Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഫോൺ ഹാജരാക്കാതെ അൻവർ; മുൻ എസ്‍പി സുജിത് ദാസിന് ക്ലീൻ ചിറ്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എയായിരിക്കെ പി.വി. അന്‍വര്‍ നടത്തിയതായി പുറത്തുവന്ന ഫോണ്‍ വിളി വിവാദത്തില്‍ മലപ്പുറം മുന്‍ എസ്പി സുജിത് ദാസിന് ആഭ്യന്തര വകുപ്പിന്റെ അന്വേഷണ സമിതി ക്ലീന്‍ ചിറ്റ് നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു അന്വേഷണം. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് സമിതിക്ക് മുന്നില്‍ മതിയായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പി.വി. അന്‍വര്‍ പരാജയപ്പെട്ടതോടെ സുജിത് ദാസിന് അനുകൂലമായ വിലയിരുത്തലാണ് സമിതി നടത്തിയത്.

പുറത്ത് വന്ന ശബ്ദരേഖ തന്റേതല്ലെന്നും അത് വ്യാജമായി നിര്‍മിച്ചതാണെന്നുമുള്ള സുജിത് ദാസിന്റെ വാദവും സമിതി അംഗീകരിച്ചു. അന്വേഷണ സമിതിക്ക് മുന്നില്‍ മൊഴി നല്‍കാന്‍ പി.വി. അന്‍വര്‍ ഹാജരായില്ലെന്നും വിവാദമായ സംഭാഷണം റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സമര്‍പ്പിക്കാനുമില്ലെന്നുമാണ് റിപ്പോര്‍ട്ട്. പ്രാഥമിക തെളിവുകളുടെ അഭാവത്തില്‍ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നാണ് സമിതിയുടെ നിലപാട്.

മലപ്പുറം എസ്പിയായിരിക്കെ സുജിത് ദാസ് നടത്തിയതായി പറയുന്ന ശബ്ദരേഖകള്‍ പി.വി. അന്‍വര്‍ പുറത്തുവിട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. മലപ്പുറം ക്യാംപ് ഓഫീസ് പരിസരത്തെ മരംമുറി കേസില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന തരത്തിലുള്ള സംഭാഷണമാണ് അന്ന് പുറത്ത് വന്നത്. തുടര്‍ന്ന് സുജിത് ദാസിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൂടാതെ എഡിജിപി എം.ആര്‍. അജിത് കുമാറിനൊപ്പം സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണവും അന്‍വര്‍ ഉയര്‍ത്തിയിരുന്നു.

അതേസമയം, പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണിനെതിരായ അന്വേഷണം സര്‍ക്കാര്‍ അവസാനിപ്പിച്ചു. വകുപ്പുതല ശാസനയില്‍ നടപടികള്‍ ഒതുക്കിയതോടെ അദ്ദേഹത്തിന് എഡിജിപിയായി ഉടന്‍ സ്ഥാനക്കയറ്റം ലഭിക്കുമെന്ന സൂചനയുണ്ട്. ആളുകളുമായി ഇടപഴകുന്നതില്‍ ജാഗ്രതക്കുറവ് കാണിച്ചതായി കണ്ടെത്തിയതിനാല്‍ കര്‍ശന മുന്നറിയിപ്പോടെയാണ് നടപടി അവസാനിപ്പിച്ചത്.

മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ലക്ഷ്മണിനെ ഒരു വര്‍ഷത്തോളം സസ്‌പെന്‍ഡ് ചെയ്തിരുന്നു. 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മണ്‍ തെലങ്കാന സ്വദേശിയാണ്. ഗള്‍ഫ് രാജകുടുംബത്തിന് പുരാവസ്തുക്കള്‍ വിറ്റതിലൂടെ ലഭിച്ചെന്ന് പറഞ്ഞ വന്‍ തുകയുടെ പേരില്‍ മോന്‍സന്‍ പലരില്‍നിന്നും പണം തട്ടിയെടുത്ത കേസിലാണ് അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നത്. ഈ തുക പുറത്തിറക്കുന്നതിനായി വിവിധ ഘട്ടങ്ങളിലായി കോടികള്‍ കൈപ്പറ്റിയെന്നാരോപിച്ചാണ് അന്വേഷണം നടന്നത്. 2021 നവംബറില്‍ സസ്‌പെന്‍ഡ് ചെയ്ത ലക്ഷ്മണിനെ 2023 ഫെബ്രുവരിയില്‍ തിരിച്ചെടുത്തു. പിന്നീട് സെപ്റ്റംബറില്‍ വീണ്ടും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Advertisement
WhiteswanTV Footer