Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

മഞ്ചേശ്വരത്ത് വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കി

കാസർകോട്: മഞ്ചേശ്വരത്ത് വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. കാശിമഠം ഗുഡ്ഡയിലെ പരേതനായ യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു (65) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടിലെ ടെലിവിഷൻ തകരാറിലായതിനെ തുടർന്നുണ്ടായ മനോവിഷമമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ദിവസവും രാവിലെ എഴുന്നേറ്റ ഉടൻ ടെലിവിഷൻ കാണുന്ന ശീലമുള്ളയാളായിരുന്നു സാവിത്രിയെന്ന് ബന്ധുക്കൾ പറഞ്ഞു.
Read more

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു വരെ വ്യാപിപ്പിക്കാൻ സർക്കാർ സന്നദ്ധം

തിരുവനന്തപുരം: നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ലഭിക്കുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലംവരെ വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്കൂൾ വിദ്യാർഥികൾക്കുള്ള ഓണം സ്പെഷ്യൽ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കേന്ദ്രാവിഷ്കൃത പി.എം. പോഷൺ പദ്ധതിയുടെ ഭാഗമായി ഒൻപത് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കും ഉച്ചഭക്ഷണം നൽകുന്നത് സംബന്ധിച്ച് […]
Read more

എക്സൈസിനെ കണ്ട് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മഫ്തിയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്ന് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വർക്കല വെട്ടൂർ സ്വദേശി ഷഹാൻ (26) ആണ് മരിച്ചത്. ഇടവ ഗ്രാമപഞ്ചായത്തിലെ മങ്ങാട്ട് കടവിൽ വർക്കല ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ 10.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. അഞ്ച് യുവാക്കൾ ഉൾപ്പെട്ട സംഘം മങ്ങാട്ട് കടവിൽ ലഹരി ഉപയോഗിക്കുന്നതിനിടെയാണ് മഫ്തിയിലുള്ള നാല് എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥരെ കണ്ടതോടെ യുവാക്കൾ ഓടി രക്ഷപ്പെടാൻ […]
Read more

ഓണത്തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ; അധിക സർവീസുകൾ പ്രഖ്യാപിച്ചു

കൊച്ചി: ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അധിക സർവീസുകൾ നടത്താൻ കൊച്ചി മെട്രോ. ഓഗസ്റ്റ് 22, 24, 25 തീയതികളിലാണ് അധിക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ തിരക്കേറിയ സമയങ്ങളിൽ 6 മിനിറ്റ് 45 സെക്കൻഡ് ഇടവേളയിൽ നാല് അധിക സർവീസുകൾ നടത്തും. ഓഗസ്റ്റ് 23 ഞായറാഴ്ച രണ്ട് ട്രെയിനുകൾ അധികമായി സർവീസ് നടത്തും. ഉച്ചയ്ക്ക് 2.30 മുതൽ 7 മിനിറ്റ് 13 സെക്കൻഡ് ഇടവേളയിൽ എട്ട് അധിക ട്രിപ്പുകളാണ് അന്ന് ക്രമീകരിച്ചിരിക്കുന്നത്. […]
Read more

‘അന്ന് രാജ്യവിരുദ്ധൻ, ഇന്ന് NDAയിലേക്ക് ക്ഷണം’; അത്താവ്ലെയ്ക്ക് ദിപ്‌കെയുടെ മറുപടി

ന്യൂഡൽഹി: എൻഡിഎയിൽ ചേരാനുള്ള കേന്ദ്രമന്ത്രി രാംദാസ് അത്താവ്ലെയുടെ ക്ഷണത്തിന് മറുപടിയുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്‌കെ. ബിജെപി നയിക്കുന്ന എൻഡിഎയിലേക്ക് ദിപ്‌കെയെ ക്ഷണിച്ചുകൊണ്ടുള്ള അത്താവ്ലെയുടെ പരാമർശത്തിന്, “ഒരു മാസം മുമ്പ് നിങ്ങൾക്ക് ഞാൻ രാജ്യവിരുദ്ധനായിരുന്നില്ലേ?” എന്നായിരുന്നു ദിപ്‌കെയുടെ പ്രതികരണം. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ) നേതാവും സാമൂഹ്യനീതി വകുപ്പ് സഹമന്ത്രിയുമായ രാംദാസ് അത്താവ്ലെയാണ് കഴിഞ്ഞ ദിവസം ദിപ്‌കെയെ എൻഡിഎയിലേക്ക് ക്ഷണിച്ചത്. ചുറുചുറുക്കുള്ള അംബേദ്കറൈറ്റ് നേതാവായ ദിപ്‌കെ ആർപിഐ (എ)യിൽ ചേർന്ന് ഡോ. […]
Read more

ബ്ലീച്ചിങ് പൗഡർ അഴിമതി; അന്വേഷണ റിപ്പോർട്ടിൽ ആരോഗ്യ മന്ത്രിക്ക് കടുത്ത അതൃപ്തി

തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലെ അന്വേഷണ റിപ്പോർട്ടിൽ ആരോഗ്യ മന്ത്രി കെ. മുരളീധരന് കടുത്ത അതൃപ്തി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് മന്ത്രിക്ക് അതൃപ്തിയുണ്ടായത്. ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കുന്ന തരത്തിലാണ് റിപ്പോർട്ടിലെ കണ്ടെത്തലുകളെന്നാണ് മന്ത്രിയുടെ വിലയിരുത്തൽ. മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി ഉയർന്ന വിലയ്ക്ക് ബ്ലീച്ചിങ് പൗഡർ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് വിവാദം. 7.32 കോടി രൂപയുടെ ഇടപാടിലാണ് ക്രമക്കേട് ആരോപണം ഉയർന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു ബ്ലീച്ചിങ് പൗഡർ വാങ്ങിയത്. മാർച്ച് 11നും […]
Read more

ഹോർമുസിൽ ഇറാന് മേൽക്കൈ നഷ്ടപ്പെടുന്നു; യുഎസ് നിയന്ത്രണം ശക്തമാക്കുന്നതായി റിപ്പോർട്ട്

വാഷിങ്ടൺ: മാസങ്ങൾ പിന്നിട്ടിട്ടും അവസാനമില്ലാതെ തുടരുന്ന ഇറാൻ-യുഎസ് സംഘർഷത്തിന്റെ പ്രധാന കേന്ദ്രമായി മാറിയ ഹോർമുസ് കടലിടുക്കിൽ ഇറാന് മേൽക്കൈ നഷ്ടപ്പെടുന്നതായി റിപ്പോർട്ട്. കടലിടുക്കിന്റെ നിയന്ത്രണം തങ്ങൾക്കാണെന്ന് ഇരുരാജ്യങ്ങളും അവകാശപ്പെടുന്നതിനിടെയാണ് കപ്പൽ ഗതാഗതത്തിന്റെ പുതിയ വിവരങ്ങൾ യുഎസ് നാവികസേനയുടെ സ്വാധീനം വർധിക്കുന്നതായി സൂചിപ്പിക്കുന്നത്. കപ്പൽ ഗതാഗത വിവരങ്ങൾ ഉദ്ധരിച്ച് സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കപ്പൽ യാത്രകൾ നിരീക്ഷിക്കുന്ന കെപ്ലർ എന്ന സ്ഥാപനത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ കപ്പലുകളിൽ 80 ശതമാനത്തിലേറെയും […]
Read more

തൃശൂർ മെഡിക്കൽ കോളജിൽ മൃതദേഹങ്ങൾ കുന്നുകൂടുന്നു; 27 മൃതദേഹങ്ങൾ മാസങ്ങളായി മോർച്ചറിയിൽ

തൃശ്ശൂർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിൽ ഗുരുതര പ്രതിസന്ധി. ആശുപത്രിയിലെ കോൾഡ് റൂമും കോൾഡ് ചേംബറുകളും മൃതദേഹങ്ങളാൽ നിറഞ്ഞതോടെ പുതിയ മൃതദേഹങ്ങൾ സൂക്ഷിക്കാൻ പോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്. അനാഥരും ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറാകാത്തവരുമായ 27 മൃതദേഹങ്ങളാണ് സംസ്കാര നടപടികൾ പൂർത്തിയാകാതെ മാസങ്ങളായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നത്. മൃതശരീരങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പൊലീസ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ ഭാഗത്തുനിന്ന് വൈകുന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യം തുടർന്നാൽ ആശുപത്രിയിൽ മരണം […]
Read more

ബ്രസീലിന് പിന്നാലെ കേപ് വെർദെയുമായും ഇന്ത്യ സൗഹൃദമത്സരത്തിനൊരുങ്ങുന്നു

ന്യൂഡൽഹി: ബ്രസീലിനെതിരായ സൗഹൃദമത്സരം പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റൊരു അന്താരാഷ്ട്ര മത്സരത്തിനൊരുങ്ങി ഇന്ത്യ. കഴിഞ്ഞ ലോകകപ്പിൽ അദ്ഭുത പ്രകടനം നടത്തിയ കേപ് വെർദെയുമായി ഇന്ത്യ സൗഹൃദമത്സരം കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 30നും ഒക്ടോബർ ആറിനുമിടയിലെ ഏതെങ്കിലും ദിവസമായിരിക്കും മത്സരം നടക്കാൻ സാധ്യത. മത്സരത്തിന്റെ തീയതിയും വേദിയും സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. അന്തിമ തീരുമാനമായിട്ടില്ലെന്നും ധാരണയായാൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ഇന്ത്യൻ ഫുട്‌ബോളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പിടിഐയോട് വ്യക്തമാക്കി. ബ്രസീലിനെതിരായ മത്സരത്തിന് മുൻപോ ശേഷമോ ആയിരിക്കും കേപ് വെർദെയുമായുള്ള മത്സരം നടക്കുക. […]
Read more

ഇടവെട്ടിയിൽ ലഹരിക്കടത്ത്; DYFI നേതാവടക്കം നാല് പേർ പിടിയിൽ

ഇടുക്കി: ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്‌ഐ നേതാവടക്കം നാല് പേർ പിടിയിൽ. ഡിവൈഎഫ്‌ഐ തെക്കുംഭാഗം മേഖല സെക്രട്ടറി, ബ്ലോക്ക് കമ്മിറ്റി അംഗം ടി.എം. ഷിയാസ്, ആഷിഖ്, നിഹാൻ, ആർഷിത് എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടവെട്ടിയിൽ ലഹരിക്കടത്തിനിടെയാണ് നാലുപേരും പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഓട്ടോറിക്ഷയിലും കാറിലുമായി സഞ്ചരിച്ച സംഘത്തിന്റെ പക്കൽനിന്ന് 19 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു. ലഹരിക്കെതിരെ സജീവമായി പ്രചാരണം നടത്തിയിരുന്നയാളാണ് ഷിയാസ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നേരത്തെയും ഇയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നതായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix