സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ച മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി
റിയാദ്: പ്ലസ് വൺ ക്ലാസിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥി ഹനീൻ അബ്ദുസമദ് (15) റിയാദിൽ മരിച്ചു. ബുധനാഴ്ച വൈകിട്ട് എക്സിറ്റ് 15-ലെ അൽരാജ്ഹി മസ്ജിദിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ചതിന് ശേഷം നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കം നടത്തി. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്. റിയാദ് സുലൈമാനിയ്യയിലെ ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു ഹനീൻ. ചൊവ്വാഴ്ച വൈകിട്ടോടെയാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ […]
Read more