Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സ്ത്രീകളെ ഉപയോഗിച്ച് വ്യാജപരാതി നൽകണം; ഇടുക്കി DCC പ്രസിഡന്റിനെതിരെ വിവാദം

ഇടുക്കി: രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്ത്രീകളെ ഉപയോഗിച്ച് വ്യാജപരാതികൾ നൽകാൻ ആഹ്വാനം ചെയ്തെന്നാരോപിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിനെതിരെ വിവാദം. ഇടുക്കി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി റോയി കെ. പൗലോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമാപനച്ചടങ്ങിൽ വാഴത്തോപ്പിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമർശങ്ങൾ നടത്തിയതെന്നാണ് ആരോപണം. രാഷ്ട്രീയ എതിരാളികളെ കുടുക്കാൻ സ്ത്രീകളെ മുൻനിർത്തി വ്യാജ തെളിവുകൾ സൃഷ്ടിക്കണമെന്ന് സി.പി. മാത്യു അണികളോട് പറഞ്ഞുവെന്നതാണ് ആരോപണം. സംഘർഷസാഹചര്യങ്ങളിൽ വനിതാ നേതാക്കൾ സ്വന്തം ബ്ലൗസ് വലിച്ചുകീറി പരാതി നൽകണമെന്ന […]
Read more

പശ്ചിമേഷ്യയിൽ സംഘർഷം; ഹോർമുസ് കടന്ന് ഗ്രീൻ ആശ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിലും ഇന്ത്യൻ പതാകയേന്തിയ ‘ഗ്രീൻ ആശ’ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നു. ലോകത്തിലെ പ്രധാനപ്പെട്ട എണ്ണപ്പാതകളിലൊന്നായ ഈ മേഖലയിലെ സുരക്ഷാ ആശങ്കകൾക്കിടയിലായിരുന്നു കപ്പലിന്റെ യാത്ര. സംഘർഷം ആരംഭിച്ചതിന് ശേഷം കടലിടുക്ക് കടന്ന ഒൻപതാമത്തെ ഇന്ത്യൻ ടാങ്കറാണിത്. ഗ്രീൻ ആശ ഒരു എൽപിജി ടാങ്കറാണെന്നാണ് വിവരം. ഫെബ്രുവരി 28 ന് യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ശക്തമാക്കിയിരുന്നു. ഇതോടെ ആഗോള ഇന്ധന വിതരണത്തിലും ഊർജ വിപണികളിലും വലിയ ആശങ്ക […]
Read more

ഇപ്പോ മിനി ബുമ്ര മോഡിലാണ്; തുഷാര്‍ തീ ദേശ്‌പാണ്ഡ

തോൽവിയുടെ വക്കിൽ നിന്ന് ഗുജറാത്ത് ടൈറ്റൻസിനെ വിജയത്തിലേക്ക് നയിക്കാനുള്ള ശ്രമത്തിലായിരുന്നു റാഷിദ് ഖാനും കഗിസോ റബാഡയും. എന്നാൽ ജോഫ്ര ആർചറിന്റെ കൃത്യത രാജസ്ഥാൻ റോയൽസിന് ആശ്വാസമായി; അവസാന ഓവറിൽ ലക്ഷ്യം ആറു പന്തിൽ 11 റൺസായി മാറി. അപ്പോൾ റിയാൻ പരാഗ് പന്ത് തുഷാർ ദേശ്പാണ്ഡെയ്ക്ക് ഏൽപ്പിച്ചത് പലരെയും അത്ഭുതപ്പെടുത്തി. എം.എസ്. ധോണിയെപ്പോലും പിടിച്ചുകെട്ടിയ സന്ദീപ് ശർമ്മയ്ക്ക് ഒരു ഓവർ ബാക്കി ഉണ്ടായിരിക്കെ ഈ തീരുമാനം വിമർശനത്തിന് ഇടയായി. ആദ്യ പന്ത് വൈഡ് ഫുൾ ടോസ്; ഗ്യാലറിയിൽ […]
Read more

വെട്ടിച്ചിറ ടോൾ പ്ലാസയിലെ അപകടം; രണ്ടുപേർക്ക് പരിക്കേറ്റു

മലപ്പുറം: മലപ്പുറം വെട്ടിച്ചിറ ടോൾ പ്ലാസയിൽ നടന്ന അപകടത്തിൽ പൊലീസ് കേസെടുത്തു. ടോൾ പ്ലാസയിലെ വലതുവശത്തെ ബൂത്ത് ഒഴിഞ്ഞുകിടക്കുന്നത് കണ്ട് അശ്രദ്ധമായി ബസ് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കാടാമ്പുഴ പൊലീസ് കേസെടുത്തു. ടോളിന് മുൻപിൽ സ്ഥാപിച്ചിരുന്ന ഹൈറ്റ് ബാരിയറിൽ ബസിന്റെ പിറകുവശം ഇടിച്ചതും അപകടത്തിന് കാരണമായി. പരിക്കേറ്റവരുടെ ബന്ധുവായ നവാസിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കോതമംഗലത്ത് നിന്ന് വരികയായിരുന്ന ബസിലെ ആരിഫക്കും രണ്ടു വയസ്സുള്ള ഹാഷിം നും […]
Read more

ഒഴുക്കിൽ കുടുങ്ങിയ ഭർത്താവിനെ രക്ഷിച്ച് ഭാര്യ

തൃശ്ശൂർ: ഓർമവെച്ച കാലംമുതൽ പടിഞ്ഞാറ്റേടത്ത് ഉണ്ണികൃഷ്ണന്റെ ദൈനംദിനജീവിതവുമായി ഇഴപിരിഞ്ഞൊഴുകുന്നതാണ് വീടിനു മുന്നിലെ ആനാപ്പുഴ തോട്. എന്നാൽ വെള്ളിയാഴ്ച ഉണ്ണികൃഷ്ണന്റെ കാലൊന്നിടറി തോട്ടിലേക്കു വീണു. കുറച്ചുദൂരം തെക്കോട്ട് ഒഴുകി. ഇതിനിടെ തോടിന്റെ സംരക്ഷണഭിത്തിയിലെ അടർന്നുതുടങ്ങിയ കല്ലിൽ പിടികിട്ടി. പിന്നെയുള്ള മുക്കാൽ മണിക്കൂറോളം ശക്തമായ ഒഴുക്കിനെയും അതിജീവിച്ച് കരിങ്കല്ലിൽപ്പിടിച്ചുള്ള കിടപ്പിൽനിന്ന് ഉണ്ണികൃഷ്ണനെ കരകയറ്റിയത് ഭാര്യ ശിഥില. അതും അരമണിക്കൂറിലധികം പോരാടി. ശനിയാഴ്ച രാവിലെ ആറരയോടെയാണ് ഉണ്ണികൃഷ്ണൻ തോട്ടിലേക്കു വീഴുന്നത്. ഏഴേകാലോടെയാണ് ഭാര്യ വിവരമറിയുന്നത്. പിന്നെയും അരമണിക്കൂറെടുത്താണ് രക്ഷിച്ചത്. 49-ാം വയസ്സിൽ […]
Read more

കാലാവസ്ഥാ വ്യതിയാനത്തിൽ അടിപതറി ഇന്ത്യയുടെ മാമ്പഴ വിപണി

ഇന്ത്യയിൽ വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ള പഴങ്ങളിൽ ഒന്നാണ് മാമ്പഴം. ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ ഉൽപ്പാദകരായ രാജ്യമായ ഇന്ത്യയിൽ വർഷംതോറും ഏകദേശം 24 ലക്ഷം ഹെക്ടർ വിസ്തൃതിയിൽ 200 ലക്ഷം ടണ്ണിലധികം മാമ്പഴമാണ് ഉൽപ്പാദിപ്പിക്കുന്നത്. എന്നാൽ ലക്ഷക്കണക്കിന് കർഷകരുടെ ഉപജീവനമാർഗമായ ഈ മേഖലയെ കാലാവസ്ഥാ വ്യതിയാനം ഗുരുതരമായി ബാധിക്കുകയാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മാവിന് പൂക്കാനും കായ്ക്കാനും അനുകൂലമായ സ്ഥിരതയുള്ള കാലാവസ്ഥ നിർണായകമാണ്. സാധാരണയായി 24 മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയാണ് പൂക്കലിന് […]
Read more

വാഹനം ഇടിച്ചിട്ട ഡോക്ടർ തന്നെ ചികിത്സയും നൽകി

കണ്ണൂർ: വഴിയരികിലൂടെ നടന്നുപോകുന്നയാളെ ഇടിച്ചിട്ടശേഷം ഡോക്ടർ കാർ നിർത്താതെപോയി. മണിക്കൂറുകൾക്കുശേഷം പരിക്കേറ്റയാൾക്ക് ശസ്ത്രക്രിയനടത്തിയ സംഘത്തിലും അതേ ഡോക്ടറുണ്ടായിരുന്നതായി വിവരം. കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. സി.പി.എം. മട്ടന്നൂർ മരുതായി നാലാങ്കരി ലോക്കൽ കമ്മിറ്റിയംഗം കെ. സുരേന്ദ്രനെ(68)യാണ് അതിവേഗമെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾക്കൊടുവിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ മട്ടന്നൂരിനടുത്ത് പൊറോറമുക്കിലാണ് അപകടം. നാട്ടുകാർ സുരേന്ദ്രനെ മട്ടന്നൂരിലെ ആശുപത്രിയിൽ എത്തിച്ചു. ഇടതുകാലിന്റെ എല്ലുപൊട്ടുകയും നെറ്റിയിൽ വലിയ മുറിവേൽക്കുകയും ചെയ്ത അദ്ദേഹത്തെ വിദഗ്ധചികിത്സയ്ക്ക് കണ്ണൂരിലേക്ക് മാറ്റി. അപ്പോഴേക്കും, നിർത്താതെപോയ വാഹനത്തിനായുള്ള അന്വേഷണം പോലീസ് […]
Read more

വീട്ടിലെ വോട്ടിന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയിൽ വലിയ ദ്വാരം; ദുരൂഹത ഉയർത്തി കോൺഗ്രസ്

കണ്ണൂർ: വീട്ടിലെ വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയിലെ വലിയ ദ്വാരം വിവാദമായി. പേരാവൂർ നിയോജകമണ്ഡലത്തിൽ ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയുടെ ദ്വാരത്തിന്റെ വലിപ്പം മാധ്യമങ്ങൾക്കുമുന്നിൽ കാട്ടിയാണ് സ്ഥാനാർഥിയും കെ.പി.സി.സി. പ്രസിഡന്റുമായ സണ്ണി ജോസഫ് വിഷയത്തെ ഉയർത്തിയത്. വിരലുകൾ പോലും കടക്കാവുന്നത്ര വലിയ ദ്വാരം ബാലറ്റ് പെട്ടിയിൽ എന്തിനാണെന്ന് സണ്ണി ജോസഫ് ചോദിച്ചു. ഈ വിഷയത്തിൽ ജില്ലാ വരണാധികാരിയായ കളക്ടറുമായി ചിത്രസഹിതം സംസാരിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ദ്വാരം വലിയതായി പോയതായി സമ്മതിച്ച് പരിഹാരം കാണുന്നതിന് പകരം […]
Read more

തുടർച്ചയായ നാലാം വർഷവും ഇലക്ട്രിക് കൊമേഴ്സ്യൽ വാഹന വിപണിയിൽ ഒന്നാമതായി മഹീന്ദ്ര

കൊച്ചി: ഇന്ത്യയിലെ ഇലക്ട്രിക് കൊമേഴ്സ്യൽ വാഹന വിപണിയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ച് മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ് 2026 സാമ്പത്തിക വർഷത്തിലും മികച്ച പ്രകടനം നടത്തി. തുടർച്ചയായ നാലാം വർഷവും രാജ്യത്തെ ഒന്നാം നമ്പർ ഇലക്ട്രിക് കൊമേഴ്സ്യൽ വാഹന നിർമ്മാതാക്കളായി കമ്പനി തിരഞ്ഞെടുക്കപ്പെട്ടു. ഒറ്റ സാമ്പത്തിക വർഷത്തിൽ തന്നെ ഒരു ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിക്കുന്ന ആദ്യ വാണിജ്യ വാഹന നിർമ്മാതാക്കളെന്ന റെക്കോഡും മഹീന്ദ്ര ഇതോടൊപ്പം സ്വന്തമാക്കി. എൽ5 കാറ്റഗറിയിൽ 39.7 ശതമാനം വിപണി വിഹിതവുമായി […]
Read more

സ്കൂട്ടർ മോഷണം; പ്രതിയെ പിടികൂടി പൊലീസ്

തിരുവനന്തപുരം: പള്ളിയുടെ കോംപൗണ്ടിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിൽ ഒരാളെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി കുമാർ പി. പ്രതീഷ് (41) ആണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ചെറുവെട്ടുകാട് ‘അസംബ്ലീസ് ഓഫ് ഗോഡ്’ ദേവാലയത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പുന്നക്കുളം സ്വദേശിയുടെ സ്കൂട്ടറാണ് പ്രതി മോഷ്ടിച്ച് കടന്നത്. സ്കൂട്ടർ കാണാതായതിനെ തുടർന്ന് ഉടമ നടത്തിയ തിരച്ചിലിൽ കണ്ടെത്താനാകാതായപ്പോൾ പോലീസിൽ പരാതി നൽകി. വലിയതുറ എസ്.എച്ച്.ഒ അശോക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix