Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

23 വർഷം പഴക്കമുള്ള വെടിയുണ്ട തലയോട്ടിയിൽ; ചൈനയിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ

കുട്ടിക്കാലത്തോ കൗമാരത്തിന്റെ ആദ്യഘട്ടത്തിലോ സംഭവിക്കുന്ന അപകടങ്ങൾ പലപ്പോഴും വർഷങ്ങൾക്കിപ്പുറം മാത്രമാണ് അതിന്റെ ഗൗരവം തിരിച്ചറിയപ്പെടുന്നത്. ചൈനയിൽ നിന്നുള്ള ഒരു അത്യപൂർവ സംഭവം ഇതിന് ഉദാഹരണമായി റിപ്പോർട്ട് ചെയ്യപ്പെട്ടു. അപസ്മാരത്തിന് ചികിത്സ തേടിയെത്തിയ യുവാവിന്റെ തലയോട്ടിക്കുള്ളിൽ നടത്തിയ സ്കാനിംഗിലാണ് 23 വർഷം പഴക്കമുള്ള വെടിയുണ്ട കണ്ടെത്തിയത്. ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ ഷാങ്ജിയാകോ നഗരത്തിൽ താമസിക്കുന്ന വാങ് ടിയാൻക്വിങ് എന്ന യുവാവാണ് വർഷങ്ങളായി അപസ്മാരത്തിന് ചികിത്സ തേടിയത്. പലവിധ ചികിത്സകൾ നടത്തിയിട്ടും ഫലം കാണാതിരുന്നതിനെ തുടർന്ന് ഡോക്ടർമാർ നിർദേശിച്ച സ്കാനിംഗിലാണ് […]
Read more

ബംഗാളിൽ ഇവിഎം സുരക്ഷയിൽ പ്രതിഷേധം; 226 സീറ്റിൽ വിജയം ഉറപ്പെന്ന് മമത ബാനർജി

കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 226 സീറ്റിലധികം നേടി വിജയിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അവകാശപ്പെട്ടു. എക്സിറ്റ് പോളുകൾ ബിജെപിയുടെ ഇംഗിതത്തിനനുസരിച്ച് തയ്യാറാക്കിയതാണെന്നും അവർ ആരോപിച്ചു. ഇവിഎം മെഷീനുകൾക്ക് രാത്രി-പകൽ കാവൽ വേണമെന്നും വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് മാറ്റുമ്പോൾ ക്രമക്കേട് നടക്കാനുള്ള സാധ്യതയുണ്ടെന്നും മമത പ്രവർത്തകരോട് മുന്നറിയിപ്പ് നൽകി. സ്ട്രോങ് റൂമുകളിൽ നിന്നുള്ള ഇവിഎം മെഷീനുകൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്ന സമയത്ത് തട്ടിപ്പ് നടത്താൻ ശ്രമമുണ്ടാകാമെന്ന ആരോപണവും അവർ ഉന്നയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ബംഗാളിലെ വിവിധ സ്ഥലങ്ങളിൽ സംഘർഷാവസ്ഥയും […]
Read more

ടൂറിസ്റ്റ് ബോട്ട് അപകടം; രക്ഷാപ്രവർത്തനത്തിനിടെ ഉള്ളുലയ്ക്കുന്ന കാഴ്ചകൾ

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിലെ ബർഗി അണക്കെട്ടിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞുണ്ടായ അപകടം രക്ഷാപ്രവർത്തകരെയും പ്രദേശവാസികളെയും ദുഃഖത്തിലാഴ്ത്തി. അപകടത്തിൽപ്പെട്ട അമ്മയും നാല് വയസ്സുകാരൻ മകനും ചേർന്നുള്ള ഹൃദയഭേദകമായ ദൃശ്യങ്ങൾ വെള്ളിയാഴ്ച പുറത്തുവന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് ഏകദേശം 29 യാത്രക്കാരുമായി പോയ ക്രൂയിസ് ബോട്ട് ശക്തമായ കാറ്റിനും മഴയ്ക്കും ഇടയിൽ അണക്കെട്ടിന്റെ ജലാശയത്തിൽ മറിഞ്ഞത്. വൈകുന്നേരം ആറുമണിയോടെ ഉണ്ടായ പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ശക്തമായ തിരമാലകൾ രൂപപ്പെടുകയും ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തതോടെ അത് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ […]
Read more

ഗ്രേറ്റ് നിക്കോബാർ പദ്ധതി; രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് മുൻ വ്യോമസേനാ മേധാവി

ന്യൂഡൽഹി: ഗ്രേറ്റ് നിക്കോബാർ പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് മുൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ വ്യക്തമാക്കി. പദ്ധതി രാജ്യത്തിന്റെ തന്ത്രപ്രധാനവും സാമ്പത്തികവുമായ വളർച്ചയ്ക്ക് നിർണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഭാഗമായ ക്യാമ്പ്‌ബെൽ ബേ മേഖലയിൽ നടപ്പാക്കുന്ന ഈ ബൃഹദ് വികസന പദ്ധതിയെ രാഹുൽ ഗാന്ധി കടുത്ത രീതിയിൽ വിമർശിച്ചിരുന്നു. ഏകദേശം 160 ചതുരശ്ര കിലോമീറ്റർ മഴക്കാടുകൾ നശിപ്പിക്കപ്പെടുമെന്നും ലക്ഷക്കണക്കിന് മരങ്ങൾ വെട്ടിമാറ്റപ്പെടുമെന്നും, […]
Read more

പാലക്കാട് സൂപ്പർ ഫാസ്റ്റ് ബസിൽ ഷട്ടറിന് പകരം ഗ്ലാസ് വിൻഡോ; ഡ്യൂട്ടി ഉപേക്ഷിച്ച് ഡ്രൈവർ

കൊച്ചി: ഷട്ടർ ഘടിപ്പിച്ച ബസിന് പകരം ഗ്ലാസ് വിൻഡോ ബസ് നൽകിയതിൽ പ്രതിഷേധിച്ച് കെ‌എസ്ആർടിസി ഡ്രൈവർ ഡ്യൂട്ടി ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി. ഇതോടെ പാലക്കാട്ടേക്ക് പോകേണ്ട സൂപ്പർ ഫാസ്റ്റ് ബസ്സിന്റെ സർവീസ് മുടങ്ങി. സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി ശുപാർശ ചെയ്തതായി അധികൃതർ വിശദമാക്കി. കോതമംഗലം ഡിപ്പോയിൽ നിന്ന് രാവിലെ 6.50ന് പുറപ്പെടേണ്ട ബസാണ് സർവീസ് മുടങ്ങിയത്. സാധാരണയായി ഷട്ടർ സംവിധാനം ഉള്ള ബസിൽ സർവീസ് നടത്തിയിരുന്ന ഡ്രൈവർക്ക് പകരം ഗ്ലാസ് വിൻഡോ ബസ് അനുവദിച്ചതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. […]
Read more

പാകിസ്താനിലേക്ക് പ്രതിരോധ സാങ്കേതികവിദ്യകൾ കൈമാറുന്നതിൽ ജാഗ്രത പാലിക്കണം; ഇറ്റലിയോട് ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡൽഹി: പ്രതിരോധ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിനായി ഇന്ത്യയും ഇറ്റലിയും തമ്മിൽ ഡൽഹിയിലെ മനേക്ഷാ സെന്ററിൽ ഉന്നതതല ചർച്ചകൾ നടത്തി. ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാന വിഷയങ്ങൾ ചർച്ചയായത്. ചർച്ചയിൽ, പാകിസ്താനിലേക്ക് തന്ത്രപ്രധാനമായ പ്രതിരോധ സാങ്കേതികവിദ്യകൾ കൈമാറുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാനിരിക്കുന്ന ഇറ്റലി സന്ദർശനത്തിന് മുന്നോടിയായാണ് ഈ നീക്കം നടന്നത്. ഇരു […]
Read more

സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ മരണത്തിൽ ദുരൂഹത; ഭാര്യക്കെതിരെ ഗുരുതര ആരോപണങ്ങൾ

ഹൈദരാബാദ്: ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഹുസൈൻ സാഗർനെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 36 വയസ്സുള്ള സീതാറാം ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ 19 പേജുള്ള കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളും ഭാര്യയുമായി ബന്ധപ്പെട്ട ആരോപണങ്ങളുമാണ് കടുംകൈയ്ക്ക് കാരണമായതെന്നാണ് കുറിപ്പിൽ പറയുന്നത്. ഭാര്യയ്ക്ക് മൂന്ന് പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതിൽ ഒരാൾ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതായും സീതാറാം ആരോപിക്കുന്നു. ഈ സംഭവങ്ങൾ തനിക്ക് കടുത്ത മാനസിക സമ്മർദം സൃഷ്ടിച്ചതായും കുറിപ്പിൽ […]
Read more

മണ്ണിൽ പൊന്നുവിളയിച്ച് അതിഥി തൊഴിലാളി

കോഴിക്കോട്: തരിശിട്ടുപോകുന്ന പാടങ്ങൾക്കിടയിൽ പ്രതീക്ഷയുടെ വിത്തുവിതച്ചൊരു കഥയാണ് വടകര തിരുവള്ളൂരിൽനിന്ന് വരുന്നത്. ബിഹാറിൽ നിന്നെത്തി കേരളത്തിൽ തെങ്ങുകയറ്റ തൊഴിലാളിയായി ജോലി ചെയ്യുന്ന സിയാ ഉൽ ഹഖ് എന്ന 45കാരൻ, രണ്ടേക്കർ പാടത്ത് നെൽകൃഷി ചെയ്ത് വിജയകഥ രചിച്ചിരിക്കുകയാണ്. തിരുവള്ളൂർ പഞ്ചായത്തിലെ ശാന്തിനഗറിലെ കൃഷിയിടം പാട്ടത്തിനെടുത്താണ് സിയ നെൽകൃഷിയിലേക്ക് കടന്നത്. ബംഗാളിൽ നിന്നെത്തിച്ച വിത്തുപയോഗിച്ച് നടത്തിയ കൃഷിയിൽ ഏകദേശം രണ്ട് ടൺ നെല്ലാണ് വിളവായത്. അത് സംസ്കരിച്ച് അരിയാക്കി മാറ്റി, സ്വന്തം ആവശ്യത്തിനായി ഒരു ഭാഗം മാറ്റിവെച്ച് ബാക്കി […]
Read more

ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോ​ഗിയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ഈഞ്ചക്കലിൽ ആംബുലൻസിൽ നിന്ന് ഇറങ്ങി ഓടിയ രോഗിയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി രവീന്ദ്രനാണ് മരിച്ചത്. പേവിഷബാധയാണെന്ന സംശയത്തിലാണ് പരിശോധന നടക്കുന്നത്. വെളുപ്പിന് നാലരയോടെ നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് 108 ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ഈഞ്ചക്കൽ ഭാഗത്തെത്തിയപ്പോൾ രോഗി അത്യന്തം അക്രമാസക്തനായി ആംബുലൻസിന്റെ ചില്ലുകൾ തകർത്ത ശേഷം പുറത്തേക്ക് ചാടിയോടുകയായിരുന്നു. ജീവനക്കാരും നാട്ടുകാരും ചേർന്ന് തടയാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് നടത്തിയ തിരച്ചിലിലാണ് സമീപത്തെ ഓടയിൽ […]
Read more

ഹൃദയത്തിന്റെ സ്പന്ദനവുമായി ആമി വീണ്ടും പഠനലോകത്തേക്ക്

കൊച്ചി: പുതിയ ഹൃദയത്തിന്റെ സ്പന്ദനവുമായി ആമി (അമാന മെഹനാസ്, 14) വീണ്ടും പഠനലോകത്തേക്ക് തിരികെയെത്തുന്നു. ദുബായിൽ പഠിക്കുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ അമാന, എറണാകുളം ലിസി ആശുപത്രിയിൽ നടത്തിയ വിജയകരമായ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മസ്തിഷ്‌ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശിയായ ജയി ജയകുമാറിന്റെ ഹൃദയമാണ് അമാനയ്ക്ക് പുതുജീവൻ നൽകിയിരിക്കുന്നത്. മലപ്പുറം ചങ്ങരംകുളം സ്വദേശികളായ മനോജിന്റെയും നിഷിതയുടെയും മകളായ അമാനയ്ക്ക് അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix