ഹൈദരാബാദ്: ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഹുസൈൻ സാഗർനെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 36 വയസ്സുള്ള സീതാറാം ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ 19 പേജുള്ള കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളും ഭാര്യയുമായി ബന്ധപ്പെട്ട ആരോപണങ്ങളുമാണ് കടുംകൈയ്ക്ക് കാരണമായതെന്നാണ് കുറിപ്പിൽ പറയുന്നത്. ഭാര്യയ്ക്ക് മൂന്ന് പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതിൽ ഒരാൾ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതായും സീതാറാം ആരോപിക്കുന്നു. ഈ സംഭവങ്ങൾ തനിക്ക് കടുത്ത മാനസിക സമ്മർദം സൃഷ്ടിച്ചതായും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ടെത്തിയ 19 പേജുള്ള കുറിപ്പിന്റെ ആധികാരികത പരിശോധിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കുറിപ്പിൽ പരാമർശിച്ചിരിക്കുന്ന ആരോപണങ്ങൾ സംബന്ധിച്ചും ബന്ധപ്പെട്ട വ്യക്തികളെയും കുറിച്ചും അന്വേഷണം നടക്കുന്നു. സൈബർ ക്രൈം വിഭാഗത്തിന്റെ സഹായത്തോടെയാണ് സോഷ്യൽ മീഡിയ പ്രചാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുന്നത്.
മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വ്യക്തതപ്പെടുത്താൻ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.




