Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

വിവാഹം കഴിക്കാൻ നിർബന്ധിച്ചു; 52കാരിയായ കാമുകിയെ കൊലപ്പെടുത്തി 21കാരൻ

ശിവഗംഗ: തമിഴ്‌നാട്ടിലെ ശിവഗംഗയിൽ 52-കാരിയായ സഹപ്രവർത്തകയെ വിവാഹം കഴിക്കാനുള്ള വിമുഖതയെത്തുടർന്ന് 21-കാരൻ കൊലപ്പെടുത്തി മൃതദേഹം ക്വാറിയിൽ തള്ളി. സൊട്ടതട്ടി സ്വദേശിനിയായ സരസ്വതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മധുര സ്വദേശിയായ ശരവണകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നു. എന്നാൽ തന്നെ വിവാഹം കഴിക്കണമെന്ന് സരസ്വതി നിരന്തരം സമ്മർദ്ദം ചെലുത്തിയതാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ​കഴിഞ്ഞ ഫെബ്രുവരി 11 മുതലാണ് സരസ്വതിയെ കാണാതായത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ സരസ്വതിയെ കാണാനില്ലെന്ന് […]
Read more

കെബിസിയിൽ 50 ലക്ഷം നേടിയ താരം പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ പിടിയിൽ; തഹസിൽദാർ അമിത സിങ് അറസ്റ്റിൽ

​ഇൻഡോർ: അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന പ്രശസ്ത റിയാലിറ്റി ഷോ ‘കോൻ ബനേഗ ക്രോർപതി’യിലൂടെ (KBC) ലക്ഷങ്ങൾ സ്വന്തമാക്കി വാർത്തകളിൽ നിറഞ്ഞ താരം ഇപ്പോൾ കോടികളുടെ അഴിമതിക്കേസിൽ അഴിക്കുള്ളിലായി. മധ്യപ്രദേശിലെ വിജയ്പൂർ താലൂക്ക് തഹസിൽദാർ അമിത സിങ് തോമറാണ് പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടര കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായത്. 2019-ൽ കെബിസിയിൽ പങ്കെടുത്ത് 50 ലക്ഷം രൂപ നേടിയതോടെയാണ് അമിത രാജ്യശ്രദ്ധ പിടിച്ചുപറ്റിയത്. ​2021-ലെ പ്രളയത്തിൽ സർവ്വവും നഷ്ടപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി സർക്കാർ അനുവദിച്ച […]
Read more

തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് മുൻകൂർ അനുമതി നിർബന്ധം; ലംഘിച്ചാൽ നടപടി

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ എവിടെ നോക്കിയാലും പരസ്യങ്ങളാണ്. മൂന്ന് മുന്നണികളും മത്സരിച്ചാണ് പരസ്യങ്ങൾ നല്കികൊണ്ടിരിക്കുന്നത്. സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളിലൂടെ നൽകുന്ന പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമാക്കിയിരിക്കുകയാണ്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ മെമ്പർ സെക്രട്ടറിയുമായ കമ്മിറ്റി സെല്ലിലാണ് പരസ്യങ്ങളുടെ അനുമതിക്കായി അപേക്ഷ സമർപ്പിക്കേണ്ടത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ നടപടി. വോട്ടെടുപ്പ് ദിവസവും തലേന്നും പത്രങ്ങളിൽ നൽകുന്ന പരസ്യങ്ങൾക്ക് […]
Read more

തൃശൂർ ഇത്തവണ ആർക്കൊപ്പം; കണ്ണും നട്ട് മൂന്ന് മുന്നണികളും

തൃശൂരിന്റെ രാഷ്ട്രീയ മണ്ണ് എപ്പോഴും ഒരു പൂരപ്പറമ്പ് പോലെയാണ്. പ്രവചനാതീതവും ആവേശഭരിതവും. ഇടതുപക്ഷത്തിന് അതിശക്തമായ വേരോട്ടമുള്ള, പ്രത്യേകിച്ച് സി.പി.ഐക്ക് കേരളത്തിൽ ഏറ്റവും കൂടുതൽ എം.എൽ.എമാരുള്ള ജില്ല എന്ന ഖ്യാതി തൃശൂരിനുണ്ടെങ്കിലും സമീപകാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾ ഈ ചുവപ്പുകോട്ടകളിൽ വിള്ളലുകൾ വീഴ്ത്തിയിട്ടുണ്ടോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ബിജെപിക്ക് കേരളത്തിൽ നിന്ന് ആദ്യമായി ഒരു ലോക്‌സഭാ അംഗത്തെ സമ്മാനിച്ച ജില്ല എന്ന നിലയിൽ തൃശൂർ ഇപ്പോൾ ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു രാഷ്ട്രീയ കേന്ദ്രമായി മാറിയിരിക്കുന്നു. 2021-ലെ നിയമസഭാ […]
Read more

തിരഞ്ഞെടുപ്പ് ചിത്രമായി ഇക്കുറി 890 സ്ഥാനാർത്ഥികൾ മുണ്ട് മുറുക്കി മുന്നണികളും

2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഗോദയിൽ പടയൊരുക്കം പൂർത്തിയായിക്കഴിഞ്ഞു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയും പിൻവലിക്കാനുള്ള സമയപരിധിയും അവസാനിച്ചതോടെ, 140 മണ്ഡലങ്ങളിലായി 890 സ്ഥാനാർത്ഥികളാണ് അന്തിമമായി മത്സരരംഗത്തുള്ളത്. 2021-ലെ 957 സ്ഥാനാർത്ഥികളുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണത്തിൽ നേരിയ കുറവുണ്ടായെങ്കിലും, രാഷ്ട്രീയ വീര്യത്തിന്റെ കാര്യത്തിൽ ഇതൊരു സമാനതകളില്ലാത്ത പോരാട്ടമായി മാറിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നായകത്വത്തിൽ ഭരണത്തുടർച്ചയുടെ ഹാട്രിക് ലക്ഷ്യമിട്ട് ‘പിണറായി 3.0’ എന്ന മുദ്രാവാക്യവുമായി ഇടതുമുന്നണി കളംനിറയുമ്പോൾ, വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗം’ വഴി ഭരണം തിരിച്ചുപിടിക്കാനാണ് യു.ഡി.എഫിന്റെ […]
Read more

ചണ്ഡീഗഢിൽ ഇനി പെട്രോൾ പമ്പുകളിലും മദ്യവിൽപ്പന

ചണ്ഡീഗഢ്: കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിൽ പുതിയ മദ്യനയത്തിന് സർക്കാർ അംഗീകാരം നൽകി. പെട്രോൾ പമ്പുകൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ മദ്യവിൽപ്പനയ്ക്ക് അനുമതി നൽകുന്നതാണ് നയത്തിലെ പ്രധാന മാറ്റം. പുതിയ നയപ്രകാരം, പെട്രോൾ പമ്പുകൾ, ഷോപ്പിങ് സമുച്ചയങ്ങൾ, പ്രാദേശിക വിപണികൾ എന്നിവിടങ്ങളിൽ മദ്യവിൽപ്പന നടത്താം. വലിയ വ്യാപാരശാലകൾക്കും വിദേശമദ്യവും ബിയറും വൈനും വിൽക്കാൻ അനുമതിയുണ്ട്. ഇതിനായി പ്രത്യേക ലൈസൻസ് നേടണം. മദ്യവിൽപ്പനയിൽ സുതാര്യത ഉറപ്പാക്കുന്നതിനായി എല്ലാ വിൽപ്പനശാലകളിലും ഡിജിറ്റൽ പണമടയ്ക്കൽ സംവിധാനം നിർബന്ധമാക്കിയിട്ടുണ്ട്. ഉത്തരവാദിത്വമുള്ള മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി ഹോട്ടലുകൾ, […]
Read more

പൊളളുന്ന ചൂടിലേക്ക് കേരളം നീങ്ങുന്നു; ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ വേനൽ ചൂട് അതികഠിനമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും അതീവ ജാഗ്രതാ നിർദ്ദേശം. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം അപകടകരമായ അളവിൽ ഉയർന്നേക്കുമെന്ന കണ്ടെത്തലിനെത്തുടർന്ന് ആറ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ‘ഓറഞ്ച്’ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.​എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം കണക്കിലെടുത്ത് ‘യെല്ലോ’ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമെ കൊല്ലം, […]
Read more

ഇനി ഡോളർ നോട്ടുകളിൽ ട്രംപിന്റെ കൈയൊപ്പ്

വാഷിങ്ടൺ: ചരിത്രത്തിൽ ആദ്യം ഇതുവരെ ധനകാര്യ സെക്രട്ടറിയുടെയും ട്രഷററുടെയും ഒപ്പുകൾ മാത്രമാണ് കറൻസികളിൽ ഉണ്ടായിരുന്നത്. പ്രസിഡന്റിന്റെ ഒപ്പ് ഉൾപ്പെടുത്തുന്നത് രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ്. രാജ്യത്തിന്റെ ചരിത്ര നേട്ടങ്ങളെ അംഗീകരിക്കുന്നതിനുള്ള ശക്തമായ മാർഗമാണിതെന്ന് ധനകാര്യ സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. ട്രംപിന്റെ ഒപ്പ് ഉൾപ്പെടുത്തുന്നത് അർഹവും യുക്തിസഹവുമാണെന്ന് ട്രഷറർ ബ്രാൻഡൻ ബീച്ചും അഭിപ്രായപ്പെട്ടു. അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ട്രംപിന്റെ ചിത്രം ആലേഖനം ചെയ്ത 24 കാരറ്റ് സ്വർണ നാണയത്തിന് ഫെഡറൽ കലാ കമ്മീഷൻ മുമ്പ് അംഗീകാരം നൽകിയിരുന്നു. […]
Read more

പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിച്ച് നയാര എനർജി

ന്യൂഡൽഹി: രാജ്യത്ത് ഊർജപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇന്ധനവില ഉയർത്തി നയാര എനർജി. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും വർധിപ്പിച്ചതായി കമ്പനി അറിയിച്ചു. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ എത്തിയിട്ടുണ്ട്. ക്രൂഡ് ഓയിൽ വില ഉയർന്നതാണ് വില വർധനയ്ക്ക് കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം. മറ്റ് എണ്ണക്കമ്പനികളും ഉടൻ വില കൂട്ടാൻ സാധ്യതയുണ്ടെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്ധന വിതരണ കമ്പനികളിലൊന്നായ നയാരയ്ക്ക് കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലായി പമ്പുകളുണ്ട്. ഇതിനിടെ, ഇറാനെതിരായ അമേരിക്ക–ഇസ്രയേൽ […]
Read more

‘മച്ചര്‍ ഹേ, മെഹ്‌മാൻ നഹി’ കാമ്പയിനുമായി ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ്

കൊച്ചി: രാജ്യത്ത് കൊതുകുകളും അവ പരത്തുന്ന രോഗങ്ങളും വലിയൊരു പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുകയാണ്. കൊതുകുകള്‍ എപ്പോഴും ഉള്ളതിനാല്‍ നമ്മള്‍ അവയെ അവഗണിക്കാറാണ് പതിവ്. എന്നാല്‍ കൊതുകുകളെ ഉപദ്രവമില്ലാത്ത സന്ദര്‍ശകരായി കാണരുത് എന്ന സന്ദേശമാണ് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (ജിസിപിഎല്‍) കാമ്പയിന്‍ നല്‍കുന്നത്. കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ (സിഎസ്ആര്‍) പദ്ധതിയായ ‘എലിമിനേഷന്‍ ഓഫ് മോസ്കിറ്റോ ബോണ്‍ എന്‍ഡമിക് ഡിസീസ്’ (ഇഎംബിഇഡി)ന്‍റെ ഭാഗമായി ‘മച്ചര്‍ ഹേ, മെഹ്‌മാൻ നഹി’ (കൊതുക് അതിഥിയല്ല) എന്ന പേരില്‍ ഒരു പൊതുജനാരോഗ്യ ബോധവല്‍ക്കരണ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix