Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പോലീസ് രക്ഷപ്പെടുത്തി

കൊല്ലം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ സമയോചിതമായി ഇടപെട്ട് പോലീസ് രക്ഷപ്പെടുത്തി. കയറിൽ തൂങ്ങി നിന്നിരുന്ന യുവാവിനെ ഉദ്യോഗസ്ഥർ ജീവിതത്തിലേക്ക് ചേർത്തുനിർത്തി. കൊട്ടാരക്കര എസ്.ഐ. പങ്കജ് കൃഷ്ണയും സി.പി.ഒ. കിരണും മിന്നൽവേഗത്തിൽ നടത്തിയ രക്ഷാപ്രവർത്തനമാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്. ശനിയാഴ്ച വൈകിട്ട് വെള്ളാരംകുന്നിൽ 40കാരൻ കയറുമായി മുറിക്കുള്ളിൽ കയറി കതക് അടച്ചതോടെയാണ് സംഭവം. യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുവെന്ന അടിയന്തര വിവരം ലഭിച്ചതോടെ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കതക് ചവിട്ടിത്തുറന്നപ്പോൾ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു യുവാവിനെ കണ്ടത്. […]
Read more

പത്തനംതിട്ടയിൽ വെൽഡിങ് തൊഴിലാളിയുടെ കൈവിരലിൽ പാമ്പ് കടിച്ചു

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളി മുരണിയിൽ യുവാവിന് പാമ്പുകടി. മുരണി സ്വദേശിയായ രതീഷിനാണ് കടിയേറ്റത്. അണലിയാണെന്നാണ് പ്രാഥമിക നിഗമനം. ആദ്യം മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രതീഷിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെൽഡിങ് തൊഴിലാളിയായ രതീഷ് ജോലി കഴിഞ്ഞ് വീട്ടിലെത്തി ഉപകരണങ്ങൾ മുറിക്കകത്ത് വയ്ക്കുന്നതിനിടെയാണ് അപകടം. മുറിയിലെ ഉപകരണങ്ങൾക്കിടയിൽ ഒളിച്ചിരുന്ന പാമ്പാണ് കടിച്ചതെന്നാണ് കരുതുന്നത്. കൈവിരലിലാണ് കടിയേറ്റത്. ഉടൻ കൈ കുടഞ്ഞ് പാമ്പിനെ അകറ്റി (108) ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചു. തുടർന്ന് […]
Read more

കോഴിക്കോട് കെഎസ്ആർടിസി ബസിന് പിന്നിൽ മറ്റൊരു ബസിടിച്ച് യാത്രക്കാരൻ മരിച്ചു

കോഴിക്കോട്: അരയിടത്ത് പാലത്തിന് സമീപം കെഎസ്ആർടിസി ബസിന് പിന്നിൽ മറ്റൊരു ബസ് ഇടിച്ച് അപകടം. അപകടത്തിൽ യാത്രക്കാരൻ മരിച്ചു. കണ്ണൂർ സ്വദേശിയായ സുനിലാണ് മരിച്ചത്. കെഎസ്ആർടിസി ബസിന്റെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം. അപകടത്തിൽ 14 വയസുകാരനും പരുക്കേറ്റു. എന്നാൽ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
Read more

വൈറ്റ് ഹൗസിൽ നടന്ന വെടിവെപ്പ്; പ്രതികരണവുമായി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ സംഘടിപ്പിച്ച അത്താഴ വിരുന്നിനിടെ ഉണ്ടായ വെടിവെപ്പിനെ തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. താൻ രാജ്യത്തിനായി നിരവധി കാര്യങ്ങൾ ചെയ്തതിനാലാണ് ഇത്തരം ആക്രമണങ്ങൾക്ക് ലക്ഷ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവത്തിന് ഇറാനുമായോ യുദ്ധപരിസരങ്ങളുമായോ ബന്ധമുണ്ടെന്ന് താൻ ഈ ഘട്ടത്തിൽ കരുതുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കോൾ തോമസ് അലൻ എന്നയാളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. തെക്കൻ കാലിഫോർണിയ സ്വദേശിയായ ഇയാൾ അധ്യാപകനും വീഡിയോ ഗെയിം ഡെവലപ്പറുമാണെന്ന് വിവരങ്ങൾ […]
Read more

കത്തുന്ന വെയിലത്തും സാംസ്‌കാരിക തലസ്ഥാനം പൂരാഘോഷത്തിന്റെ ആവേശത്തിൽ

തൃശ്ശൂർ: സാംസ്‌കാരിക തലസ്ഥാനം പൂരാഘോഷത്തിന്റെ ആവേശത്തിൽ മുഴുകി. കണിമംഗലം ശാസ്താവ് പുലർച്ചെ വടക്കുന്നാഥനെ വണങ്ങാനെത്തിയതോടെ ഈ വർഷത്തെ പൂരം ഔദ്യോഗികമായി ആരംഭിച്ചു. കനത്ത ചൂടിനെയും അവഗണിച്ച് പതിനായിരങ്ങൾ തേക്കിൻകാട് മൈതാനത്തേക്ക് ഒഴുകിയെത്തുകയാണ്. തിരുവമ്പാടി ഭഗവതിയുടെ വടക്കുന്നാഥനിലേക്കുള്ള പ്രസിദ്ധമായ ‘മഠത്തിൽ വരവ് പഞ്ചവാദ്യം’ രാവിലെ പതിനൊന്നരയോടെ തുടങ്ങി. മൂന്ന് ആനകളും പ്രമുഖ വാദ്യകലാകാരന്മാരും അണിനിരക്കുന്ന ഈ പഞ്ചവാദ്യം കാണാൻ വലിയ ജനക്കൂട്ടം കൂടി. തിമില, മദ്ദളം, ഇടയ്ക്ക എന്നിവയുടെ താളമേളങ്ങളാൽ സമ്പന്നമായ ഈ വാദ്യവിരുന്ന് ഏകദേശം മൂന്ന് മണിക്കൂർ […]
Read more

രാജ്യത്തിനെതിരെ സായുധ പോരാട്ടം നടത്തിയ ആമേർ രമേശിനെ ഇറാൻ തൂക്കിലേറ്റി

ടെഹ്റാൻ: സുന്നി തീവ്രവാദ സംഘടനയായ ജെയ്‌ഷ് അൽ-അദലുമായി ബന്ധപ്പെട്ട ഒരാളെ ഇറാനിൽ തൂക്കിലേറ്റി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നീമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. തെക്കുകിഴക്കൻ ഇറാനിൽ നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ പിടിയിലായ ആമേർ രമേശ് എന്നയാളെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ഇറാനിലെ സിസ്റ്റാൻ–ബലൂചെസ്ഥാനിൽ സജീവമായ ജെയ്‌ഷ് അൽ-അദൽ ഒരു തീവ്ര സുന്നി സായുധസംഘടനയാണ്. ഈ മേഖലയിലാകെ സുരക്ഷാസേനയും സായുധസംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ പതിവാണ്. നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് കോടതി വധശിക്ഷ വിധിച്ചതെന്നും പിന്നീട് ഇറാന്റെ പരമോന്നത […]
Read more

മറ്റൊരു വാഹനത്തിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ കൊക്കയിലേക്കു മറിഞ്ഞു

ഇടുക്കി: മറ്റൊരു വാഹനത്തിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ ഏകദേശം 400 അടി താഴ്ചയുള്ള കൊക്കയിലേക്കു മറിഞ്ഞു. എന്നാൽ കാറിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പെരുവന്താനം അമലഗിരിക്കു സമീപം ശനിയാഴ്ച വൈകിട്ട് നാലോടെ സംഭവിച്ച അപകടത്തിലാണ് തിരുവനന്തപുരം സ്വദേശികളായ ശ്രീജിത്തും ജോയിയും രക്ഷപ്പെട്ടത്. മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെ കാർ മറ്റൊരു വാഹനത്തിൽ തട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടു കൊക്കയിലേക്കു വീഴുകയായിരുന്നു. പയർവള്ളി പടർപ്പുകളിലേക്കാണ് വാഹനം പതിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. നാട്ടുകാർ ഉടൻ തന്നെ കൊക്കയിലിറങ്ങി […]
Read more

കളമശേരിയിൽ വൻ ലഹരി വേട്ട; രണ്ട് പേർ പിടിയിൽ

കൊച്ചി: കളമശ്ശേരി വട്ടേക്കുന്നത്തെ ഒരു ലോഡ്ജിൽ നടത്തിയ റെയ്ഡിൽ മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേരെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഇടപ്പള്ളി സ്വദേശി സിയാദ് (42), കൊല്ലം ചിതറ സ്വദേശി ആദിൽ അൻസാർ (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 6.79 ഗ്രാം എംഡിഎംഎയും 56.98 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. […]
Read more

പാലക്കാട് ചൂട് ശക്തമായതോടെ വിവിധ ഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്

പാലക്കാട്: ചൂട് ശക്തമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷമായി. വേനൽമഴ ലഭിക്കാതിരുന്നതും പ്രതിസന്ധി കൂടുതൽ കടുപ്പിച്ചു. പല പ്രദേശങ്ങളിലും ശുദ്ധജല പദ്ധതികളിലൂടെ ലഭിക്കുന്ന വെള്ളം ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമായി ചുരുക്കേണ്ടി വന്നിട്ടുണ്ട്. വീട്ടിൽ മറ്റ് ജലസ്രോതസ്സുകളില്ലാത്ത കുടുംബങ്ങൾ വലിയ ബുദ്ധിമുട്ടിലാണ്. അലക്കൽ ഉൾപ്പെടെയുള്ള ദൈനംദിന ആവശ്യങ്ങൾക്കും വെള്ളം തികയാത്ത സാഹചര്യമുണ്ട്. പല പഞ്ചായത്തുകളും ടാങ്കർ ലോറികളിലൂടെ ജലവിതരണം നടത്തുന്നുണ്ട്. ആലത്തൂർ പുതിയങ്കം 8-ാം വാർഡ് പുതുപ്പാളയത്തെ 17 കുടുംബങ്ങൾക്ക് കഴിഞ്ഞ മൂന്ന് മാസമായി കുടിവെള്ളം […]
Read more

ട്രംപിന് നേരെയുണ്ടായ വധശ്രമം അപലപിച്ച് പ്രധാനമന്ത്രി മോദി; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രതികരണം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തി. സംഭവത്തെ ശക്തമായി അപലപിച്ച അദ്ദേഹം ജനാധിപത്യ രാജ്യങ്ങളിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് ഓർമ്മിപ്പിച്ചു. ട്രംപ് സുരക്ഷിതനാണെന്ന് അറിയാൻ കഴിഞ്ഞത് ആശ്വാസകരമാണെന്നും പ്രധാനമന്ത്രി തന്റെ എക്സ് (X) അക്കൗണ്ടിലൂടെ പ്രതികരിച്ചു. “പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ കുടുംബവും സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ ആശ്വാസമുണ്ട്. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനം ഇല്ല; അത് അസന്ദിഗ്ധമായി അപലപിക്കപ്പെടണം” എന്നാണ് അദ്ദേഹം കുറിച്ചത്. വാഷിംഗ്ടൺ ഡി.സി.യിലെ വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിന് പുറത്താണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix