമായി സംഘം ചേരൽ, സർക്കാർ ജീവനക്കാരുടെ ജോലി തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പശ്ചിമ റെയിൽവേ അധികൃതർ നടത്തിയ കുടിയൊഴിപ്പിക്കൽ നടപടിക്കെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix