Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കേരളത്തിന് ഒരു വന്ദേ സ്ലീപ്പർ; റൂട്ടുകൾ പരിഗണനയിൽ

കണ്ണൂർ: ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി നിർമിക്കുന്ന 10 വന്ദേ സ്ലീപ്പർ ട്രെയിനുകളിൽ ഒന്ന് കേരളത്തിന് ലഭിക്കും. ഈ വർഷം പുറത്തിറക്കുന്ന രണ്ട് വന്ദേ സ്ലീപ്പർ ട്രെയിനുകളിൽ ഒന്നാണ് കേരളത്തിലേക്കെത്തുക. ദക്ഷിണ റെയിൽവേക്ക് അനുവദിച്ച 16 കോച്ച് വന്ദേ സ്ലീപ്പർ റേക്കിന് ആദ്യ പരിഗണന കേരളം ഉൾപ്പെടുന്ന പ്രധാന ദീർഘദൂര റൂട്ടുകൾക്കാണ്. മംഗളൂരു–തിരുവനന്തപുരം (631 കിലോമീറ്റർ), തിരുവനന്തപുരം–ചെന്നൈ (922 കിലോമീറ്റർ), മംഗളൂരു–ചെന്നൈ (889 കിലോമീറ്റർ) എന്നിവയാണ് പരിഗണനയിലുള്ള പ്രധാന റൂട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് ചെന്നൈ ബേസിൻ ബ്രിഡ്ജിലെ […]
Read more

ദില്ലിയിൽ സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്ക് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു

ന്യൂഡൽഹി: ദില്ലിയിൽ സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചു. ബുധനാഴ്ച തിക്രി കലാൻ മെട്രോ സ്റ്റേഷന് സമീപത്തെ സിഎൻജി പമ്പിലാണ് അപകടം. ഉച്ചയ്ക്ക് 3.37ഓടെയാണ് ഫയർഫോഴ്സിന് വിവരം ലഭിച്ചത്. തുടർന്ന് ആറ് അഗ്നിശമന വാഹനങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ട്രക്കിന്റെ സിലിണ്ടറിൽ സിഎൻജി നിറയ്ക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിലാണ് ജീവനക്കാരൻ മരിച്ചതെന്ന് ഔട്ടർ ദില്ലി ഡിസിപി […]
Read more

ജാതിഅധിക്ഷേപ പരാതി; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്ന് മലയാളം സർവകലാശാല വി.സി

മലപ്പുറം: തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ ജാതിഅധിക്ഷേപം നേരിട്ടെന്ന വിദ്യാർഥിയുടെ പരാതിയിൽ പ്രതികരണവുമായി വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ്. വിഷയത്തിൽ സർവകലാശാലയ്ക്ക് ഒന്നും ഒളിക്കാനില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ആന്റി റാഗിംഗ് സെല്ലിന്റെയും എസ്.സി.-എസ്.ടി. സെല്ലിന്റെയും അന്വേഷണ റിപ്പോർട്ടുകൾ സിൻഡിക്കേറ്റ് അംഗീകരിച്ചതായി വി.സി. അറിയിച്ചു. രണ്ട് റിപ്പോർട്ടുകളിലും ഗവേഷക വിദ്യാർഥിനി അനഘ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്നാണ് സർവകലാശാലയുടെ നിലപാട്. അതേസമയം, വിദ്യാർഥിയുടെ പരാതിയിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ടെന്നും […]
Read more

മുഖ്യമന്ത്രിയുടെ ഓഫീസ് മാറ്റം; വിജയ് സർക്കാരിനെതിരെ അഴിമതി ആരോപണവുമായി ബിജെപി

ചെന്നെെ: തമിഴ്നാട്ടിലെ മുഖ്യമന്ത്രി ജോസഫ് സി. വിജയ് നയിക്കുന്ന സർക്കാരിനെതിരെ അഴിമതി ആരോപണവുമായി ബിജെപി. മുഖ്യമന്ത്രിയുടെ ഓഫീസ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളിൽ ക്രമക്കേട് നടന്നെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ ആരോപണങ്ങൾ തമിഴക വെട്രി കഴകം (ടിവികെ) തള്ളി. അധികാരത്തിലെത്തി നൂറുദിനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് സർക്കാരിനെതിരെ ആരോപണം ഉയർന്നിരിക്കുന്നത്. ഫോർട്ട് സെന്റ് ജോർജിലെ മെയിൻ ബ്ലോക്കിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് സമീപത്തെ നാമക്കൽ കവിജ്ഞർ മാളികൈയിലേക്ക് മാറ്റാനുള്ള വിജയിന്റെ തീരുമാനമാണ് വിവാദമായത്. മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും […]
Read more

തുറവൂർ പാലത്തിൽനിന്ന് കായലിൽ ചാടി; 41കാരിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: തൈക്കാട്ടുശ്ശേരി-തുറവൂർ പാലത്തിൽനിന്ന് കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാണാവള്ളി പഞ്ചായത്ത് എട്ടാം വാർഡ് തത്ത്വമസി വീട്ടിൽ രമേശന്റെ ഭാര്യ അമ്പിളി (41) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പാലത്തിൽനിന്ന് കായലിൽ ചാടിയതായാണ് വിവരം. രാത്രി പത്തോടെയാണ് അമ്പിളി തൈക്കാട്ടുശ്ശേരി ഭാഗത്തുനിന്ന് കായലിലേക്ക് ചാടിയത്. എൻജിൻ പ്രവർത്തിച്ച നിലയിൽ സ്കൂട്ടർ പാലത്തിന് മുകളിൽ കണ്ടെത്തിയതോടെയാണ് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽനിന്ന് അമ്പിളിയുടെ ബാങ്ക് പാസ്‌ബുക്കും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള സാധനങ്ങൾ […]
Read more

സാമ്പത്തിക പ്രതിസന്ധി; ബിജെപി വിടാനുള്ള കാരണം തുറന്നുപറഞ്ഞ് ഷെഹ്‌സാദ് പൂനാവാല

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയാണ് ബിജെപി വിടാനുള്ള പ്രധാന കാരണമെന്ന് ബിജെപി മുൻ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല. രാഷ്ട്രീയ പാർട്ടികൾ വക്താക്കൾക്ക് ശമ്പളം നൽകുന്നില്ലെന്നും ജീവിതച്ചെലവുകൾക്കായി മറ്റ് മാർഗങ്ങൾ തേടേണ്ട സാഹചര്യമുണ്ടെന്നും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ദേശീയ ടെലിവിഷൻ ചാനലുകളിൽ ബിജെപിയുടെ പ്രധാന വക്താവായിരുന്ന പൂനാവാല തിങ്കളാഴ്ചയാണ് പാർട്ടിയിൽനിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. വീട്ടുവാടക ഉൾപ്പെടെയുള്ള ദൈനംദിന ചെലവുകൾ വഹിക്കേണ്ടതുണ്ടെന്നും ബിജെപി അംഗമാണെന്ന കാരണത്താൽ വീട്ടുടമ സൗജന്യമായി താമസിക്കാൻ അനുവദിക്കില്ലെന്നും പൂനാവാല പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ […]
Read more

ഗുജറാത്തിൽ വ്യാജമദ്യ ദുരന്തം; നാല് പേർ മരിച്ചു, 20 പേർ ആശുപത്രിയിൽ

ഭാ​വ്ന​ഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കഴിച്ച് നാല് പേർ മരിക്കുകയും 20 പേർ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. മദ്യക്കുപ്പികളടങ്ങിയ 15 പെട്ടികളും പൊലീസ് പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രി ഘോഘ താലൂക്കിലെ ഖരാദി ഗ്രാമത്തിലാണ് സംഭവം. ഏഴ് സുഹൃത്തുക്കൾ ചേർന്ന് നടത്തിയ മദ്യസൽക്കാരത്തിനിടെയാണ് വ്യാജമദ്യം കഴിച്ചത്. മദ്യപിച്ചതിന് പിന്നാലെ പലർക്കും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള 20 പേരിൽ […]
Read more

സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയും കോങ്ങാട് സ്വദേശിനിയുമായ ഗൗരി ജി. കൃഷ്ണ (18) ആണ് മരിച്ചത്. കോങ്ങാട് മല്ലിക്കൽ ബസ് സ്റ്റോപ്പിന് സമീപം ബുധനാഴ്ച രാവിലെയായിരുന്നു അപകടം. കോളേജിലേക്ക് പോകുന്നതിനായി ബസിൽ കയറിയ ഗൗരിയുടെ ഒരു ഷൂ യാത്രയ്ക്കിടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഷൂ എടുക്കുന്നതിനായി ബസിൽനിന്ന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ബസിൽനിന്ന് തെറിച്ചുവീണ ഗൗരിയുടെ […]
Read more

അയോധ്യ രാമക്ഷേത്ര പ്രസാദമെന്ന പേരിൽ ലഡുവും പേഡയും; ആമസോണിന് ഒരു ലക്ഷംരൂപ പിഴ

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ ലഡുവും പേഡയും വിൽപന നടത്തിയ സംഭവത്തിൽ ആമസോൺ സെല്ലർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന് ഒരു ലക്ഷം രൂപ പിഴ. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് പിഴ ചുമത്തിയത്. രാമക്ഷേത്ര ട്രസ്റ്റിന്റെ അനുമതിയില്ലാതെയാണ് മധുരപലഹാരങ്ങൾ പ്രസാദമെന്ന പേരിൽ വിൽപന നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ചീഫ് കമ്മിഷണർ നിധി ഖരെയും കമ്മിഷണർ അനുപം മിശ്രയും ചേർന്ന് ഓഗസ്റ്റ് നാലിനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പിഴ 15 ദിവസത്തിനകം […]
Read more

സ്ത്രീധനമായി എരുമയും മോട്ടോർ സൈക്കിളും നൽകിയില്ല; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

ബീഹാർ: സ്ത്രീധനമായി എരുമയും മോട്ടോർ സൈക്കിളും നൽകാത്തതിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവ്. ബിഹാറിലെ പശ്ചിമ ചമ്പാരൻ സ്വദേശിനി റീനാ ദേവിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സുഭാഷ് യാദവിനാണ് ബഗഹ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2020 ജൂലൈ 30നാണ് കേസിനാസ്പദമായ സംഭവം. സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുഭാഷ് യാദവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ തെളിവ് നശിപ്പിക്കാനായി മൃതദേഹം മൂന്ന് കഷ്ണങ്ങളാക്കി മുറിച്ച് വ്യത്യസ്ത ചാക്കുകളിലാക്കി ഉപേക്ഷിച്ചതായും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix