Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

” വവ്വാൽ ” ക്യാരക്ടർ പോസ്റ്റർ

ബജ്റംങ്കി ഇനിമുതൽ ദേവ രാജ ഗോഡ. ഇന്ത്യയിലെ വിലകൂടിയ വില്ലന്മാരിൽ ഒരാളായ അഭിമന്യു സിങ് ഇനി മലയാളത്തിലെ നായക തുല്യ വേഷത്തിലെത്തുന്ന സിനിമയാണ് വവ്വാൽ. അതുകൊണ്ട് തന്നെ അഭിമന്യു സിംഗിന്റെ വേഷപ്പകർച്ച മലയാള സിനിമയെ ആവേശത്തിലാക്കും എന്ന് വിശ്വസിക്കാം. തീയേറ്റർ ഇളക്കിമറിക്കുവാനുള്ള ഒത്തിരി ഘടകങ്ങൾ ഈ സിനിമയിലൂടെ സ്‌ക്രീനിൽ നിങ്ങള്ക്ക് കാണുവാൻ സാധിക്കും എന്ന് കോൺഫിഡന്റോടെ അണിയറ പ്രവർത്തകർ പങ്കു വക്കുന്നൂ. ഒരു അപ്ഡേഷനും ശ്രദ്ധിക്കുന്നവരുടെ മനസിലും അത് അടിവരയിട്ടുറപ്പിക്കാൻ സാധിക്കുന്നൂ എന്നുതന്നെ പറയാം. മലയാള സിനിമയിൽ […]
Read more

11 വര്‍ഷത്തെ ജയിൽവാസം; മാവോയിസ്റ്റ് രൂപേഷ് മോചിതനാകുന്നു

തൃശൂര്‍: മാവോയിസറ്റ് രൂപേഷിന് ജയില്‍ മോചനം. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയില്‍ മോചനം ലഭിക്കുന്നത്. ഉടുമല്‍പ്പേട്ട് കോടതിയില്‍ നിന്നുകൂടി ജാമ്യം ലഭിച്ചതോടെയാണ് പുറത്തിറങ്ങാനുള്ള വഴിയൊരുങ്ങിയത്. 43 യുഎപിഎ കേസുകളാണ് മാവോയിസ്റ്റ് രൂപേഷിനെതിരെ ഉണ്ടായിരുന്നത്. 15 ലധികം കേസുകളില്‍ നടപടി അവസാനിപ്പിച്ചു. കറുമത്താപ്പേട്ടിയില്‍ നിന്നാണ് രൂപേഷ് പിടിയിലായത്. ഇവിടെ നിന്നും ചായകുടിക്കുന്നതിനിടെയാണ് 11 വര്‍ഷം മുമ്പ് പിടിയിലായത്. ഒപ്പം അറസ്റ്റിലായ ഭാര്യ ഷൈന പിന്നീട് ജയില്‍ മോചിതയായിരുന്നു. അഞ്ച് പേരായിരുന്നു ഇവരുടെ സംഘത്തില്‍ അന്നുണ്ടായിരുന്നത്. രൂപേഷ് മാത്രം ജയിലില്‍ […]
Read more

മുതിർന്ന നക്സൽ നേതാവ് പാപ്പാ റാവു കീഴടങ്ങുന്നു; 25 ലക്ഷം വിലയിട്ട തലവൻ

രാജ്പുർ: ഛത്തീസ്ഗഡിൽ മൂന്ന് പതിറ്റാണ്ടോളം നക്സൽ പ്രസ്ഥാനത്തിൽ സജീവമായിരുന്ന മുതിർന്ന നേതാവ് പാപ്പാ റാവു സുരക്ഷാസേനയ്ക്ക് മുന്നിൽ കീഴടങ്ങാൻ തയ്യാറായതായി ആഭ്യന്തര മന്ത്രി വിജയ് ശർമ്മ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിശ്ചയിച്ച മാർച്ച് 31 സമയപരിധിക്ക് മുമ്പുള്ള ഈ നീക്കം നക്സൽ പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. 1997-ൽ നക്സൽ പ്രസ്ഥാനത്തിൽ ചേർന്ന പാപ്പാ റാവുവിനൊപ്പം 12 മുതൽ 14 വരെ മാവോവാദികൾ കൂടി കീഴടങ്ങാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവരുടെ പക്കൽ […]
Read more

മുംബൈ ഇന്ത്യൻസ് കുപ്പായത്തില്‍ രോഹിതിന് അഗ്നിപരീക്ഷ; ഐപിഎല്‍ 2026

ഏകദിന ലോകകപ്പ് ലക്ഷ്യമാക്കി നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ് രോഹിത് ഗുരുനാഥ് ശര്‍മ. പ്രായവും മത്സരവും സമ്മർദ്ദമാകുമ്പോൾ, വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ അദ്ദേഹത്തിന് നിർണായക പരീക്ഷണമാണ്. അജിത് അഗാര്‍ക്കര്, ഗൗതം ഗംഭീര് എന്നിവരും അദ്ദേഹത്തിന്റെ പ്രകടനം നിരീക്ഷിക്കും. മുംബൈ ഇന്ത്യൻ‌സ് വേണ്ടി നിർണായക സീസണിനാണ് രോഹിത് ഒരുങ്ങുന്നത്. പരിശീലകൻ മഹേല ജയവർധനെ പറയുന്നതനുസരിച്ച്, കൂടുതൽ ഫിറ്റായും പ്രതിബദ്ധനയോടെയും “പുതിയ വേർഷനായി” രോഹിത് തയ്യാറായി. എന്നാൽ അടുത്തിടെ ന്യൂസിലൻഡ് ക്രിക്കറ്റ് ടീം എതിരായ പരമ്പരയിൽ മികച്ച തുടക്കങ്ങൾ […]
Read more

ടെക്സസിലെ ഓയിൽ റിഫൈനറിയിൽ വൻസ്ഫോടനം

വാഷിങ്ടൺ: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ പോർട്ട് ആർതറിലുള്ള വലേറോ ഓയിൽ റിഫൈനറിയിൽ വൻ സ്ഫോടനം. ഹൂസ്റ്റണിൽ നിന്ന് ഏകദേശം 145 കിലോമീറ്റർ അകലെയുള്ള പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്ന് കനത്ത പുക ആകാശത്തേക്ക് ഉയർന്നത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് മേയർ ഷാർലറ്റ് എം. മോസസ് അറിയിച്ചു. സ്ഫോടനത്തെ തുടർന്ന് പ്ലാന്റിലുണ്ടായ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രതിദിനം 4,35,000 ബാരൽ ഓയിൽ സംസ്കരിക്കാൻ ശേഷിയുള്ള ഈ റിഫൈനറിയിൽ ഗ്യാസോലിൻ, ഡീസൽ, ജെറ്റ് ഇന്ധനം […]
Read more

തമിഴ്നാട്ടിൽ ഒറ്റക്ക് മത്സരിക്കാൻ ദളപതി വിജയ് യും ടി വി കെ യും

പുതുച്ചേരി : പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 30 സീറ്റിലും ടിവികെ ഒറ്റയ്ക്ക് മത്സരിക്കും. അതിനു ശേഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലും ടിവികെ തനിച്ച് മത്സരിക്കും. ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ പാർട്ടി നേതൃത്വം തള്ളിയിരുന്നു. രിയിലെ സ്ഥാഏപ്രിൽ ഒമ്പതിനാണ് പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 30 സ്ഥാനാർഥികളിൽ രണ്ട് പേർ വനിതകളാണ്. ടിവികെയിലെത്തിയ മുൻ പുതുച്ചേരി ബിജെപി അധ്യക്ഷൻ വി. സ്വാമിനാഥൻ മത്സരിക്കുന്നുണ്ട്. നാർഥികളെ പ്രഖ്യാപിച്ചുതമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ വിജയ് […]
Read more

എഫ്സിആർഎ ലൈസൻസ് പുതുക്കൽ; ഭേദഗതി ബിൽ വരുന്നു

ന്യൂഡൽഹി: നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ലൈസൻസ് പുതുക്കാൻ നിയമം വരുന്നു. റദ്ദായ ലൈസൻസ് റദ്ദായ ലൈസൻസ് പുനഃസ്ഥാപിക്കപ്പെടാതിരുന്നാൽ സംഭാവന ഉപയോഗിച്ച് വികസിപ്പിച്ച ആസ്തികൾ കേന്ദ്രസർക്കാരിന് സ്ഥിരമായി ഏറ്റെടുക്കാൻ വ്യവസ്ഥ വരുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്സിആർഎ) ഇതടക്കമുള്ള നിർണായക ഭേദഗതികൾ വരുത്താനുള്ള ബിൽ വരും ദിവസങ്ങളിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് വിവരം. ഇത്തരത്തിൽ സ്ഥിരമായി ഏറ്റെടുക്കുന്ന ആസ്തികൾ കേന്ദ്രസർക്കാരിന് വിൽക്കുകയോ സർക്കാർ വകുപ്പുകൾക്ക് കൈമാറുകയോ ചെയ്യാം. വിറ്റുകിട്ടുന്ന പണം സർക്കാരിന്റെ സഞ്ചിതനിധിയിലേക്ക് […]
Read more

ആഡംബര ആസ്തികൾ ഒളിപ്പിച്ച് രാജീവ് ചന്ദ്രശേഖർ :വോട്ടർമാരെ വഞ്ചിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻ ഡി എ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ തന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കോടിക്കണക്കിന് രൂപയുടെ ആസ്തിവിവരങ്ങൾ ബോധപൂർവ്വം മറച്ചുവെച്ചു എന്ന ആരോപണം ഇന്ത്യൻ ജനാധിപത്യ പ്രക്രിയയെത്തന്നെ പരിഹസിക്കുന്നതാണ്. ഒരു ജനപ്രതിനിധി എന്ന നിലയിലും ഭരണഘടനാ പദവി അലങ്കരിക്കുന്ന വ്യക്തി എന്ന നിലയിലും പുലർത്തേണ്ട പ്രാഥമികമായ സത്യസന്ധത അദ്ദേഹം ലംഘിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് കോൺഗ്രസ് പുറത്തുവിട്ട തെളിവുകൾ. ബെംഗളൂരുവിലെ ഏറ്റവും ആഡംബരമേറിയ മേഖലയായ കോറമംഗല തേർഡ് ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന 49,000 ചതുരശ്ര […]
Read more

യുപിയിൽ പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖല; 22 പേര്‍ അറസ്റ്റിൽ

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പാകിസ്ഥാൻ ബന്ധമുള്ള ചാരശൃംഖലയെ പിടികൂടി. കേസിൽ എട്ട് പേരെ കൂടി അറസ്റ്റ് ചെയ്തതോടെ പിടിയിലായവരുടെ എണ്ണം 22 ആയി. ശൃംഖലയുടെ മുഖ്യസംഘാടകരിൽ ഒരാളായ നൗഷാദ് അലി (ലാലു) ഫരീദാബാദിൽ നിന്നാണ് പിടിയിലായത്. പെട്രോൾ പമ്പിന് സമീപമുള്ള പഞ്ചർ കടയുടെ മറവിലായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. സാങ്കേതിക പരിജ്ഞാനമുള്ള യുവാക്കളെ ചാരപ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യുന്നതിൽ ഇയാൾ പ്രധാന പങ്കുവഹിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. മൊബൈൽ റിപ്പയറിംഗ്, കമ്പ്യൂട്ടർ പ്രവർത്തനം, സിസിടിവി ഇൻസ്റ്റാളേഷൻ എന്നിവയിൽ […]
Read more

ഡിജിറ്റൽ യുഗത്തിലെ ‘സമയക്കൊല്ലി’ : ഇൻസ്റ്റാഗ്രാം റീൽസുകളും യുവതലമുറയും

​ആധുനിക ലോകത്ത് സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യജീവിതത്തെ അടിമുടി മാറ്റിമറിച്ചിരിക്കുകയാണ്. സ്മാർട്ട്ഫോണുകളും അതിവേഗ ഇന്റർനെറ്റും വിരൽത്തുമ്പിലെ വിനോദോപാധികളായി മാറിയപ്പോൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇൻസ്റ്റാഗ്രാം റീൽസുകൾ. 15 മുതൽ 60 സെക്കൻഡ് വരെ മാത്രം ദൈർഘ്യമുള്ള ഈ ലഘു വീഡിയോകൾ ഇന്ന് ആഗോളതലത്തിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ഒരു വലിയ തരംഗമായി മാറിയിരിക്കുന്നു. എന്നാൽ, കേവലം ഒരു വിനോദമെന്ന നിലയിൽ ആരംഭിച്ച ഈ പ്രവണത ഇന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix