Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

‘ഹാര്‍ദിക് മാറിനിൽക്കട്ടെ , സൂര്യകുമാര്‍ ക്യാപ്റ്റനാവട്ടെ’; കെ ശ്രീകാന്ത്

ചെന്നൈ: ഐപിഎല്‍ 2026 സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഹാര്‍ദിക് പാണ്ഡ്യ ഒഴിഞ്ഞുകൊടുക്കണമെന്നും പകരം ടി20 ലോകകപ്പ് ജേതാവായ സൂര്യകുമാര്‍ യാദവിനെ നായകനാക്കണമെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. ടീമിനുള്ളിലെ നേതൃത്വപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സൂര്യകുമാര്‍ നായകസ്ഥാനം ഏറ്റെടുക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്ത് ഈ അഭിപ്രായം പങ്കുവെച്ചത്. ലോകകപ്പ് നേടിയ ആവേശത്തില്‍ നില്‍ക്കുന്ന സൂര്യകുമാര്‍ യാദവാണ് നിലവില്‍ മുംബൈയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ താരം എന്ന് […]
Read more

യുദ്ധം അവസാനിപ്പിക്കുന്നു? ട്രംപിന്റെ നിര്‍ണായക തീരുമാനം

വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ഭരണകൂടത്തെ മാറ്റാനുള്ള ശ്രമം ലക്ഷ്യത്തിനരികെ എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഇറാന്റെ സൈനിക ശേഷി ഇല്ലാതാക്കുന്നതില്‍ അമേരിക്ക വിജയിച്ചതായും ലക്ഷ്യം കൈവരിച്ചുവെന്നുമാണ് ട്രംപ് പറയുന്നത്. എന്നാല്‍ ഇറാനുമായി വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള സാധ്യത ട്രംപ് തള്ളിക്കളയുന്നു. ഹോര്‍മൂസ് സംരക്ഷിക്കാനുള്ള ഉത്തരവാധിത്വം അത് ഉപയോഗിക്കുന്ന രാജ്യങ്ങള്‍ക്കാണെന്ന് ട്രംപ് പറഞ്ഞു. നിലവിലെ പരാമര്‍ശങ്ങള്‍ യുദ്ധം അവസാനിപ്പിക്കുന്നതിലേക്കുള്ള ആദ്യ പടിയാണോ എന്നാണ് രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.
Read more

കുടുംബത്തെ അമേരിക്കയിലയച്ച് സാമ്രാജ്യത്വ വിരുദ്ധത പ്രസംഗിക്കുന്നവനാണോ കോമാളി ?: ജോയ് മാത്യു

​പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേഷ് പിഷാരടിയെ ‘കോമാളി’ എന്ന് പരിഹസിച്ച മുൻ മന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷവിമർശനവുമായി നടൻ ജോയ് മാത്യു. വയറ്റുപിഴപ്പിനായി അഭിനയിക്കുന്നവനാണോ അതോ കുടുംബത്തെ അമേരിക്കയിലയച്ച് നാട്ടിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ പ്രസംഗിക്കുന്നവനാണോ യഥാർത്ഥ കോമാളി എന്ന് ജോയ് മാത്യു ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ​പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് തോമസ് ഐസക് പിഷാരടിക്കെതിരെ വിവാദ പരാമർശം നടത്തിയത്. “കോമാളി വേഷം കെട്ടിനടക്കുന്ന നടന്മാരെ ഒരുദിവസം കൊണ്ട് കൊണ്ടുപോയി വെച്ചിട്ട് വോട്ട് കിട്ടുന്നില്ലെന്ന് പറയുന്നതിൽ കാര്യമുണ്ടോ” […]
Read more

പുനലൂരിൽ കോൺഗ്രസ് ‘കൈ’ വിട്ടില്ല : സഞ്ജയ് ഖാൻ പിന്മാറി

​കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ പുനലൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് സഞ്ജയ് ഖാൻ പിന്മാറി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി നടത്തിയ നിർണ്ണായക ചർച്ചകൾക്കൊടുവിലാണ് പാർട്ടി നേതൃത്വത്തിന് ആശ്വാസം പകർന്നു കൊണ്ട് സഞ്ജയ് ഖാൻ തന്റെ നിലപാട് തിരുത്തിയത്.​സീറ്റ് മുസ്ലീം ലീഗിന് വിട്ടുനൽകിയതിൽ പ്രതിഷേധിച്ചായിരുന്നു സഞ്ജയ് ഖാന്റെ വിമത നീക്കം. ഇന്ന് രാവിലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഹൈക്കമാൻഡ് പ്രതിനിധിയായ കെ.സി. വേണുഗോപാൽ നേരിട്ട് ഇടപെട്ട് ചില ഉറപ്പുകൾ നൽകിയതോടെ പ്രതിഷേധം […]
Read more

അദൃശ്യരാക്കപ്പെടുന്ന മനുഷ്യരും സവർണ്ണ ഒളിഗാർക്കിയും : കേരളീയ ജനാധിപത്യത്തിന്റെ വിചാരണ

കേരളീയ പൊതുമണ്ഡലം അതിന്റെ ജനാധിപത്യ ബോധ്യങ്ങളെയും പുരോഗമന സ്വഭാവത്തെയും കുറിച്ച് ആഗോളതലത്തിൽ തന്നെ അഭിമാനം കൊള്ളാറുണ്ട്. എന്നാൽ, ഈ ‘പുരോഗമന’ പരിവേഷത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ജാതീയമായ അധികാര ഘടനകളെയും അപരവൽക്കരണങ്ങളെയും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ദലിത്-ബഹുജന രാഷ്ട്രീയ ധാരകൾ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ജനാധിപത്യം എന്നത് കേവലം അഞ്ചുവർഷത്തിലൊരിക്കൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ മാത്രമായി ചുരുങ്ങുമ്പോൾ, ‘ജനങ്ങൾ’ എന്ന സങ്കല്പം എത്രത്തോളം ഉൾക്കൊള്ളുന്നതാണ് (Inclusive) എന്ന മൗലികമായ ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്. ഒരു പുതിയ പൊതുതെരഞ്ഞെടുപ്പിനെ രാജ്യം അഭിമുഖീകരിക്കുമ്പോൾ, […]
Read more

ഒമാനിലെ മിന്നൽ പ്രളയം; കാണാതായ റംലത്തിന്റെ മൃതദേഹം കണ്ടെത്തി

മസ്കറ്റ്: ഒമാനിൽ മിന്നൽ പ്രളയത്തിൽ കാണാതായ പാലക്കാട് തൃത്താല സ്വദേശി റംലത്തിന്റെ (58) മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ കടലിൽ നിന്നുമാണ് മൃതദേഹം ലഭിച്ചത്. തൃത്താല സൗത്ത് തച്ചറതൊടിയാൽ മുഹമ്മദ്കുട്ടിയുടെ ഭാര്യയാണ് റംലത്ത്. ഒമാനിലെ തെക്കൻ ബാത്തിനയിൽ ബർക്ക വിലായത്തിലാണ് റംലത്തും കുടുംബവും സഞ്ചരിച്ച കാർ ഒഴുക്കിൽപെട്ട് അപകടമുണ്ടായത്. റംലത്തിന്റെ മകൻ യൂസഫ്, യൂസഫിന്റെ സുഹൃത്തായ ലുബിഷാദിന്റെ ഭാര്യ ഷംല എന്നിവരുടെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നു. അപകട സ്ഥലത്ത് നിന്നും ഒരു കിലോമീറ്ററിലധികം അകലെയാണ് കടൽ. സ്വദേശി […]
Read more

ഒമാനിൽ വിനോദസഞ്ചാരകേന്ദ്രത്തിൽ വീണ്ടും വെള്ളപ്പൊക്കം; മലയാളി മരിച്ചു

ദുബായ്: ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ വാദി ബനീ ഖാലിദിലുണ്ടായ വെള്ളപ്പൊക്കത്തിൽ കൊല്ലം പെരിനാട് കണ്ടച്ചിറ സ്വദേശി മഹേഷ് കുമാർ മരിച്ചു. കഴിഞ്ഞ ദിവസം മിന്നൽ പ്രളയത്തിൽ രണ്ടുപേർ മരിച്ചിരുന്നു. ഒരാളെ കാണാതാകുകയും ചെയ്തു. ഇതോടെ ഒമാൻ പ്രളയത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ശക്തമായ മഴയെത്തുടർന്ന് വെള്ളച്ചാട്ടത്തിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതാണ് വെള്ളപൊക്കത്തിനിടയയാത് . മൃതദേഹം നിലവിൽ ഇബ്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ ഫഹദ് യൂസഫ് (38) തൃത്താല കോട്ടപ്പാടം സ്വദേശി […]
Read more

മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു : അഷ്‌റഫ് ബഡാജെ മത്സരരംഗത്തേക്ക്

മഞ്ചേശ്വരം : നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിലെ നിർണ്ണായക മണ്ഡലമായ മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജെ (അഷ്‌റഫ് കെ.എം) ആണ് പാർട്ടിക്ക് വേണ്ടി ജനവിധി തേടുന്നത്. ഇത്തവണ മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ കൂടി മത്സരരംഗത്തിറങ്ങുന്നത് മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ​ബിജെപിയെ പരാജയപ്പെടുത്തേണ്ടതിന്റെ ഉത്തരവാദിത്തം തങ്ങൾക്കുമാത്രമല്ലെന്നും മുന്നണികൾക്കും അതിൽ പങ്കുണ്ടെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഫാസിസ്റ്റ് വിരുദ്ധതയിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ഇരുമുന്നണികളും ചേർന്ന് […]
Read more

‘പള്ളിച്ചട്ടമ്പി’ ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി: ഏപ്രിൽ 10

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന’പള്ളിച്ചട്ടമ്പി’യുടെ പുതിയ റിലീസ് തിയ്യതി പുറത്ത്. ഏപ്രിൽ 10നാണ് പള്ളിച്ചട്ടമ്പി’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്. പള്ളിച്ചട്ടമ്പിയിൽ നായികയായി എത്തുന്ന കയാദുവിന്റെ അനൗൺസ്‌മെന്റ് വീഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായ ‘ഡ്രാഗൺ’ൽ നായികയായ കയാദു ലോഹറാണ് പള്ളിച്ചട്ടമ്പിയിലും പ്രധാന സ്‍ത്രീ കഥാപാത്രമായി എത്തക. ‘പള്ളിച്ചട്ടമ്പി’യിൽ ഇത് വരെ കാണാത്ത ലുക്കിലാണ് ടൊവിനോ തോമസിനെ കാണാൻ സാധിക്കുക. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി […]
Read more

പാലാ പിടിക്കാൻ തന്ത്രങ്ങളുമായി മുന്നണികൾ : വികസനവും രാഷ്ട്രീയ മാറ്റങ്ങളും ചർച്ചയാകുന്നു

പാലാ:കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ സവിശേഷമായ സ്ഥാനമുള്ള പാലാ നിയമസഭാ മണ്ഡലം ഇത്തവണയും ഒരു കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കുടിയേറ്റ കർഷകരുടെയും ക്രിസ്ത്യൻ വിഭാഗങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കാനായി 1960-കളിൽ രൂപംകൊണ്ട കേരള കോൺഗ്രസിന്റെ രാഷ്ട്രീയത്തറവാടായി അറിയപ്പെടുന്ന ഈ മണ്ണിൽ, ഇന്ന് മുന്നണികൾ തമ്മിലുള്ള പോരാട്ടം വികസന നേട്ടങ്ങളെയും രാഷ്ട്രീയ മാറ്റങ്ങളെയും മുൻനിർത്തിയാണ്. 1965 മുതൽ 2019 വരെ തുടർച്ചയായി 13 തവണ കെ.എം. മാണി പ്രതിനിധീകരിച്ച ഈ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലാണ് മാണി സി. കാപ്പൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix