Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

‘മലപ്പുറം ജില്ല വിഭജിക്കണം’; ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ്

മലപ്പുറം: അടിസ്ഥാന വികസനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മലപ്പുറം ജില്ലാ സമ്മേളനത്തിലാണ് ജില്ലാ വിഭജനവുമായി ബന്ധപ്പെട്ട പ്രമേയം യൂത്ത് ലീഗ് പാസാക്കിയത്. ജനസംഖ്യ, വിസ്തൃതി, വികസന മുൻഗണനകൾ, പ്രാദേശിക സവിശേഷതകൾ എന്നിവ പരിഗണിച്ച് നിലവിലെ ജില്ലകളുടെ പുനഃസംഘടന അനിവാര്യമാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. ജില്ലാ വിഭജനത്തിനുള്ള സാധ്യതകൾ പഠിക്കാൻ സർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പുതിയ ജില്ലകൾ രൂപീകരിക്കുന്നതിനാവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ ആരംഭിക്കാൻ […]
Read more

‘മാധ്യമങ്ങളെ ബഹിഷ്‌കരിക്കേണ്ട’; സോഷ്യൽ മീഡിയയിൽ സജീവമാകാൻ സി.പി.എം.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി പ്രവർത്തകരും അനുഭാവികളും നൽകിയ അഭിപ്രായങ്ങൾ വിപുലീകൃത സംസ്ഥാന കമ്മിറ്റി പരിഗണിക്കുന്ന കരട് റിപ്പോർട്ടിൽ ഉൾപ്പെടുത്തി സി.പി.എം. നേതൃത്വം. ലഭിച്ച അഭിപ്രായങ്ങളിൽ ഭൂരിഭാഗവും പാർട്ടി നേതൃത്വത്തെയും പ്രവർത്തന ശൈലിയെയും വിമർശിക്കുന്നവയാണ്. സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും തോൽവിക്ക് കാരണമായതായി നിരവധി പേർ ചൂണ്ടിക്കാട്ടി. പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും പ്രവർത്തന ശൈലിക്കെതിരെയും വ്യാപക വിമർശനം ഉയർന്നതായി റിപ്പോർട്ടിലുണ്ട്. വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിഷയങ്ങൾ, പി.എം. ശ്രീ പദ്ധതി, എ.ഡി.ജി.പി. എം.ആർ. അജിത് കുമാറുമായി […]
Read more

വൈദ്യുതി പ്രതിസന്ധി രൂക്ഷം; രാത്രികാല നിയന്ത്രണം കടുപ്പിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സെപ്റ്റംബർ മാസത്തിലും വൈദ്യുതി നിയന്ത്രണം തുടരാൻ സാധ്യത. രാത്രികാല വൈദ്യുതി നിയന്ത്രണം കൂടുതൽ ശക്തമാക്കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ടെൻഡർ നടപടികൾ നടത്തിയിട്ടും ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള കരാറുകൾ ഉറപ്പാക്കാൻ കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ തയ്യാറായാലും പവർ എക്സ്ചേഞ്ചിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്ത സ്ഥിതിയാണ്. രാജ്യത്തെ താപനിലയങ്ങൾ ഉൽപാദനം കുറച്ചതും തിരിച്ചടിയായി. ലോഡ്‌ഷെഡ്ഡിങ് പരമാവധി കുറയ്ക്കുന്നതിനായി ജലവൈദ്യുതി ഉൽപാദനം വർധിപ്പിച്ചിട്ടുണ്ടെങ്കിലും ഡാമുകളിലെ ജലനിരപ്പ് […]
Read more

ഗിഗ് തൊഴിലാളികൾക്ക് വിശ്രമമുറികൾ; ആദ്യഘട്ടത്തിൽ മൂന്ന് ജില്ലകളിൽ

പാലക്കാട്: ഗിഗ് തൊഴിലാളികൾക്ക് ജോലിക്കിടയിൽ വിശ്രമിക്കാനായി സംസ്ഥാനത്ത് പ്രത്യേക വിശ്രമമുറികൾ ഒരുക്കുന്നു. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വനിതകൾ ഉൾപ്പെടെ ഗിഗ് മേഖലയിലെ നിരവധി തൊഴിലാളികൾക്ക് പദ്ധതി പ്രയോജനപ്പെടും. സ്ഥിരം ജോലിയോ പ്രതിമാസ ശമ്പളമോ ഇല്ലാതെ കരാർ അല്ലെങ്കിൽ താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ് ഗിഗ് തൊഴിലാളികൾ. ഭക്ഷ്യവിതരണം ഉൾപ്പെടെയുള്ള വിവിധ ഓൺലൈൻ ആപ്പുകളിലൂടെ സേവനം ചെയ്യുന്നവരും ഈ വിഭാഗത്തിൽപ്പെടും. ജോലി ചെയ്യുന്ന സമയത്തിനനുസരിച്ചോ നിർവഹിക്കുന്ന ഓരോ ജോലിക്കോ അനുസരിച്ചാണ് ഇവർക്ക് പ്രതിഫലം ലഭിക്കുന്നത്. ആദ്യഘട്ടത്തിൽ […]
Read more

പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ട; സി.പി.എം. ആലപ്പുഴ ജില്ലാ നേതൃയോഗത്തിൽ വിമർശനം

ആലപ്പുഴ: പാർട്ടിയിൽനിന്ന് പുറത്തുപോയവർ സി.പി.എമ്മിനെ നന്നാക്കാൻ വരേണ്ടെന്ന താക്കീതുമായി സി.പി.എം. ആലപ്പുഴ ജില്ലാ നേതൃയോഗം. പാർട്ടിക്കുള്ളിൽനിന്ന് വിമർശനങ്ങളുമായി രംഗത്തെത്തുന്നവരെയും യോഗത്തിൽ രൂക്ഷമായി വിമർശിച്ചു. കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കടക്കമുള്ള നേതാക്കളെ പേരെടുത്തുപറയാതെയായിരുന്നു പരാമർശം. കർഷകസംഘം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ, ജില്ലാ കമ്മിറ്റിയംഗങ്ങൾ, ഏരിയ സെക്രട്ടറിമാർ, കർഷകസംഘം ജില്ലാ കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവരുടെ യോഗത്തിലാണ് വിഷയം ചർച്ചയായത്. ആമുഖപ്രസംഗത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാനാണ് വിമർശനം ഉന്നയിച്ചത്. തിരഞ്ഞെടുപ്പുകളിൽ പാർട്ടി മുമ്പും പരാജയപ്പെട്ടിട്ടുണ്ടെന്നും […]
Read more

ചിറയിൻകീഴ് കയ്യാങ്കളി; കെപിസിസി അന്വേഷണം തുടങ്ങി

കൊല്ലം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പാർട്ടി നടപടിയുണ്ടാകുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ. സംഭവത്തിൽ കെപിസിസി ഉന്നത നേതാവിനെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ടെന്നും സംഭവം ദൗർഭാഗ്യകരമാണെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് തന്റെ നിലപാടിൽ മാറ്റമില്ലെന്നും ബിന്ദുകൃഷ്ണ വ്യക്തമാക്കി. എല്ലാവർക്കും അഭിപ്രായം പറയാൻ അവകാശമുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രിയും സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. ചിറയിൻകീഴ് സംഘർഷത്തിൽ കെപിസിസി […]
Read more

മയക്കുമരുന്ന് കേസ്; ടിവി അവതാരകയടക്കം 11 പേർക്ക് വധശിക്ഷ

കെയ്റോ: മയക്കുമരുന്ന് നിർമാണവും വിതരണവുമായി ബന്ധപ്പെട്ട കേസിൽ പ്രമുഖ ടെലിവിഷൻ അവതാരകയടക്കം 11 പേർക്ക് വധശിക്ഷ വിധിച്ച് ഈജിപ്തിലെ കോടതി. കുറ്റകൃത്യങ്ങളും സുരക്ഷാ വിഷയങ്ങളും ആസ്പദമാക്കിയുള്ള ‘മിഷൻ ഇംപോസിബിൾ’ എന്ന ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയയായ സാറ ഖലീഫ ഉൾപ്പെടെയുള്ളവർക്കാണ് കെയ്റോ കോടതി വധശിക്ഷ വിധിച്ചത്. കേസിലെ മറ്റ് പ്രതികളിൽ ഒമ്പത് പേർക്ക് ജീവപര്യന്തം തടവും ഏഴ് പേർക്ക് കുറ്റവിമുക്തിയും കോടതി വിധിച്ചു. കോസ്മെറ്റിക് സർജറി ക്ലിനിക്കും പാർട്ടി പരിപാടികൾ സംഘടിപ്പിക്കുന്ന പ്രൊഡക്ഷൻ കമ്പനിയും നടത്തിയിരുന്ന വ്യക്തിയാണ് സാറ […]
Read more

വീഴ്ച മറച്ചുവെച്ച് കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു; രാജീവ് ചന്ദ്രശേഖർ

തൃശൂര്‍: തൃശൂരിലുണ്ടായ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ മറച്ചുവെച്ച് കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. എട്ട് വിദ്യാർഥികളുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തത്തിൽ കേരളം മുഴുവൻ ദുഃഖത്തിലായിരിക്കെ, അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് പകരം കുറ്റം മറ്റുള്ളവരുടെ മേൽ ചുമത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ദേശീയപാതയുടെ നിർമാണം കേന്ദ്ര സർക്കാരിന്റെ ചുമതലയാണെങ്കിലും ദേശീയപാതയിലെ പട്രോളിങ്, അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടി […]
Read more

ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്നുവീണു; നിരവധി പേർ കുടുങ്ങികിടക്കുന്നു

ന്യൂഡൽഹി: ഡൽഹിയിലെ സത്യനികേതനിൽ ബഹുനില കെട്ടിടം തകർന്നുവീണ് നിരവധി പേർ കുടുങ്ങി. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരുന്ന രണ്ടുപേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വാടകയ്ക്ക് താമസസൗകര്യം ഒരുക്കുന്ന പെയിങ് ഗസ്റ്റ് (പിജി) സംവിധാനമാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. സർവകലാശാലയ്ക്ക് സമീപമായതിനാൽ നിരവധി കോളേജ് വിദ്യാർഥികൾ കെട്ടിടത്തിൽ താമസിച്ചിരുന്നതായാണ് വിവരം. അഗ്നിരക്ഷാസേനയ്ക്കും പോലീസിനും പുറമെ ഡൽഹി […]
Read more

വിവാഹം കഴിഞ്ഞ് ആറുമാസം; ദമ്പതികൾ കായലിൽ മരിച്ച നിലയിൽ

കൊല്ലം: ശാസ്താംകോട്ട കായലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി വാളിയോട് സ്വദേശികളായ അഭിരാമി (19), രാജീവ് (26) എന്നിവരാണ് മരിച്ചത്. ആറുമാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. രാവിലെ കായലിൽ അഭിരാമിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാജീവിന്റെ പക്കൽനിന്ന് ചില മെഡിക്കൽ രേഖകൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix