Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പ്രളയം മനുഷ്യ നിര്‍മിതം; മാത്യു ടി തോമസിന് പങ്കുണ്ടെന്ന ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴൽനാടൻ

ഇടുക്കി: കേരളത്തെ ബാധിച്ച പ്രളയം മനുഷ്യനിർമ്മിതമാണെന്ന് ആരോപിച്ച് മാത്യു കുഴൽനാടൻ. തോട്ടപ്പള്ളി സ്പിൽവേ സമയത്ത് തുറക്കാതിരുന്നതാണ് ദുരന്തത്തിന്റെ തീവ്രത വർധിക്കാൻ കാരണമായതെന്ന് അദ്ദേഹം ആരോപിച്ചു. മേരിമാതാ കൺസ്ട്രക്ഷൻ കമ്പനിയുടെ താൽപര്യത്തിനായി സ്പിൽവേ തുറക്കുന്നത് ഏകദേശം ഒരു മാസം വൈകിപ്പിച്ചതായും കുഴൽനാടൻ പറഞ്ഞു. കൂടാതെ, കരിമണൽ ഖനനവുമായി ബന്ധപ്പെട്ട കമ്പനികളുടെ ആവശ്യത്തിന് അന്നത്തെ ജലസേചന മന്ത്രിയായിരുന്ന മാത്യു ടി തോമസ് ഇടപെട്ടുവെന്നാരോപണവും അദ്ദേഹം ഉന്നയിച്ചു. ഇതിന് പുറമെ, നിലവിലെ മന്ത്രിയായ കെ കൃഷ്ണൻകുട്ടിയുടേതെന്ന പേരിൽ ഒരു ശബ്ദസന്ദേശവും മാത്യു […]
Read more

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുന്നു; മൂന്നുമാസത്തിനിടെ മരിച്ചത് 14പേർ, 72പേർക്ക് രോഗംബാധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുന്നു, മൂന്ന് മാസത്തിനിടെ 14 മരണം, 72 പേർക്ക് രോഗബാധ. കടുത്ത വേനലിനെ തുടർന്ന് ജലാശയങ്ങൾ മലിനമാകുന്നതാണ് രോഗവ്യാപനത്തിന് പ്രധാന കാരണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ കൂടുതലായി കണ്ടെത്തിയത്. തിരുവനന്തപുരം, മലപ്പുറം, കൊല്ലം, വയനാട്, ഇടുക്കി ജില്ലകളിലാണ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തത്. അമീബിക് മസ്തിഷ്‌കജ്വരം എന്താണ്? അമീബിക് മസ്തിഷ്‌കജ്വരം എന്നത് തലച്ചോറിനെ ബാധിക്കുന്ന ഗുരുതര രോഗമാണ്. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, […]
Read more

സാത്താൻകുളം കസ്റ്റഡി മരണ കേസ്; പ്രതികളായ പോലീസുദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ സാത്താൻകുളം കസ്റ്റഡി മരണ കേസിൽ നിർണായക വിധി പ്രസ്താവിച്ച് കോടതി. അച്ഛനും മകനുമായ ജയരാജ് (59)നും ബെന്നിക്‌സ് (31)നും കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഒൻപത് പോലീസുദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചു. കൂടാതെ, ഇരകളുടെ കുടുംബത്തിന് 1.40 കോടി രൂപ നഷ്ടപരിഹാരം നൽകാനും മധുര ഫസ്റ്റ് അഡിഷണൽ ജില്ലാ കോടതി ഉത്തരവിട്ടു. 2020 ജൂൺ 19-ന് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് രാത്രി കട തുറന്നെന്നാരോപിച്ച് ജയരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ അച്ഛനെ അന്വേഷിച്ച് എത്തിയ മകൻ ബെന്നിക്‌സിനെയും […]
Read more

കട്ടിലിനടിയിലെ തുണിക്കെട്ടിൽ നവജാത ശിശുവിന്റെ മൃതദേഹം; പൂഴനാട് സംഭവത്തിൽ നടുക്കുന്ന വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം: ​തിരുവനന്തപുരം ജില്ലയിലെ മണ്ഡപത്തിൻകടവ് പൂഴനാട് സ്വദേശിനിയായ യുവതി പ്രസവിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ പുറത്തുവരുന്നത് സിനിമയെപ്പോലും വെല്ലുന്ന അവിശ്വസനീയമായ വിവരങ്ങൾ. പത്തുമാസം ഗർഭിണിയായിരുന്ന വിവരം കൂടെക്കഴിഞ്ഞ ഭർത്താവോ വീട്ടുകാരോ അറിഞ്ഞില്ലെന്ന മൊഴിയാണ് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ കുഴപ്പിക്കുന്നത്. പൂഴനാട് പ്ലാവിള വീട്ടിൽ ഷംനയുടെ (21) കുഞ്ഞാണ് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടത്. സംഭവത്തിൽ കൊലപാതക സാധ്യതയുണ്ടെന്ന നിഗമനത്തിൽ ആര്യങ്കോട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ​ഇറച്ചിക്കട തൊഴിലാളിയായ അൽത്താഫ് ജോലി കഴിഞ്ഞ് ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് ഷംന അതിശക്തമായ വയറുവേദന […]
Read more

ടി എൻ. പ്രതാപനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ്; ബിജെപിയുമായി കോടികളുടെ ഡീൽ

​തൃശൂർ:മണലൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എൻ. പ്രതാപനെതിരെ ആഞ്ഞടിച്ച് നാട്ടിക കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫിറോസ് രംഗത്ത്. ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനും പ്രതാപനും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും, തൃശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് മറിക്കാൻ കോടികൾ കൈപ്പറ്റിയെന്നും ഫിറോസ് ആരോപിച്ചു. സിപിഎം ഓഫീസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് സ്വന്തം പാർട്ടിക്കെതിരെ അദ്ദേഹം ഈ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയത്. മണലൂർ മണ്ഡലത്തിൽ ബിജെപി സഹായിച്ചാൽ പകരം ഗുരുവായൂരിൽ ബിജെപിക്ക് വോട്ട് മറിച്ചുനൽകാമെന്നതാണ് പ്രതാപന്റെ […]
Read more

പാറശാലയും ഒല്ലൂരും പ്രവചിക്കും കേരളം ആര് ഭരിക്കുമെന്ന്

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ എപ്പോഴും പ്രവചനാതീതമാണ്. ഓരോ അഞ്ചുവർഷം കൂടുമ്പോഴും ഭരണം മാറിമറിയുന്ന ‘മാറി മാറി വരുന്ന’ പതിവ് 2021-ൽ തിരുത്തപ്പെട്ടെങ്കിലും, കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് കൃത്യമായി വായിച്ചെടുക്കുന്ന ചില മണ്ഡലങ്ങൾ ഇന്നും അദ്ഭുതമായി അവശേഷിക്കുന്നു. ഭരണവിരുദ്ധ തരംഗമായാലും ഭരണത്തുടർച്ചയായാലും, സംസ്ഥാനത്ത് ആര് അധികാരത്തിൽ വരണമെന്ന് കേരളം തീരുമാനിക്കുന്നതിന് മുൻപേ തങ്ങളുടെ ജനപ്രതിനിധികളെ ആ പക്ഷത്തേക്ക് ചേർത്തുനിർത്തുന്ന രണ്ട് മണ്ഡലങ്ങളാണ് തൃശൂരിലെ ഒല്ലൂരും തിരുവനന്തപുരത്തെ പാറശാലയും. കഴിഞ്ഞ നാല് പതിറ്റാണ്ടുകളിലെ ചരിത്രം പരിശോധിച്ചാൽ, കേരളത്തിൽ ആര് ഭരിക്കണമെന്ന് […]
Read more

അസമിൽ വോട്ട് വൈബിന്റെ പുതിയ സർവേ

ന്യൂ ഡൽഹി: അസമിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന രണ്ടാമത്തെ സർവേയിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎക്ക് തുടർച്ചയായ വിജയം പ്രവചിക്കുന്നു. ‘വോട്ട് വൈബ്’ നടത്തിയ സർവേ പ്രകാരം 126 അംഗ അസം നിയമസഭയിൽ എൻഡിഎയ്ക്ക് 87 മുതൽ 97 വരെ സീറ്റുകൾ നേടാൻ സാധ്യതയുണ്ട്. പ്രധാന എതിരാളിയായ കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ ബ്ലോക്കിന് 26 മുതൽ 36 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ. സർവേയിൽ എൻഡിഎയ്ക്ക് 44 ശതമാനം വോട്ട് വിഹിതവും പ്രതിപക്ഷത്തിന് 36.7 ശതമാനം വോട്ട് […]
Read more

ഹോം മാച്ച് ബഹിഷ്‌കരിച്ച് മഞ്ഞപ്പട; പരിശീലകനായി വെസ്റ്റ്‌വുഡ്

ഹൈദരാബാദ്: സ്പാനിഷ് പരിശീലകൻ ഡേവിഡ് കറ്റാലയുടെ പകരം ഇംഗ്ലീഷ് പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡ് എത്തുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിൽ എന്ത് മാറ്റമുണ്ടാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏഴാം മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് എതിരാളി പോയിന്റ് പട്ടികയിൽ തന്നെ താഴെയുള്ള സ്‌പോർട്ടിങ് ഡൽഹിയാണ്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ ഫുട്‌ബോളിൽ പരിചയസമ്പന്നനായ പരിശീലകനാണ് വെസ്റ്റ്‌വുഡ്. മുമ്പ് എഫ്.സി. ബെംഗളൂരുവിനെ കിരീട നേട്ടങ്ങളിലേക്ക് നയിച്ച അനുഭവവുമുണ്ട്. ആറു മത്സരങ്ങളിൽ അഞ്ചിലും തോറ്റു, ജയം […]
Read more

വർക്കല ഹെലിപാഡ് ക്ലിഫിൽ നിന്നും യുവാവ് 60 അടി താഴ്ചയിലേക്ക് വീണു

തിരുവനന്തപുരം: വർക്കല ഹെലിപാഡ് ക്ലിഫിൽ നിന്ന് യുവാവ് താഴേക്ക് വീണു. ഏകദേശം 60 അടി താഴ്ചയിലേക്കാണ് ഇയാൾ പതിച്ചത്. തിരുനെൽവേലി ശങ്കരൻകോവിൽ സ്വദേശി ശരവണനാണ് അപകടത്തിൽപ്പെട്ടത്. ഹെലിപാഡ് ക്ലിഫിലെ സുരക്ഷാ വേലി മറികടന്ന് കുന്നിൻ അറ്റത്തേക്ക് പോയതിനിടെയാണ് ഇയാൾ താഴേക്ക് വീണത്. സംഭവത്തെ തുടർന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. താഴെയിറങ്ങിയ സംഘം നെറ്റ് ഉപയോഗിച്ച് ഏറെ ശ്രമത്തിനൊടുവിലാണ് യുവാവിനെ മുകളിലേക്ക് എത്തിച്ചത്. സുഹൃത്തിനൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. പരിക്കേറ്റ ശരവണനെ വർക്കല […]
Read more

ദുരഭിമാനക്കൊല; മകളെ ശ്വാസംമുട്ടിച്ച് കൊന്ന പിതാവ് അറസ്റ്റിൽ

മാച്ചർല: ആന്ധ്രാപ്രദേശിലെ മാച്ചർലയിൽ പ്രണയിച്ചയാളെ വിവാഹം കഴിച്ചതിനെ തുടർന്ന് 22കാരിയായ ചൗഡേശ്വരി കൊല്ലപ്പെട്ട സംഭവത്തിൽ പിതാവിനെയും ഒരു ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള എതിർപ്പാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. മാർച്ച് 4-നാണ് ചൗഡേശ്വരി വീട്ടുകാരുടെ സമ്മതമില്ലാതെ കാമുകനെ വിവാഹം കഴിച്ചത്. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മാർച്ച് 15-ന് ദമ്പതികളെ കണ്ടെത്തി. എന്നാൽ മാച്ചർല ടൗൺ സർക്കിൾ ഇൻസ്‌പെക്ടർ യുവതിയെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവം മാതാപിതാക്കളുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix