Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ജമ്മു കശ്മീരിനെ പാകിസ്താന്‍റെ ഭാഗമായി ചിത്രീകരിച്ച് നേപ്പാൾ എയർലൈൻസ്

കാഠ്മണ്ഡു: നെറ്റ്‌വർക്ക് മാപ്പിൽ ജമ്മു കശ്മീരിനെ പൂർണ്ണമായും പാകിസ്താന്റെ ഭാഗമായി ചിത്രീകരിച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്ന് നേപ്പാൾ സർക്കാർ ഉടമസ്ഥതയിലുള്ള നേപ്പാൾ എയർലൈൻസ് കടുത്ത വിമർശനത്തിന് വിധേയമായി. പ്രതിഷേധം ശക്തമായതോടെ വിമാനക്കമ്പനി പോസ്റ്റ് നീക്കം ചെയ്യുകയും ഔദ്യോഗികമായി ക്ഷമാപണം നടത്തുകയും ചെയ്തു. ബുധനാഴ്ചയാണ് സംഭവം നടന്നത്. എയർലൈൻസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച റൂട്ട് മാപ്പിൽ ജമ്മു കശ്മീരും ലഡാക്കും പാകിസ്താന്റെ ഭാഗമായി കാണിച്ചിരുന്നതാണ് വിവാദത്തിന് കാരണമായത്. ചിത്രം എക്സ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ […]
Read more

ആനക്കല്ലിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

തൃശൂർ: ആനക്കല്ലിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അവണിശേരി സ്വദേശിനിയായ ഉണ്ണിമായ (30) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ശിവപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ തൃശൂരിലെ ഭർതൃവീട്ടിൽ വെച്ചാണ് സംഭവം നടന്നത്. ജോലിക്കായി പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് ശിവപ്രസാദ് ഭാര്യയെ മുറിയിൽ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ശിവപ്രസാദിന്റെ അമ്മയുടെ നിലവിളി കേട്ട് അയൽവാസികൾ എത്തി ഉണ്ണിമായയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലയ്ക്ക് ശേഷം വീട്ടിൽ നിന്നു രക്ഷപ്പെട്ട ശിവപ്രസാദിനെ അയ്യന്തോളിൽ വെച്ച് പൊലീസ് പിടികൂടി. […]
Read more

ഒറ്റമണിക്കൂറിൽ പെയ്തത് അതിശക്തമായ മഴ; ബെംഗളൂരുവിനെ വെള്ളത്തിനടിയിലാക്കി

ബെംഗളൂരു: ഒറ്റമണിക്കൂറിനുള്ളിൽ പെയ്ത അതിശക്തമായ മഴ ബെംഗളൂരുവിനെ വെള്ളത്തിനടിയിലാക്കി. ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ആലിപ്പഴമഴയും ശക്തമായ കാറ്റും കൂടി നഗരത്തെ ബാധിച്ചു. മണിക്കൂറിൽ ഏകദേശം 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയതോടെ നിരവധി മരങ്ങൾ കടപുഴകി വീണു, ചില്ലകൾ ഒടിഞ്ഞുവീണു, ഗതാഗതം പൂർണ്ണമായും താറുമാറായി. എംജി റോഡ്, അശോക് നഗർ, റിച്ച്മണ്ട് ടൗൺ, ഉൾസൂർ, ഇന്ദിരാനഗർ, കൊറമംഗല, ചിക്പേട്ട്, ചാമരാജ്പേട്ട്, വിവി പുരം, ബനശങ്കരി, ജെപി നഗർ, […]
Read more

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അഞ്ച് മരണം

ജയ്പൂർ: ദില്ലി–മുംബൈ എക്സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ച് അഞ്ച് പേർ മരിച്ചു. രാജസ്ഥാനിലെ അൽവാറിലാണ് ദാരുണമായ അപകടം നടന്നത്. മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. വൈഷ്ണോ ദേവി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. അഗ്നിശമന സേന 15 മിനിറ്റിനുള്ളിൽ തീ നിയന്ത്രണത്തിലാക്കിയെങ്കിലും, അപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു എന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് പ്രിയങ്ക രഘുവംശി […]
Read more

അതിജീവിതയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വറിനെതിരായ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി കോടതി തള്ളി. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ച് നടപടി സ്വീകരിച്ചത്. സൈബർ കേസിൽ നൽകിയ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും അതിജീവിതയെ ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്ത് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. ഇതിന് പുറമെ മറ്റ് ക്രിമിനൽ കേസുകളിലും പ്രതി ഉൾപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഈ ആരോപണങ്ങൾ […]
Read more

KSRTC ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിന്റെ കൈ നഷ്ടപ്പെട്ടു; ഒന്നരക്കോടി നഷ്ടപരിഹാരം നൽകാൻ കോടതി വിധി

ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ കൈ നഷ്ടപ്പെട്ട യുവാവിന് 1,40,34,550 രൂപ നഷ്ടപരിഹാരവും 8 ശതമാനം പലിശയും കോടതിച്ചെലവും നൽകണമെന്ന് വയനാട് എം.എ.സി.ടി കോടതി വിധിച്ചു. ജഡ്ജി എ.വി. ഉണ്ണികൃഷ്ണനാണ് വിധി പ്രഖ്യാപിച്ചത്. അമ്പലവയൽ മാളിക കുന്നത്തൊടി വീട്ടിൽ അസൈനാറിന്റെ മകൻ മുഹമ്മദ് അസ്‌ലം (19) ആണ് കേസിലെ ഹർജിക്കാരൻ. അപകടത്തിൽ ബസ് ഓപ്പറേറ്റർ ആയ കെ.എസ്.ആർ.ടി.സി ആണ് നഷ്ടപരിഹാരം നൽകേണ്ടത്. 2023 ജനുവരി 17-നാണ് സംഭവം നടന്നത്. അമ്പലവയലിൽ നിന്ന് സുൽത്താൻ […]
Read more

കോഹിനൂർ വജ്രം ഇന്ത്യയ്ക്ക് തിരികെ നൽകണമെന്ന് ചാൾസ് രാജാവിനോട് ആവശ്യപ്പെടുമെന്ന് മംദാനി

ന്യൂയോർക്ക്: ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ അമേരിക്ക സന്ദർശിക്കുന്നതിനിടെ, ചരിത്രപ്രസിദ്ധമായ കോഹിനൂർ വജ്രം ഇന്ത്യയ്ക്ക് തിരികെ നൽകണമെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി ആവശ്യപ്പെടുമെന്ന് റിപ്പോർട്ട്. സെപ്റ്റംബർ 11 ആക്രമണത്തിന്റെ ഇരകളെ അനുസ്മരിക്കുന്ന ചടങ്ങിന് മുൻപ് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. ഇന്ത്യൻ വംശജനായ മംദാനി, രാജാവുമായി സ്വകാര്യമായി സംസാരിക്കാനുള്ള അവസരം ലഭിച്ചാൽ കോഹിനൂർ വജ്രം ഇന്ത്യയ്ക്ക് തിരികെ നൽകണമെന്ന് അഭ്യർത്ഥിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ഈ വിഷയം ഔദ്യോഗിക ചർച്ചകളുടെ ഭാഗമല്ലെന്നും […]
Read more

പശ്ചിമേഷ്യൻസംഘർഷം; രാജ്യത്ത് വളം ഉത്പാദനം കുറയുന്നു

മുംബൈ: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വളം ഉത്പാദനം കുറയുന്ന സാഹചര്യമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാർച്ച് 1 മുതൽ ഏപ്രിൽ 26 വരെയുള്ള കണക്കുകൾ പ്രകാരം ആഭ്യന്തര വളം ഉത്പാദനം ഏകദേശം 59.01 ലക്ഷം ടണ്ണായി കുറഞ്ഞിട്ടുണ്ട്. മുൻവർഷം ഇതേ കാലയളവിൽ ഇത് 76.09 ലക്ഷം ടണ്ണായിരുന്നു. ഏപ്രിലിലെ ശേഷിക്കുന്ന ദിവസങ്ങളിൽ ഉത്പാദനം കൂടിയാലും, മൊത്തത്തിൽ 12 ലക്ഷം ടൺ വരെ കുറവ് ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. ഖാരിഫ് കൃഷിക്കാലത്തിന് മുന്നോടിയായി ഉണ്ടായ ഈ കുറവ് കർഷകർക്കിടയിൽ ആശങ്ക […]
Read more

എറണാകുളത്ത് ഹോട്ടൽമുറിയിൽ അവശ നിലയിൽ 1.5 വയസുകാരൻ; ഇടപെട്ട് ശിശുക്ഷേമ സമിതി

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ സമീപത്തെ ഹോട്ടൽ മുറിയിൽ മാതാപിതാക്കളോടൊപ്പം അവശനിലയിൽ കണ്ടെത്തിയ ഒന്നര വയസ്സുകാരനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. വിവരം ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം പൊലീസ് സ്ഥലത്തെത്തി കുട്ടിയെയും ദമ്പതികളെയും കണ്ടെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ദമ്പതികൾ ലഹരി ഉപയോഗത്തിന് അടിമകളാണെന്ന സംശയവും പൊലീസിന് ഉണ്ടായിട്ടുണ്ട്. തുടർന്ന് കുട്ടിയെ കാക്കനാടുള്ള പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ പിറ്റേന്ന് രാവിലെ 24 വയസ്സുള്ള അച്ഛനും 21 വയസ്സുള്ള അമ്മയും ശിശുക്ഷേമ സമിതി ഓഫീസിലെത്തി കുട്ടിയെ തിരികെ […]
Read more

മണിയാർ വൈദ്യുതപദ്ധതിയിൽ സ്വകാര്യ കമ്പനിയുടെ അനധികൃത ലാഭം കോടികൾ; ചെന്നിത്തല

തിരുവനന്തപുരം: കരാർ കാലാവധി കഴിഞ്ഞിട്ടും 14 മാസം മണിയാർ ജലവൈദ്യുത പദ്ധതി സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തിൽ തുടർന്നതിലൂടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. കാർബൊറാണ്ടം യൂണിവേഴ്‌സ്‌ൽ എന്ന കമ്പനിക്ക് ഇതിലൂടെ കോടികളുടെ അനധികൃത ലാഭം ലഭിക്കാൻ സർക്കാരും വൈദ്യുതി ബോർഡും കൂട്ടുനിന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. 2024 ഡിസംബർ 31-നാണ് ബൂട്ട് കരാർ അവസാനിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കരാർ അവസാനിച്ച ശേഷം പദ്ധതി സംസ്ഥാന വൈദ്യുതി ബോർഡിന് കൈമാറുന്നതിനുപകരം, 14 മാസം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix