Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ദേശീയപാതയിൽ തെറ്റായദിശയിൽ വന്ന ലോറിയിൽ കാറിടിച്ച് യുവാക്കൾ മരിച്ചു

കോഴിക്കോട്: ദേശീയപാതയിൽ തെറ്റായ ദിശയിൽ എത്തിയ ലോറിയിൽ കാറിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പെരുവള്ളൂർ കൂമണ്ണ പൂവത്തുമാട് കോട്ടീരി ഹാരിസ് (30), കെ.ടി. ജംഷീർ (32) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മുസമ്മിൽ, ഉവൈസ്, ജാബിർ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ദേശീയപാത 66ൽ ചേലേമ്പ്ര ഇടിമുഴിക്കലിന് സമീപം ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തുനിന്ന് ചേളാരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് കല്ലുകയറ്റിവന്ന ലോറിയിൽ ഇടിച്ചത്. ദേശീയപാതയിൽനിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനായി സ്പീഡ് ട്രാക്കിലൂടെ പോയി യൂടേൺ എടുത്ത് […]
Read more

കൈപ്പമംഗലം അപകടം; ദേശീയപാതയിൽ സുരക്ഷാ പരിശോധന നടത്തും

തൃശ്ശൂർ: കൈപ്പമംഗലത്ത് എട്ട് വിദ്യാർഥികളുടെ ജീവനെടുത്ത വാഹനാപകടത്തിന് പിന്നാലെ ജില്ലയിൽ ദേശീയപാതകളിൽ സുരക്ഷാ പരിശോധന നടത്തും. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർമാർ, പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുക. ദേശീയപാതകളിലെ സുരക്ഷാ സംവിധാനങ്ങളും ഗതാഗത ക്രമീകരണങ്ങളും സംഘം വിലയിരുത്തും. ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ, ബാരിക്കേഡുകൾ, ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ എന്നിവ കൃത്യമായി സ്ഥാപിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. മതിയായ സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും അനധികൃത പാർക്കിങ്ങുമാണ് കൈപ്പമംഗലത്തെ അപകടത്തിന് കാരണമായതെന്ന […]
Read more

റാണിപുരം സിപ്പ് ലൈൻ അപകടം; മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ

കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്പ് ലൈൻ അപകടത്തിൽ മരിച്ച ഓപ്പറേറ്റർ സനൂപ് കൃഷ്ണന്റെ (24) മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ. ചാമുണ്ടിക്കുന്ന് സ്വദേശിയായ സനൂപ് അപകടത്തിന് തൊട്ടുമുമ്പാണ് സിപ്പ് ലൈൻ ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചത്. വിനോദസഞ്ചാരികളെ കയറ്റുന്നതിനിടെ കേബിൾ കുരുങ്ങി സിപ്പ് ലൈൻ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസമാണ് സനൂപിന് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സനൂപിനെ ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് പിന്നിൽ ഗുരുതരമായ സുരക്ഷാ […]
Read more

കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്; സ്ത്രീശാക്തീകരണ നിലപാടിൽ മാറ്റമില്ലെന്ന് ഫാത്തിമ തഹ്ലിയ

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനോട് യോജിപ്പില്ലെന്ന് മുസ്‌ലിം ലീഗ് വനിതാ എംഎൽഎ ഫാത്തിമ തഹ്ലിയ. സ്ത്രീശാക്തീകരണ വിഷയത്തിൽ തന്റെ മുൻ നിലപാടിൽ മാറ്റമില്ലെന്നും അതിനായി തുടർന്നും നിലകൊള്ളുമെന്നും തഹ്ലിയ വ്യക്തമാക്കി. ‘എന്നും സ്ത്രീശാക്തീകരണത്തിനായി സംസാരിക്കുന്ന ആളാണ് ഞാൻ. അതിനപ്പുറത്തേക്ക് പ്രത്യേകിച്ച് എന്താണ് പറയേണ്ടത്. സ്ത്രീശാക്തീകരണ വിഷയത്തിൽ പഴയ നിലപാടിൽ മാറ്റമില്ല. അതിന് വേണ്ടിയാണ് നിലകൊള്ളുന്നത്. കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനോട് യോജിപ്പില്ല’ — തഹ്ലിയ മാധ്യമങ്ങളോട് പറഞ്ഞു. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഫാത്തിമ തഹ്ലിയ […]
Read more

മസിനഗുഡി–ഊട്ടി യാത്രയ്ക്ക് ഇളവ്; കല്ലട്ടി ചുരത്തിൽ 200 വാഹനങ്ങൾക്ക് അനുമതി

ചെന്നൈ: മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിയന്ത്രിച്ച നടപടിയിൽ ഇളവ് അനുവദിച്ച് മദ്രാസ് ഹൈക്കോടതി. കല്ലട്ടി ചുരം വഴി പ്രതിദിനം 200 വാഹനങ്ങൾക്ക് ഊട്ടിയിലേക്ക് യാത്ര ചെയ്യാൻ കോടതി അനുമതി നൽകി. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയായിരിക്കും വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുക. നേരത്തെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കല്ലട്ടി ചുരം പാത അടച്ചിരുന്നു. എന്നാൽ നീലഗിരി ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റോഡ് താത്കാലികമായി തുറന്നിരുന്നു. പിന്നീട് പാത വീണ്ടും അടച്ചതിനെ തുടർന്നാണ് നിയന്ത്രണങ്ങളിൽ […]
Read more

ചെന്നൈയിൽ TVK നേതാവിനെ വെട്ടിക്കൊന്നു; പ്രതികാര കൊലയെന്ന് പൊലീസ്

ചെന്നൈ: ചെന്നൈക്കടുത്ത് അഡയാറിൽ തമിഴക വെട്രി കഴകം (ടിവികെ) പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. തമിഴ്നാട് പൊലീസിന്റെ ബി കാറ്റഗറി ക്രിമിനൽ പട്ടികയിൽ ഉൾപ്പെട്ടിരുന്ന കണ്ണൻ ആണ് കൊല്ലപ്പെട്ടത്. അടുത്തിടെയാണ് കണ്ണൻ എഐഎഡിഎംകെ വിട്ട് ടിവികെയിൽ സജീവമായത്. 2009ൽ ശിവ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ കണ്ണന് പങ്കുണ്ടായിരുന്നുവെന്നും ഇതിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 2009ൽ കൊല്ലപ്പെട്ട ശിവയുടെ മരുമകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാത്രി കണ്ണനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് പിന്നാലെ പ്രതികൾ […]
Read more

കൊച്ചിയിൽ കാർ യാത്രക്കാരെ ഭീഷണിപ്പെടുത്തി; പ്രതി പൊലീസിനെയും ആക്രമിച്ചു

കൊച്ചി: കൊച്ചിയിൽ കാർ യാത്രക്കാരായ കുടുംബത്തെ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതി മുഹമ്മദ് അൻസാർ സ്ഥിരം ക്രിമിനലെന്ന് പൊലീസ്. മറ്റൊരു കാർ യാത്രക്കാരനെയും സമാനരീതിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അൻസാറിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലീസിനെയും ആക്രമിച്ചതായാണ് വിവരം. കണ്ണൂർ സ്വദേശിയായ മുഹമ്മദ് അൻസാർ സ്വകാര്യ ബസിലെ ക്ലീനറാണ്. മോഷണം, അടിപിടി എന്നിവയുൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ഓഗസ്റ്റ് 9ന് കലൂരിൽ കാർ യാത്രക്കാരനെയും കുടുംബത്തെയും […]
Read more

കാലടി പൊലീസ് സ്റ്റേഷനിൽ യുവാവിന് മർദ്ദനം; എസ് ഐ ഉൾപ്പെടെ നാല് പേർക്ക് സസ്പെൻഷൻ

കൊച്ചി: കാലടി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത ടാക്സി ഡ്രൈവർക്ക് ക്രൂരമായി മർദ്ദനമേറ്റ സംഭവത്തിൽ എസ് ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ. എസ് ഐ അജ്മൽ, പൊലീസുകാരായ ധനേഷ്, രജിത്, നിസാർ എന്നിവർക്കെതിരെയാണ് റേഞ്ച് ഡി ഐ ജി നടപടി സ്വീകരിച്ചത്. ശ്രീമൂലനഗരം സ്വദേശിയായ ടാക്സി ഡ്രൈവർ സുജിത് ജയന്റെ പരാതിയിലാണ് പോലീസുകാർക്കെതിരെ നടപടി. ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി ഐ ജിയുടെ സസ്പെൻഷൻ ഉത്തരവ്. അടിപിടിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനെന്ന […]
Read more

മധ്യപ്രദേശിൽ വ്യാജമദ്യ ദുരന്തം; ഒൻപത് മരണം

ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ മദ്യം കഴിച്ചതിനെ തുടർന്ന് ഒൻപത് പേർ മരിച്ചു. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബണ്ട തഹസിൽ മേഖലയിലാണ് സംഭവം. ശനിയാഴ്ച രാത്രി മദ്യം കഴിച്ചതിന് പിന്നാലെയാണ് ആളുകൾക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടത്. ഞായറാഴ്ച പുലർച്ചെയോടെ കടുത്ത തലവേദന, കാഴ്ച മങ്ങൽ, ശ്വാസതടസ്സം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ പലരിലും പ്രകടമായി. തുടർന്ന് ഇവരെ ബണ്ട സിവിൽ ആശുപത്രിയിലും സാഗറിലെ ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തുമ്പോഴേക്കും ചിലർ മരിച്ചിരുന്നു. ചികിത്സയിൽ കഴിയുന്നവരിൽ ചിലരുടെ […]
Read more

കർണാടകയിൽ അധ്യാപകർക്ക് പേരിന് മുന്നിൽ ‘Tr’ ചേർക്കാം

ബെംഗളൂരു: കർണാടകത്തിൽ അധ്യാപകർക്ക് പേരിന് മുന്നിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന ‘Tr’ ചേർക്കാൻ അനുമതി. അധ്യാപകരുടെ പേരിനൊപ്പം അവരുടെ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന പദം ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. വിജയനഗര ജില്ലയിലെ കൂട്ലിഗിയിൽ ശനിയാഴ്ച നടന്ന അധ്യാപകദിനാഘോഷ ചടങ്ങിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് ആദ്യമായാണ് അധ്യാപകർക്ക് പേരിന് മുന്നിൽ ഇത്തരത്തിൽ പദവി സൂചിപ്പിക്കുന്ന ചുരുക്കപ്പേര് ഉപയോഗിക്കാൻ അനുമതി നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അധ്യാപകരെ ബഹുമാനിക്കുന്ന സമൂഹം യഥാർഥത്തിൽ രാജ്യത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix