4 നഗരങ്ങളിലേക്ക് സർവീസ് പുനഃരാരംഭിച്ച് കുവൈത്ത് എയർവേയ്സ്
കുവൈത്ത് സിറ്റി: കൊച്ചിയുൾപ്പെടെ ഇന്ത്യയിലെ നാല് നഗരങ്ങളിലേക്കുള്ള സർവീസുകൾ പുനഃരാരംഭിക്കുന്നതായി കുവൈത്ത് എയർവേയ്സ് അറിയിച്ചു. മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നിവയാണ് മറ്റ് നഗരങ്ങൾ. സൗദി അറേബ്യയിലെ ദമ്മാം അന്താരാഷ്ട്ര വിമാനത്താവളം വഴിയായിരിക്കും സർവീസുകൾ. അഹമ്മദാബാദിലേക്കുള്ള സർവീസ് ഞായറാഴ്ചകളിൽ ആഴ്ചയിൽ ഒരിക്കൽ മാത്രമായിരിക്കും. കൊച്ചിയിലേക്കുള്ള സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിച്ച് തിങ്കൾ, ബുധൻ ദിവസങ്ങളിൽ ആഴ്ചയിൽ രണ്ട് സർവീസുകൾ നടത്തും. ഡൽഹി സർവീസ് ചൊവ്വാഴ്ചകളിലും, മുംബൈ സർവീസ് 10 മുതൽ വെള്ളിയാഴ്ചകളിലും ആരംഭിക്കും. ദമ്മാം വഴിയുള്ള ലണ്ടൻ, കയ്റോ, […]
Read more