Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുണ്ടോ; 3 രീതിയിൽ പരിശോധിക്കാം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് ഓൺലൈനിലായി പരിശോധിക്കാം. https://electoralsearch.eci.gov.in എന്ന പേജിൽ പ്രവേശിച്ചോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ecinet എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ 3 രീതിയിൽ പരിശോധന നടത്താം. സേർച് ബൈ എപിക്: ഈ ഓപ്ഷനും തുടർന്നു ഭാഷയും തിരഞ്ഞെടുത്ത് എപിക് നമ്പർ (വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ) നൽകുകയും സംസ്ഥാനം തിരഞ്ഞെടുക്കുകയും ചെയ്താൽ വിവരങ്ങൾ ലഭിക്കും. സേർച് ബൈ ഡീറ്റെയിൽസ്‌: ഈ ഓപ്ഷനിൽ ആദ്യം സംസ്ഥാനം, ഭാഷ, വോട്ടറുടെ പേര്, വയസ്സ് അല്ലെങ്കിൽ ജനനത്തീയതി […]
Read more

പൈലറ്റിനെ രക്ഷിക്കാനിറങ്ങി പ്രത്യേക സംഘം; അപകടകരമായ തിരച്ചിൽ

വാഷിങ്ടൺ: യുഎസിന്റെ എഫ്-15 ഇ യുദ്ധവിമാനം ഇറാനിൽ വെടിവെച്ച് വീണതോടെ അമേരിക്കന്‍ സൈന്യത്തിന് വലിയ ക്ഷീണം ഉണ്ടായിരുന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തകർന്നുവീണ വിമാനത്തിന്റെ പൈലറ്റിനെ യുഎസ് ദൗത്യ സംഘം രക്ഷപ്പെടുത്തിയെന്നാണ് സൂചന, അന്തിമ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. വിമാനത്തിൽ ഉണ്ടായ മറ്റൊരു സൈനിക ഉദ്യോഗസ്ഥനെയാണ് ഇപ്പോഴും കണ്ടെത്താൻ ഇറാനും യുഎസും ശ്രമിച്ചു വരുന്നത്. എഫ്-15 യുദ്ധവിമാനത്തിലെ ആയുധ സംവിധാനങ്ങളെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനെയാണ് കാണാതായത് എന്നാണ് ബിബിസി റിപ്പോർട്ട്. യുഎസ് കോംബാറ്റ് സെർച്ച് ആൻഡ് റെസ്‌ക്യൂ (CSAR) […]
Read more

സ്ത്രീധനം പീഡനം; ഗർഭിണിയായ മരുമകളെ പെട്രോളൊഴിച്ച് ചുട്ടുകൊന്ന് ഭർതൃവീട്ടുകാർ

ശിവമൊഗ്ഗ: ആവശ്യപ്പെട്ട സ്ത്രീധനം പൂർണമായി നൽകിയില്ലെന്നാരോപിച്ച് അഞ്ച് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടുകാർ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. കർണാടകയിലെ സോറബ താലൂക്കിലെ ഹൊഡബട്ടെ ഗ്രാമത്തിലാണ് ക്രൂരസംഭവം. സ്റ്റാഫ് നഴ്സായിരുന്ന ശ്വേത (30) ആണ് കൊല്ലപ്പെട്ടത്. മാർച്ച് 30ന് ഭർത്താവിന്റെ വീട്ടിൽ വെച്ച് ശ്വേതയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശ്വേതയെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏപ്രിൽ ഒന്നിന് ചികിത്സയിലിരിക്കെ മരിച്ചു. അഞ്ച് മാസം ഗർഭിണിയായിരുന്നു ശ്വേത. സംഭവത്തെ തുടർന്ന് സ്ത്രീധന പീഡനവും കൊലപാതകവും ചുമത്തി സോറബ […]
Read more

ലൈംഗികാതിക്രമ പരാതി; സംവിധായകൻ രഞ്ജിത്തിനെ കോടതിയിൽ ഹാജരാക്കും

കൊച്ചി: യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അന്വേഷണത്തിന്റെ തുടർനടപടികൾക്കായി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെടാൻ സാധ്യത. അതേസമയം രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. തൊടുപുഴയിൽ നിന്ന് ചൊവ്വാഴ്ച അറസ്റ്റിലായ രഞ്ജിത്തിനെ 14 ദിവസത്തെ റിമാൻഡിൽ എറണാകുളം സബ് ജയിലിൽ അടച്ചിരുന്നു. അവിടെ നിന്നാണ് ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്. തുടർന്ന് കസ്റ്റഡി […]
Read more

ലഖ്നൗവിൽ ഭീകരാക്രമണ പദ്ധതി തകർത്തു; പാക് ബന്ധമുള്ള നാലുപേർ പിടിയിൽ

ലഖ്‌നൗ: ലഖ്നൗ റെയിൽവേ സ്റ്റേഷനെ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത വലിയ ഭീകരാക്രമണ പദ്ധതി ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) തകർത്തു. പാകിസ്താനിൽ ആസ്ഥാനമായ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള നാലുപേരെ പൊലീസ് ലഖ്നൗവിൽ നിന്ന് അറസ്റ്റ് ചെയ്തു. രാജ്യത്തുടനീളം ഭീതിയും അട്ടിമറിയും സൃഷ്ടിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി. ടെലഗ്രാം, സിഗ്‌നൽ, ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി പാകിസ്താനിലെ ഹാൻഡ്ലർമാരുമായി സംഘം ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നുവെന്നാണ് എടിഎസിന്റെ കണ്ടെത്തൽ. റെയിൽവേ ട്രാക്കുകൾ, സിഗ്നൽ സംവിധാനങ്ങൾ, മറ്റ് […]
Read more

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക്പോൾ സർവ്വേ

ന്യൂ ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ലോക്പോൾ സർവേ പ്രവചിക്കുന്നു. യുഡിഎഫിന് 77 മുതൽ 81 സീറ്റുകൾ വരെ ലഭിക്കാമെന്നാണ് കണക്ക്. എൽഡിഎഫിന് 58 മുതൽ 62 സീറ്റുകൾ വരെ ലഭിക്കുമെന്നും സർവേ പറയുന്നു. എൻഡിഎയ്ക്ക് പരമാവധി 1 മുതൽ 2 സീറ്റുകളിൽ വിജയസാധ്യതയുണ്ടെന്നും വിലയിരുത്തൽ. മാർച്ച് 16 മുതൽ 31 വരെ സംസ്ഥാനത്തെ 36,400 പേരുടെ അഭിപ്രായം ശേഖരിച്ചാണ് സർവേ നടത്തിയതെന്ന് ലോക്പോൾ വ്യക്തമാക്കുന്നു. വടക്കൻ, മധ്യകേരള മേഖലകളിൽ യുഡിഎഫിന് മേൽക്കൈ ഉണ്ടാകുമെന്നാണ് […]
Read more

ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇന്ത്യയിൽ എത്തിയില്ല; ചൈനയിലേക്ക് വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി: ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്ന ഇറാനിയൻ എണ്ണക്കപ്പൽ ‘പിങ് ഷുൻ’ അവസാന നിമിഷം ചൈനയിലേക്ക് വഴിതിരിച്ചുവിട്ടത് പണമടയ്ക്കൽ നിബന്ധനകളിൽ ഉണ്ടായ മാറ്റം മൂലമാണെന്ന് റിപ്പോർട്ട്. ഗുജറാത്തിലെ വാഡിനാർ തുറമുഖത്തേക്ക് ആറു ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി എത്തിയിരുന്ന കപ്പലാണ് ഡോംഗിയിങ് തുറമുഖത്തേക്ക് ദിശ മാറ്റിയത്. സാധാരണയായി എണ്ണ ഇടപാടുകൾക്ക് 30 മുതൽ 60 ദിവസം വരെ ക്രെഡിറ്റ് കാലാവധി ലഭിക്കാറുണ്ട്. എന്നാൽ ഇത്തവണ മുൻകൂർ പണമടയ്ക്കുകയോ ഉടൻ സെറ്റിൽമെന്റ് നടത്തുകയോ ചെയ്യണമെന്ന ആവശ്യമാണ് […]
Read more

ഗർഭിണിയായ ഭാര്യയേയും രണ്ടു പെൺമക്കളേയും വെള്ളത്തിൽ മുക്കിക്കൊന്നു; യുവാവ് അറസ്റ്റിൽ

തെലങ്കാന: തെലങ്കാനയിലെ ഹനംകൊണ്ടയിൽ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും യുവാവ് ക്രൂരമായി കൊലപ്പെടുത്തി. മുഹമ്മദ് അസറുദ്ദീൻ എന്നയാളാണ് ഭാര്യ ഫർഹാതിനെയും മക്കളായ ഉമേര (8), ആയിഷ (6) എന്നിവരെയും നീന്തൽക്കുളത്തിൽ മുക്കിക്കൊന്നത്. ആൺകുഞ്ഞ് ഇല്ലാത്തതിലുള്ള അസ്വസ്ഥതയും മൂന്നാമതും പെൺകുഞ്ഞാണെന്ന വിവരം ലഭിച്ചതുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. ഗർഭഛിദ്രത്തിന് ഭാര്യ വിസമ്മതിച്ചതോടെ കൊലപ്പെടുത്താൻ തീരുമാനിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിന് ശേഷം കാൽ വഴുതി വെള്ളത്തിൽ വീണുവെന്നാണ് ആദ്യം പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാൽ, കൊലപാതകത്തിന് മുമ്പ് സിസിടിവി […]
Read more

ബീഹാറിലെ വിഷ മദ്യ ദുരന്തത്തിൽ അഞ്ച് പേർ മരിച്ചു

പട്ന: ബീഹാറിൽ വീണ്ടും വിഷമദ്യ ദുരന്തം. ഈസ്റ്റ് ചമ്പാരൻ ജില്ലയിൽ ഉണ്ടായ സംഭവത്തിൽ അഞ്ചുപേർ മരിച്ചു. കേസുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച മുതൽ തുർകൗലിയയും രഘുനാഥ്പൂർ പൊലീസ് സ്റ്റേഷൻ പരിധികളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 25കാരനായ യുവാവാണ് ആദ്യം മരിച്ചത്. എന്നാൽ ഈ വിവരം ഗ്രാമവാസികൾ മറച്ചുവെച്ച്, പൊലീസിനെ അറിയിക്കാതെ മൃതദേഹം സംസ്കരിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ ഒമ്പത് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. കൂടാതെ, വിഷമദ്യം […]
Read more

കോർപറേറ്റ് ജോലിയുപേക്ഷിച്ച് ഹോം സ്റ്റേ തുടങ്ങി; 1 ലക്ഷം വരെ മാസവരുമാനം

കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തം വഴി തെരഞ്ഞെടുത്ത യുവാവിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിയായ 27-കാരൻ നഗരത്തിലെ സമ്മർദ്ദം നിറഞ്ഞ ജോലി വിട്ട് നാട്ടിലേക്ക് മടങ്ങി സ്വന്തം വീട് ഹോംസ്റ്റേയാക്കി മാറ്റിയ കഥയാണ് പങ്കുവച്ചത്. “ഉദയ്പൂരിലെ സമാധാനപരമായ ജീവിതം, കുറഞ്ഞ ചിലവ്, കൂടുതൽ സ്വാതന്ത്ര്യം” എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. നഗരജീവിതത്തേക്കാൾ സാമ്പത്തികമായും മാനസികമായും ഇപ്പോഴാണ് കൂടുതൽ സംതൃപ്തനെന്ന് യുവാവ് പറയുന്നു. പ്രതിമാസം ശരാശരി ഒരു ലക്ഷം രൂപ വരുമാനം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix