വാടകവീട്ടിലെ അനധികൃത പടക്കനിർമാണം; ഒരാൾ അറസ്റ്റിൽ
കോഴിക്കോട്: കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്കനിർമാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പടക്കനിർമാണത്തിനായി വീട് വാടകയ്‌ക്കെടുത്ത കോഴിക്കോട് മുണ്ടിക്കൻത്താഴം സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. സ്‌ഫോടനം നടന്ന സമയത്ത് ഇയാളും വീട്ടിലുണ്ടായിരുന്നു. പരിക്കേറ്റ വിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഞായറാഴ്ച രാവിലെ കുന്നമംഗലം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. വിഷ്ണുവിന്റെ സുഹൃത്ത് ഹിജിത്തിനെയും കേസിൽ പ്രതിയാക്കി. ശനിയാഴ്ച രാത്രി പത്തുമണിയോടെ നടന്ന സ്‌ഫോടനത്തിൽ കോഴിക്കോട് […]
Read more