Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കായികമേള വേദി മാറ്റം; കണ്ണൂരിനെ അടുത്ത തവണ പരിഗണിക്കാമെന്ന് മന്ത്രി

കോഴിക്കോട്: സ്കൂൾ കായികമേളയുടെ വേദി മാറ്റവുമായി ബന്ധപ്പെട്ട് വിവാദത്തിന്റെ ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. കായികമേളയുടെ വേദിയായി കണ്ണൂർ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെന്ന വിവരം ഉദ്യോഗസ്ഥർ നൽകിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. സൗകര്യങ്ങളുടെ അഭാവം കാരണമല്ല കണ്ണൂരിൽനിന്ന് വേദി മാറ്റിയതെന്നും പരാതി ഉണ്ടെങ്കിൽ അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിൽ ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാലാണ് വേദി മാറ്റിയതെന്ന കായിക മന്ത്രി പറഞ്ഞ പ്രസ്താവനയോടും എൻ. ഷംസുദ്ദീൻ പ്രതികരിച്ചു. സ്കൂൾ കായികമേള സംഘടിപ്പിക്കുന്നത് കായിക വകുപ്പല്ല, വിദ്യാഭ്യാസ വകുപ്പാണെന്നും […]
Read more

‘ദിമാഗി നക്സൽ’ പരാമർശം; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി സിജെപി

ന്യൂഡൽഹി: ‘ദിമാഗി നക്സൽ’ പരാമർശം ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്. ചോദ്യം ചോദിക്കുന്ന ഒരു തലമുറയെ ഇത്തരത്തിൽ ചിത്രീകരിക്കുന്നത് പ്രധാനമന്ത്രിക്ക് ചെയ്യാവുന്ന ഏറ്റവും നാണംകെട്ട നടപടിയാണെന്ന് സൗരവ് ദാസ് ആരോപിച്ചു. രാജ്യത്തെ ഒരു ലക്ഷത്തോളം സ്കൂളുകൾ അടച്ചുപൂട്ടിയതും തൊഴിലില്ലായ്മയും വിദ്യാഭ്യാസ മേഖലയിലെ ബജറ്റ് വിഹിതം കുറച്ചതുമൊന്നും പ്രധാനമന്ത്രി കാണുന്നില്ലെന്ന് സിജെപി വിമർശിച്ചു. കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, അധ്യാപകർക്ക് അവധി നിഷേധിക്കുന്ന സാഹചര്യം, വിദ്യാർഥികൾ നേരിടുന്ന മാനസിക സമ്മർദം […]
Read more

‘മൗദൂദിയെ തള്ളിപ്പറയുമോ?’; ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഹക്കീം ഫൈസി

കോഴിക്കോട്: സ്ത്രീകളുടെ പൊതുവേദി പങ്കാളിത്തവുമായി ബന്ധപ്പെട്ട വിവാദത്തിൽ ജമാഅത്തെ ഇസ്‌ലാമിയെ വെല്ലുവിളിച്ച് സമസ്ത. ജമാഅത്തെ ഇസ്‌ലാമി സ്ഥാപകൻ അബുൽ അഅ്‌ലാ മൗദൂദിയുടെ ‘പർദ്ദ’ എന്ന പുസ്തകം പരാമർശിച്ചാണ് എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് ഹക്കീം ഫൈസി അസ്ഹരി രംഗത്തെത്തിയത്. സ്ത്രീകൾ പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട മൗദൂദിയുടെ നിലപാട് ജമാഅത്തെ ഇസ്‌ലാമി അംഗീകരിക്കുന്നുണ്ടോയെന്നും, ഇല്ലെങ്കിൽ സ്ഥാപകന്റെ നിലപാടിനെ തള്ളിപ്പറയുമോയെന്നും അസ്ഹരി ചോദിച്ചു. സ്ത്രീകൾ പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് മൗദൂദിയുടെ പുസ്തകത്തിലുള്ള പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അസ്ഹരിയുടെ വിമർശനം. അച്ചടിച്ച പുസ്തകങ്ങളിൽ നിലപാടുകൾ വ്യക്തമാണെന്നും, അതിനാൽ […]
Read more

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; ഡോക്ടർമാർക്ക് ഉടൻ പ്രമോഷൻ

തിരുവനന്തപുരം: കേരളത്തിലെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സ ഉറപ്പാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ജീവനക്കാരുടെ ഒഴിവുകൾ നികത്താൻ പുതിയ നടപടിയുമായി ആരോഗ്യവകുപ്പ്. നിലവിൽ സർവീസിലുള്ള ഡോക്ടർമാർക്ക് സ്ഥാനക്കയറ്റം നൽകുന്നതിലൂടെ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് പുതിയ നിയമനങ്ങൾ നടത്താനാണ് തീരുമാനം. യോഗ്യതയും നിശ്ചിത സർവീസ് കാലയളവും പൂർത്തിയാക്കിയ ഡോക്ടർമാർക്ക് അടിയന്തരമായി സ്ഥാനക്കയറ്റം നൽകണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. സ്ഥാനക്കയറ്റ നടപടികൾ വേഗത്തിലാക്കുന്നതിനായി കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഉപദേശവും ഡിപ്പാർട്ട്‌മെന്റൽ പ്രമോഷൻ കമ്മിറ്റിയുടെ അംഗീകാരവും […]
Read more

ദേശീയ ടീമിന് ശേഷം ക്ലബ് ഫുട്ബോളിൽ മെസ്സി; അറ്റ്‌ലാന്റയ്ക്കെതിരെ അസിസ്റ്റ്

മയാമി: ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യമായി ക്ലബ് ഫുട്ബോളിൽ കളിക്കാനിറങ്ങി സൂപ്പർ താരം ലയണൽ മെസ്സി. എംഎൽഎസ് മത്സരത്തിൽ അറ്റ്‌ലാന്റ യുണൈറ്റഡിനെതിരെയാണ് മെസ്സി ഇന്റർ മയാമിക്കായി ബൂട്ടുകെട്ടിയത്. മത്സരം 2–2ന് സമനിലയിൽ അവസാനിച്ചെങ്കിലും ഒരു അസിസ്റ്റുമായി മെസ്സി ശ്രദ്ധേയ പ്രകടനം നടത്തി. 32-ാം മിനിറ്റിൽ മെസ്സിയുടെ കോർണറിൽ നിന്ന് കാസമിറോ തകർപ്പൻ ഹെഡറിലൂടെ ഗോൾ നേടി മയാമിക്ക് ലീഡ് സമ്മാനിച്ചു. മൂന്ന് മിനിറ്റിനകം മിഗ്വേൽ അൽമിറോണിലൂടെ അറ്റ്‌ലാന്റ തിരിച്ചടിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി […]
Read more

തെരഞ്ഞെടുപ്പ് വീഴ്ചകളുടെ ഉത്തരവാദിത്തം നേതാക്കൾ ഏറ്റെടുക്കണം; CPIM

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലുണ്ടാകുന്ന വീഴ്ചകളുടെ ഉത്തരവാദിത്തം നേതാക്കൾ ഏറ്റെടുക്കണമെന്ന നിർദേശവുമായി സിപിഐഎം. തീരുമാനങ്ങൾ പാളിയാൽ അതിന്റെ ഉത്തരവാദിത്തം കമ്മിറ്റികളുടെ മേൽ മാത്രം ചുമത്തുന്ന രീതി ഒഴിവാക്കണമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിർദേശം. വിശാല സംസ്ഥാന കമ്മിറ്റിക്കായി തയ്യാറാക്കിയ രേഖയിലാണ് നേതാക്കൾക്ക് ഇത്തരത്തിൽ നിർദേശം നൽകിയിരിക്കുന്നത്. നേതാക്കൾ ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും വിനയത്തോടെ പെരുമാറണമെന്നും പ്രസംഗങ്ങൾ വിഷയത്തിൽ കേന്ദ്രീകരിച്ച് കാര്യമായിരിക്കണമെന്നും രേഖയിൽ വ്യക്തമാക്കുന്നു. തീരുമാനങ്ങളിലോ സ്ഥാനാർഥി നിർണയത്തിലോ വീഴ്ചയുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം നേതൃത്വവും ഏറ്റെടുക്കണമെന്ന നിലപാടാണ് പാർട്ടി മുന്നോട്ടുവയ്ക്കുന്നത്. തളിപ്പറമ്പിൽ പി.കെ. […]
Read more

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ നീക്കം; പുതിനുമായി യുഎസ് പ്രതിനിധികളുടെ ചർച്ച

മോസ്കോ: നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിൻ അമേരിക്കൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധികളായ ജാരെഡ് കുഷ്നറും സ്റ്റീവ് വിറ്റ്കോഫും ശനിയാഴ്ച മോസ്കോയിലെ ക്രെംലിനിൽ എത്തിയാണ് പുതിനുമായി ചർച്ച നടത്തിയത്. മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ യുദ്ധാവസാനത്തിനായുള്ള പുതിയ സമാധാന നിർദേശങ്ങളാണ് പ്രധാനമായും ചർച്ചയായത്. ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതികൾ അമേരിക്കൻ പ്രതിനിധികൾ പുതിന്റെ ശ്രദ്ധയിൽപ്പെടുത്തി. നിലവിലെ സാഹചര്യം സങ്കീർണമാണെങ്കിലും […]
Read more

മെഡിക്കൽ കോളേജ് മോർഫിങ് കേസ്; കുറ്റപത്രം ഉടൻ സമർപ്പിക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്. കേസിലെ പ്രതിയായ എംബിബിഎസ് വിദ്യാർഥി വയനാട് സ്വദേശി ഏബൽ അഗസ്റ്റിന്റെ ഫോണിന്റെ ഫോറൻസിക് പരിശോധനാ ഫലം ലഭിക്കുന്നതോടെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ചിത്രങ്ങൾ മോർഫ് ചെയ്യാൻ ഉപയോഗിച്ച സോഫ്റ്റ്‌വെയർ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധനയിലൂടെ കണ്ടെത്താനാണ് ശ്രമം. സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് റെഡ്ഡിറ്റ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി. ആദ്യം […]
Read more

പുല്ലുപാറയിൽ മദ്യലഹരിയിൽ വാക്കുതർക്കം; ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി

ഇടുക്കി: പുല്ലുപാറയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടെ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി. ഇളംകാട് സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ തങ്കച്ചനെ പെരുവന്താനം പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ ബിനുവും തങ്കച്ചനും ശനിയാഴ്ച രാത്രി ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. വാക്കുതർക്കം രൂക്ഷമായതോടെ തങ്കച്ചൻ ബിനുവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിന് പിന്നാലെ തങ്കച്ചൻ ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരോട് ബിനുവിന് അപകടം സംഭവിച്ചതാണെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ മൊഴിയിൽ സംശയം തോന്നിയ ഫയർഫോഴ്‌സ് […]
Read more

ബൊളീവിയയിൽ സൈനിക ക്യാമ്പിൽ വൻ സ്ഫോടനം; രണ്ട് മരണം

സുക്രെ: ബൊളീവിയയിൽ സൈനിക ക്യാമ്പിലുണ്ടായ വൻ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. പത്തിലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റു. ലാ പാസിന് സമീപമുള്ള വിയാച്ച മുനിസിപ്പാലിറ്റിയിലെ സൈനിക ക്യാമ്പിലാണ് വെള്ളിയാഴ്ച ഉച്ചയോടെ സ്ഫോടനമുണ്ടായത്. പ്രതിരോധ മന്ത്രാലയത്തിന്റെ പടക്കങ്ങളും മറ്റ് വെടിക്കെട്ട് സാമഗ്രികളും സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലാണ് സ്ഫോടനം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ 10 മുതൽ 15 വരെ പേർ മരിച്ചിരിക്കാമെന്നും 60ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് വിയാച്ച ഹെൽത്ത് ഡയറക്ടർ റീറ്റ നെബ്രാസ്ക അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ 14 പേരെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix