Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പ്രസവശേഷം അമിത രക്തസ്രാവം; 24കാരി മരിച്ചു

മലപ്പുറം: പ്രസവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. മഞ്ചേരി മാരിയാട് സ്വദേശി പി. മുഹമ്മദ് വാസിമിന്റെ ഭാര്യ റീം സിതാര (24) ആണ് മരിച്ചത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവശേഷമുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് വിവരം. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച പുലർച്ചെ മരണം സംഭവിച്ചു. കുഞ്ഞ് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് റീം സിതാര കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷം അമിത […]
Read more

അനാവശ്യ കേസുകൾ അനുവദിക്കില്ല; അബ്ദുള്ള ബാസിലിന് പിന്തുണയുമായി യൂത്ത് ലീഗ്

കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ പങ്കെടുത്ത മുജാഹിദ് വിദ്യാർഥി നേതാവ് അബ്ദുള്ള ബാസിലിനെതിരെ കേസെടുത്ത നടപടിയിൽ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പി.കെ. ഫിറോസ് എംഎൽഎ രംഗത്തെത്തി. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയെ നേരിട്ട് വിളിച്ചതായും അദ്ദേഹം പറഞ്ഞു. വർഗീയത പറയുന്നവരെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും എന്നാൽ യാഥാർഥ്യം പറയുന്നവർക്കെതിരെ കേസെടുക്കാൻ അനുവദിക്കില്ലെന്നും പി.കെ. ഫിറോസ് വ്യക്തമാക്കി. ചാനൽ അവതാരക നടത്തിയതെന്ന് പറയുന്ന ഇസ്ലാമോഫോബിക് പരാമർശങ്ങൾ തുറന്നുകാട്ടുന്ന […]
Read more

വടകര MDMA കേസ്; ജിജിൻ കുര്യാക്കോസിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട്: അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിലെ അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ പ്രതികളായ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവർ ജിജിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആറ് മാസത്തിനിടെ ഒരു കോടിയിലേറെ രൂപയാണ് ജിജിന്റെ അക്കൗണ്ടിലെത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ജിജിന്റെ അക്കൗണ്ടിൽനിന്ന് പണം വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്കും കൈമാറിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ജിജിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട കൂടുതൽ […]
Read more

പകൽ കെട്ടിടനിർമാണം; രാത്രി മോഷണം; ബുള്ളറ്റ് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം: കൊട്ടിയത്തും പരിസരപ്രദേശങ്ങളിലും പകൽ കെട്ടിടനിർമാണത്തൊഴിലാളിയായി ജോലി ചെയ്യുകയും രാത്രിയിൽ മോഷണം നടത്തുകയും ചെയ്തിരുന്ന യുവാവ് കൊട്ടിയം പോലീസിന്റെ പിടിയിൽ. തമിഴ്നാട് തിരുനെൽവേലി അവിതന്നൂർ രാമസ്വാമിപുരം സ്വദേശി രമേശ് സുഭാഷ് (24) ആണ് അറസ്റ്റിലായത്. ഉമയനല്ലൂർ മാഞ്ഞാലിമുക്ക് കുറ്റിവിള ഹൗസിൽ മുഹമ്മദ് റാഫിയുടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടന്ന സംഭവത്തിലാണ് അറസ്റ്റ്. മോഷണം നടത്തിയ ശേഷം ബുള്ളറ്റുമായി തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രണ്ടുപേരിൽനിന്ന് ലഭിച്ച […]
Read more

രാജിവാർത്ത തള്ളി കെ. ജയകുമാർ; കാലാവധി പൂർത്തിയാക്കും

തിരുവനനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന പ്രചാരണം തള്ളി കെ. ജയകുമാർ. നിലവിലെ കാലാവധി പൂർത്തിയാക്കുമെന്നും രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ജയകുമാർ പറഞ്ഞു. ദേവസ്വം മന്ത്രിയുമായുള്ളത് പറഞ്ഞുതീർക്കാവുന്ന വിഷയങ്ങൾ മാത്രമാണെന്നും ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോർഡിന്റെ പ്രവർത്തനങ്ങൾ ഏറെ സങ്കീർണമാണെന്നും വ്യത്യസ്ത തീരുമാനങ്ങൾ എടുക്കുമ്പോൾ ചിലപ്പോൾ നിരാശകൾ ഉണ്ടാകാമെന്നും ജയകുമാർ പറഞ്ഞു. മന്ത്രിയുമായും ബോർഡുമായും അഭിപ്രായവ്യത്യാസമില്ല. ആശയങ്ങൾ കൈമാറിയതിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പരസ്പരം […]
Read more

ഭവാനിപ്പുഴയിൽ മൃദദേഹങ്ങൾ കണ്ടെത്തിയ സംഭവം; ഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് പശ്ചിമബംഗാൾ സ്വദേശി

പാലക്കാട്: അട്ടപ്പാടിയിൽ ഭാര്യയെയും മകളെയും കൊലപ്പെടുത്തി മൃതദേഹങ്ങൾ ചാക്കുകളിലാക്കി ഭവാനിപ്പുഴയിൽ ഉപേക്ഷിച്ചത് പശ്ചിമബംഗാൾ സ്വദേശിയെന്ന് പൊലീസ് കണ്ടെത്തി. തോട്ടം തൊഴിലാളിയായ പ്രതി കൃത്യത്തിന് പിന്നാലെ പശ്ചിമബംഗാളിലേക്ക് കടന്നതായും പൊലീസ് അറിയിച്ചു. ഇരുപത് ദിവസം മുമ്പാണ് പ്രതിയും കുടുംബവും അട്ടപ്പാടിയിലെത്തിയത്. അട്ടപ്പാടി പുതൂർ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയിൽ ഇന്നലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് പശുവിനെ മേയ്ക്കാനെത്തിയവരാണ് ചാക്കുകൾ കണ്ടത്. സംശയം തോന്നിയതിനെ തുടർന്ന് ആദ്യ ചാക്ക് തുറന്നുനോക്കിയപ്പോഴാണ് ശരീരഭാഗങ്ങളാണെന്ന് വ്യക്തമായത്. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. […]
Read more

പ്രിയാവർഗീസിന്റെ നിയമനം: അഭിഭാഷകനെ മാറ്റി കണ്ണൂർ സർവകലാശാല

ന്യൂഡൽഹി: അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി കേസിൽ നിർണായക നീക്കവുമായി കണ്ണൂർ സർവകലാശാല. കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സർവകലാശാല കേസിലെ അഭിഭാഷകനെ മാറ്റി. പ്രിയ വർഗീസിന് അനുകൂലമായി നേരത്തെ സ്വീകരിച്ചിരുന്ന നിലപാടിലും മാറ്റം വരുത്തുമെന്നാണ് സൂചന. സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിന്റെ കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് കെ.ആർ. സുഭാഷ്ചന്ദ്രനായിരുന്നു സർവകലാശാലയ്ക്കുവേണ്ടി സുപ്രീം കോടതിയിൽ ഹാജരായിരുന്നത്. എസ്.എഫ്.ഐയിൽ രാഗേഷും സുഭാഷ്ചന്ദ്രനും […]
Read more

തമിഴ്നാട് നിയമസഭയിൽ വാക്പോര്; DMKയെ കടന്നാക്രമിച്ച് വിജയ്

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ രൂക്ഷമായ വാക്പോരും ബഹളവും. ഡി.എം.കെ നേതാക്കൾക്കെതിരായ അഴിമതി ആരോപണങ്ങളും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസുമായി ബന്ധപ്പെട്ട വിവരങ്ങളും മുഖ്യമന്ത്രി സഭയിൽ ഉന്നയിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഭരണകാലത്തെ അഴിമതി ആരോപണങ്ങൾക്കൊപ്പം മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനുമെതിരായ വിമർശനങ്ങളും വിജയ് സഭയിൽ ഉന്നയിച്ചു. ഇതോടെ ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള ഡി.എം.കെ അംഗങ്ങൾ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. മുൻ […]
Read more

പി.എം. ശ്രീയിൽ AICC നിലപാട് കടുപ്പിക്കും; VD സതീശന്റെ വാദം തള്ളിയേക്കും

ന്യൂഡൽഹി: കേരളത്തിൽ പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എ.ഐ.സി.സി നിലപാട് കടുപ്പിച്ച് തന്നെ തുടരുമെന്ന് സൂചന. പദ്ധതിയെ സംഘപരിവാർ അജണ്ടയുടെ ഭാഗമായാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്. കേരളത്തിൽ പദ്ധതി നടപ്പാക്കണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദങ്ങൾ എ.ഐ.സി.സി അംഗീകരിക്കാനിടയില്ലെന്നാണ് സൂചന. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കഴിഞ്ഞ ദിവസവും പി.എം. ശ്രീ പദ്ധതിയോടുള്ള പാർട്ടിയുടെ എതിർപ്പ് വ്യക്തമാക്കിയിരുന്നു. അതേസമയം, രാഹുൽ ഗാന്ധിയും വി.ഡി. സതീശനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വിഷയം ചർച്ചയാകുമോ എന്നതിൽ വ്യക്തതയില്ല. കേന്ദ്രത്തിൽനിന്നുള്ള […]
Read more

കൂടത്തായി റാഗിങ് കേസിൽ നടപടി പോരെന്ന് ആരോപണം; കുട്ടികളെ സ്കൂളിലയക്കാതെ രക്ഷിതാക്കളുടെ പ്രതിഷേധം

കോഴിക്കോട്: കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിലെ റാഗിങ് കേസിൽ ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് വിദ്യാർഥികളെ സ്കൂളിലേക്ക് അയക്കാതെ രക്ഷിതാക്കളുടെ പ്രതിഷേധം. റാഗിങ്ങിന് ഇരയായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് മേപ്പള്ളി മേഖലയിലെ രക്ഷിതാക്കൾ പ്രതിഷേധിച്ചത്. ഇതിന്റെ ഭാഗമായി എൺപതോളം വിദ്യാർഥികളെയാണ് രക്ഷിതാക്കൾ സ്കൂളിലേക്ക് അയക്കാതിരുന്നത്. വിദ്യാർഥികളെ കൊണ്ടുപോകാനെത്തിയ സ്കൂൾ ബസ് ഡ്രൈവറുടെ കൈവശം പ്രതിഷേധത്തിന്റെ കാരണം വ്യക്തമാക്കിയ കത്ത് രക്ഷിതാക്കൾ ഒപ്പിട്ട് നൽകി. പൊതുപ്രതിഷേധത്തിന്റെ ഭാഗമായാണ് കുട്ടികളെ സ്കൂളിലേക്ക് അയക്കാത്തതെന്ന് രക്ഷിതാക്കൾ അറിയിച്ചു. റാഗിങ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix