ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: തെരുവ് നായ പെട്ടെന്ന് കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിൽ 10 വയസുകാരന് ദാരുണാന്ത്യം. അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ടയിൽ വാൾട്ടർ–ബിജി ദമ്പതികളുടെ മകൻ ബിനോയ് (കുട്ടു) ആണ് മരിച്ചത്. അഞ്ചുതെങ്ങ് സെൻറ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഇന്നലെ വൈകുന്നേരം അമ്മയുടെയും സഹോദരിയുടെയും കൂടെ മൊബൈൽ ഫോൺ റിപ്പയർ ചെയ്യാൻ ആറ്റിങ്ങലിലേക്ക് പോകുന്നതിനിടെയാണ് അപകടം. നിലയ്ക്കാമുക്ക് ചന്തയ്ക്കു മുന്നിൽ എത്തിയപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ഫുട്പാത്തിൽ ഇടിച്ചു […]
Read more