Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

വേഷപ്പകർച്ചയിലൂടെ നിശബ്ദ പ്രചാരണകാലത്തെ അവസരമാക്കുന്ന മോദി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ 48 മണിക്കൂർ നിശബ്ദ പ്രചാരണകാലത്തെ തന്ത്രപരമായി ഉപയോഗിക്കുന്നുവെന്ന വിലയിരുത്തലുകൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവിധ പരിപാടികൾ വീണ്ടും ചർച്ചയാകുന്നു. പശ്ചിമ ബംഗാളിലെ വോട്ടെടുപ്പിന് മുൻപുള്ള ദിവസങ്ങളിൽ സിക്കിമിൽ കുട്ടികളോടൊപ്പം ഫുട്ബോൾ കളിച്ചതും ഉത്തർപ്രദേശിലെ ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തതുമാണ് ഇതിൽ പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സിക്കിമിലെ പച്ചപ്പണിഞ്ഞ മൈതാനത്ത് കുട്ടികളോടൊപ്പം ഫുട്ബോൾ കളിക്കുന്ന ദൃശ്യങ്ങൾ ഫുട്ബോളിനോട് വലിയ താൽപ്പര്യമുള്ള ബംഗാളി വോട്ടർമാരെ ലക്ഷ്യമിട്ടതാണെന്ന വിലയിരുത്തലുണ്ട്. അതേസമയം, ഗംഗാ നദിയുടെ സാംസ്കാരികവും മതപരവുമായ പ്രാധാന്യവുമായി […]
Read more

മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; അമ്മാവനെ കുത്തി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: അമ്പൂരിയിൽ അച്ഛനെ മകൻ അടിച്ച് കൊലപ്പെടുത്തുകയും അമ്മാവനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവം. അമ്പൂരി കുരുവിക്കോണം ഇടിയൻ കോളം കല്ലൂർ ഹൗസിൽ തോമസ് എബ്രഹാം (62) ആണ് മരിച്ചത്. മകൻ ഷൈനു തോമസ് (31) പൊലീസ് കസ്റ്റഡിയിലാണ്. കുത്തേറ്റ അമ്മാവൻ വർഗീസ് (50) ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ഷൈനുവിന്റെ വിവാഹ വാർഷികാഘോഷത്തിനിടെയുണ്ടായ മദ്യപാനത്തെ തുടർന്നുള്ള വാക്കേറ്റമാണ് സംഘർഷത്തിലേക്ക് വഴിമാറിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആഘോഷത്തിന് പിന്നാലെ ഷൈനുവും ഭാര്യയും തമ്മിൽ […]
Read more

ബെംഗളൂരുവിൽ നിന്ന് മംഗളൂരു വഴി ഗോവയ്ക്ക് പോകാൻ വന്ദേ ഭാരത്; കേന്ദ്രത്തിൻ്റെ പച്ചക്കൊടി

ന്യൂഡൽഹി: ബെംഗളൂരുവിൽ നിന്ന് മംഗളൂരു വഴി ഗോവയിലെ മാർഗാവിലേക്ക് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നൽകി. കർണാടകത്തെയും ഗോവയെയും ബന്ധിപ്പിക്കുന്ന ഈ പുതിയ ഹൈസ്പീഡ് ട്രെയിൻ, മേഖലയുടെ റെയിൽ ബന്ധം ശക്തിപ്പെടുത്തുന്ന പ്രധാന പദ്ധതിയായി കണക്കാക്കപ്പെടുന്നു. ഗോവ സർക്കാരിന്റെ അഭ്യർഥനയെ തുടർന്നാണ് തീരുമാനം ഉണ്ടായത്. ബെംഗളൂരു–മംഗളൂരു–മാർഗാവ് റൂട്ടിലൂടെ ഓടുന്ന ഈ സർവീസ് ആരംഭിക്കുന്നതോടെ യാത്രാസമയം ഗണ്യമായി കുറയും. പശ്ചിമഘട്ടവും കൊങ്കൺ തീരവും കടന്നുപോകുന്ന ദുഷ്കരമായ റൂട്ടായിരുന്നിട്ടും, അതിനാവശ്യമായ സാങ്കേതിക പരിഹാരങ്ങൾ […]
Read more

സിആർപിഎഫ് ഒരു രാഷ്ട്രീയപാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നു; കേന്ദ്രത്തിനെതിരെ മമത

കൊൽക്കത്ത: പശ്ചിമബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ കേന്ദ്രസേനയായ സിആർപിഎഫ്നെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തി. കേന്ദ്രസേന ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക് അനുകൂലമായി പ്രവർത്തിക്കുന്നുവെന്ന് അവർ ആരോപിച്ചു. ഇത്തരത്തിലുള്ള സാഹചര്യം മുൻപ് കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു. പോളിങ് ബൂത്തുകളിൽ സംസ്ഥാന പോലീസിന്റെ സാന്നിധ്യം പോലും തടയപ്പെടുന്നുവെന്ന് മമത ആരോപിച്ചു. അതിർത്തി സുരക്ഷയ്ക്ക് പകരം ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്ന നിലപാടാണ് സിആർപിഎഫ് സ്വീകരിക്കുന്നതെന്നും അവർ വിമർശിച്ചു. തിരഞ്ഞെടുപ്പ് സാഹചര്യം ഭയാനകമാണെങ്കിലും, തൃണമൂൽ കോൺഗ്രസ് വിജയം […]
Read more

ഫെഡറൽ ബാങ്കിന് 2025-26 സാമ്പത്തിക വർഷത്തിലെ ജനുവരി–മാർച്ച് പാദത്തിൽ 1259 കോടി രൂപ ലാഭം

കൊച്ചി: കൊച്ചി ആസ്ഥാനമായ ഫെഡറൽ ബാങ്ക് 2025-26 സാമ്പത്തിക വർഷത്തിലെ ജനുവരി–മാർച്ച് പാദത്തിൽ മികച്ച നേട്ടം രേഖപ്പെടുത്തി. 22% വളർച്ചയോടെ 1259.10 കോടി രൂപയാണ് ബാങ്കിന്റെ ലാഭം, മുൻവർഷത്തെ സമാനകാലത്തെ 1030.2 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ ഗണ്യമായ ഉയർച്ച. കഴിഞ്ഞ ഒക്ടോബർ–ഡിസംബർ പാദത്തിലെ 1041 കോടിയേക്കാൾ 21% വർധനയും രേഖപ്പെടുത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് പാദാടിസ്ഥാനത്തിൽ 4.54% ഉയർന്ന് 5.78 ലക്ഷം കോടി രൂപയായി. മൊത്തം വായ്പകൾ 3.65% വർധിച്ച് 2.68 ലക്ഷം കോടി രൂപയിലും, നിക്ഷേപം […]
Read more

ഡൽഹി ഹൈക്കോടതി ഓൺലൈൻ വാദത്തിനിടെ സ്‌ക്രീനിൽ അശ്ലീല ദൃശ്യങ്ങൾ; നടപടികൾ നിർത്തിവെച്ചു

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ വാദത്തിനിടെ സ്‌ക്രീനിൽ അശ്ലീല ദൃശ്യങ്ങൾ ആവർത്തിച്ച് പ്രത്യക്ഷപ്പെട്ടത് വിവാദമായി. സംഭവത്തെ തുടർന്ന് കോടതിയുടെ വീഡിയോ കോൺഫറൻസിങ് സംവിധാനം താൽക്കാലികമായി നിർത്തിവെച്ചു. വീഡിയോ കോൺഫറൻസിങ്ങിലൂടെ വാദം കേൾക്കുന്നതിനിടെ ഒന്നിലധികം തവണ ഇത്തരം ഇടപെടലുകൾ ഉണ്ടായി, ഇതോടെ കോടതി നടപടികൾ രണ്ടുതവണ നിർത്തിവെക്കേണ്ടിവന്നു. ഒരു അജ്ഞാത ഉപയോക്താവ് വെർച്വൽ ഹിയറിങ്ങിൽ ലോഗിൻ ചെയ്ത് സ്‌ക്രീൻ ഷെയറിംഗ് വഴി അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതായാണ് വിവരം. ആദ്യമായി ‘നിങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു’ […]
Read more

ഗുരുവായൂർ കഴുമല്ലൂർ പാലക്കൽ ഭഗവതി ക്ഷേത്രത്തിൽ കവർച്ച; സ്വർണവും പണവും കവർന്നു

തൃശ്ശൂർ: കഴുമല്ലൂർ പാലക്കൽ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച. ഗുരുവായൂർ തൈക്കാട് പ്രദേശത്തെ ക്ഷേത്രത്തിലെ ഓഫീസ് ലോക്കറിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ ഉൾപ്പെടെ ഏഴ് പവനിലധികം സ്വർണവും ഏകദേശം ഒന്നര ലക്ഷം രൂപയും മോഷ്ടാക്കൾ കവർന്നു. സംഭവം കഴിഞ്ഞ ദിവസം രാത്രിയിലാണ് നടന്നത്. ഭഗവതിക്ക് അണിയിക്കുന്ന മൂന്ന് മാലകൾ, അയ്യപ്പനുള്ള മണിപ്പൊട്ടുകൾ, വഴിപാടായി ലഭിച്ച താലികൾ എന്നിവയാണ് പ്രധാനമായും മോഷ്ടിക്കപ്പെട്ടത്. കൂടാതെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും നഷ്ടമായി. ക്ഷേത്ര ഓഫീസ് വാതിലിന്റെ ടവർ ബോൾട്ട് തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. […]
Read more

കീടനാശിനികളുമായുള്ള സമ്പർക്കം; കാൻസർ സാധ്യത കൂട്ടുന്നു

കീടനാശിനികളുമായി പതിവായി സമ്പർക്കം പുലർത്തുന്നത് കാൻസർ സാധ്യത ഗണ്യമായി ഉയർത്തുന്നതായി പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നു. നേച്ചർ ഹെൽത്ത് പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ, ഉയർന്ന തോതിൽ കീടനാശിനികൾ ഉപയോഗിക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്കു ചില തരത്തിലുള്ള കാൻസറുകൾ വരാനുള്ള സാധ്യത 150 ശതമാനം വരെ കൂടുതലാണെന്ന് കണ്ടെത്തി. ഭക്ഷണം, വെള്ളം, വായു എന്നിവ വഴിയുള്ള ദൈനംദിന സമ്പർക്കം കീടനാശിനികളുമായി ബന്ധപ്പെട്ട പ്രധാന മാർഗങ്ങളാണ്. മുമ്പത്തെ പഠനങ്ങൾ കൂടുതലായും ഒറ്റ രാസവസ്തുക്കളെ മാത്രം കേന്ദ്രീകരിച്ചിരുന്നുവെങ്കിലും, ഈ ഗവേഷണം ഒരേസമയം ഒന്നിലധികം കീടനാശിനികൾ […]
Read more

യുഎസ് മറീനുകളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്; പെന്റഗൺ അന്വേഷണം തുടങ്ങി

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ പ്രത്യേക സൈനിക വിന്യാസവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് യുഎസ് മറീനുകളുടെ വ്യക്തിവിവരങ്ങൾ ചോർത്തിയെന്ന അവകാശവാദവുമായി ഇറാൻ ബന്ധമുള്ള ഹാക്കർ സംഘം രംഗത്ത്. ഇതിനെ തുടർന്ന് പെന്റഗൺ അന്വേഷണം ആരംഭിച്ചു. ചോർന്ന വിവരങ്ങളിൽ ചിലത് ആധികാരികമാണെന്ന സൂചനകൾ പ്രാഥമിക പരിശോധനയിൽ ലഭിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. മറീനുകൾക്കെതിരെ ഭീഷണിയും ഉയർന്നിട്ടുണ്ട്. ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന മറീനുകളെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യമിട്ടാണ് സൈബർ ആക്രമണം നടന്നതെന്നാണ് വിവരം. ടെലിഗ്രാം വഴി വിവരങ്ങൾ പുറത്തുവിട്ട […]
Read more

മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ ചരടുവലി; ഹൈക്കമാൻഡ് വിലക്ക് ഫലം കാണുന്നില്ല

തിരുവനന്തപുരം: ഹൈക്കമാന്‍ഡ് കര്‍ശനമായി വിലക്കിയിട്ടും സംസ്ഥാന കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചരടുവലി ശക്തമാകുന്നു. കെ സി വേണുഗോപാലിന് പിന്തുണ നല്‍കുന്ന യുവ നേതാവായ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ദില്ലിയില്‍ അദ്ദേഹത്തെ രഹസ്യമായി കണ്ടുമുട്ടി. അതേസമയം, കെ സി വേണുഗോപാലിന്‍റെ പേരില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ പാലക്കാട്ടെ ക്ഷേത്രത്തില്‍ തുലാഭാരം ബുക്ക് ചെയ്തതും ചര്‍ച്ചയാകുന്നു. മൂവാറ്റുപുഴയില്‍ വിഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ഉയര്‍ന്നതും, “കേരളത്തിന് ഒരു ദളിത് മുഖ്യമന്ത്രി വേണ്ടേയെന്ന” ചോദ്യത്തില്‍ നാലിന് മറുപടി നല്‍കാമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix