Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഡോക്ടറെ മർദ്ദിച്ചതായി പരാതി; പരിക്കേറ്റ ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

മലപ്പുറം: ഡോക്ടറെ പരിശോധന മുറിയിൽ മർദിച്ചതായി പരാതി. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. സിനി ജലീലിനെ നാല് സ്ത്രീകൾ ചേർന്ന് മർദിച്ചെന്നാണ് ആരോപണം. സ്വകാര്യ ക്ലിനിക്കിലെ പരിശോധന മുറിയിലാണ് സംഭവം നടന്നത്. പരിക്കേറ്റ ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അജിതക്കും അശ്വതിക്കും പരിക്കേറ്റതായി അറിയുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം. ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി എത്തിയ സ്ത്രീയെ ഗുരുതരാവസ്ഥയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചികിത്സാപിഴവ് ആരോപിച്ചാണ് ആക്രമണമെന്ന […]
Read more

സ്ത്രീസുരക്ഷ കോൺഗ്രസ് നേതാക്കളിൽ നിന്ന് ഭീഷണി നേരിടുന്നു; പ്രധാനമന്ത്രി

പാലക്കാട്: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ ചില പ്രമുഖ കോൺഗ്രസ് നേതാക്കൾ സ്ത്രീസുരക്ഷയ്ക്ക് വലിയ തോതിൽ ഭീഷണിയാണെന്നും ഇക്കാര്യത്തിൽ കേരളത്തിലെ സ്ത്രീകൾ അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലക്കാട് കോട്ട മൈതാനത്ത് നടന്ന എൻഡിഎയുടെ കൂറ്റൻ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ​പാലക്കാട്ടെ ഒരു പ്രമുഖ കോൺഗ്രസ് നേതാവിന്റെ പേരെടുത്തു പറയാതെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. ഈ നേതാവ് സ്ത്രീസുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണെന്ന കാര്യം പാലക്കാട്ടുകാർക്ക് നന്നായി അറിയാമെന്നും ഇത്തരം […]
Read more

സന്ദർശകർക്കായി വിസ നീട്ടൽ നടപടികൾ ആരംഭിച്ചു; സൗദി അറേബ്യ

റിയാദ്: മേഖലയിലെ അസാധാരണ സാഹചര്യങ്ങളെ തുടർന്ന് മടക്കയാത്ര തടസ്സപ്പെട്ട സന്ദർശകർക്കായി സൗദി പാസ്‌പോർട്ട് വകുപ്പ് വിസ കാലാവധി നീട്ടൽ നടപടികൾ ആരംഭിച്ചു. 2026 ഫെബ്രുവരി 25ന് കാലാവധി അവസാനിച്ച വിസിറ്റ് വിസയുള്ളവർക്ക് ‘അബ്ഷിർ’ പ്ലാറ്റ്‌ഫോം വഴി അപേക്ഷ നൽകി നിശ്ചിത ഫീസ് അടച്ച് വിസ പുതുക്കാം. ഇതനുസരിച്ച് 2026 ഏപ്രിൽ 18 വരെ കാലാവധി നീട്ടി ലഭിക്കും. സൗദി ഭരണകൂടത്തിന്റെ പ്രത്യേക നിർദേശപ്രകാരം ആഭ്യന്തര മന്ത്രാലയമാണ് ഇളവുകൾ പ്രഖ്യാപിച്ചത്. അതേസമയം, ഫെബ്രുവരി 25ന് കാലാവധി അവസാനിച്ച ഉംറ, […]
Read more

സാമ്പത്തിക പ്രതിസന്ധി; വിഡിയോ ചിത്രീകരിച്ചശേഷം 3പേരുടെ കഴുത്തറുത്ത് യുവാവ്

ബെംഗളൂരു: സാമ്പത്തിക ബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ മരിച്ചു. ആശ (55), മകൾ വർഷിത (34) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. വർഷിതയുടെ സഹോദരൻ മോഹൻ ഗൗഡ (32), മകൻ മായങ്ക് (11) എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മോഹൻ ഗൗഡ തന്റെ അമ്മയുടെയും സഹോദരിയുടെയും അനന്തരവന്റെയും കഴുത്തറുത്ത ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പ്രാഥമിക വിവരം. കടക്കെണിയാണ് ഇതിന് പിന്നിലെന്ന സൂചന നൽകുന്ന വീഡിയോ കുടുംബം മുൻകൂട്ടി റെക്കോർഡ് ചെയ്ത് […]
Read more

​’ബങ്കറുകളിൽ വളരുന്ന ഞങ്ങളുടെ കുട്ടികളെ നോക്കൂ, യുദ്ധം മതിയാക്കൂ’; ഇസ്രായേലിൽ പ്രതിഷേധം ഇരമ്പുന്നു

തെൽ അവീവ്: യുഎസുമായി ചേർന്ന് ഇറാനിൽ ഇസ്രായേൽ നടത്തിവരുന്ന സൈനിക ആക്രമണത്തിനെതിരെ ഇസ്രായേലിനുള്ളിൽ തന്നെ പ്രതിഷേധം അതിശക്തമാകുന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച സംയുക്ത നീക്കം നാലാഴ്ച പിന്നിടുമ്പോൾ, തെൽ അവീവ് ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുകയാണ്. ‘ബങ്കറുകളിൽ വളരുന്ന ഞങ്ങളുടെ കുട്ടികളെ നോക്കൂ, യുദ്ധം മതിയാക്കൂ’ എന്ന വൈകാരികമായ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാർ രംഗത്തെത്തിയിരിക്കുന്നത്. ഇറാനെതിരായ സൈനികനീക്കം ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലിലുടനീളം പ്രതിഷേധവുമായി രംഗത്തെത്തിയ 21 പേരെ ഇന്നലെ ഇസ്രായേലി പോലീസ് അറസ്റ്റ് ചെയ്തു. ഹൈഫയിൽ […]
Read more

ലൈസൻസ് കാലാവധി കഴിഞ്ഞാലും 30 ദിവസം ഉപയോഗിക്കാം; മോട്ടോർവാഹന നിയമത്തിൽ ഭേദഗതി

ന്യൂഡൽഹി: ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞാലും 30 ദിവസം വരെ ഉപയോഗിക്കാൻ അനുമതി നൽകുന്ന വിധത്തിൽ കേന്ദ്ര സർക്കാർ മോട്ടോർവാഹന നിയമത്തിൽ ഭേദഗതി വരുത്തി. ഈ കാലയളവിൽ ലൈസൻസ് പുതുക്കാൻ അധിക ഫീസ് ഈടാക്കില്ല. ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപ് പുതുക്കിയാൽ, പുതുക്കലിന്റെ പ്രാബല്യം കാലാവധി അവസാനിക്കുന്ന തീയതി മുതൽ ആയിരിക്കും. എന്നാൽ കാലാവധി കഴിഞ്ഞ ശേഷം പുതുക്കുകയാണെങ്കിൽ, പുതുക്കുന്ന ദിവസമാണ് പ്രാബല്യമായി കണക്കാക്കുക. ലോക്സഭയിൽ വാണിജ്യ സഹമന്ത്രി ജിതിൻ പ്രസാദ് അവതരിപ്പിച്ച ജൻ […]
Read more

എസ്‌ഡിപിഐ വോട്ട് തള്ളാതെ ബിനോയ് വിശ്വം

തിരുവനന്തപുരം : എസ്‌ഡിപിഐയുടെ വോട്ട് പിന്തുണ തള്ളാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. എല്ലാ മതവിഭാഗങ്ങളിലെയും യഥാർത്ഥ വിശ്വാസികളുമായി എൽഡിഎഫിന് ഐക്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷം എന്നത് മതനിരപേക്ഷ കക്ഷികളുടെ ഐക്യനിരയാണെന്നും, എല്ലാവിധ വർഗീയതകൾക്കും അത് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎസ്എസ് ഉയർത്തിപ്പിടിക്കുന്നതുപോലെയുള്ള മതതീവ്രവാദ നിലപാടുകളുള്ള ഒരു സംഘടനയുമായും എൽഡിഎഫിന് ബന്ധമില്ല. എന്നാൽ എല്ലാ മനുഷ്യസ്നേഹികളും മതേതരവാദികളും യഥാർത്ഥ മതവിശ്വാസികളും അണിചേരേണ്ടത് എൽഡിഎഫിന് ഒപ്പമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, എസ്‌ഡിപിഐ പിന്തുണയെക്കുറിച്ചുള്ള തുടർച്ചയായ ചോദ്യങ്ങൾ […]
Read more

