തിരുവനന്തപുരം മൃഗശാലയിൽ പെൺകടുവ ചത്തു
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ പെൺകടുവ ചത്തു. ജനവാസ മേഖലയിലെ പ്രശ്‌നങ്ങളെ തുടർന്ന് വയനാട് സൗത്ത് ഫോറസ്റ്റ് ഡിവിഷനിലെ അമരികുനി മേഖലയിൽ നിന്ന് പിടികൂടിയ കടുവയായിരുന്നു ഇത്. ഏകദേശം 11 വയസുള്ള കടുവയെ പുനരധിവാസത്തിനായി 2025 ജനുവരിയിലാണ് മൃഗശാലയിൽ എത്തിച്ചത്. ഗുരുതര പരിക്കുകൾക്ക് ചികിത്സ നൽകിയെങ്കിലും കോമ്പല്ലുകൾ നഷ്ടപ്പെട്ടതിനാൽ കാട്ടിലേക്ക് തിരിച്ചുവിടാതെ മൃഗശാലയിൽ തന്നെ സംരക്ഷിച്ചു വരികയായിരുന്നു. അടുത്തിടെ ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടാഴ്ചയായി ചികിത്സയിൽ ആയിരുന്നു. ഇതിനുമുമ്പ് കരൾ രോഗബാധ ഉണ്ടായിരുന്നതിനാൽ ആന്റിബയോട്ടിക്കുകൾക്ക് ശരിയായ പ്രതികരണം ഉണ്ടായിരുന്നില്ല. […]
Read more