ലാലി ജെയിംസ് കോൺഗ്രസിലേക്ക് മടങ്ങുന്നു; മാപ്പപേക്ഷ നൽകി

തൃശ്ശൂർ : തൃശ്ശൂർ കോർപ്പറേഷനിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഏറെ നാളായി നിലനിന്നിരുന്ന അസ്വാരസ്യങ്ങൾക്ക് അന്ത്യമാകുന്നു. പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് സസ്‌പെൻഷനിലായിരുന്ന മുതിർന്ന കൗൺസിലർ ലാലി ജെയിംസ് ഒടുവിൽ കെപിസിസിക്ക് മാപ്പപേക്ഷ നൽകി. പാർട്ടിയുടെ അച്ചടക്ക നടപടികൾ നേരിട്ടിരുന്ന ലാലി ജെയിംസ് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകൾ സമ്മതിച്ചതോടെ സസ്‌പെൻഷൻ പിൻവലിക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. കോർപ്പറേഷനിലെ ഭരണപരമായ പ്രതിസന്ധികളും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സാഹചര്യങ്ങളും പരിഗണിച്ചാണ് ലാലിയെ തിരികെ എടുക്കാൻ പാർട്ടി തീരുമാനിച്ചത്. താൻ ഉൾപ്പെടെയുള്ള മുതിർന്ന […]
Read more

കഴക്കൂട്ടം; കഴകങ്ങളുടെ മണ്ണിൽ കനൽ പടരുന്ന ത്രികോണപ്പോര്”

രാജഭരണകാലത്തിന്റെ സ്മരണകൾ ഇരമ്പുന്ന മണ്ണിൽ നിന്ന് ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികൾ നിർണ്ണയിക്കുന്ന സുപ്രധാന കേന്ദ്രമായി മാറിയ കഴക്കൂട്ടം മണ്ഡലം, ഇക്കുറി അക്ഷരാർത്ഥത്തിൽ ഒരു രാഷ്ട്രീയ അഗ്നിപരീക്ഷയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ചരിത്രരേഖകൾ പ്രകാരം തിരുവിതാംകൂർ രാജഭരണകാലത്ത് രാജ്യകാര്യങ്ങൾ ചർച്ച ചെയ്യാനും ഭരണാധികാരികൾക്ക് ആവശ്യമായ ശുപാർശകൾ നൽകാനും ചുമതലപ്പെട്ട ‘കഴകങ്ങളുടെ’ കൂട്ടമാണ് പിൽക്കാലത്ത് കഴക്കൂട്ടം എന്ന പേരിൽ അറിയപ്പെട്ടത്. അന്ന് ഭരണസിരാകേന്ദ്രങ്ങളിൽ ചെലുത്തിയിരുന്ന അതേ സ്വാധീനം ഇന്നും ഈ മണ്ഡലം നിലനിർത്തുന്നു എന്നതിന്റെ തെളിവാണ് ഇവിടുത്തെ ഓരോ തിരഞ്ഞെടുപ്പും […]
Read more

രണ്ട് മണ്ഡലങ്ങളിൽ വിജയ്; ടിവികെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് തമിഴ്നാട്ടിൽ രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കും. പെരമ്പൂരും തിരുച്ചിറപ്പള്ളി ഈസ്റ്റും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. ടിവികെ സ്ഥാനാർഥികൾക്ക് ലഭിക്കുന്ന ഓരോ വോട്ടും തനിക്കുള്ള പിന്തുണയായി കാണണമെന്നും, എല്ലാവരെയും വിജയിപ്പിക്കണമെന്നും വിജയ് അഭ്യർത്ഥിച്ചു. തനിക്കെതിരായ അനീതികൾക്ക് മറുപടി നൽകാനും തമിഴ്നാടിന്റെ ഭാവിക്കായി വോട്ട് ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലഹരിമുക്ത തമിഴ്നാട്, ഉന്നത വിദ്യാഭ്യാസത്തിന് 20 ലക്ഷം രൂപ സഹായം എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ. വടക്കൻ ചെന്നൈയിലെ ഡിഎംകെയുടെ ശക്തികേന്ദ്രമാണ് പെരമ്പൂർ. 2021ലെ തിരഞ്ഞെടുപ്പിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix